അലയുന്നു ഞാൻ – 2 1

 

“പിന്നെ….. നിനക്ക് അറിയാതെ… നിന്റെ ഭാര്യ അല്ലേ അവൾ ഇനിമുതൽ അവളെ

നോക്കേണ്ടത് നീയാണ്…..ആ നീ ഇങ്ങനെ പറഞ്ഞാൽ””…..

അവൻ എന്നോട് പറഞ്ഞു എനിക്ക് അവനിട്ട് ഒന്നു പൊട്ടിക്കാനാണ് തോന്നിയത്.

 

” ഭാര്യയോ…. ആരെ.. ഇവൾ എന്റെ ആരുമല്ല. ”

ഞാൻ അവനോട് പറഞ്ഞു

 

” നീ ഇത് എന്തൊക്കെയാ പറയുന്നേ.ഇപ്പോൾ മുതൽ ഇത് നിന്റെ ഭാര്യയാണ്. എല്ലാരെ മുന്നിൽ വച്ച് നിന്റെ കല്യാണവും കഴിഞ്ഞു. രജിസ്റ്ററും ചെയ്തു ഇപ്പോൾ നിയമപരമായും ഇവൾ നിന്റെ ഭാര്യയാണ്…..””

അവൻ എന്നോട് പറഞ്ഞു. ഡിവോഴ്സ് എന്ന ഒരു ഓപ്ഷൻ ഇവിടെ ഉണ്ടല്ലോ പിന്നെന്തിനാ ഞാൻ പേടിക്കുന്നെ

 

” നീ എനിക്ക് ഡിവോഴ്സ് വാങ്ങിച്ചു തരണം ഇപ്പോൾ തന്നെ.. ”

ഞാൻ അവനോട് പറഞ്ഞു.

 

” ആ…..കൊള്ളാം…. കല്യാണം കഴിഞ്ഞ് 10 മിനിറ്റ് ആകുമ്പോൾ തന്നെ ഡിവോഴ്സ് കിട്ടിയ ആരൊക്കെ അറിയാം നിനക്ക്… എടാ ഡിവോഴ്സ് കിട്ടണമെങ്കിൽ മിനിമം ഒരു വർഷം കഴിയണം.. “””

അവൻ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെയായി ഒരു വർഷമോ അതുവരെ ഞാൻ എന്ത് ചെയ്യും..

 

” ഡാ..ഇപ്പോൾ ഞാൻ എന്ത് ചെയ്യും. “”

എന്റെ മുൻപിൽ വേറെ ഒരു വഴിയും തെളിഞ്ഞു കാണാത്തതുകൊണ്ട് ഞാൻ അവനോട് തന്നെ ചോദിച്ചു.

 

” ഇപ്പോൾ നിനക്ക് ഇവിടെ ഒന്നും തന്നെ ചെയ്യാനില്ല.അവളെയും വിളിച്ചുകൊണ്ട് നീ വീട്ടിലേക്ക് തന്നെ പോണം അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല… “”

അവൻ പറഞ്ഞു. അപ്പോൾ ഒരു വർഷം വരെ ഞാൻ ഇവളെ സഹിക്കണോ. ഇവൾക്ക് വീട്ടുകാരും ആരും ഇല്ലേ ഇവളെ ഞാൻ എവിടെ കൊണ്ട് ഏൽപ്പിക്കും. ഇവളെ അച്ഛനാര് അമ്മയാര് ഒന്നുമറിയില്ലല്ലോ. ഇനി ഇവൾ അനാഥ വല്ലതാണോ. എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഈ വിധി തന്നത്. അമ്മയെ കാണാനില്ല ചിലപ്പോൾ വീട്ടിൽ പോയിക്കാണും. അമ്മയുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും.

 

“ഡാ… ഇവളെയും കൊണ്ട് ഞാൻ ബൈക്കിൽ എങ്ങനെ പോകും….””

ഞാൻ അവനോട് പറഞ്ഞു.

 

” എടാ എന്റെ ഒരു ഫ്രണ്ട് ഇവിടെ അടുത്ത വർക്ക് ചെയ്യുന്നത് ഞാൻ കുറച്ചു മുമ്പ് പുറത്തുപോയപ്പോൾ അവനെ കണ്ടിരുന്നു അവന്റെ കാർ ഞാൻ ചോദിച്ചു അവൻ പറഞ്ഞു കൊണ്ട് പോകാൻ. നമ്മുക്ക് അതിൽ പോകാം….””

അവൻ എന്നോട് പറഞ്ഞു. കാർ തൊട്ടു മുൻപിൽ തന്നെ കിടക്കുന്നു ‘shift’ കാർ ആണ്. അവൻ അവളെ വിളിച്ചു കൊണ്ട് കാറിൽ കയറ്റി. ഞാൻ മുൻപിൽ കയറിയിരുന്നു.

 

” ഡാ നീ ഇവിടെയാണോ ഇരിക്കുന്നത്… അവളെ കൂടെ പിന്നിൽ അല്ലെ ഇരിക്കേണ്ടത് “”

അവൻ എന്നോട് പറഞ്ഞു. എനിക്ക് അവനെ കൊല്ലേണ്ട ദേഷ്യമുണ്ട്. പക്ഷേ ഈയൊരു സാഹചര്യത്തിൽ ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് മാത്രം…

 

“പിന്നെ……. എല്ലാരുടെയും സമ്മതത്തോടെ നടന്ന കല്യാണമാണല്ലോ അവളെ കൂടെ ഇരിക്കാൻ…. നീയൊന്നു വണ്ടിയെടുത്തെ.. ഒന്നാമത് തലയ്ക്ക് ഭ്രാന്ത് എടുത്ത് ഇരിക്കാന്. എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കാതെ….””

പിന്നെ അവൻ എന്നോട് ഒന്നും പറയാൻ പോയില്ല പറഞ്ഞാലും ഞാനത് അനുസരിക്കില്ല എന്ന് അവനു അറിയാം.

അങ്ങനെ വണ്ടി NH കൂടി എന്റെ വീട് ലക്ഷ്യമാക്കി ഓടിത്തുടങ്ങി. തൊട്ടു പിറകിൽ എന്റെ കാലനായിട്ട് ജനിച്ച ആ നാശവും ഉണ്ട്. ആ എന്ത് ചെയ്യാനാണ് ഇതൊക്കെ നടക്കണമെന്ന് എന്റെ ജീവിതത്തിൽ പറഞ്ഞിട്ടുണ്ടാകും. ഇപ്പോൾ നടന്ന ഇത്രയും സംഭവങ്ങൾ എനിക്കൊരു ദുസ്വപ്നമായിട്ടാണ് തോന്നുന്നത്. ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി. ഒന്നും അറിയാത്തവളെ പോലെ. പുറത്തെ കാഴ്ചകൾ കണ്ടു ആസ്വദിക്കുകയാണ്. ഈ മാരണം എന്ന് എന്റെ തലയിൽനിന്ന് ഒഴിഞ്ഞു പോകുമോ എന്തോ ഈശ്വരന് തന്നെ അറിയാം. എത്ര പെട്ടെന്നാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. ഒരു നിമിഷം കൊണ്ടോ? അതോ അഞ്ചു നിമിഷം കൊണ്ട്… അറിയില്ല. വണ്ടി എന്റെ വീടിന്റെ ഗേറ്റ് കഴിഞ്ഞ് അകത്തേക്ക് കയറി. അപ്പോൾ തന്നെ അമ്മ കതക് തുറന്നു പുറത്തേക്ക് വന്നു. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി..

 

“ഡാ…. നീയും കൂടെ ഒന്ന് വാടാ…””