അമ്മ അവളെ അടുത്ത് നിർത്തി കൊണ്ട് ചോദിച്ചു.. അതെ അവൾ പറഞ്ഞാൽ തീരുമല്ലോ എല്ലാ പ്രേശ്നവും. ഞാൻ കുറ്റക്കാരൻ അല്ല എന്നും തെളിയും.
“പറ കുട്ടി “.
അനന്തു പറഞ്ഞു.അപ്പോഴും ആ കുട്ടി നിന്ന് വിതുമ്പുന്നുണ്ടായിരുന്നു. ഇതിനു മാത്രം കരയാൻ ഞാൻ ഇവളെ എന്താ ചെയ്തേ അറിയാതെ മുറിയിൽ ഒന്ന് കയറി അത്രേ അല്ലെ ഉള്ളു…
“അത്….. മ്….. ഞാ…ൻ….. തുണി മാറി…. കൊണ്ടി….രുന്നപ്പോൾ ഇയാൾ എന്നേ….കയറി പിടിച്ചു……
അവൾ വിക്കി വിക്കി എന്തൊക്കയോ പറഞ്ഞൊപ്പിച്ചു….
“ഡീ…. ഞാൻ എപ്പോഴാടി നിന്നെ കയറി പിടിച്ചത്…..””
ഞാൻ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി. പെട്ടന്നായിരുന്നു അത് സംഭവിച്ചത്.അമ്മയുടെ കരങ്ങൾ എന്റെ ഇടതു കവിളിൽ പതിഞ്ഞു.
അതെ എന്നേ അമ്മ തല്ലിയിരിക്കുന്നു. ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല അമ്മ എന്നെ തല്ലുമെന്ന്. അപ്പോൾ ഇത്രയും കാലം കണ്ട സ്വന്തം മോനെ അല്ല 10 മിനിറ്റ് മുൻപ് കണ്ട അവളെയായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്. എന്നെ ഒരിക്കലും അമ്മ തല്ലിയിട്ടില്ല.ഈ പെണ്ണ് കാരണം അമ്മ എന്നെ തല്ലിയിരിക്കുന്നു. എന്റെ കണ്ണിൽനിന്ന് ചൂട് കണ്ണുനീർ എന്റെ കവിളിൽ കൂടി ഒലിച്ചിറങ്ങുന്നുണ്ട്.
” മിണ്ടിപ്പോകരുത് നീ. നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല കരുതിയത്. എന്റെ മോൻ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ മാത്രം വളർന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
ചെ…….
” അമ്മേ ഞാൻ ഒന്നും…. “”
” വേണ്ട എന്നോട് നീ മിണ്ടിപ്പോകരുത്. നീ ഇത്രയും വൃത്തികെട്ടവൻ ആണെന്ന് ഞാൻ അറിഞ്ഞില്ല””…
അമ്മയുടെ വായിൽ നിന്ന് ഒരു വൃത്തികെട്ടവൻ, പെണ്ണുപിടിയൻ എന്നൊക്കെ വന്നപ്പോൾ ഞാൻ തകർന്നുപോയി. എപ്പോഴും വാത്സല്യമായി ‘ആദി’ എന്ന് വിളിച്ചിരുന്ന നാവിൽ നിന്നും അത്തരം വാക്കുകൾ കേട്ടപ്പോൾ തല ചുറ്റുന്നത് പോലെ തോന്നി. ഒരിക്കലും ഞാൻ കരുതിയിരുന്നില്ല അമ്മ അങ്ങനെ എന്നെ പറയുമെന്ന്….
“അപ്പൊ പിന്നെ. എങ്ങനെയാ…. പോലീസിനെ വിളിക്കാം അല്ലെ….””
ആ വെക്തി എന്നോടായി പറഞ്ഞു. അതിപ്പോ അങ്ങനെ ആണല്ലോ സ്ത്രീകൾക്ക് ആണ് ഈ സമൂഹത്തിൽ മുൻതൂക്കം കൂടുതൽ. അവർ എന്ത് പറഞ്ഞാലും അത് കണ്ണടച്ചു അങ്ങ് വിശ്വസിക്കും. ആരും നമ്മുടെ ഭാഗത്തു നിന്ന് ചിന്തിക്കില്ല ‘gender equality, എന്ന് പറയുന്ന സംഭവം ഉണ്ട്. പക്ഷെ അത് ആരും പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഒരു പേരിനു മാത്രം ആണ് അത് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു….
“അത് എങ്ങനെയാ ശരിയാകും….. ഈ കുട്ടി വെറുത പറയുന്നതെങ്കിലോ…”
അനന്ദു പറഞ്ഞു.
“ഒരു സ്ത്രീ അവളെ ഒരാൾ നശിപ്പിച്ചു എന്ന് വെറുതെ പറയില്ല..”
ആ കൂട്ടത്തിലെ ഒരു സ്ത്രീ പറഞ്ഞു…
“എന്നാ പിന്നെ ഒരു കാര്യം ചെയ്യ്…. നീ ഇവളെ അങ്ങ് കല്യണം കഴിക്ക്…..”.
അയാൾ പറഞ്ഞു….
“അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ
എന്റെ കല്യണം എപ്പോ നടക്കണം എന്ന് തീരുമാനിക്കേണ്ടത് ഞാനാ….””
ഞാൻ അയാളോട് പറഞ്ഞു….
“എന്നാ പിന്നെ പോലീസിനെ വിളിക്കാം…..ഒന്നുകിൽ നീ ഈ കുട്ടിയെ സ്വീകരിക്കണം ഇല്ലങ്കിൽ പോലീസ്…. ഏത് വേണമെന്ന് നീ തരുമാനിച്ചോ….””
അയാൾ പറഞ്ഞു…….
“ഡാ നീ ഒന്ന് ഇങ്ങ് വന്നേ……”
അനന്ദു എന്നെ വിളിച്ചു കൊണ്ട് അപ്പുറത്തോട്ട് പോയി….
“എന്താടാ “.
ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു…
“ഡാ ഞാൻ പറയുന്നത് കേൾക്ക്. ഇവിടെ ഇപ്പോൾ നീയാണ് തെറ്റുകാരൻ അതുകൊണ്ട് പോലീസ് വന്നാലും അവളോട് ചോദിക്കും.. അവൾ ഇത് പോലെ പറഞ്ഞാൽ പിന്നെ നീ അകത്താണ്….”
അവൻ വളരെ ഗൗരവത്തിൽ തന്നെ പറഞ്ഞു….
“അതുകൊണ്ട് നീ എന്താണ് പറഞ്ഞു വരുന്നത്….””
“നീ സമാധാനത്തോടെ കേൾക്ക്. ഇവിടെ ഇപ്പോൾ നിൻക്ക് ഒരു വഴി മാത്രമേ ഉള്ളു നീ അവളെ കല്യണം കഴിക്കുക.. അല്ലാതെ ഒന്നും നിനക്ക് ഇവിടെ ചെയ്യാൻ ഇല്ല…”
അവൻ എന്നോട് പറഞ്ഞു കല്യണം കഴിക്കാനോ അത് ഒരിക്കലും നടക്കില്ല കാരണം എന്റെ ജീവിതത്തിൽ കല്യണം എന്നൊരു ‘concept ‘ വേണ്ട എന്ന് തീരുമാനിച്ചതാണ് പിന്നെ എങ്ങനെ ഞാൻ അവളെ കെട്ടും. അല്ലെങ്കിൽ തന്നെ അവൾ എന്തിനാണ് ഞാൻ കയറി പിടിച്ചെന്ന് പറഞ്ഞത്. ഒന്നും മനസ്സിലാവുന്നില്ലല്ലോ….
