അലയുന്നു ഞാൻ – 2 1

 

“ദേ….. ഒരു പാ…. റ്റ…”

അവൾ എന്റെ മുഖത്തുനോക്കി വിക്കി വിക്കി പറഞ്ഞു.. ഇത്ര ലോല മനസ്സുള്ള ഇവളാണോ കുറച്ചു മണിക്കൂറുകൾ മുമ്പ് സാഹസികമായി എന്നെ വരുതീയിൽ ആക്കിയത്. ആ പിന്നെ ഒരു പെണ്ണ് തുനിഞ്ഞിറങ്ങിയാൽ എന്തുവേണമെങ്കിലും നടത്തിയെടുക്കുമല്ലോ . അവിടെ നമുക്ക് ഒരു പ്രതിമ കണക്ക് നിൽക്കാനേ കഴിയുള്ളൂ. ഞാൻ പിന്നെ അവിടെ നിന്നില്ല പുറത്തേക്ക് വന്നു. കുറച്ചുനേരം പുറത്തേ കാഴ്ചകൾ കണ്ടു നിൽക്കാം എന്ന് കരുതി. ഇവിടെ നിന്നും നോക്കിയാൽ പാളയം പള്ളി അടിപൊളിയായി കാണാം പിന്നെ കേരള യൂണിവേഴ്സിറ്റി കോളേജും. ഞാൻ കെട്ടിട താഴെ ഇറങ്ങി. ഫുട്പാത്ത് വഴി സ്ട്രീറ്റുകൾ നോക്കി ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അപ്പോഴാണ് ഞാൻ അവരെ അപ്രത്യക്ഷമായി കണ്ടത്. രാവിലെ എന്റെ അടുത്ത് വന്ന ആ മധ്യവയസ്കയായ സ്ത്രീ പക്ഷേ നിർഭാഗ്യവശാൽ എനിക്ക് അവരെ കണ്ടുമുട്ടാൻ കഴിഞ്ഞില്ല അതിനുമുമ്പ് അവർ ബസ്സിൽ കയറി പോയി. കുഴപ്പമില്ല സമയം ഉണ്ടല്ലോ കണ്ടുപിടിക്കാം…. സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു ഒരു ചായ കുടിക്കാം എന്ന് കരുതി ഞാൻ അവിടെ ഒരു കടയിലേക്ക് കയറി..

 

” ചേട്ടാ ഒരു ചായ…””

ഞാൻ കടക്കാരനോട് പറഞ്ഞു…

 

” ആദി…. ”

പെട്ടെന്ന് ആരോ എന്നെ വിളിച്ചു. ഞാൻ തിരിഞ്ഞുനോക്കി എന്റെ കൂടെ കോളേജിൽ പഠിച്ച കുട്ടിയായിരുന്നു അത്…

 

“ഗൗരി….”

ഞാൻ അവളെ നോക്കി ചോദിച്ചു. കുറച്ചു വർഷത്തിലധികമായി ഞാൻ അവളെ കണ്ടിട്ട് കോളേജ് ഒക്കെ കഴിഞ്ഞതിൽ പിന്നെ എല്ലാവരും ഓരോ വഴിക്കായി തിരിഞ്ഞു….

 

“ആഹാ…. നമ്മളെ ഓർമയൊക്കെ ഉണ്ടോ സാറിനു…..”

അവൾ എന്റെ മുഖത്തുനോക്കി കളിയാക്കി കൊണ്ടുപറഞ്ഞു… ശരിയാണ് കോളേജ് കഴിഞ്ഞതിൽ പിന്നെ ഞാനിവളെ വിളിക്കുകയോ കാണുകയോ ഒന്നും ചെയ്തിട്ടില്ല….

 

“നീയെന്താ ഇവിടെ…””…

ഞാൻ അവളോട് ചോദിച്ചു..

 

” എടാ ഞാൻ ചെന്നൈയിലെ ജോലി മതിയാക്കി.. ഇപ്പോൾ ഇവിടെ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി കിട്ടി ഇന്നലെ ജോയിൻ ചെയ്തേ ഉള്ളു…””

അവൾ പറഞ്ഞു….

 

” നിനക്കെന്നെ കണ്ടിട്ട് മനസിലായോ കുറെ വർഷമായില്ലേ കണ്ടിട്ട്…. “”

ഞാൻ ചോദിച്ചു..

 

“ആദ്യ കണ്ടപ്പോൾ മനസ്സിലായില്ല. പിന്നെ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് നീയാണെന്ന് മനസിലായത്. പിന്നെ നിന്റെ ഭാര്യ എവിടെ.സുഖമായിരിക്കുന്നു….””

അവൾ എന്നോട് പറഞ്ഞു. ഞാൻ ഒന്ന് ഞെട്ടി എന്റെ കല്യാണം കഴിഞ്ഞത് ഇവൾ എങ്ങനെയാ അറിഞ്ഞത്. ഇനിയാ തെണ്ടി എങ്ങാനും പറഞ്ഞു കാണുമോ.ഏയ്യ് അവൻ പറയാൻ വഴിയില്ല. അവൻ ഇത്രനേരം എന്റെ കൂടെയല്ലേ ഉണ്ടായിരുന്നത് പിന്നെ ഇവൾ എങ്ങനെ അറിഞ്ഞു അവളോട്‌ തന്നെ ചോദിക്കാം….

 

” അത് നീ എങ്ങനെ അറിഞ്ഞു….””

ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു.

 

” അപ്പോൾ നിന്റെ കല്യാണം കഴിഞ്ഞത് സത്യം തന്നെ അല്ലെ…. ”

അവൾ എന്നോട് ചോദിച്ചു.

 

” നിന്നോട് ഈ കാര്യം ആരാ പറഞ്ഞത്.. ”

ഞാൻ ചോദിച്ചു.

 

” ഞാനിന്ന് ഉച്ചക്ക് ഊണ് കഴിക്കാൻ ഇവിടെ അടുത്ത് ഹോട്ടലിൽ വന്നതാണ്. അപ്പോഴാണ് ഞാൻ അനന്തുവിനെ കണ്ടത്. അവനാ എന്നോട് പറഞ്ഞത് നിന്റെ കല്യണം കഴിഞു എന്ന്.. നിന്റെ കല്യാണത്തിന് നീ എന്നെ ഒരു വാക്ക് വിളിച്ചില്ലല്ലോ….. “

അവൾ നടന്ന കാര്യം പറഞ്ഞു. തെണ്ടി ഉച്ചയ്ക്ക് അവൻ റോഡിൽ എന്തോ പോയെന്ന് പറഞ്ഞതാണ് പക്ഷേ ഈ കാര്യം പറഞ്ഞില്ല ചെറ്റ….ഇനി അവൻ കല്യണം ഏത് രീതിയിലാണ് നടന്നത് എന്ന് പറഞ്ഞു കാണുമോ..?

“എടി പെട്ടന്ന് ഉള്ള കലിയണം ആയിരുന്നു അതാ ആരെയും വിളിക്കാതെ ഇരുന്നത്. Sorry

“”….

ഞാൻ അവളോട്‌ പറഞ്ഞു…

 

“എടാ അതിനൊന്നും കുഴപ്പമില്ല. ഞാൻ പറഞ്ഞു എന്നെ ഉള്ളു…”

അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു…

 

” എടി അവൻ വേറെ വല്ലതും പറഞ്ഞിരുന്നോ””

ഞാൻ ചോദിച്ചു. കാരണം അത് അറിയേണ്ടത് എന്റെ ആവിശ്യം കൂടി ആണല്ലോ…

 

” വേറെ എന്തു പറയാൻ….. ഒന്നും പറഞ്ഞില്ല. “”

അവൾ പറഞ്ഞു. ഹോ ഭാഗ്യം കല്യാണം ഏത് രീതിയിലാണ് നടന്നത് പറഞ്ഞില്ല അവൻ…