ഓവന്‍ തുറന്നു അതില്‍ വെച്ച് ചൂടാക്കി അവനു നേരെ നീട്ടി . എന്നിട്ട് ടോണി അവനെയും അവിടെയുള്ള ചെറിയ ടെബിളിനിരുവശത്ത് ഇരുന്നു . അപ്പു റൈസ് വാരി കഴിച്ചെങ്കിലും ഇറങ്ങുന്നുണ്ടയിരുന്നില്ല …ഉച്ചക്കും ബിരിയാണി ..ഇപ്പോളും …അമ്മയും കുഞ്ഞെച്ചിയും കഞ്ഞിയും പപ്പടവും ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാവും .
ഓരോന്ന് പറഞ്ഞു അവര്‍ ഭക്ഷണം കഴിച്ചു .
കൈ കഴുകി തിരിഞ്ഞപ്പോള്‍ ടോണി ബേസിന്‍ എടുത്തു റൈസും ചിക്കനും വീണ്ടും വേറെ ഒരു ബോക്സില്‍ വെച്ച് ചൂടാക്കുന്നത് കണ്ടു ….
‘ എടാ ..ഇപ്പൊ വരാം കേട്ടോ ‘
ടോണി അപ്പുറത്തേക്ക് പോയി മടങ്ങി വന്നപ്പോള്‍ അവനൊരു ടി ഷര്‍ട്ടും ഒരു കവറില്‍ കുറെ മാങ്ങയും വേറെ പല പഴങ്ങളും ഉണ്ടായിരുന്നു . ഓവനില്‍ നിന്ന് ചൂടാക്കിയ ബോക്സ് എടുത്തു വലിയ ഒരു ഷോപ്പറില്‍ വെച്ച് അവനു നേരെ നീട്ടി
‘ ഇന്നലെ വൈകിട്ട് ഉണ്ടാക്കിയതാ ….ഇന്നും കൂടിയേ കൊള്ളത്തുള്ളൂ..നീ വീട്ടില്‍ കൊണ്ട് പോയി അവര്‍ക്കും കൊടുക്ക് “
അപ്പു സന്തോഷത്തോടെ അത് വാങ്ങിച്ചു …
ഇറങ്ങി നടക്കുമ്പോള്‍ പുറകില്‍ നിന്ന് ടോണിയുടെ ശബ്ദം
” നാളെ …നേരെ ഇങ്ങോട്ട് പോരണെ “
കുന്നു കയറി ഓടുകയായിരുന്നു അപ്പു
‘ എവിടെ ആയിരുന്നെടാ ഇത്ര നേരം …അമ്മു നിന്നെ നോക്കി ഇരിക്കുവാരുന്നു ..അവള് വന്നിട്ട് വല്ലതും കഴിച്ചോ ?’
അപ്പോളാണ് സിസിലി അവന്‍റെ വേഷം കാണുന്നത്
” ഇതെന്നാ കോലമാടാ”
പുറത്തേക്കു വന്ന അമ്മുവിനും ചിരി വന്നു . അവള്‍ അവന്‍റെ ടി ഷര്‍ട്ട് പൊക്കി നോക്കി . ചുരുട്ടി കെട്ടി ബെല്‍റ്റ് കൊണ്ട് മുറുക്കി വെച്ചിരിക്കുന്ന ബെര്‍മുഡ
” ഹ ഹ ..’
” പോടീ ..ടോണിച്ചായന്‍ എന്നെ സ്വിമ്മിംഗ് പൂളില്‍ വലിച്ചിട്ടു …പിന്നെ പോരാന്‍ നേരത്ത് ഈ ഡ്രെസ്സും തന്നു …പിന്നെ ഫ്രൈഡ് റൈസും ചിക്കനും ..ഉച്ചക്കും ബിരിയാണി ആയിരുന്നമ്മേ …”
‘ മനുഷ്യന്‍ ഇവിടെ വിശന്നിരിക്കുമ്പോഴാ അവന്‍റെ ബിരിയാണി ….അമ്മൂ ..കഞ്ഞി വിളമ്പടി’
സിസിലി ചാടി തുള്ളി അകത്തേക്ക് കയറി ..
” അമ്മെ …ദാ ഇത് നോക്ക് “
ഇറയത്ത് ഒളിപ്പിച്ചിരുന്ന കവര്‍ അപ്പു മേശപ്പുറത്തെക്ക് എടുത്തു വെച്ചു. ഫ്രൈസ് റൈസും ചിക്കനും കണ്ട അമ്മു ചാടി പ്ലേറ്റെടുത്ത് ആഹാരം വിളമ്പി .രണ്ടു പ്ലേറ്റ് എടുത്തപ്പോ അപ്പു പറഞ്ഞു
‘ എനിക്കും വേണോടി കുഞ്ഞേച്ചി …അച്ചായന്‍ എനിക്ക് വിളമ്പിയപ്പോ വിശപ്പ് തോന്നിയില്ല .. നിങ്ങടെ കാര്യം ഓര്‍ത്തു”
സിസിലി അവനെ കെട്ടി പിടിച്ചു
ആഹാരം കഴിക്കുന്നതിനിടെ അവന്‍ ടോണിയെ കണ്ടത് മുതലുള്ള കാര്യങ്ങള്‍ പറഞ്ഞു
എടാ ..ആ സാറിനോട് ചോദിക്ക് ബംഗ്ലാവില്‍ വല്ല പണിയും ഉണ്ടോന്നു ആഹാരം വെക്കാനോ..വീട് നോക്കാനോ മറ്റോ
ഞാന്‍ എങ്ങനെയാ അമ്മെ അങ്ങോട്ട് കേറി ചോദിക്കുന്നെ ? അയാള് ആരെയെങ്കിലും വേണമെന്ന് പറഞ്ഞാല്‍ ഞാന്‍ പറയാം
അതാ നല്ലത് അമ്മെ ഇവനുമായിട്ടു കമ്പനി ആയിട്ട് ചിലപ്പോ അയാള്‍ക്ക് അമ്മയെ പണിക്കു നിര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കും ..അയാള് പറഞ്ഞാല്‍ വല്ലതും അമ്മയുടെ കാര്യം പറഞ്ഞാല്‍ മതി
പിറ്റേന്ന് രാവിലെ അപ്പു വര്‍ക്ക് ഷോപ്പിലേക്ക് നടക്കുമ്പോ ടോണി വണ്ടി കൊണ്ട് വന്നു അവന്‍റെ അടുത്ത് നിര്‍ത്തി .
കേറിക്കോ..ഞാന്‍ ടൌണിലേക്കാ .ഇന്ന് ശെനിയാഴ്ച അല്ലെ ..കുറച്ചു കാര്യങ്ങള്‍ ഉണ്ട്
ടോണി നേരെ വര്‍ക്ക് ഷോപ്പിലേക്ക് വിട്ടു
ആശാനെ ഇന്ന് പണി വല്ലതും കൂടുതല്‍ ഉണ്ടോ ?
ഓ ഇന്നാരും വന്നില്ല സാറെ ദെ ഇരിക്കുന്ന ബൈക്ക് ഒന്ന് നോക്കണം ..അതേയുള്ളൂ .എന്താ സാറെ ?
അല്ല ..ഞാന്‍ ഇവനേം കൊണ്ട് ടൌണിലേക്ക് ഒന്ന് പോയലോന്നാ
അതിപ്പോ .. മേസ്തിരി തല ചൊറിഞ്ഞു
ആശാനെ .ആ ബുള്ളറ്റ് ഒന്നെടുക്കണം ..
ആണോ ..എടാ അപ്പു ..നീയാ വര്‍ക്ക് കിറ്റും എടുത്തു പൊക്കോ
ഒരു പണി കിട്ടിയ സന്തോഷത്തില്‍ മേസ്തിരി പറഞ്ഞു .
അവര്‍ നേരെ ടോണിയുടെ വീട്ടിലേക്കാണ് പോയത് . അതും ഒരു കൂറ്റന്‍ ഇരു നില വീട് . നോക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്
സാറെന്തിനാ ഇത്രേം വലിയ വീട് ഇട്ടിട്ട് അവിടെ വന്നു താമസിക്കുന്നത്
എടാ അവിടെ നല്ല ശുദ്ധ വായു കിറ്റും .മരങ്ങളും പഴങ്ങളും ഒക്കെ സിറ്റിയില്‍ കിടന്നു മടുത്തു
അപ്പു ഒരു വിധത്തില്‍ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തു
നീ നേരെ വര്‍ക്ക് ഷോപ്പിലേക്ക് വിട്ടോ ഞാന്‍ വൈകുന്നേരമേ വരൂ ..നമുക്ക് നാളെ കാണാം നാളെ ഞായര്‍ അല്ലെ നിനക്ക് പണിയുണ്ടോ?
ഇല്ല സാറേ .പള്ളിയില്‍ പോണം അത്രേ ഉള്ളൂ .. ഉച്ചക്ക് കിടന്നുറങ്ങും
എന്നാല്‍ പിന്നെ പള്ളിയില്‍ പോയിട്ട് നേരെ അങ്ങോട്ട് പോരെ
