‘ എന്താ പേര് ? ഇവിടെ തന്നെയാണോ വീട് ?”
അപ്പുവോന്നു ഞെട്ടി
‘ എന്താ പേടിച്ചു പോയോ ?’
” ഹേ ..ഇവിടെയാ വീട് …സാറിന്‍റെ വീടിന്‍റെ പുറകിലാ …. “
” ഏതു? ആ കുന്നിന്‍റെ മേലെ കാണുന്ന വീടോ ?”
‘ ആം …അത് തന്നെ ?”
“അത് കൊള്ളല്ലോട….നിന്‍റെ പേര് പറഞ്ഞില്ല “
‘നിതിന്‍ “
“അപ്പൂന്നാ വിളിക്കുന്നെ സാറെ ..പിന്നെ സാറിനു തിരക്കുണ്ടേ പൊക്കോ …വണ്ടി വൈകിട്ട് അപ്പൂന്‍റെ കയ്യില്‍ കൊടുത്തു വിട്ടേക്കാം …ലൈസന്‍സ് ഇല്ലാന്നേ ഉള്ളൂ ..എക്സ്പെര്‍ട്ട് ഡ്രൈവറാ”
” കുഴപ്പമില്ലാശാനെ ..ഞാന്‍ കുറച്ചു നേരം കൂടി ഇരിക്കാം …അവിടെ ചെന്നിട്ടും പണിയൊന്നും ഇലല്ലോ …ആരും കമ്പനിയും ഇല്ല …എടാവേ…നീ വൈകിട്ട് വരുമ്പോ അതിലെ വാ …വരാതിരിക്കരുത് കേട്ടോ ….ഇപ്പൊ ആകെ കൂടി നീയെ ഇവിടെ കമ്പനിയായിട്ട് ഉള്ളൂ “
അപ്പുവിനു സന്തോഷമായി … ബംഗ്ലാവിലെ സാറ് …ഹോ ….ആ ബംഗ്ലാവോക്കെ ഒന്ന് കയറി കാണാമല്ലോ .
“ആശാനെ ഊണ് കഴിച്ചോ ?”
” ഇല്ല സാറേ …അപ്പുറത്തുള്ള ഹോട്ടലീന്നാ …പേരിനൊരു ഊണ് …സാറിനോന്നും കഴിക്കാന്‍ കൊള്ളത്തില്ല “
” പിന്നെയെവിടാ നല്ല ഹോട്ടല്‍ ഉള്ളെ ?”
” ഒരു അഞ്ചു കിലോമീറ്റര്‍ പോയാല്‍ ഒരു ഹോട്ടല്‍ ഉണ്ട് “
” അപ്പുവേ ..നീ പോയിട്ട് വരാമോ ?”
” അതിനെന്നാ സാറെ ..അവന്‍ പൊക്കോളും “
പെട്ടന്നയാൾ പോക്കറ്റില്‍ നിന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് കൊടുത്തു
” മൂന്നു ബിരിയാണി വാങ്ങിക്കോ ..പിന്നെ കുടിക്കാന്‍ മിനറല്‍ വാട്ടറും ..നീയെങ്ങനാ പോകുന്നെ ?”
” അവന്‍ ഈ വണ്ടിയില്‍ പൊക്കോളും സാറേ “
രമേശന്‍ അവിടെയിരുന്ന സുസുകി സമുറായ് കാണിച്ചു പറഞ്ഞു
” ആഹാ ..ഇവിടെ ടൂ വീലരും ഉണ്ടോ ?”
” ഒക്കെയുണ്ട് സാറേ …ജീവിക്കണ്ടേ “
‘ അതു നന്നായി ..നാട്ടിലൊരു ബുള്ളറ്റ് ഇരിപ്പുണ്ട് ..ഇത്തവണ വന്നിട്ട് സ്റ്റാര്‍ട്ട് ആകുന്നില്ല …വല്ല വര്‍ക്ക് ഷോപ്പിലും കാണിക്കാല്ലോ എന്ന് കരുതി കൊണ്ട് വന്നില്ല ‘
‘ അത് നമുക്ക് അപ്പുവിനെ വിട്ടു എടുപ്പിക്കാം സാറേ “
ഓരോന്ന് പറഞ്ഞു മുക്കാല്‍ മണിക്കൂര്‍ ആയപ്പോഴേക്കും അപ്പു ബിരിയാണിയും വാങ്ങി വന്നു ..അവരു മൂന്നു പേരും കൂടി ചെയറില്‍ ഇരുന്നു ഭക്ഷണം കഴിച്ചു . അപ്പുവിനു വിശക്കുന്നുണ്ടെങ്കിലും കുറച്ചു വീട്ടില്‍ കൊണ്ട് പോകണോന്നു ഉണ്ടായിരുന്നു . അമ്മൂന് ബിരിയാണി വല്യ ഇഷ്ടമാണ് . പക്ഷെ , ഇവരുടെ മുന്നില്‍ വെച്ച് പൊതിഞ്ഞു കെട്ടാന്‍ പറ്റില്ലല്ലോ .
അല്‍പ നേരം കൂടി നിന്നിട്ടയാള്‍ പോയി ..ബിരിയാണിയുടെ ബാക്കി പൈസ കൊടുത്തപ്പോൾ അയാൾ അത് അപ്പുവിൻറെ പോക്കറ്റിൽ തിരുകി .വണ്ടി അപ്പുവിനോട് കൊണ്ട് വരാന്‍ പറഞ്ഞിട്ട് ഒരു ഓട്ടോ വിളിച്ചു വരുത്തിയാണ് പോയത്
വൈകുന്നേരം അമ്മു മഠം വക ബ്രയ്സറും നൈറ്റിയും ഒക്കെ സ്റിച്ചു ചെയ്യുന്ന സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുവായിരുന്നു . സമയം ആറര കഴിഞ്ഞു …ആറു മണിക്ക് മുന്‍പേ അപ്പു വരാറുള്ളതാണ്. ഇരുട്ടും തോറും അവള്‍ക്ക് പേടിയായി തുടങ്ങി .. സമയം നോക്കാന്‍ വാച്ച് പോലുമില്ല …മഠത്തില്‍ നിന്നുള്ള വഴിയെ അല്‍പം കൂടി അകത്തേക്ക് കയറി നിന്നു..
പോയാലോ …വര്‍ക്ക് ഷോപ്പിലെ മേസ്തിരിയുടെ ഫോണ്‍ നമ്പര്‍ ഡയറിയില്‍ ഉണ്ട് …മഠത്തില്‍ പോയാല്‍ വിളിക്കാമായിരുന്നു ..പോകുന്നത് കൊണ്ട് കുഴപ്പമില്ല ….കവലയിലെ വായി നോക്കികളുടെ സംസാരം ആണ് സഹിക്കില്ലാത്തത്.. പിന്നെ കാസിമിക്കയുടെയും……അമ്മക്ക് ഈ ആഴ്ച പൈസ കിട്ടുവോ പോലും …അരി തീര്‍ന്നു കാണും …കസിമിക്കയുടെ കടയില്‍ അമ്മ പോകുന്നത് ആലോചിക്കാനേ വയ്യ …..ഇന്ന് രാവിലെ അരി തീര്‍ന്നോ എന്ന് ചോദിച്ചപ്പോള്‍ അമ്മ പറയുന്നത് കേട്ടു …നാളെ കൂടി കിട്ടിയില്ലേല്‍ കാസിം പറഞ്ഞ പോലെ പോയി വാങ്ങാം എന്ന് …കളിയായി പറഞ്ഞതാണേലും ശെരിക്കതു കൊണ്ടു..പലപ്പോഴും ആലോചിക്കാറുണ്ട് …. പട്ടണത്തിലും മറ്റും പോയി വല്ല ജോലിയും നോക്കിയാലോ എന്ന് …ഇന്നാള് ഒരു കൂട്ടുകാരിയുടെ കൂടെ പോയതാ ..ഫിനാന്‍സ് സ്ഥാപനത്തില്‍ …അയാള്‍ക്ക് അട്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോൾ സ്തംഭിച്ചു പോയി …..അപ്പൊ തന്നെ ഇറങ്ങി പോന്നു ….അയാളെ പോയി ഒന്ന് കണ്ടാലോ ….എന്തിനു വേണ്ടിയാ ഈ ശരീരം …അക്കൂനെ പഠിപ്പിക്കണം …അവളെങ്കിലും രക്ഷപെടട്ടെ …. വയ്യാത്ത റോസിയാന്റി നോക്കിയാല്‍ പ്ലസ് ടൂ വരെ ..അത് കഴിഞ്ഞ്? അല്‍പം കൊഞ്ഞയും പിന്നെ കാലിനൊരു മുടന്തുമുള്ള റോസിയാന്റി, പാവം …തയിച്ചും എമ്പ്രോയ്ഡറി വര്‍ക്ക് ചെയ്തുമാ ജീവിക്കുന്നെ …പൈസയും ഇല്ല ..പിന്നെ മുടന്തുമുള്ള ആന്റിയെ കല്യാണം കഴിക്കാന്‍ ആരും വന്നില്ല .. ഇടക്ക് വീട്ടില്‍ വന്നു രണ്ടു ദിവസം തങ്ങും …പിന്നേം പട്ടണത്തിലേക്ക് ..
