” ശെരി സാറേ ‘
‘ എടാ ..പെട്രോള്‍ അടിച്ചോ ..ബാക്കി നീയും വെച്ചോ “
ടോണി അഞ്ഞൂറിന്റെ രണ്ടു നോട്ടെടുത്ത് അവന്‍റെ പോക്കറ്റില്‍ ഇട്ടു .
പിറ്റേന്ന് പള്ളിയില്‍ കഴിഞ്ഞ് അവനിറങ്ങിയപ്പോള്‍ ടോണി ജീപ്പിലേക്കു നടക്കുന്നത് കണ്ടു .
” അച്ചായാ “
അവന്‍ ഓടി ടോണിയുടെ അടുത്തെത്തി .
‘ ആഹ …വാടാ പോകാം ‘ അവന്‍ ജീപ്പിലേക്കു കേറുന്നത്, വേദ പാഠം പഠിപ്പിക്കാന്‍ പോകുന്ന അമ്മു കണ്ടു ..
!! അപ്പു പറഞ്ഞത് ശെരിയാണ് ..സിനിമാ നടനെ പോലെയുണ്ട് …കല്യാണം കഴിച്ചതാണോ ആവോ …പള്ളിയില്‍ വന്ന എല്ലാവരും തന്നെ അയാളെ നോക്കി കുശുകുശുക്കുന്നുണ്ട് …!!
അമ്മുവിന് സന്തോഷം തോന്നി ..തന്റെ അനിയന്‍ അയാളുടെ ജീപ്പില്‍ കയറി പോകുന്നത് നാട്ടുകാര് കണ്ടപ്പോള്‍
ബംഗ്ലാവില്‍ കയറി ടോണി അകത്തേക്ക് പോയി ഡ്രെസ് മാറി വന്നു .
അപ്പുവിനെയും കൂട്ടി അയാള്‍ അടുക്കളയിലേക്കു നടന്നു
ബ്രെഡും സലാഡും ചിക്കന്‍ കറിയും ഓവനില്‍ ചൂടാക്കി അവനു നീട്ടി
അതും കഴിച്ചു മുകളിലേക്ക് …വലിയ ഹോം തീയറ്ററില്‍ ഒരു സിനിമാ ..അത് കഴിഞ്ഞു ഉച്ചക്ക് ഊണ്
‘ സാറ് വെക്കുന്നതാണോ ആഹാരമൊക്കെ “
” ഞാന്‍ വെക്കും …പക്ഷെ മടുപ്പാടാ…ആരെയേലും തപ്പണം ..നന്നായി വെച്ച് വിളമ്പാന്‍ അറിയണം …രണ്ടു മൂന്നു ഏജന്‍സിയില്‍ പറഞ്ഞിട്ടുണ്ട് …പത്തു രൂപ കൊടുക്കും .. എന്നാലും ഇവിടെ വന്നു താമസിച്ചു ചെയ്യാന്‍ പലര്‍ക്കും മടിയാ ..ഈ ഭാഗത്ത് ആരെങ്കിലും ഉണ്ടോ നിന്‍റെ അറിവില്‍ ?”
” നോക്കട്ടെ സാറെ ..പത്തു രൂപാന്നു പറഞ്ഞാല്‍ ?’
” മാസം പതിനായിരം രൂപ ….ഇവിടുന്നു ആഹാരം കഴിക്കാം …. ഉണ്ടാക്കാന്‍ ഒക്കെ എല്ലാ സൗകര്യങ്ങളും ഉണ്ട് …പണി എളുപ്പമാ .. …ഗ്യാസ് ..ഓവന്‍ ..അലക്കാന്‍ വാഷിംഗ് മെഷിന്‍ …പിന്നെ ആഴ്ചയില്‍ ഒന്ന് തൂത്തു തുടക്കണം ..’
പതിനായിരം എന്ന് കേട്ടപ്പോള്‍ അപ്പുവിന്‍റെ കണ്ണ് തള്ളി ..പരിസര പ്രദേശത്ത് തുണിക്കടയിലും മറ്റും മാക്സിമം അയ്യായിരം രൂപയെ ഉള്ളൂ പെണ്ണുങ്ങള്‍ക്ക് …അമ്മ തൊഴിലുറപ്പിനു പോയാല്‍ തന്നെ മാസം നാലായിരത്തില്‍ കൂടുതല്‍ കിട്ടാറില്ല ..ഇപ്പോഴാണെങ്കില്‍ പണിയുമില്ല ..കാശുമില്ല ..
‘ നോക്കട്ടെ സാറേ ‘
അവര്‍ മിണ്ടിയും പറഞ്ഞും നാട്ടു വിശേഷങ്ങളും ഒക്കെ കൈമാറിയും വൈകുന്നേരം വരെ ഇരുന്നു .. വൈകിട്ട് പൂളില്‍ ഒരു കുളിയും വൈനും ഒക്കെ കഴിഞ്ഞാണ് അപ്പു മടങ്ങിയത്
അവന്‍ വീട്ടില്‍ ചെന്ന് സിസിലിയോട് കാര്യങ്ങള്‍ പറഞ്ഞു ..
” പതിനായിരം കിട്ടുമെങ്കില്‍ ഈ പണി എങ്ങനേലും നമുക്ക് തന്നെ വാങ്ങിച്ചെടുക്കണം മോനെ .. കുറച്ചു പൈസ വീതം മിച്ചം പിടിച്ചു അമ്മൂന്റെ കാര്യം നടത്തണം ….അന്നെരത്തെക്ക് നിനക്കും ഒരു വരുമാനം ആകൂല്ലോ “
‘ അമ്മെ ….അയാളോട് ഇവന്‍റെ അമ്മയാന്നു പറയണ്ട …ചിലപ്പോ ആഹാരമൊന്നും ഇഷ്ടപെട്ടില്ലേ ,പറഞ്ഞു ഇവനുമായിട്ടുള്ള കൂട്ട് വെച്ച് വിടാനും പറ്റിലല്ലോ .. …അമ്മ പോയി നോക്ക് …അയാളുടെ ഇടപെടീല്‍ ഒക്കെ പറ്റൂങ്കില്‍ നിന്നാ മതി ….ആഹാരമൊക്കെ അയാള്‍ക്ക് ഇഷ്ടപ്പെട്ടു , കുറച്ചു ദിവസം കഴിഞ്ഞു പറഞ്ഞാല്‍ മതി അപ്പൂന്‍റെ അമ്മയാന്ന്’
” അത് ശെരിയാടി അമ്മു ….ഇവനും ക്ഷീണം ആകണ്ട ‘
പിറ്റേന്ന്അ പ്പു അതി രാവിലെ എഴുന്നേറ്റത് കണ്ടു സിസിലി അവനോടു ചോദിച്ചു
‘ ഇതെന്നാടാ ഇത്ര രാവിലെ ?’
‘ അതമ്മേ..അച്ചായന്‍ പറഞ്ഞു …രാവിലെ അങ്ങോട്ട് വരണമെന്ന്…എക്സര്‍സൈസ് ഒക്കെ ചെയ്യാന്‍ ‘
” ഹും ..നീയും …നിന്‍റെ അച്ചായനും ചെല്ല് ..ചെല്ല് “
‘ അമ്മെ …..ഒരു കുപ്പി തന്നെ ……പാല് വാങ്ങികൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട് ..ചായക്കടെന്നു “
സിസിലി കുപ്പി കഴുകി കൊണ്ട് വന്നു കൊടുത്തു
” ആ ആശയുടെ അടുത്ത് ചോദിക്കട പാല് ഉണ്ടോന്നു ‘
‘ അമ്മയൊന്നു ചോദിച്ചേക്ക് …’
അപ്പു ചെല്ലുമ്പോള്‍ മതിലിനു അരികിലൂടെ നീളത്തില്‍ പാകിയിരിക്കുന്ന കല്‍പാതയിലൂടെ സൈക്കിള്‍ ഓടിക്കുവായിരുന്നു ടോണി
‘ ആ ….വാടാ …ഇനി നീ കുറച്ചു നേരം സൈക്കിള്‍ ഓടിക്ക്….ഞാന്‍ പാല് തിളപ്പിക്കട്ടെ ‘
