വർഷം 2024 ഒക്ടോബർ 23ന് ഞാനും എന്റെ കൂട്ടുകാരനും കൂടി രണ്ടുദിവസം അടിച്ചുപൊളിക്കാൻ വേണ്ടി കൊച്ചിയിലോട്ട് പോയി എല്ലാറ്റിൽനിന്നും റിലാക്സ് ആവാൻ വേണ്ടി ഒരു യാത്ര നല്ലതെന്ന് തോന്നി ഞാനും സമ്മതിച്ചു.
അങ്ങനെ കൊച്ചിയിലോട്ട് യാത്ര തിരിച്ചു ട്രെയിനിൽ കൊച്ചിയിലെത്തിയ ആദ്യ ദിവസം തന്നെ ഞങ്ങൾ നല്ലൊരു സൗകര്യമുള്ള ലോഡ്ജിൽ മുറിയെടുത്ത് ഫ്രഷ് ആയി ഭക്ഷണമെല്ലാം കഴിച്ച് രാവിലെ തന്നെ മറൈൻ ഡ്രൈവിന്റെ അവിടെ എല്ലാം ഒന്ന് ചുറ്റി മഹാരാജാസ് കോളേജിന്റെ അവിടെയും എല്ലാം ഒന്ന് കറങ്ങി നല്ലൊരു ഹോട്ടലിൽ കയറി ഉച്ച ഭക്ഷണം കഴിച്ച് രാത്രി വീണ്ടും മറൈൻഡ്രൈവിന്റെ അവിടെ പോകാം എന്ന് തീരുമാനിച്ച് ഒരു മാറ്റിനി ഷോയും കണ്ട് തിരികെ വീണ്ടും റൂമിലോട്ട് വന്നു.
വൈകിട്ട് 7 മണിയോടുകൂടി വീണ്ടും റൂമിൽ നിന്ന് ഇറങ്ങി മറൈൻ ഡ്രൈവിന്റെ അവിടെ പോയിരുന്നു കാറ്റു കൊണ്ട് നൈറ്റ് ലൈഫ് ആസ്വദിച്ചുകൊണ്ട് അവിടുത്തെ കാഴ്ചകൾ എല്ലാം കണ്ട് ഫോട്ടോസ് എടുത്ത് രാത്രി കുറെ നേരം അവിടെ ചെലവഴിച്ചു പിന്നീട് വിശപ്പ് വയറിൽ കത്തി ഉയർന്നതോടെ നേരെ അത്താഴം കഴിക്കാൻ നല്ലൊരു ഹോട്ടൽ നോക്കി നടപ്പായി ഒടുവിൽ കണ്ടിട്ട് അത്യാവശ്യം നല്ല ബജറ്റ് ഫ്രണ്ട്‌ലി ആയ ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു അതുവരെ അവൻ വളരെ സന്തോഷവാനും,
ജോളിയുമായിരുന്നു പെട്ടെന്ന് എഴുന്നേറ്റു അവൻ അകത്തോട്ട് കയറിപ്പോയി ഭക്ഷണം ടേബിളിൽ വന്നിട്ടും അവനെ കാണാതായപ്പോൾ ഞാൻ അവൻ പോയ വഴിയേ പോയി നോക്കി ഞാൻ ചെല്ലുമ്പോൾ അവൻ എനിക്ക് വിവരീതമായി വല്ലാത്ത വിഷമത്തോടെ മടങ്ങിവരുന്നതാണ് കണ്ടത് ഞങ്ങൾ വീണ്ടും ഞങ്ങളുടെ ടേബിളിൽ വന്നിരുന്നു എന്നാൽ അകത്തോട്ട് പോയ ആളല്ല മടങ്ങിവന്ന എന്റെ കൂട്ടുകാരൻ മുമ്പിൽ കൊണ്ടുവന്നു വച്ച ഭക്ഷണം കഴിക്കാൻ പോലും മടി കാണിച്ചു വേണ്ട എന്ന് മട്ടിൽ വിഷമിച്ചിരിക്കുന്ന അവനെ കണ്ടു ഞാൻ ചോദിച്ചു.
TBS: എടാ എന്തുപറ്റി? നീ ആകെ വിഷമിച്ചിരിക്കുന്നു. നിനക്ക് ഇത് എന്താ പറ്റിയെ?
കൂട്ടുകാരൻ : ഒന്നുമില്ല
TBS: അല്ല, നിന്റെ മുഖം പെട്ടെന്ന് എന്താ ഇങ്ങനെ വാടിയിരിക്കുന്നേ എന്നോടൊപ്പം കൊച്ചിയിൽ ഇതുവരെ കണ്ട സന്തോഷമുള്ള മുഖം അല്ലല്ലോ നിനക്ക് ഇപ്പോൾ കുറച്ചുനേരം കൊണ്ട് നിനക്ക് എന്താ പറ്റിയത് നീ എന്തിനാ അകത്തോട്ട് കയറിപ്പോയത്
കൂട്ടുകാരൻ : നിനക്ക് വെറുതെ തോന്നുന്നതാ എനിക്ക് സന്തോഷത്തിന് ഒരു കുഴപ്പവുമില്ല
TBS:ആണോ? നിനക്ക് പറയാൻ താല്പര്യമില്ലെങ്കിൽ വേണ്ട. എന്നാൽ നമുക്ക് ഭക്ഷണം കഴിക്കാം
കൂട്ടുകാരൻ : എന്തോ എനിക്ക് നല്ല വിശപ്പു തോന്നുന്നില്ല എനിക്ക് ഈ ജ്യൂസ് മാത്രം മതി എന്റെ ഭക്ഷണം നീ കഴിച്ചോ
TBS: ഇതെന്താടാ ഭക്ഷണം പോലും വേണ്ടാന്ന് വയ്ക്കാനും മാത്രം ഇത്ര വിഷമിക്കാൻ ഇവിടെ ഇപ്പൊ ഉണ്ടായത് നിനക്ക് വേണ്ടെങ്കിൽ എനിക്കും ഭക്ഷണം വേണ്ട
കൂട്ടുകാരൻ : എടാ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല നീ ഇപ്പോൾ ഓർഡർ ചെയ്ത ഭക്ഷണം കഴിക്ക് എനിക്ക് ശരിക്കും വേണ്ടാഞ്ഞിട്ട് തന്നെയാ വെറുതെ ഭക്ഷണം കഴിക്കാതെ ഇരിക്കാൻ നോക്കണ്ട
TBS: നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയത് ഇന്നോ ഇന്നലെ ഒന്നുമല്ലല്ലോ നിന്റെ മുഖം മാറിയാൽ ഒക്കെ എനിക്ക് മനസ്സിലാകും
കൂട്ടുകാരൻ : എടാ പ്ലീസ് എനിക്ക് വിശപ്പില്ലാഞ്ഞിട്ടാ നീ കഴിക്ക്
‘ അവന്റെ ഉള്ളിൽ എന്തോ കൊണ്ടിട്ടുണ്ട് ഇനിയും അവനോട് ചോദിച്ചു വിഷമിപ്പിക്കേണ്ട എന്തായാലും കുറച്ചു കഴിഞ്ഞാൽ അവൻ പറയും എന്നെനിക്ക് ഉറപ്പായിരുന്നു പിന്നീട് ഞാൻ ഒന്നും കൂടുതൽ ചോദിക്കാതെ വേഗം ഭക്ഷണം കഴിച്ച് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.
രാത്രി റൂമിൽ വന്ന് ഫ്രഷായി കിടന്നുറങ്ങി പിറ്റേദിവസം രാവിലെയും അവനിൽ തലേദിവസത്തെ അത്ര വിഷമം ഒന്നും എനിക്ക് മുഖത്ത് കാണാൻ കഴിഞ്ഞില്ല രാവിലെ വീണ്ടും ഞങ്ങൾ ബ്രേക്ഫാസ്റ്റ് എല്ലാം കഴിഞ്ഞ് ഞാൻ അവന്റെ മൂഡ് മാറ്റിയെടുക്കാൻ വേണ്ടി നേരെ തൊട്ടടുത്തുള്ള ഹാൻസ് സ്പായിൽ ഓരോ ക്രോസ് മസാജ് ചെയ്തു എല്ലാ എക്സ്ട്രാസും എടുത്ത് പുറത്തിറങ്ങി.

തുടരണം. കാരണം ഏറെക്കുറെ എന്റെ കഥയോട് അഥവാ ജീവിതത്തോട് സാമ്യം ഉള്ളപോലെ