മഹേഷ്: തൽക്കാലം കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടു
അവന്തിക: ഇനി ഇങ്ങനെ ഒന്നും വേണ്ട
മഹേഷ്: മ്, നീ ഇപ്പൊ ഫോൺ വെക്കൂ ഞാൻ സൗകര്യം പോലെ നിന്നെ പിന്നെ വിളിച്ചോളാം തൽക്കാലം ഞാൻ നിന്റെ അമ്മായിഅച്ചൻ ആരോടും ഒന്നും പറയാതെ ഇരിക്കാൻ വേണ്ടി ഒന്ന് തണുപ്പിക്കാൻ നോക്കട്ടെ.
( നടന്ന ഈ സംഭവം ലഘുവായി ചുരുക്കി ഞാൻ നിങ്ങളോട് പെട്ടെന്ന് പറഞ്ഞു എന്നേയുള്ളൂ അധികം വിവരിക്കാതെ)
‘ ഈ സംഭവം കഴിഞ്ഞ് വീട്ടിൽ എത്തിയ ഷമീർ ഒരാഴ്ച ത്തോളം വീടുവിട്ട് പുറത്തിറങ്ങുകയോ പണിക്കു പോവുകയോ ചെയ്തില്ല. ഒടുവിൽ ഞാൻ ചെന്ന് അവനെ സമാധാനിപ്പിച്ചു അധികം ആരും അറിഞ്ഞിട്ടില്ല എന്ന് അവനെ ബോധ്യപ്പെടുതി മനസ്സിന് ധൈര്യം കൊടുത്ത ശേഷമാണ് അവനൊന്നു ഉഷാറായി പുറത്തിറങ്ങിയത് ശേഷം മൂന്നുനാൾ കഴിഞ്ഞ് ജോയിച്ചന്റെ ഒപ്പം ടൗണിലെ സ്കൂളിലോട്ട് ഞാനും കൂടി റെയിൽവേ സ്റ്റേഷനിലോട്ട് ചെന്ന് ട്രെയിൻ കയറ്റി യാത്രയാക്കി തിരികെ വീട്ടിലോട്ടു പോന്നു.അങ്ങനെ ഷമീർ കയറിയ ട്രെയിൻ ടൗൺ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു മനസ്സിൽ ഒരുപാട് വിഷമങ്ങളും,
ബുദ്ധിമുട്ടുകളും എല്ലാം സഹിച്ച് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഗ്രാമത്തിൽ നിന്ന് ഒരുപാട് ദൂരെയുള്ള കേട്ട് മാത്രം പരിചയമുള്ള ആ ടൗണിലേ റെയിൽവേ സ്റ്റേഷനിലോട്ട് ചൂളം വിളിച്ചു കൊണ്ട് ട്രെയിൻ കുതിച്ചുകൊണ്ടിരുന്നു ഏതാനും മണിക്കൂറുകളുടെ യാത്രക്കൊടുവിൽ രണ്ട് പ്ലാറ്റ്ഫോമിലും ഒരേപോലെTB.Sട്രെയിൻ കാത്തിരിക്കുന്ന യാത്രക്കാര്ക്കിടയിലേക്ക് ആ ട്രെയിൻ ചെന്നുനിന്നു.
അങ്ങനെ രാവിലെ ഏഴുമണിക്ക് ആകാശത്തു കുതിച്ചുയരുന്ന സൂര്യന്റെ വെളിച്ചത്തിൽ എന്റെ കൂട്ടുകാരൻ നമ്മുടെ കഥാനായകൻ ഷമീർ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങി ജോയിച്ച നോടൊപ്പം റെയിൽവേ സ്റ്റേഷന് പുറത്തുനിന്ന് ജോയിച്ചൻ പിടിച്ച ഓട്ടോയിൽ കയറി ഇരുവരും റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു.
( കഥയുടെ ബാക്കി ഇനി തുടരണോ വേണ്ടയോ എന്ന് നിങ്ങൾ പറയണം എന്റെ പ്രിയ വായനക്കാരുടെയും, വായനക്കാരികളുടെയും അഭിപ്രായം അറിഞ്ഞ ശേഷം ഞാനിനി ഷമീറിന്റെ ജീവിതകഥയുടെ ഈ ഡയറി നിങ്ങൾക്കു മുമ്പിൽ വായിക്കാൻ തുറന്നു വയ്ക്കുകയുള്ളൂ.)
” എല്ലാവരുടെയും അഭിപ്രായവും കാത്ത് എല്ലാവർക്കും സന്തോഷവും, ആരോഗ്യവും നേർന്നുകൊണ്ട് ” TBS.

തുടരണം. കാരണം ഏറെക്കുറെ എന്റെ കഥയോട് അഥവാ ജീവിതത്തോട് സാമ്യം ഉള്ളപോലെ