ജോയ് : അയ്യോ നിങ്ങളുടെ സഹായം ഒന്നും വേണ്ട. എനിക്ക് ഇവനോട് ഒരു കാര്യം പറയാനുണ്ട് അതിന് ഇവൻ തയ്യാറാണെങ്കിൽ ഇവന് തന്നെ അതിന്റെ മെച്ചം.ആരെ പറ്റുംആരെ കിട്ടുമെന്ന് ആലോചിച്ചു നടക്കുമ്പോഴായിരുന്നു അമ്മച്ചി ഇവന്റെ പേര് പറഞ്ഞത് അപ്പോ എനിക്ക് കൊള്ളാമെന്ന് തോന്നി അതാ ഞാൻ ഇവനോട് ഒന്ന് ചോദിക്കാം എന്ന് കരുതിയത്
ഷമീർ : ഇപ്പോഴും കാര്യം പറഞ്ഞില്ല
ജോയ് : ഞാൻ ജോലി ചെയ്യുന്നത് എവിടെയാണെന്ന് നിനക്കറിയാമല്ലോ?
ഷമീർ : അറിയാം ടൗണിൽ അല്ലേ
ജോയ് : എന്റെ ജോലി അവിടെ എന്താണെന്ന് നിനക്കറിയോ?
ഷമീർ : അതറിയില്ല
ജോയ് : ഞാനവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓൾ ഇൻ ഓൾ ആണ്. അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കുന്ന ഒരാൾ മാസം എനിക്കൊരു 40,000 രൂപയുടെ അടുത്ത് കിട്ടും അവിടെ ഞാൻ പഠിപ്പിക്കുന്നുമൊക്കെ ഉണ്ട്. ഗൾഫിലേക്ക് ഉള്ള വിസ വന്നപ്പോൾ എനിക്ക് ജോലി രാജി വെച്ചിട്ട് പോണം അങ്ങനെ ഞാൻ പോയാൽ അവിടെ എന്റെ സ്ഥാനത്ത് ഒരാളുമുണ്ടാവില്ല സ്കൂൾ മാനേജ്മെന്റിന് കിട്ടാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ഞാൻ ജോലി ഒഴിവാക്കി ഇറങ്ങുമ്പോൾ അവിടെ ഒരാളെ വേണം അത് എന്നോട് സംഘടിപ്പിച്ചു തരാൻ പറ്റുമോ എന്നാണ് സ്കൂൾ മാനേജ്മെന്റ് ചോദിക്കുന്നത്
TBS: സ്കൂളിൽ മാഷായി പഠിപ്പിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നത് നിന്നോട് ജോയിച്ചേന്റെ സ്ഥാനത്ത്
ജോയ് : അയ്യോ, മക്കള് അത്രയ്ക്കങ്ങോട്ട് കയറി ചിന്തിക്കല്ലേ
ഷമീർ : ജോയിച്ചൻ പറ എനിക്ക് മനസ്സിലാവുന്ന പോലെ
ജോയ് : എടാ നീ അവിടെ മാഷായി പഠിപ്പിക്കും ഒന്നും വേണ്ട അതിനുള്ള വിദ്യാഭ്യാസ യോഗ്യത നിനക്കുണ്ടോ? നിനക്ക് ഞാൻ സ്കൂളിൽ പറഞ്ഞ് എന്റെ ജോലി വാങ്ങിച്ചു തരാം നീ അവിടെ ഞാൻ ക്ലാസ്സ് എടുക്കുന്നത് ഒഴിച്ച് ബാക്കിയെല്ലാം ജോലികളും ചെയ്താൽ മതി പഠിപ്പിക്കാൻ എന്റെ സ്ഥാനത്ത് അവർ പുതിയൊരു മാഷേ നിയമിച്ചോളും
ഷമീർ : എന്താ സ്കൂളിൽ ഉണ്ടാവുന്ന പണി
ജോയ് : ആ സ്കൂൾ ഞങ്ങൾക്ക് ക്രിസ്ത്യൻ മിഷനറിയുടെതാണ് അത് നടത്തുന്നത് കന്യാസ്ത്രീകൾ ആണ് അവിടെ നീ ചെയ്യേണ്ടത് ഇപ്പോൾ നാട്ടിൽ ചെയ്യുന്ന പണികളൊക്കെയാണ് . സ്കൂളിന്റെ വകപറമ്പ് ഉണ്ട് അവിടുത്തെ കൃഷി നോക്കണം സ്കൂളിന്റെ വയറിങ് , പ്ലംബിംഗ് പിന്നെ അവിടുത്തെ ട്രക്കർ ഓടിക്കുക അങ്ങനെ മൊത്തത്തിൽ സ്കൂളിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് നോക്കി നടക്കുന്ന ഒരാൾ. നിനക്കാണെങ്കിൽ ഈ പണികളെല്ലാം അറിയുകയും ചെയ്യാം.
നിന്നെക്കൊണ്ട് പറ്റാത്തത് നീ പുറമെ നിന്ന് ആളെ വിളിച്ചു കൊണ്ടുവന്നാൽ മതി സ്കൂൾ മാനേജരോട് പറഞ്ഞിട്ട് താമസവും ഭക്ഷണവും എല്ലാം നിനക്ക് അവിടുന്ന് കിട്ടും അതിന് നീ പൈസ മുടക്കണ്ട എല്ലാം കഴിഞ്ഞ് മാസം നിനക്കൊരു 15000 രൂപയുടെ അടുത്തോളം കിട്ടും.
ഇങ്ങനെ വേണ്ട ഒരാളെ അന്വേഷിച്ച് നടക്കുമ്പോഴാണ് അമ്മച്ചി നിന്റെ കാര്യം ഓർമ്മിപ്പിച്ചത് ഞാൻ നിന്നെ അന്വേഷിച്ചു വീട്ടിലോട്ടു വരാൻ ഇരിക്കുകയായിരുന്നു നിങ്ങളെ ഇവിടെ കണ്ടപ്പോൾ ഞാൻ കളി നിർത്തിയിട്ട് ഇത് ചോദിക്കാൻ നിന്റെ ഇടത്തോട്ട് വന്നതാ. അപ്പോൾ നിനക്ക് പറ്റുമോ പറ്റുമെങ്കിൽ അടുത്തമാസം തന്നെ ജോയിൻ ചെയ്യാം എങ്കിൽ എനിക്ക് ആശ്വാസത്തോടെ ആ മാസം ലാസ്റ്റ് ഗൾഫിലോട്ട് പറക്കുകയും ചെയ്യാം
‘ ജോയിച്ചൻ പറഞ്ഞതെല്ലാം കേട്ട് അവൻ എന്റെ മുഖത്തോട്ട് ഒന്ന് നോക്കി നോട്ടത്തിൽ എന്താണ് ചോദിക്കുന്നത് എന്ന് അവന്റെ നോട്ടം കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാണ് ഞാൻ കണ്ണുകൊണ്ട് ഒക്കെ പറയാം എന്ന് പറഞ്ഞതും’
ഷമീർ : ഞാൻ രാത്രി കവലയിൽ വച്ച് കാണുമ്പോൾ പറയാം
ജോയ് : ശരി നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി നിനക്ക് അവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല വർഷം കഴിയുന്തോറും ശമ്പളം കൂട്ടി കെട്ടും എനിക്കാ സ്കൂളിൽ ഒരുപാട് കൊല്ലത്തെ എക്സ്പീരിയൻസ് ഉണ്ട് ഇപ്പോൾ അവിടെ ഉള്ള ടീച്ചേഴ്സ് എല്ലാം ഒന്ന് രണ്ട് വർഷമായിട്ട് അവിടെയുള്ള ടീച്ചേഴ്സ് ആണ് എല്ലാവരും നല്ലവരാണ്.
( ജോയിച്ചൻ പോയ ഉടനെ )

തുടരണം. കാരണം ഏറെക്കുറെ എന്റെ കഥയോട് അഥവാ ജീവിതത്തോട് സാമ്യം ഉള്ളപോലെ