അവൻ – 1 28അടിപൊളി  

മുത്തശ്ശിയുടെയും കൂടെയാണ് ആകെ ഒരു 5 സെന്റ് വീട്ടിൽ മുത്തശ്ശൻ കൂലിപ്പണി ചെയ്തു കൃഷി ചെയ്തു കൊണ്ടുവരുന്നത് എല്ലാം കഴിച്ച് അങ്ങനെ കഴിഞ്ഞുപോകുന്ന ഒരു കുടുംബം. അവന്റെ മുത്തശ്ശിക്കും, മുത്തശ്ശനും എന്നെ വലിയ കാര്യമായിരുന്നു അതുകൊണ്ട് ഞാൻ എപ്പോഴും ആ വീട്ടിൽ പോവാറുണ്ടായിരുന്നു അങ്ങനെ കാലം മുന്നോട്ടു പോയി തുടങ്ങി ഞാൻ പറഞ്ഞ വർഷം 1999- 2000 എത്തിയതോടെ ഞങ്ങൾ പത്താംതരവും കഴിഞ്ഞു ആ ഇടയ്ക്കായിരുന്നു അവന്റെ മുത്തശ്ശി മരണപ്പെടുകയും വീട്ടിൽ അവനും മുത്തശ്ശനും മാത്രമായതും എല്ലാം മുത്തശ്ശിയുടെ മരണശേഷം മനസ്സിന് വിഷമം ഏറ്റ മുത്തശ്ശന് ഒന്നിനും ഒരു ഉഷാർ ഉണ്ടായിരുന്നില്ല

ഇത് കണ്ടവൻ വീട്ടിലെ കാര്യങ്ങൾ നടന്നു പോകാനും മുത്തശ്ശന്റെ കാര്യങ്ങൾ നോക്കാനും എല്ലാം പ്ലസ്ടുവിൽ ചേർന്ന സമയത്ത് തന്നെ കിട്ടുന്ന ഒഴിവു ദിവസങ്ങളിലെല്ലാം മുത്തശ്ശനെ സഹായിക്കാനും ഒപ്പം കൂലിപ്പണിക്ക് പോകുവാനും തുടങ്ങിയതോടെ ഞങ്ങളുടെ കളികൾക്കെല്ലാം നേരിയ കുറവും ഉണ്ടായി തുടങ്ങി ഞങ്ങളുടെ പ്ലസ് വൺ പ്ലസ് ടു കാലഘട്ടങ്ങളിൽ ആ രണ്ടുവർഷം ജീവിതം സാഹചര്യം അവനെ പല പണികളും ചെയ്യിപ്പിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തു. “അതങ്ങനെയാണല്ലോ ജീവിതം നമ്മൾ വിചാരിക്കുന്നിടത്ത് ചിലപ്പോൾ കിട്ടിയെന്നു വരില്ല ”

ഹോട്ടൽ പണി, ഡ്രൈവിംഗ്, പ്ലംബിംഗ് , വയറിങ്, ചെരുപ്പ് നിർമ്മാണം, ബേക്കറി ഉണ്ടാക്കാൻ , ടൈലറിംഗ്, പെയിന്റിംഗ് അങ്ങനെ അങ്ങനെ പലതും ഈ പണികളെല്ലാം അറിഞ്ഞിട്ടില്ല ചെയ്യുന്നത് ഓരോ മേസ്തിരിമാരെ കീഴിൽ ഹെൽപ്പർ ആയി പോകും രാവിലെ പെയിന്റിങ് ആണെങ്കിൽ രാത്രിയിൽ ബേക്കറി പണി അങ്ങനെ ദിവസത്തിലെ രാവും പകലും മാറിമാറി പഠിത്തത്തോടൊപ്പം ഓരോ പണികളും ചെയ്തു പ്ലസ് ടു കാലഘട്ടം പൂർത്തിയായ സമയത്തായിരുന്നു മുത്തശ്ശന്റെ മരണം

പത്തൊമ്പതാം വയസ്സിന്റെ തുടക്കത്തിൽ തന്നെ ഒറ്റപ്പെട്ടു പോയവന് ഞാനും അവന്റെ അയൽവക്കത്തുള്ള വീട്ടുകാരും കുടുംബങ്ങളും മാത്രമായി പിന്നീട് ജീവിതത്തിൽ ഉണ്ടായിരുന്നത്. അങ്ങനെ കുടുംബത്തിലുള്ള ഒരു അങ്കിൾ വഴി ജ്വല്ലറിയിൽ ഒരു സെയിൽസ്മാന്റെ ജോലി വന്നു.

അങ്കിൾ :എടാ, നീ ഇങ്ങനെ കണ്ട കൂലിപ്പണിയും ചെയ്തു കാലം കഴിക്കേണ്ട നിനക്ക് ഞാൻ ജ്വല്ലറിയിൽ ഒരു സെയിൽസ്മാന്റെ ജോലി ശരിയാക്കിത്തരാം അതാവുമ്പോൾ മാസം നിനക്ക് ഒരു 8500 രൂപ കിട്ടും നിന്നെപ്പോലെ ഒരാൾക്ക് കഴിഞ്ഞു കൂടാനുള്ള നല്ലൊരു തുകയായിരിക്കും

ഷമീർ : എനിക്ക് അതിന് ജ്വല്ലറി പണി ഒന്നും അറിയില്ലല്ലോ

അങ്കിൾ : ഇത്രയും കൂലിപ്പണി നീ ജീവിതത്തിൽ ചെയ്യുന്നത് അറിഞ്ഞിട്ടാണോ? ഓരോന്നിനും പോയി അങ്ങ് പഠിച്ചു അത്രയല്ലേ ഉള്ളൂ അങ്ങനെ തന്നെയാ ഇതും ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞാൽ നിനക്കെല്ലാം പഠിച്ചെടുക്കാം

ഷമീർ : ഞാൻ പറയാം അങ്കിളേ എനിക്ക് കുറച്ച് സമയം താ മുത്തശ്ശന്റെ മരണം കഴിഞ്ഞിട്ട് അധികമായില്ലല്ലോ എനിക്കിപ്പോൾ എന്തു പറയണമെന്ന് അറിയില്ല

എങ്കിൽ : ശരി, നീ ആലോചിച്ചു പറഞ്ഞാൽ മതി ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല

‘ അന്ന് വൈകുന്നേരം ഞങ്ങൾ പതിവ് ഇരിക്കുന്ന മൈതാനത്തിന്റെ കവാടത്തിൽ ഇരിക്കുമ്പോൾ അവൻ എന്നോട് അങ്കിൾ പറഞ്ഞ കാര്യം പറഞ്ഞു ‘

ഷമീർ : നീയെന്താ ഒന്നും പറയാത്തത് നിന്നോട് ചോദിച്ചിട്ട് പറയാം എന്ന് കരുതിയാ ഞാൻ അങ്കിളിനോട് ഒന്നും പറയാതിരുന്നത്

‘ അപ്പോഴായിരുന്നു മൈതാനത്ത് നിന്ന് കളി കഴിഞ്ഞു ജോയിച്ചൻ ഞങ്ങളുടെ അടുത്തോട്ട് വരുന്നത് ‘

ജോയ്: എന്താ സയാമീസ് ഇരട്ടകൾ രണ്ടുംകൂടി കാര്യമായ ഡിസ്കഷനിൽ ആണല്ലോ?

TBS: ഹേയ്, ഒന്നുമില്ല ഞങ്ങളിങ്ങനെ കളിയെക്കുറിച്ച് പറയുകയായിരുന്നു.

ജോയ്: എടാ ഞാൻ നിന്നെ ഒന്ന് കാണാൻ വേണ്ടി ഇരിക്കുകയായിരുന്നു

ഷമീർ : എന്താ ജോയിച്ചാ?

ജോയ് : എടാ എനിക്ക് വിസ വന്നു ഞാൻ ഗൾഫിലേക്ക് പോവുകയാണ് അടുത്തമാസം ലാസ്റ്റ്

ഷമീർ :അതിന്?

ജോയ് : തോക്കിൻ അകത്തോട്ടു കയറല്ലേ പറയാം

TBS: പറ എന്ത് സഹായമാണ് ഞങ്ങളിൽ നിന്ന് വേണ്ടത്

Updated: July 16, 2025 — 8:49 pm

1 Comment

Add a Comment
  1. ആട് തോമ

    തുടരണം. കാരണം ഏറെക്കുറെ എന്റെ കഥയോട് അഥവാ ജീവിതത്തോട് സാമ്യം ഉള്ളപോലെ

Leave a Reply

Your email address will not be published. Required fields are marked *