അസുരന്റെ പെണ്ണ് – 1 1അടിപൊളി  

“നല്ല കിളുന്ത് മേനി… ആ സ്നേഹയെ പോലെ അല്ല നല്ല ചോരയും നീരും ഉള്ള പെൺകൊടി…. സ്വന്തം ആക്കണം എന്ന് കരുതിയത് എന്തും നേടിയിട്ടേ ഉള്ളു ഞാൻ ആര് എതിർത്താലും അത് നേടിയിരിക്കും ഞാൻ!!! ആ റോവിൻ ഇത് വരെ അവളെ രുചിച്ചിട്ടില്ലെന്ന് തോന്നുന്നു!!! ഹ്മ്മ് എനിക്ക് സ്വന്തം ആവാനാ അവളുടെ വിധി ” പുച്ഛിച്ച് കൊണ്ടവൻ കിട്ടാൻ പോവുന്ന മറ്റൊരു ഇരയെ ഓർത്ത് കൊണ്ട് കോട്ടി ചിരിച്ചു…

_____________________________________❤️

കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച ആയിരിക്കുന്നു… ആദ്യ രണ്ട് നാളുകൾ ഒഴികെ വേറെ ഒരു ദിവസവും അവൾ അപ്പുവിനെ കുറിച്ച് ആലോചിച്ചിരുന്നില്ല…. എന്നാൽ റോവിൻ അരികിൽ വരുമ്പോൾ എല്ലാം അവന്റെ സാനിധ്യം അവളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി… ഏത് പേരിട്ട് ആ വികാരത്തെ വിളിക്കണം എന്ന് അറിയാതെ അവൾ കുഴങ്ങി…. ആനിയും ആൽബിനും അമ്മയ്ക്കും കൊച്ചച്ഛനും ഒത്ത് അവളും കൂടി…..  ആ പഴയ കളിചിരികൾ ഉള്ള പന്ത്രണ്ട് വയസ്സ് കാരിയിലേക്ക് അവൾ മാറുകയായിരുന്നു…

റോവിനെ കാണുമ്പോൾ ഉള്ള അവളുടെ പരവേശവും നേത്രഗോളങ്ങൾ വികസിക്കുന്നതും എല്ലാം റോവിൻ ആസ്വദിച്ച് കൊണ്ടിരുന്നു… പതിവ് പോലെ റോവിൻ ഓഫീസിലേക്ക് പോയി കൂടെ തന്നെ ഗായുവിനെ കോളേജിലും ഇറക്കി കൊടുത്തു…

“വൈകുന്നേരം ഞാൻ വരില്ല… വർക്ക്‌ ഇന്ന് ഇച്ചിരി കൂടുതൽ ഉണ്ട്… ആൽബിനെ വേണമെങ്കിൽ അയക്കാം ”

“വേണ്ടാ ഞാൻ ബസ്സിൽ വന്നോളാം”

“മ്മ്മ് ” മൂളി കൊണ്ടാവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി… അവൻ മറയുന്നത് വരെ നോക്കി കൊണ്ടവൾ അവിടെ നിന്നു… ക്ലാസ്സിലേക്ക് നടക്കുമ്പോഴും അവളുടെ ചിന്തകൾ റോവിനിൽ ചുറ്റിപറ്റി ആയിരുന്നു… അവനെ കുറിച്ച് ഓർക്കും തോറും ഉള്ളിൽ ഒരു ആശ്വാസം ലഭിക്കുന്നത് അവൾ അറിഞ്ഞു….

കോളേജ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആണ് അവൾക്ക് കുറുകെ ഒരു കാർ വന്ന് നിന്നത്…വിന്ഡോ ഗ്ലാസ്‌ താഴ്ത്തിയതും ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടതും അവളിൽ ഒരു ആളൽ കടന്ന് വന്നു…

“അപ്പുവേട്ടൻ!!!” അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…

“ഗായു മോളെ ഞാൻ നിന്നെ കൊണ്ട് പോവാൻ വന്നതാ വാ കയർ…. ഇനി ന്റെ മോള് അവിടെ നിക്കണ്ടാ അപ്പുവേട്ടൻ കൊണ്ടുപോവാ നിന്നെ!!!!”

“ഗായു കയറ്…. ” കാറിൽ ഇരുന്ന് കൊണ്ട് തന്നെ അവൻ പറഞ്ഞു..

“അത് അപ്പുവേട്ടാ… വീട്ടിൽ ഒന്നും പറയാതെ എങ്ങനെ !!!” അവളുടെ വാക്കുകൾ അവനിൽ ദേഷ്യം പടർത്തി എങ്കിലും നിയന്ത്രിച്ചു കൊണ്ടവൻ ശാന്തമായി പറഞ്ഞു…

“പിന്നെ അറിയിക്കാം ഗായു… മോള് കയറ്… ”

“ഇല്ല അപ്പുവേട്ടാ ഞാൻ ഇല്ല… ചിറ്റയോട് ചോദിച്ചിട്ട് ഞാൻ വരാം… വീട്ടിൽ എല്ലാവരും എന്നേം പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടാവും ”

“ആ തള്ളയുടെ വാക്കുകൾ ഒക്കെ നീ എന്തിനാ കേള്ക്കുന്നെ… വന്ന് കയറെടി വണ്ടിയിൽ ” അലറി കൊണ്ടവൻ കാറിൽ നിന്നും ഇറങ്ങി പറഞ്ഞതും നെറ്റി ചുളിച്ച് കൊണ്ടവൾ സംശയത്തോടെ നോക്കി…

“അ…അത്… മോളെ ഞാൻ അറിയാതെ… എന്തിനാ നീ അവിടെ നരകിക്കുന്നേ… നീ വാ പൊന്നുപോലെ നോക്കും നിന്റെ അപ്പുവേട്ടൻ” അമളി പറ്റിയത് പോലെ അവൻ അവളുടെ കൈകൾ കവർന്ന് കൊണ്ട് പറഞ്ഞു….

“ഞാനില്ല!!!” തീർത്ത് പറഞ്ഞ് കൊണ്ടവൾ അവന്റെ കൈവിടുവിച്ച് തിരിഞ്ഞ് നടന്നു… അപ്പോഴേക്കും അവനിലെ ചെകുത്താൻ ഉണർന്നിരുന്നു… കയ്യിൽ കരുതിയ ഒരു ടവൽ അവളുടെ മൂക്കിൽ വെച്ചതും വാടിയ താമര കണക്കെ അവൾ അവന്റെ കൈകളിലേക്ക് വീണിരുന്നു… ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കരുതി അവൻ വേഗം തന്നെ അവളെയും പൊക്കി എടുത്ത് കാറിൽ കയറ്റി….

എല്ലാം കണ്ട് കൊണ്ട് ഇരുകൺകൾ അവനെ വീക്ഷിക്കുന്നുണ്ടായിരുന്നു…

_________________________________❤️

“അമ്മാ…. ഒരു കപ്പ് കോഫി ” നേരം ഇരുടിയിട്ട് ആണ് റോവിൻ വീട്ടിലേക്ക് വന്നത്… സോഫയിൽ ഇരുന്ന് കൊണ്ട് അവൻ വിളിച്ച് പറഞ്ഞു..

“ആ മോനെ ദാ വരുന്നു… ” കഴുകി കൊണ്ടിരുന്ന പാത്രം അവിടെ ഇട്ട് കൊണ്ട് കൈ കഴുകി ഒരു കപ്പ് കോഫിയും എടുത്ത് കൊണ്ട് റോസമ്മ ഹാളിലേക്ക് ചെന്നു… കോഫി അവന് കൊടുത്ത് കൊണ്ട് റോസമ്മ അവന് പിറകിലേക്ക് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *