അസുരന്റെ പെണ്ണ് – 1 1അടിപൊളി  

എന്നാൽ റോവിന്റെ ചെവിയിൽ സ്നേഹേച്ചി  എന്ന് മാത്രം പ്രതിധ്വനിച്ച് കൊണ്ടിരുന്നു… അവൾ പറഞ്ഞത് ആലോചിച്ചതും ഗായത്രിയുടെ കവിളിൽ കുത്തി പിടിച്ച് കൊണ്ടവൻ അവളെ അവനോട് അടുപ്പിച്ചു….

“എ… എന്താ നീ പറഞ്ഞേ എന്റെ ഇര എന്നോ… ന്റെ സ്നേഹയോ???  ഇനി ഒരക്ഷരം ഈ നാവിൽ നിന്ന് എന്റെ അമ്മച്ചിയേം ന്റെ സ്നേഹകൊച്ചിനേം കുറിച്ച് പറഞ്ഞാൽ ഉണ്ടല്ലോ മിന്ന് ചാർത്തിയ പെണ്ണാണെന്ന് ഒന്നും നോക്കൂവേല കൊന്ന് കളയാനും ഈ റോവിൻ മടിക്കൂല !!” അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും കൂടുതൽ അവളെ വേദനിപ്പിക്കാതെ അവൻ തിരിഞ്ഞ് നടന്നു…

“ഇത്രയും സ്നേഹം ഉള്ള ആൾ ഒരു പെണ്ണിനെ മൃഗീയം ആയി എന്തിനാ പീഡിപ്പിച്ച് കൊന്നേ… അവരും സ്ത്രീ അല്ലായിരുന്നോ…. അവരുടേ കണ്ണ് നിറയുമ്പോൾ  നിനക്ക് വേദനിച്ചില്ലേ… അതോ ഇനി എന്നെയും സ്നേഹം നടിച്ച് കൊല്ലാൻ ആണോ?? ” കിട്ടിയ ധൈര്യത്തിൽ അവൾ ചീറി കൊണ്ട് ചോദിച്ചതും !!!

“Shut upp ur bloody f*****g mouth!!! ഇനി ഒരക്ഷരം മിണ്ടിയാൽ കേട്ട് നിന്നെന്ന് വരില്ല ഞാൻ ” താക്കീത് പോലെ അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ടവൻ പറഞ്ഞു…

“വല്ലാതെ പുണ്യാളൻ ചമയണ്ട താൻ… പാവം ഒരു കൊച്ചിനെ കൊണ്ട് നടന്ന് പീഡിപ്പിച്ച് കൊന്നത് ഒക്കെ ഈ നാട്ടിൽ ഉള്ളവർക്ക് എല്ലാവർക്കും അറിയാം… കൂടെ തന്നെ തന്റെ അമ്മയുടെ ലീലാവിലാസങ്ങളും ” പുച്ഛിച്ച് കൊണ്ടവൾ പറഞ്ഞ് നിർത്തിയതും ഊക്കോടെ അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു…

“അതേടി ഞാൻ തന്നെയാ കൊന്നേ…നിന്നെയും കെട്ടിയത് അതിന് തന്നെയാ !!! ഏതോ കാമപ്രാന്തന്റെ കയ്യിൽ പെട്ട്…. ച്ചേ !!!!” കണ്ണിൽ കൈ അമർത്തി കൊണ്ടവൻ തല താഴ്ത്തി….

“കണ്മുന്നിൽ ചോര വാർന്ന് കിടന്ന ന്റെ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി രക്ഷിക്കാൻ നോക്കി…. സ്വന്തം രക്തം അല്ലെന്ന പേരിൽ നീയും നിന്നെ പോലെ ഉള്ള കുറച്ച് നാട്ടുകാരും എന്നെ ഒരു നീചനും കൊലപാതകിയും ആക്കി!!! നിന്നോട് തോന്നിയ ഒരു ഇഷ്ട്ടം കൊണ്ട് ഒരു അപകടം ആണെന്ന് നിനക്ക് അറിഞ്ഞപ്പോൾ ഓടി വന്ന് രക്ഷിച്ചു… ഇതൊക്കെയാ ഞാൻ ചെയ്ത തെറ്റ്… വേണ്ടെങ്കിൽ പൊക്കോ എങ്ങോട്ടാ എന്ന് വെച്ചാൽ പോ !!! അനുഭവിക്കുമ്പോഴേ നീ ഒക്കെ പഠിക്കൂ ”

കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ തറഞ്ഞ് നിൽക്കുക ആയിരുന്നു ഗായത്രി… കണ്ണിൽ നിന്നും ധാരയായി കണ്ണീർ ഒഴുകി കൊണ്ടിരുന്നു….

എന്താണ് ഏതാണ് വിശ്വാസിക്കേണ്ടത് എന്ന് അറിയാതെ ഗായത്രി നന്നേ കുഴങ്ങിയിരുന്നു…. താൻ വിശ്വസിക്കുന്ന പരമശിവൻ തന്നെ കാത്ത് കൊള്ളും എന്ന് വിശ്വസിച്ചു കൊണ്ടവൾ ആശ്വസിച്ചു…

__________________________________❤️

റോവിന് പറയത്തക്ക കുടുംബം ഒന്നും ഉണ്ടായിരുന്നില്ല… അമ്മച്ചിയും അവന്റെ അപ്പനും (കൊച്ചു ത്രേസ്യ-തോമച്ചൻ) പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് തന്നെ ഇരുവീട്ടുകാരും അവരും  തമ്മിൽ യാതൊരു വിധ അടുപ്പവും  കാണിച്ചിരുന്നില്ല… റോവിന്റെ ജനനത്തോടെ അവന്റെ അപ്പന്റെ അനിയൻ വർഗീസും അയാളുടെ കുടുംബവും കുറച്ച് അടുപ്പം കാണിച്ച് തുടങ്ങി…..

കാൽ കാശിന് വക ഇല്ലാതിരുന്ന റോവിന്റെ കുടുംബം തോമച്ചന്റെ ചോര നീരാക്കി ഉള്ള കഠിനമായ പരിശ്രമം മൂലം ആ നാട്ടിൽ അറിയപ്പെടുന്ന സമ്പന്നൻ ആയി മാറി… റോവിന്റെ പതിനെട്ടാം വയസ്സിൽ ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ തോമച്ചൻ മരിച്ചപ്പോൾ ആ ഉത്തരവാദിത്തം എല്ലാം ഏറ്റെടുത്തത് റോവിൻ ആയിരുന്നു… കൂടെ തന്നെ എല്ലാത്തിനും സഹായം ആയി വർഗീസും(കൊച്ചച്ചൻ) ഉണ്ടായിരുന്നു….

വല്ലാത്ത ഒരു അടുപ്പം ആയിരുന്നു റോവിന് വർഗീസും ആയി… ഏത് കാര്യവും അവൻ തുറന്ന് പറഞ്ഞിരുന്നത് അയാളും ആയി ആയിരുന്നു… പേരറിയാത്ത ആരുടെയോ കൂടെ അവന്റെ അമ്മച്ചി നാട് വിട്ടപ്പോൾ  അവന്റെ കൊച്ചച്ചൻ ആയിരുന്നു പിന്നീട് അവന് എല്ലാം!!! എങ്കിലും അവൻ പോറ്റി വളർത്തിയ അവന്റെ അമ്മച്ചിയോട് യാതൊരു വിധ ഇഷ്ട്ടക്കേടും ഉണ്ടായിരുന്നില്ല…

ഗായത്രിയും ആയി വിവാഹം നടക്കുമ്പോൾ വർഗീസ് അയാളുടെ കുടുംബത്തോടൊപ്പം ബാംഗ്ലൂരിൽ ആയിരുന്നു…. എന്നാൽ അപ്രതീക്ഷിതമായി നടന്ന വിവാഹത്തിന്റെ  വിവരങ്ങൾ എല്ലാം റോവിൻ വിളിച്ച് പറഞ്ഞിരുന്നു… വിവരം അറിഞ്ഞത് മുതൽ അയാൾക്കും ഭാര്യക്കും മക്കൾക്കും ഗായത്രിയെ കാണാൻ തിടുക്കം ആയിരുന്നു… മക്കൾക്ക് ലീവ് ഇല്ലാത്തത് കൊണ്ട് തന്നെ ഒരാഴ്ച്ച  കഴിഞ്ഞ് വരാം എന്ന് പറഞ്ഞു…. ഇന്നാണ് എല്ലാവരും കൂടെ വീട്ടിലേക്ക് ലാൻഡ് ആവുന്നത്….

Leave a Reply

Your email address will not be published. Required fields are marked *