“എന്താ അമ്മാ? ” അവർ നോക്കുന്നിടത്തേക്ക് നോക്കി കൊണ്ട് അവനും ചോദിച്ചു…
“മോളെ കണ്ടില്ലല്ലോ… അവൾ എവിടെ ഫ്രഷ് ആവാൻ പോയോ? ” അമ്മ പറയുന്നത് കേട്ടതും ഞെട്ടി കൊണ്ടവൻ കുടിച്ചു കൊണ്ടിരുന്ന കോഫി അവിടെ വെച്ച് എഴുന്നേറ്റു..
“അവൾ വന്നില്ലേ അമ്മാ ”
“എന്താടാ നീ പറയുന്നേ… എന്നും നിന്റെ കൂടെ അല്ലേ അവൾ വരുന്നത്… ഇന്ന് സാധാസമയത്ത് കാണാൻ ഇല്ലാത്തത് കൊണ്ട് നിങ്ങൾ പുറത്തേക്ക് ഒക്കെ പോയിട്ട് ആയിരിക്കും വരുന്നേ കരുതി… നിനക്ക് ആനിക്കൊച്ച് വിളിച്ചിരുന്നു നീ കാൾ അറ്റൻഡ് ചെയ്തില്ല ” ആവലാതിയോടെ അവർ പറഞ്ഞതും റോവിന്റെ ഉള്ളിൽ അകാരണമായ ഭയം വന്ന് നിറഞ്ഞു…
“ഹാ… ഞാൻ മറന്നു… എനിക്ക് ഇന്ന് വർക്ക് കൂടുതൽ ഉള്ളത് കൊണ്ട് അവൾ ചിറ്റയുടെ അടുത്തേക്ക് പോവും എന്ന് പറഞ്ഞിരുന്നു… വരുമ്പോൾ അവളെയും കൂടെ പിക് ചെയ്യാൻ പറഞ്ഞിരുന്നു… ” ഉള്ളിൽ നിറഞ്ഞ ഭയം മറച്ച് വെച്ച് കൊണ്ടവൻ പറഞ്ഞു…
“ഇങ്ങനേം ഒരു ചെക്കൻ… പോയി കൂട്ടി കൊണ്ട് വാടാ അവൾ അവിടെ നിന്നേം കാത്ത് നിൽപുണ്ടാവും ” കോഫി കപ്പ് എടുത്ത് കൊണ്ട് അവർ കിച്ചണിലേക്ക് ചെന്നു…
ഒട്ടും സമയം കളയാതെ റോവിൻ ബൈക്കും എടുത്ത് മെയിൻ റോഡിലൂടെ ചീറി പാഞ്ഞു…
“ഇനി അവൾ അതുലിന്റെ കൂടെ പോയി കാണുമോ?? ഇല്ല ഞാൻ കണ്ടതാ എന്നെ കാണുമ്പോൾ ആ നേത്രങ്ങൾ വികസിക്കുന്നത്… ഇനി വല്ല അപകടവും !!! ” തെന്നി മാറി കൊണ്ടിരിക്കുന്ന ചിന്തകളെ ഒരു വിധം കെട്ടി ഇട്ട് കൊണ്ടവൻ കോളേജ് ലക്ഷ്യം വെച്ച് വണ്ടി വിട്ടു….
കോളേജിന്റെ മുന്നിൽ ബൈക്ക് നിർത്തി കൊണ്ടവൻ അകത്തേക്ക് കടന്നു… നേരം ഇരുട്ടിയത് കൊണ്ട് തന്നെ ആരും അവിടെ ഉണ്ടായിരുന്നില്ല… വാച്ച്മാനോട് ചോദിച്ചപ്പോൾ ആരും അകത്ത് ഇല്ലെന്നും അയാൾ ഓരോ ക്ലാസും ചെക്ക് ചെയ്താണ് പൂട്ടിയത് എന്ന് പറഞ്ഞതും ഉള്ളിൽ ആധി പെരുത്ത് കയറി അവന്….
ഇന്ന് ബസ്സിൽ ആണ് വരുന്നേ എന്ന് ഗായു പറഞ്ഞത് കൊണ്ട് തന്നെ അവൻ അങ്ങോട്ട് നടന്നു… സസൂക്ഷ്മം ചുറ്റും വീക്ഷിച്ച് കൊണ്ടവൻ അങ്ങോട്ട് ചെന്നെങ്കിലും ഒന്നും തന്നെ കണ്ടില്ല…. ദേഷ്യവും സങ്കടവും മൂലം അവിടെ ഇരുന്ന് കൊണ്ടവൻ ആർത്ത് കരഞ്ഞു… ഒരു നിമിഷം അവന്റെ പിറക്കാതെ പോയ കുഞ്ഞു പെങ്ങളുടെ മുഖം മുന്നിൽ തെളിഞ്ഞു….
“അണ്ണാ…. ” കുറേ നേരം ആർത്ത് കരഞ്ഞതും പിന്നിൽ നിന്നും പേടിച്ച് വിറച്ച് കൊണ്ടുള്ള ഒരു കുഞ്ഞ് ശബ്ദം കേട്ടതും അവൻ തിരിഞ്ഞ് നോക്കി….
____________________________________❤️
ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയിട്ട് ആണ് ഗായത്രി കണ്ണുകൾ വലിച്ച് തുറന്നത്… ഒരു നിമിഷം ഓർമ നഷ്ട്ടപ്പെടുന്നത് വരെ ആലോചിച്ചു കൊണ്ടവൾ എഴുന്നേൽക്കാൻ നോക്കിയതും ശക്തമായ എന്തോ ശരീരത്തിൽ ഉള്ളത് പോലെ തോന്നി അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല…
കണ്ണുകൾ തുറന്ന് നോക്കിയതും അവൾ ഒരു കസേരയിൽ കെട്ടി ഇട്ടാണ് ഇരിക്കുന്നത് ഏതോ ഒരു ഫ്ലാറ്റ് ആണ് മുന്നിൽ ഒരു ചെയർ ഇട്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അതുലും…
“അപ്പുവേട്ടാ എന്താ ഇത് വിടെന്നേ… നിക്ക് വീട്ടീ പോണം ” കുതറി കൊണ്ടവൾ പറഞ്ഞതും അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ടവൾ ഇല്ലെന്ന് തലയാട്ടി…
“ചീ… വിടാനാ പറഞ്ഞേ ” കുതറി കൊണ്ടവൾ വീണ്ടും പറഞ്ഞു…
“അടങ്ങി കിടക്കെഡീീ അവിടെ എത്ര കാലം ആയി ഈ ശരീരം ഞാൻ ആഗ്രഹിക്കുന്നു…ഈ ശരീരം ആദ്യം എനിക്ക് തന്നെ രുചിക്കണം എന്നുള്ളത് എന്റെ വാശിയാ കല്യാണം കഴിച്ച് നിന്റെ പേരിൽ ഉള്ള സ്വത്തുക്കൾ ഒക്കെ എന്റെ പേരിൽ ആക്കി ഏതെങ്കിലും വേശ്യാലയത്തിൽ കൊണ്ട് വിടാൻ ആയിരുന്നു എന്റെ പ്ലാൻ….പക്ഷെ എല്ലാം നിന്റെ ആ ചിറ്റ തള്ള മനസ്സിലാക്കി…. അതോടെ നിന്നേം മനസ്സിൽ കൊണ്ട് നടക്കുന്ന ആ ചെറ്റയുടെ അടുത്ത് പോയി പറഞ്ഞു… അന്ന് എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച്…. ച്ചേ…. തൊലി ഉരിഞ്ഞു പോയി എന്റെ…
വെറുതെ വിടില്ല അവനെ ഞാൻ… ആദ്യം നിന്നെ വേണം എനിക്ക്… എന്നിട്ട് അവനുള്ളത്… ” ക്രൂരമായി ചിരിച്ച് കൊണ്ടവൻ അവളുടെ മുഖം ലക്ഷ്യം വെച്ച് അവന്റെ മുഖം അടുപ്പിച്ചു…
