“അപ്പുവേട്ടാ… ” ഇടറി കൊണ്ടവൾ വിളിച്ചതും മറുതലക്കൽ നിശബ്ദതയായിരുന്നു…
“അപ്പുവേട്ടാ…. ” വീണ്ടും അവൾ വിളിച്ചു..
“ഗായു മോളെ… ”
“അപ്പുവേട്ടാ എന്നെ ഇവിടുന്ന് കൊണ്ട് പോവോ? നിക്ക് വയ്യ അപ്പുവേട്ടൻ ഇല്ലാതെ.. ശ്വാസം മുട്ടുവാ അയാളുടെ കൂടെ ജീവിക്കുമ്പോൾ…. ” കരഞ്ഞ് കൊണ്ടവൾ പറഞ്ഞു..
“ഗായു ഒരു ആഴ്ച… ഞാൻ ഇപ്പൊ ബാംഗ്ലൂരിലാ അവിടെ നിന്നാൽ മുഴുവനും നിന്റെ ഓർമകളാണ് അതാ കുറച്ച് ദിവസം മാറി നിന്നെ… ഞാൻ വരും നിന്നെ കൂട്ടാൻ ”
“ഞാൻ കാത്തിരിക്കും…. ശെരി എന്നാൽ ഞാൻ വെക്കുവാ ആ അസുരൻ ഇപ്പോൾ വരും… ” മറുപടി പറയുന്നതിന് മുന്നേ അവൾ ഫോൺ വെച്ചു….
_________________________________❤️
ഫോൺ വെച്ചതും ഒന്ന് ചിരിച്ച് കൊണ്ട് അതുൽ(അപ്പു) അവന്റെ നെഞ്ചിൽ നഗ്നമായി കിടക്കുന്ന പെണ്ണിനെ നോക്കി… ചായം തേച്ച് ചുവപ്പിച്ച അവളുടെ ചുണ്ടുകൾ കണ്ടതും അവനിൽ വശ്യമായ ഒരു ചിരി വിടർന്നു… ഗോതമ്പിന്റെ നിറവും ചായങ്ങൾ എതും ഇല്ലാതെ തന്നെ രക്ത വർണ്ണ നിറമുള്ള ചുണ്ടുകളും വടിവൊത്ത ശരീരവും ഉള്ള ഗായത്രിയുടെ ശരീരം ഓർത്തതും വരാൻ പോവുന്ന സൗഭാഗ്യം ഓർത്ത് കൊണ്ടവൻ ആ പെണ്ണിലേക്ക് വീണ്ടും ആഴത്തിൽ പടർന്നു കയറി….
___________________________________❤️
വാതിൽ തുറന്ന് ഗായത്രി വെളിയിൽ ഇറങ്ങിയതും കണ്ണുകൾ ചുവന്ന് കയ്യിലുള്ള ഞരമ്പുകൾ പുറമേ കാണും വിധം കൈകൾ മുറുകെ പിടിച്ച് ദേഷ്യത്തിൽ നിൽക്കുന്ന അസുരനെ കണ്ടതും ഭയത്താൽ അവൾ രണ്ടടി പിറകിലേക്ക് വേച്ച് പോയി..
കയ്യിൽ കിട്ടിയ ഫ്ലവർ വേസ് എടുത്ത് ഹാളിൽ ഇരുന്ന ചില്ല് മേശയിലേക്ക് ഒരു ഏർ ആയിരുന്നു റോവിൻ…. ഗോരമായ ശബ്ദത്തോടെ ചില്ലുകൾ പൊട്ടി താഴേക്ക് വീണതും ഇരു കൈകളും ചെവിയിൽ പൊത്തി കൊണ്ട് ഗായത്രി കണ്ണുകൾ ഇറുക്കി പിടിച്ചു….
“നിനക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല… കിട്ടി ബോധിച്ചാൽ മാത്രമേ നീയൊക്കെ പഠിക്കൂ…. ആവർത്തിച്ച് പറയുകയാണ് *ഗായത്രി* ഇനി മേലാൽ അതുലും ആയി എന്തെങ്കിലും കോൺടാക്ട് ഉണ്ടെന്ന് അറിഞ്ഞാൽ ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം….” വർധിച്ച ദേഷ്യത്തിൽ പറഞ്ഞ് കൊണ്ടവൻ തിരിഞ്ഞ് നടന്നു…
കാരണം എന്തെന്ന് അറിയാതെ അവൾ കരഞ്ഞ് കൊണ്ട് അവന് പിറകെ ചെന്നതും വീണ് ഉടഞ്ഞ ചില്ലിൽ അവളുടെ കാലുകൾ കുത്തി കയറിയിരുന്നു…
“ആാാാ.. ” വേദന കൊണ്ട് അവൾ അലറിയതും റോവിൻ തിരിഞ്ഞ് നോക്കി… മുട്ടിൽ കൈ വെച്ച് കുനിഞ്ഞ് നിൽക്കുന്ന ഗായത്രിയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് ചെന്നു…
“ഗായു… എന്താ?? എന്താ പറ്റിയെ… ” താഴെ മുട്ട് കുത്തി ഇരുന്ന് കൊണ്ടവൻ അവളുടെ കാലുകൾ മടിയിൽ എടുത്ത് വെച്ചു… രക്തം ഒഴുകുന്നത് കണ്ടതും അസ്വസ്ഥതയോടെ അവൻ മുഖം തിരിച്ചു… ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ച് കൊണ്ടവൻ തല താഴ്ത്തി….
“ഇച്ചായാ വേദനിക്കുന്നു…. ” വേദനയുടെ കാഠിന്യത്തിൽ അവൾ പറഞ്ഞതും പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ കണ്ണുകൾ തുറന്ന് അവളെയും കോരി എടുത്ത് അടുത്ത് കണ്ട മുറിയിൽ കയറി ഫസ്റ്റ് എയ്ഡ് ചെയ്ത് കൊടുത്തു…
പരിഭ്രാന്തിയോടെ അവൻ അവളുടെ മുറിവിൽ നിന്നും ചോര ഒപ്പുമ്പോഴും മരുന്ന് വെച്ച് കെട്ടുമ്പോഴും ഗായത്രിയുടെ കണ്ണുകൾ അവളുടെ അസുരനിൽ മാത്രമായിരുന്നു… അവന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ എല്ലാം അവൾ ഒരു അത്ഭുതത്തോടെ നോക്കി കൊണ്ടിരുന്നു…
ആ സമയത്ത് അവളിൽ അപ്പുവേട്ടനോ അവന്റെ ഓർമകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല… അവന് ചുറ്റും പുക മൂടിയത് പോലെ അവൾക്ക് തോന്നി…. മുറിവ് കെട്ടി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് കൊണ്ടവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു… ഏതോ ലോകത്ത് എന്ന പോലെ അവളും അവന് വിദേയമായി നിന്ന് കൊടുത്തു…
“ഗായു… അതുൽ ചതിയൻ ആണെടാ നിന്നെ അല്ല അവൻ ഇഷ്ടപ്പെട്ടത് നിൻറെ ശരീരവും അളവറ്റ നിന്റെ സ്വത്തുക്കളിലും മാത്രമാണ് അവന് വേണ്ടത്… ” അവളെ നെഞ്ചോട് അടക്കി പിടിച്ച് കൊണ്ടവൻ പറഞ്ഞു….
“നിങ്ങളാ… നിങ്ങളാ എന്നെ ചതിക്കുന്നെ എന്റെ ഇഷ്ട്ടം നോക്കാതെ എന്റെ കഴുത്തിൽ താലി കെട്ടിയില്ലേ… ന്റെ… ന്റെ ഉണ്ണിയേട്ടൻ പാവാ സ്നേഹിക്കാൻ മാത്രമേ അതിന് അറിയൂ…. ദയവ് ചെയ്ത് ചോദിക്കുവാ എന്നെ വെറുതെ വിടണം *സ്നേഹേച്ചിയെ* പോലെ എനിക്കും നിങ്ങളെ ഇര ആവാൻ വയ്യ…. ഒരുപാട് സ്വപ്‌നങ്ങൾ നെയ്ത് കൂട്ടിയിട്ടുണ്ട് അപ്പുവേട്ടനും ഒത്ത്…. ന്നേ വെറുതെ വിടണം…. ” അവന്റെ വാക്കുകൾ കേട്ട് സ്വബോധം കിട്ടിയ പോലെ അവൾ ആദ്യം ദേഷ്യത്തോടെയും പിന്നെ കൈകൾ കൂപ്പി യാചനയോടെ പറഞ്ഞ് നിർത്തി….
