ആ നിമിഷം അവനിലെ യഥാർത്ഥ അസുരനെ അവൾ കാണുക ആയിരുന്നു… കണ്ണുകൾ ചുവന്ന് ഞരമ്പുകൾ പുറത്തേക്ക് തെളിഞ്ഞു കണ്ടു… പേടിച്ച് കൊണ്ടവൾ ഒന്ന് പിറകിലേക്ക് നീങ്ങിയതും അവന്റെ വലത് കൈ അവളുടെ കഴുത്തിൽ അമർന്നിരുന്നു…
“കൊന്ന് കളയും നായെ നിന്നെ… ന്റെ അമ്മച്ചിയെ പറഞ്ഞാൽ ഉണ്ടല്ലോ… അതേടി ഞാൻ തനി കൂതറ തന്നെയാ ആളുകളെ വിരട്ടാൻ മാത്രമേ എനിക്ക് അറിയൂ… പെണ്ണിന്റെ മനസ്സും അറിയാൻ ശ്രമിച്ചില്ല…. അത് കൊണ്ടാണല്ലോ പണ്ടെങ്ങോ തോന്നിയ ഒരു ഭ്രാന്തൻ സ്നേഹത്തിന്റെ പേരിൽ നിന്നെ രക്ഷിച്ച് ഒരു ജീവിതം നൽകിയത്…
ഇനി ഈ നാവിൽ നിന്നും ന്റെ അമ്മച്ചിയെ കുറിച്ച് വേണ്ടാതീനം പറഞ്ഞാൽ മിന്ന് കെട്ടിയ പെണ്ണാനൊന്നും നോക്കില്ല അരിഞ്ഞ് തള്ളും ഞാൻ ” കഴുത്തിന് പിടിച്ച കൈകൾ വിടുച്ച് കൊണ്ടവൻ അവളെ ആഞ്ഞു തള്ളി മുകളിലേക്ക് കയറി മുറിയുടെ വാതിൽ കൊട്ടി അടച്ചു…
എന്താ അയാൾ പറഞ്ഞത് ന്നോട് സ്നേഹം ആയിരുന്നെന്നോ!!! ജീവിതം തന്നു എന്നോ ആ കണ്ണുകൾ കണ്ടാൽ അറിയാം പറഞ്ഞത് സത്യം ആണെന്ന്!! എന്താ ദേവാ ഇതിന്റെ ഒക്കെ അർത്ഥം ഒന്നും മനസ്സിൽ ആവുന്നില്ലല്ലോ!!!!
പറഞ്ഞത് കൂടിപോയിരിക്കുന്നു… ഇതാണോ അച്ഛൻ പഠിപ്പിച്ചു തന്നത്… ഇന്ന് വരെ ഒരാളെയും വേദനിപ്പിച്ചിട്ടില്ല!! ഇന്ന് താൻ കാരണം… ഒരു നിമിഷം അപ്പുവേട്ടനെ ഓർമ്മ വന്നതും നിയന്ത്രണം നഷ്ട്ടപ്പെട്ടു പോയി…
പൊട്ടിക്കരഞ്ഞ് കൊണ്ടവൾ അവൻ പോയ വഴിയേ നോക്കി മുട്ടിൽ മുഖം ചേർത്ത് കരഞ്ഞു.
രാത്രി കിടക്കാൻ വേണ്ടിയാണ് ഗായത്രി റൂമിലേക്ക് കയറിയത്…റൂമിൽ ഉള്ള എല്ലാ വസ്തുക്കളും തകർന്ന് നിലത്ത് കിടക്കുന്നത് കണ്ടതും അവൾ റോവിനെ അവിടെ എല്ലാം നോക്കി ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്‌ദം കേട്ടതും അരയിൽ സാരിയുടെ മുന്താണി കുത്തി കൊണ്ടവൾ എല്ലാം ക്ലീൻ ചെയ്തു കൊണ്ട് ബെഡിൽ ഇരുന്നു.
റോവിൻ കുളി കഴിഞ്ഞ് ഇറങ്ങിയതും ബെഡിൽ ഇരിക്കുന്ന ഗായുവിനെ കണ്ടതും തല തുവർത്തി കൊണ്ട് ബാൽക്കണിയിലേക്ക് പോയി… അവൻ പോയതും ഫ്രഷ് ആവാൻ വേണ്ടി ഗായത്രിയും ബാത്റൂമിലേക്ക് കയറി….
കഴിഞ്ഞ രാത്രിയിലെ പോലെ ബലം പ്രയോഗിച്ച് അവളെ അവൻ നെഞ്ചോട് ചേർത്തിരുന്നില്ല… അത് അവൾക്ക് കൂടുതൽ ആശ്വാസം നൽകിയതെ ഒള്ളു… ചില തീരുമാനങ്ങൾ എല്ലാം എടുത്ത് കൊണ്ട് അവൾ നിദ്രയിൽ ആണ്ടു….
__________________________________❤️
രാവിലെ എണീക്കുമ്പോൾ റോവിൻ അരികിൽ ഉണ്ടായിരുന്നില്ല… മുടികൾ എല്ലാം പിടിച്ച് നെറുകയിൽ കെട്ടി വെച്ച് കൊണ്ടവൾ ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്നു… അടുക്കളയിൽ പണികൾ ചെയ്തു കൊണ്ടിരിക്കുന്ന സുദേച്ചിക്ക് ഒന്ന് ചിരിച്ച് കൊടുത്ത് കൊണ്ടവൾ കപ്പിൽ ചായ പകർന്ന് കുടിച്ചു കൊണ്ടിരുന്നു…
“ദാ മോളെ ഈ കാപ്പി മോന് കൊണ്ട് കൊടുക്കൂ എന്നും പതിവ് ഉള്ളതാ ” ഒന്ന് മടിച്ചു കൊണ്ടാണേലും അവർക്ക് സംശയം ഒന്നും തോന്നേണ്ട എന്ന് കരുതി അവൾ കപ്പും വാങ്ങി കൊണ്ട് മുകളിലേക്ക് ചെന്നു… റൂമിൽ കയറിയതും അസുരനെ കണ്ടില്ലെങ്കിലും ബാൽക്കണിയിലേക്ക് ഉള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൾ കാപ്പി അവിടെ വെച്ച് താഴേക്ക് തന്നെ ചെന്നു…
ടേബിളിൽ ഭക്ഷണം വെച്ച് കൊണ്ട് മാറി നിൽക്കാൻ നിന്ന ഗായത്രിയെ അവൻ ഒന്ന് നോക്കി.. പുച്ഛിച്ചു കൊണ്ട് അവൾ തിരിഞ്ഞ് നടന്നതും കസേര തള്ളിയിട്ട് കൊണ്ടവൻ എണീറ്റ് നിന്നു.. ഒന്നും പറയാതെ പാത്രം എടുത്ത് രണ്ട് ദോശ ഇട്ട് കഴിക്കുമ്പോൾ അസുരന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു… അവൾ കഴിക്കുന്നതും നോക്കി കൊണ്ട് അവനും ഭക്ഷണം കഴിച്ചു….
“ഗായു ഒരുങ്ങിക്കോ ഇന്ന് തന്റെ വീട്ടിൽ ഒന്ന് പോയി വരാം ” കൈ കഴുകി കൊണ്ടവൻ അടുക്കളയിൽ പാത്രം കഴുകുന്ന ഗായത്രിയോട് പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി…. വീട്ടിൽ പോവുന്നതിന്റെ സന്തോഷത്തിൽ വേഗം തന്നെ ഉള്ള പണികൾ എല്ലാം തീർത്തു കൊണ്ടവൾ റെഡി ആയി ഇറങ്ങിയപ്പോൾ അവളെയും കാത്ത് റോവിൻ സോഫയിൽ ഇരിക്കുക ആയിരുന്നു….
കാറിന്റെ കീയും കറക്കി പോവുന്നവന്റെ പിറകിലൂടെ അവളും നടന്നു… സാരിയുടെ ഞൊറി ശെരിയാക്കി താഴെ നോക്കി്യാണ് ഗായത്രി നടന്നത്… എന്തോ ഓർത്തപോലെ റോവിൻ തിരിഞ്ഞതും തൊട്ട് പിറകിൽ നിൽക്കുന്ന ഗായത്രിയുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു… ഒരു തരം വിറയലോടെ അവൾ തറഞ്ഞ് നിന്നു പോയി…
