അഹം – 2 13അടിപൊളി 

“ഇങ്ങള്ടെ മോന്തായിൽ രണ്ടു കണ്ണുണ്ടല്ലോ …ഞാൻ വന്നത് ഇങ്ങള്ക്കും കാണാലോ ?” അവൾ വിടാൻ ഉദ്ദേശമില്ല .

“ഒന്ന് പോയെ പെണ്ണെ …രാവിലെ തന്നെ വന്നു ഓരോന്ന് കയറിക്കൊള്ളും. കുറെ യൂസ്‌ലെസുകൾ ” ഞാൻ ആരോടൊന്നില്ലാതെ പറഞ്ഞു .

“പിന്നെ രണ്ടു ഇംഗ്ലീഷ് പറഞ്ഞാൽ വല്യ കാര്യായിന്നാ വിചാരം …ഒരു മാന്യത ഇല്ലാത്ത പരിഷ്ക്കാരി വന്നേക്കണു” എന്നെ നോക്കി പിറു പിറുത്തുകൊണ്ട് അവൾ പോയി .

ശേ രണ്ടെണ്ണം കൂടി അവളെ പറയാർന്നു എന്ന് വിചാരിച്ചു നിൽക്കുമ്പോളേക്കും ജോണി ചേട്ടൻ അങ്ങോട്ട് വന്നു .

 

“ഹരി, പെട്ടെന്ന് റെഡി ആയാൽ നമുക്ക് ആദ്യം സ്ഥലം കാണാൻ തന്നെ പോയേക്കാം “ജോണി ചേട്ടൻ എന്നോടായി പറഞ്ഞതോടെ ഞാനും ഒന്ന് ഉഷാറായി . ലിസ ചേച്ചി വിളമ്പിയ ആഹാരവും കഴിച് ജോണി ചേട്ടന്റെ ഒപ്പം നേരെ പറമ്പ് കാണാൻ പോയി .ഇത്തവണ പുള്ളി പുള്ളിയുടെ ഓട്ടോ എടുത്തിരുന്നു .

“ഇന്നലെ ഇവന് കുറച്ചു പണിയുണ്ടായിരുന്നു അതാണട്ടോ ആ പൊട്ട സ്കൂട്ടർ ആയി വന്നത് .മോന് അത് അത്ര പിടിച്ചില്ല എന്ന് മനസിലായി ” ഓട്ടോയുടെ ഗ്ലാസ്സിലൂടെ നോക്കി ജോണി ചേട്ടൻ എന്നോടായി പറഞ്ഞു .

 

“ആഹ് കുഴപ്പില്ല ” ഞാൻ വലിയ ഭാവം നടിച്ചില്ല .

ഏകദേശം അര മണിക്കൂർ എടുത്ത് ഒരു പുരയിടത്തിന് മുന്നിലായി ജോണി ചേട്ടൻ ഓട്ടോ നിർത്തി .
ദൈവമേ ഈ പട്ടിക്കാട് വിൽക്കാനാണോ ഞാൻ ഇങ്ങോട്ട് കെട്ടിയെടുത്ത്? വിൽക്കാനുള്ള വസ്തു കണ്ട എനിക്ക് ആകെയുള്ള കോൺഫിഡൻസ് കൂടി നഷ്ടമായി . ഒരു ശ്മാശാന ഭൂമി പോലെ ഒരു പ്രോപ്പർട്ടി ! മുഴുവൻ കാട് കയറി കിടക്കുന്ന അങ്ങ് ഇങ്ങായി കുറച്ചു മരങ്ങളുമുള്ള ഒരു ഒന്നര ഏക്കർ ഭൂമി .

“ഇത് ആര് വാങ്ങാനാ ?” ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി .

“ആളുകൾ ഉണ്ട് മോനെ ” ജോണി ചേട്ടൻ വലിയ കോൺഫിഡൻസ് ഇല്ലാതെ തല ചൊറിഞ്ഞു .

“ആളുകളോ ?” ഞാൻ ഒന്ന് ഇരുത്തി ചോദിച്ചു

“ആളുകൾ അല്ല മോനെ…ഒരാള് ”

“ആര് ?”

“വക്കച്ചൻ ” ജോണി ചേട്ടൻ എന്റെയടുത്തേക്ക് ഒന്ന് നീങ്ങി നിന്നു. ” ഒരു പ്രവാസിയായിരുന്നു …പൂത്ത കാശുണ്ട് …മൂന്നാലു വര്ഷം മുന്നേ പ്രവാസ ജീവിതം മതിയാക്കി ഇങ്ങു പൊന്നു ….നാട്ടിൽ തന്നെ ഒരു സംരംഭം തുടങ്ങാനാ പദ്ധതി ….എന്തോ ഫാക്ടറിയോ മറ്റോ ”

“അതിന് ഈ നാട്ടിൽ ഇഷ്ടം പോലെ സ്ഥലമില്ലേ ?” ഞാൻ ജോണി ചേട്ടനോട് ചോദിച്ചു .

“ഉണ്ട് …പക്ഷെ ഈ സ്ഥലത്തിന്റെ അത്രയും നല്ല ഒത്ത ഒന്ന് കിട്ടില്ല …മോൻ ഒന്ന് ചുറ്റിനും നോക്കിയേ” ജോണി ചേട്ടൻ കൈ നീട്ടി ” ദേണ്ടേ ആ വടക്ക് വശത്തു നല്ല വന ഭൂമിയാ …കിഴക്കും! പടിഞ്ഞാറാണെൽ ഒരു പുഴയും ഉണ്ട് .”

ശരിയാ കുറച്ചു മാറി ഒരു നദി ഉണ്ട് .

“മോനെ നമ്മടെ നാട്ടിൽ ഈ ബിസിനസ് തുടങ്ങുനതിക്കാൾ കൂടുതൽ എങ്ങനെ മുടക്കാം എന്നാണ് ആളുകളുടെ ചിന്ത ….ഇവിടെ ആവുമ്പോൾ ആരുടേയും ശല്യമില്ല ..പോരാത്തതിന് വെള്ളവും കിട്ടും …ഇച്ചിരി ദൂരമുണ്ട് ടൗണിൽ നിന്ന് ..പക്ഷെ അങ്ങനെ ഉള്ള സ്ഥലം തന്നെയാ ബിസിനസ്ന് നല്ലതെന്നാ പുള്ളി പറയണേ ”

“ഹ്മ്മ്” ഞാൻ ഒന്ന് മൂളിയതേ ഉള്ളു .

“75 ലക്ഷം രൂപ പുള്ളി വില പറഞ്ഞിട്ടുണ്ട്” ജോണി ചേട്ടൻ എന്നെ നോക്കി പറഞ്ഞു .

“അത്യാവശക്കാരൻ അല്ലെ …കുറച്ചൂടെ കയറ്റി വച്ചാൽ ?” ഞാൻ ചോദിച്ചു

“അത് പിന്നെ മോനെ ” ജോണി ചേട്ടൻ ഒന്ന് ചിണുങ്ങി . “മോനെ കുറെ കഷ്ടപ്പെട്ട് ഒപ്പിച്ചെടുത്ത ഒരു ബയർ ആണ് ….പുള്ളിക്ക് ഈ സ്ഥലം ഇല്ലേൽ അടുത്ത സ്ഥലം നോക്കും ….ഒറ്റ നോട്ടത്തിൽ ഇത് കിട്ടിയാൽ കൊള്ളാം എന്നൊണ്ട് പുള്ളി ഒരു വില പറഞ്ഞതാ ….തരപെടുത്താം എന്ന് ഞാനും പറഞ്ഞു ” ജോണി ചേട്ടൻ തല ചൊരിഞ്ഞു

“അത് ശരി …വിലയും പറഞ്ഞു വാക്കും കൊടുത്തെങ്കിലും കച്ചോടവും താൻ തന്നെ അങ്ങ് നടത്തിക്കോ ” ഞാൻ ജോണി ചേട്ടനോട് കയർത്തു .

“അയ്യോ മോനെ അങ്ങനല്ല ….മോനോട് സംസാരിക്കാം എന്നെ ഞാൻ പറഞ്ഞുള്ളു ” ജോണി ചേട്ടൻ ആകെ ഒരു അങ്കലാപ്പിലായി .”മോൻ വഴക്കിടല്ലേ…അച്ഛനായുള്ള ബന്ധം ”

“താൻ അതികം ബന്ധം ഉലത്തണ്ട ” ഞാൻ ശബ്ദമുയർത്തി . ജോണി ചേട്ടൻ ഒന്ന് പകച്ചു “ഇയാൾക്കെന്താ ഇതില് നേട്ടം ? പണ്ടത്തെ ഒരു സുഹൃത്തിന്റർ കുടുംബത്തിനെ അങ്ങ് രക്ഷിച്ചേക്കാം എന്നു പറഞ്ഞു നന്മ ഉലത്താൻ നിക്കുവല്ല താൻ എന്ന് എനിക്ക് അറിയാം ” ഞാൻ ജോണി ചേട്ടന്റെ മുഖത്തു നോക്കാതെ ഒന്ന് വിരട്ടാൻ നോക്കി .

Updated: July 11, 2025 — 10:29 pm

Leave a Reply

Your email address will not be published. Required fields are marked *