കൊള്ളാലോ, എന്നിട്ട് അൻഷിയുടെ ഉമ്മ എവിടെ?
എഹ്, അപ്പൊ ഇതെന്റെ ആരാന്നാ നിങ്ങൾ വിചാരിച്ചത്?
അയ്യോ, ഇത് നിന്റെ ഉമ്മ ആണോ, ഞങ്ങൾ കരുതി നിന്റെ ഇത്ത ആണെന്ന്.
ഉമ്മയുടെ മുഖത്ത് നല്ല നാണം. ഇത് മുമ്പും പലരും എന്നോട് പറഞ്ഞിട്ടുള്ളത് ആണ്. ഉമ്മയെ കണ്ടു എന്റെ ഇത്ത ആണെന്ന് തെറ്റിദ്ധരിച്ചത്. നേരത്തെ കല്യാണം കഴിഞ്ഞത് കൊണ്ട് ഉമ്മാക്ക് 35 വയസ്സ് തികയുന്നതേ ഉണ്ടായിട്ടുള്ളൂ.
ഇതെന്താ ഉമ്മ? ജീന ആണ്,, അവൾ ആദ്യം ആയി കാണുന്ന പലഹാരത്തിന്റെ പേര് ചോദിച്ചത് ആണ്
ചട്ടി പത്തിരി.
അപ്പൊ ഇതോ?
അത് ഉന്നക്കായ!
ഇതാണോ ഉന്നക്കായ, കേട്ടിട്ടുണ്ട് കഴിക്കുന്നത് ആദ്യം ആയിട്ടാ ഇവര്‍ക്ക് എന്തൊക്കെ പലഹാരങ്ങള്‍ ആണല്ലേ!!
എന്നാൽ ഇന്നിവിടെ കൂടിക്കോ, ഞങ്ങടെ കണ്ണൂര്‍ സ്പെഷ്യൽ ബിരിയാണിയും വേറെയും പലഹാരങ്ങളും ഒക്കെ ഉമ്മ ആക്കി തരും.
അയ്യോ ഞങ്ങൾ ഇല്ല ഇറങ്ങുവാ!
ഇനി ഇപ്പൊ പോയാലും വൈകുന്നേരം ആകില്ലേ അവിടെ എത്താൻ, അപ്പൊ ഇന്നിവിടെ കൂടി നാളെ അവളെയും കൂട്ടി ഒരുമിച്ച് പോകാം.
ഉമ്മയുടെ സ്നേഹപൂര്‍വം ഉള്ള നിര്‍ബന്ധത്തിന് മുന്നില്‍ അവർ വഴങ്ങി. അന്നു രാത്രി അവര്‍ക്ക് വേണ്ടി ഉമ്മ നല്ല ബീഫ് ബിരിയാണിയും പെട്ടിയപ്പവും മുട്ടമാലയും ഒക്കെ ഒരുക്കി സല്‍ക്കരിച്ചു.
രാത്രി കിടക്കുമ്പോ നീതു എന്നോട് പറഞ്ഞു, എടി നിന്നെ ഞങ്ങൾ ഇനിയും റാഗ് ചെയ്യും.!
ഏഹ്!!
അതെടി, ആ പേരും പറഞ്ഞ് വന്നത് ഞങ്ങൾക്ക് ഇനിയും ഇതൊക്കെ തിന്നാലോ, അല്ലേൽ മര്യാദയ്ക്ക് ഹോസ്റ്റലിലും ഇതൊക്കെ കൊണ്ട് താ എന്നാൽ വെറുതെ വിടാം..
ഹ ഹ .
അങ്ങനെ പിറ്റേ ദിവസം ,ആര്‍ കാരണം ആണോ ഞാൻ കോളേജ് ജീവിതം അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചത്, അവരുടെ കൂടെ തന്നെ വീണ്ടും കോളേജിലേക്ക് പുറപ്പെട്ടു. പോകുന്നതിനു മുമ്പ് അമ്മായി എന്നെ വിളിച്ചു ഗൗരവമായി ചോദിച്ചു
ഞാൻ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയണം!
എന്താ അമ്മായി?
സത്യത്തിൽ അന്നവർ തന്ന പഴത്തിനു വണ്ണവും നീളവും കുറഞ്ഞ് പോയത് കൊണ്ടല്ലേ നീ ഇവിടെ വന്ന് വിഷമിച്ച് നിന്നത്.. ഹ ഹ ഹ
പോയേ.. ഒരു ചളിയും കൊണ്ട് വന്നിനീ..
പിന്നീട് കോളേജ് ലൈഫിൽ എനിക്കാ സംഭവം ഉര്‍വ്വശി ശാപം ഉപകാരം എന്ന പറഞ്ഞത് പോലായി. അതോടെ എനിക്ക് റാഗിങ് എന്ന പേടി തീരെ ഇല്ലാതായി. ഈ സംഭവത്തോടെ നീതുവിന്റെ ബാച്ചിലെ പിള്ളേരൊക്കെ എന്റെയും ഫ്രണ്ട്സ് ആയി. അതോടെ കോളേജിൽ എനിക്ക് നല്ല ഫ്രീഡം കിട്ടി തുടങ്ങി. അതും സ്റ്റെഫിയുടെ കമ്പനിയും കൂടെ ആയപ്പോൾ അത്യാവശ്യം അലമ്പും കാണിച്ച് തുടങ്ങി. ഒരിക്കല്‍ ക്ലാസ് കട്ട് ചെയതു ഞങ്ങൾ സിനിമക്ക് പോയി. എന്റെ ജീവിതത്തില്‍ ആദ്യം ആയി തിയേറ്ററിൽ പോയി കണ്ട സിനിമ ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ ഞാൻ ആകെ എക്സൈറ്റഡ് ആയിരുന്നു അന്ന്. ഒരു സിനിമ കണ്ടതിൽ എന്താ ഇത്ര പറയാന്‍ എന്ന് തോന്നും കേള്‍ക്കുന്നവർക്ക്, പക്ഷെ നിങ്ങള്‍ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ചാൽ മാത്രമേ അത് മനസ്സിലാകൂ. ഞാൻ അക്കാലമത്രയും വിചാരിച്ചിട്ടുണ്ടായില്ല എന്നെന്കിലും തിയേറ്ററിൽ നിന്ന് ഒരു സിനിമ കാണുമെന്ന്.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങുംബോൾ സ്റ്റെഫി എന്നോട് പറഞ്ഞു
ജയസൂര്യ പറഞ്ഞത് നിന്റെ കാര്യത്തിലും കറക്റ്റാ.
എന്ത് കാര്യം?
നിന്റെ കുണ്ടി ആണ് ഏറ്റവും സൂപ്പർ!!!
ക്ലാസ് കട്ട് ചെയ്ത് സിനിമ കണ്ട കാര്യം നൗഫൽക്ക അറിഞ്ഞാല്‍ വഴക്ക് പറയും എന്ന് കൊണ്ട് മൂപ്പരോട് പറയില്ലെന്നു ഉറപ്പിച്ചത് ആണ്. പക്ഷെ ആവേശം കൊണ്ട് ഞാൻ അത് പറഞ്ഞു പോയി. ഇക്ക വഴക്ക് ഒന്നും പറഞ്ഞില്ല എന്ന് മാത്രം അല്ല ഇടക്കൊക്കെ ഇനിയും പൊക്കോ എന്നും പറഞ്ഞു.
അച്ചു ഭയന്കര ആവേശത്തിൽ ആണല്ലേ?
പിന്നെ അല്ലാതെ!
എന്നാ അതിലും ആവേശം ആകുന്ന ഒന്ന് പറയട്ടെ
എന്താ ?
അച്ചൂസിന്റെ മൈല്‍ ഒന്ന് നോക്കിയേ.
Email തുറന്ന് നോക്കിയപ്പോൾ നൗഫൽക്കയുടെ മൈലിൽ നിന്ന് ഒരു മൈല്‍ ഉണ്ട്. തുറന്ന് നോക്കിയ ഞാൻ വാ പൊളിച്ച് പോയി. എനിക്കുള്ള വിസിറ്റിങ് വിസയും ടിക്കറ്റും. അടുത്ത ആഴ്ച മുതൽ ഓണം വെക്കേഷൻ ആണ്. അതിനു 2 ദിവസം മുന്നേ ആണ് ടിക്കറ്റ്.
