അൻഷിദ – 4 2

‘വന്‍ ജാഡ ആണല്ലോ നിങ്ങളുടെ ഫ്രണ്ട് നു’

‘പാവം ആടോ, വിട്ട് കള’

4.30ക്ക് ബെല്‍ അടിച്ചു ഞങ്ങൾ പുറത്ത്‌ ഇറങ്ങിയപ്പോൾ ഒരു പട തന്നെ ഉണ്ടായിരുന്നു പുറത്ത്‌. ഓരോ ഗാംങ് ആയി അവർ ഞങ്ങടെ കുറച്ച് കുറച്ച് പേരെ വിളിച്ചു ഓരോ ഭാഗത്ത് പോയി, ഇന്നലെ എനിക്ക് ബുക്ക് തന്ന ചേച്ചിയും വേറെ ഒരു ചേച്ചി പിന്നെ 3 ബോയ്സ് കൂടി എന്നെയും ആതിരയെയും വിളിച്ചു ക്ലാസിന്റെ ഒരു മൂലക്ക് പോയി,രാജാക്കന്മാരെ പോലെ അവർ ബെഞ്ചിലിരുന്നു, അടിമകളെ പോലെ പേടിച്ച് വിറച്ചു അവരുടെ മുന്നില്‍ ഞങ്ങൾ നിന്നു.

പേരെന്താ?

ആതിര

‘കുതിരയോ?’

അല്ലേലും കേട്ടാലും കേള്‍ക്കാത്ത പോലെ ആകി ഇത് പോലെ എന്തേലും ചളി ചോദിച്ചാലെ സീനിയേർസിനു ത്രിപ്തി ഉള്ളു

‘അല്ല, ആതിര’ അവൾ ഒന്നൂടെ ഉറക്കെ പറഞ്ഞു.

‘നിന്റെയോ’?

‘അൻഷിദ’

‘മുഖത്ത് നോക്കി പറയെടി’

‘അൻഷിദ’ ഞാൻ ചോദിച്ച ചേട്ടന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

‘നീ എന്താടീ നോക്കി പേടിപ്പിക്കുക ആണോ’ കൂടെയുള്ള ചേച്ചിയുടെ വക ആണ് ചോദ്യം.

”ച്ച്” ഞാൻ തോളനക്കി ചുണ്ട് കൊണ്ട്‌ ഇല്ല എന്നർത്ഥത്തിൽ ഒരു ശബ്ദം ഉണ്ടാക്കി.

‘എന്തോന്നാടി ഇത്, ഒരു കാര്യം ചെയ്യൂ, ഒരു പേപ്പർ എടുത്ത് നീ ഇപ്പൊ പറഞ്ഞത് എഴുത്’

‘അല്ല എന്ന് പറഞ്ഞതാ ചേട്ടാ’ ആലോചിച്ചു നോക്കിയപ്പോള്‍ അത് എങ്ങിനെ എഴുതും എന്നൊരു പിടിയും ഇല്ലാത്തത് കൊണ്ട്‌ ഞാൻ ഒന്ന് പറഞ്ഞ്‌ നോക്കി.

‘എന്തായാലും അനിയത്തി പറഞ്ഞത് അല്ലെ ഇനി അതവിടെ പോയി എഴുത് ‘

ബാഗില്‍ നിന്ന് ബുക്കും പെന്നും എടുത്ത് ഇതെങ്ങനെ എഴുതും എന്നാലോചിച്ചു നിന്നു ഞാൻ. ആ സമയം ആതിരയുടെ മേലായി അവന്മാരുടെ കുതിര കേറ്റം. ഒടുവില്‍ 2 ഉം കല്പിച്ച് ‘മ്മ്ചും’ എന്നെഴുതി വന്നു. അവളുടെ വീട് കോളേജിനു അടുത്ത് തന്നെ ആണെന്ന് മനസ്സിലായത് കൊണ്ടാകാം കുറച്ച് ഓരോന്ന് ചോദിച്ച്, ഒരു പാട്ടും പാടിച്ച് അവളെ പോകാൻ അനുവദിച്ചു.

‘എഴുതിയോ?’

ഞാൻ എഴുതി എന്നർത്ഥത്തിൽ തലയാട്ടി.

ടീ പെണ്ണെ മര്യാദക്ക് വായ തുറന്ന് ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇതും എഴുതേണ്ടി വരും..

‘എഴുതി ചേട്ടാ’
ആ ചേച്ചി എന്റെ കൈയില്‍ നിന്ന് പുസ്തകം വാങ്ങി നോക്കി ചിരിച്ചു, പിന്നെ എല്ലാവർക്കും കാണിച്ച് ചിരിച്ചു.

‘ഇതൊന്ന് വായിച്ചേ’

‘മ്മ്ച്ചും’ എഴുതിയത് പോലെ തന്നെ ഞാൻ വായിച്ചു.

‘ആ ഇനി നീ നേരത്തെ ഉണ്ടാക്കിയ ശബ്ദം ഉണ്ടാക്കിയെ’

ഞാൻ അത് പോലെ കാണിച്ചു.

‘ രണ്ടും ഒന്നാണോ ‘

‘അല്ല’

‘അപ്പൊ പിന്നെ ഞങ്ങളെ പറ്റിക്കാൻ വേണ്ടി എഴുതി കൊണ്ട്‌ വന്നതാണോ?’

‘അല്ല ചേട്ടാ, അത് എങ്ങനെയാ എഴുതേണ്ടത് എന്നറിയില്ല’

‘ആ ഇനി എഴുതാൻ പറ്റുന്നത് മാത്രം പറഞ്ഞാൽ മതി, വേണ്ടാത്ത അപ ശബ്ദങ്ങള്‍ ഒന്നും ഉണ്ടാക്കേണ്ട കേട്ടോ ടി’

ഞാൻ തലയാട്ടി…

‘ നീ എന്താടീ നാടകം കളിക്കുന്നോ നിന്നോട് ഇപ്പോൾ പറഞ്ഞത് അല്ലെ ഉള്ളു വായ തുറന്ന് മറുപടി പറയാന്‍ ‘

ഇന്നലെ കണ്ട ചേച്ചി അടിക്കുന്നത് പോലെ കൈ വീശി കാണിച്ചു. എനിക്ക് നല്ല സങ്കടവും പേടിയും വന്നു. കണ്ണില്‍ വെള്ളം നിറയുന്നത് പോലെ.

‘ നിന്റെ വീട് എവിടെയാ’

‘കണ്ണൂര്‍ ‘

‘ ആ ബോംബും വടി വാളും ഒക്കെ ഉണ്ടോ കൈയിൽ ‘

‘ നല്ല വലിയ ഗുണ്ട് ഉണ്ടല്ലോ ‘ വേറൊരു ചേട്ടന്റെ കമന്റ്.

‘ഒരു പാട്ട് പാടിയിട്ട് പൊക്കോ നീ’

ഹോ ഭാഗ്യം പാടിയിട്ടു പോകാമല്ലോ, “ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ..” ഞാൻ പാടി തുടങ്ങി

‘ നിന്നോട് പാടാനല്ലേ പറഞ്ഞുള്ളൂ കൈ കൊണ്ട്‌ ആംഗ്യം ഇടാൻ ആരേലും പറഞ്ഞോ? ‘ പാടുന്നതിനിടെ അറിയാതെ കൈകൾ പിണച്ചു കളിച്ചത് ആണ് പുതിയ പ്രശ്‌നം.

‘ കൈ നേരെ വെച്ച് അനങ്ങാതെ നിന്ന് പാടെടീ’

ഇപ്രാവശ്യം നേരെ കൈ വെച്ച് ഞാൻ പാടി തുടങ്ങി. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഞാൻ അറിയാതെ എന്റെ കൈകൾ വീണ്ടും ഓരോന്ന് ചെയ്യാൻ തുടങ്ങി.

‘ ഇവള്‍ വീണ്ടും തുടങ്ങിയല്ലോ, ഒരു കാര്യം ചെയ്യൂ നീ കൈ പിറകില്‍ കെട്ട്’

ഞാൻ കൈ പുറകില്‍ ഇട്ടു

‘ അങ്ങനെ അല്ല കൈ ഉയർത്തി, തലയുടെ പിറകില്‍ പിടിക്ക്’

ഒരു ചേച്ചിയുടെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *