അൻഷിദ – 4

ഞങ്ങൾ അങ്ങനെ വാർഡന്റെ റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി മനോരമ ആഴ്ച പതിപ്പും വായിച്ച് ഇരിക്കുക ആണ്. കുറച്ച് മുന്നേ പ്രസംഗിച്ച ആളെ അല്ല ഞങ്ങൾ പരാതി പറഞ്ഞപ്പോൾ..

‘ നിങ്ങള്‍ക്ക് പഠിക്കാൻ ഉള്ള പുസ്തകങ്ങള്‍ അല്ലെ മക്കളെ ,അത് കുറഞ്ഞ പൈസക്ക് കിട്ടിയല്ലോ, നല്ലത് അല്ലെ അത്’

‘എഹ് എന്നാലും മേഡമല്ലേ പറഞ്ഞെ ഈ ബ്ലോക്ക്ൽ അവർ ആരും വരില്ല എന്ന്’

‘അവർ നിങ്ങള്‍ക്ക് പുസ്തകം തരാന്‍ വന്നത് അല്ലെ’

അതോടെ തിരിച്ച് റൂമിലേക്ക് പോകുന്നെ വഴിയെ തന്നെ ഷീല തോമസ് ന് തള്ള് ഷീല എന്ന് നാമകരണം ചെയ്തു.

ക്യാമ്പസിനുള്ളിൽ തന്നെയാണ് ഞങ്ങളുടെ ഹോസ്റ്റൽ, യഥാർത്ഥത്തിൽ ഹോസ്റ്റൽ ഗേറ്റ് കടന്നാൽ 5 മിനുറ്റ് നടക്കാൻ ഉള്ള ദൂരം മാത്രമേ ഞങ്ങളുടെ ക്ലാസിലേക്ക് ഉള്ളുവെന്കിലും, അത് നടന്നെത്താൻ രാവിലെ അര മണിക്കൂറും വൈകിട്ട് ഒന്നര മണിക്കൂറും വേണമെന്ന് ആദ്യ ദിവസം തന്നെ ഞങ്ങൾക്ക് മനസ്സിലായി. നല്ലവരായ ഞങ്ങളുടെ സീനിയർ ചേട്ടൻമാരുടെ വഴിക്ക് വെച്ചുള്ള ‘കുശലാന്വേഷണം’ ആയിരുന്നു കാരണം. ഓരോ ഡിപ്പാര്‍ട്ട്മെന്റ്നും ഓരോ ബ്ലോക്കുകള്‍ ആയിരുന്നു. എന്റെ ഡിപ്പാര്‍ട്ടുമെന്റ് ആയ സിവിൽ ബ്ലോക്കിലെത്തണമെന്കിൽ, ഇലക്ട്രികൽ, മെക്കാനിക് ബ്ലോക്കുകള്‍ കഴിയണം.
എത്ര ബ്ലോക്കുകള്‍ നമ്മൾ പാസ് ചെയ്യണമോ അതിനു അനുസരിച്ച് നമുക്ക് കിട്ടുന്ന റാഗിങ്ങും സ്വാഭാവികമായും കൂടാൻ സാധ്യത ഉണ്ട്‌. അത്‌ കൊണ്ട്‌ തന്നെ, ആദ്യം ഉള്ള ഇലക്ട്രികൽ എഞ്ചിനീയറിംഗ് കുട്ടികളോട് എനിക്ക് നല്ല അസൂയ തോന്നിയെങ്കിലും, അവസാനം ഉള്ള കമ്പ്യൂട്ടർ സയൻസ് എടുക്കാൻ തോന്നിക്കാത്തതിൽ ഞാൻ പടച്ചോനോട് നന്ദി പറഞ്ഞു. രാവിലത്തെ കാര്യം വലിയ പ്രയാസം ഇല്ലായിരുന്നു. കാരണം ഞങ്ങൾ കോളേജ്ലേക്ക് പോകുന്ന സമയം ചേട്ടൻമാർ ഒന്നും എത്തില്ല, ഉണ്ടാവുന്നുണ്ടെന്കിൽ തന്നെ കുറച്ച് പഠിപ്പി ചേട്ടൻമാർ ആകും അവർ അത്ര ഉപദ്രവം ഇല്ല. അങ്ങനെ ആദ്യ ദിവസം ക്ലാസിൽ എത്തി. 27 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും ഉള്ള ക്ലാസ്സ്. പെൺകുട്ടികൾ സിവിൽ പഠിക്കുമോ എന്ന് ചോദിച്ച അഭ്യുദയകാംക്ഷികളെ ഒക്കെ ചുമ്മാ മനസ്സിൽ സ്മരിച്ചു. പെണ്‍കുട്ടികള്‍ അധിക പേരും ഹോസ്റ്റലിൽ താമസിക്കുന്നവർ ആയിരുന്നു..ഭാക്കി ഉള്ളവരെയും പരിചയപ്പെട്ടു. ആണ്‍കുട്ടികളെ ആരോടും മിണ്ടിയില്ല, അല്ലെങ്കിലും ഞാനിത് വരെ ആണ്‍കുട്ടികളോട് വലിയ കൂട്ട് ഒന്നും ഇല്ലായിരുന്നു. അത്യാവശ്യം യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചത് കൊണ്ടാകും, +2 വരെ പഠിച്ചിട്ടും എനിക്കൊരു നല്ല ആണ്സുഹൃത്ത് പോലും ഇല്ല, വളരെ അത്യാവശ്യം ഉള്ള കാര്യത്തില്‍ മാത്രമേ ഞാൻ ക്ലാസിലെ ആണ്‍കുട്ടികളോട് സംസാരിച്ചിട്ടുള്ളു. അപ്പോൾ പോലും എനിക്ക് വിറയ്ക്കുമായിരുന്നു. എന്റെ അടുത്ത ബന്ധുക്കൾ, അയല്‍വാസികള്‍ അങ്ങനെ ഉള്ള കുറച്ച് ആണ്‍കുട്ടികളോട് മാത്രമേ എനിക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പറ്റിയിരുന്നുള്ളു, ക്ലാസ്സിലെ ചില പെൺകുട്ടികൾ ആണ്‍കുട്ടികളോട് പഞ്ജാര അടിക്കുമ്പോള്‍ എനിക്ക് നല്ല അസൂയ ആയിരുന്നു, ഞാൻ മിണ്ടാത്തതിനെ കുറിച്ച് ചിലര്‍ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞിട്ടുള്ളത് ‘അവൾ പഠിപ്പി അല്ലെ, പിന്നെ കുറച്ചു തൊലി വെളുത്തതിന്റെയും ജാഡ’ എന്നായിരുന്നു. കോളേജിലും ആദ്യ ദിവസം ഈ പ്രശ്നം എന്നെ നന്നായി പിടി കൂടി ഉച്ചക്ക് ശേഷം ഞങ്ങൾ ഇരുന്നത് ലാസ്റ്റ് ബെഞ്ചിന് തൊട്ട് മുന്നില്‍ ഉള്ള ബെഞ്ചിലായിരുന്നു. ലാസ്റ്റ് ബെഞ്ചിൽ ഉള്ളത് 3 ബോയ്സ് ആണ്. ക്ലാസിൽ ടീച്ചർ ഇല്ലായിരുന്നതിനാൽ അവൻമാർ പഞ്ചാര അടിക്കാന്‍ വന്നു, എന്റെ കൂടെ ഇരുന്ന സ്റ്റെഫിയും ആതിരയും പിന്നെ ഒരു 90 ഡിഗ്രീ ചെരിഞ്ഞ് ഇരുന്ന് ആയിരുന്നു സംസാരം.
ഞാൻ നേരെ നോക്കി മിണ്ടാതെ ഇരുന്നു. ഇടക്ക് എന്നോട് പേരൊക്കെ ചോദിച്ചതിനു മാത്രം ഒന്ന് തിരിഞ്ഞ് നോക്കി ഞാൻ മറുപടി പറയും, വീണ്ടും മിണ്ടാതെ നിക്കും. ഉച്ചക്ക് ശേഷമുള്ള ആ 3 മണിക്കൂര്‍ കൊണ്ട്‌ അവരൊക്കെ ഭയങ്കര ഫ്രണ്ട്സ് ആയെന്ന് അവരുടെ സംസാരത്തിൽ നിന്ന് എനിക്ക് തോന്നി. ഇടയ്ക്ക് പിറകില്‍ ഇരിക്കുന്നവൻ സ്റ്റെഫിയോട് ചോദിച്ചു

‘വന്‍ ജാഡ ആണല്ലോ നിങ്ങളുടെ ഫ്രണ്ട് നു’

‘പാവം ആടോ, വിട്ട് കള’

4.30ക്ക് ബെല്‍ അടിച്ചു ഞങ്ങൾ പുറത്ത്‌ ഇറങ്ങിയപ്പോൾ ഒരു പട തന്നെ ഉണ്ടായിരുന്നു പുറത്ത്‌. ഓരോ ഗാംങ് ആയി അവർ ഞങ്ങടെ കുറച്ച് കുറച്ച് പേരെ വിളിച്ചു ഓരോ ഭാഗത്ത് പോയി, ഇന്നലെ എനിക്ക് ബുക്ക് തന്ന ചേച്ചിയും വേറെ ഒരു ചേച്ചി പിന്നെ 3 ബോയ്സ് കൂടി എന്നെയും ആതിരയെയും വിളിച്ചു ക്ലാസിന്റെ ഒരു മൂലക്ക് പോയി,രാജാക്കന്മാരെ പോലെ അവർ ബെഞ്ചിലിരുന്നു, അടിമകളെ പോലെ പേടിച്ച് വിറച്ചു അവരുടെ മുന്നില്‍ ഞങ്ങൾ നിന്നു.

പേരെന്താ?

ആതിര

‘കുതിരയോ?’

അല്ലേലും കേട്ടാലും കേള്‍ക്കാത്ത പോലെ ആകി ഇത് പോലെ എന്തേലും ചളി ചോദിച്ചാലെ സീനിയേർസിനു ത്രിപ്തി ഉള്ളു

‘അല്ല, ആതിര’ അവൾ ഒന്നൂടെ ഉറക്കെ പറഞ്ഞു.

‘നിന്റെയോ’?

‘അൻഷിദ’

‘മുഖത്ത് നോക്കി പറയെടി’

‘അൻഷിദ’ ഞാൻ ചോദിച്ച ചേട്ടന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

‘നീ എന്താടീ നോക്കി പേടിപ്പിക്കുക ആണോ’ കൂടെയുള്ള ചേച്ചിയുടെ വക ആണ് ചോദ്യം.

”ച്ച്” ഞാൻ തോളനക്കി ചുണ്ട് കൊണ്ട്‌ ഇല്ല എന്നർത്ഥത്തിൽ ഒരു ശബ്ദം ഉണ്ടാക്കി.

‘എന്തോന്നാടി ഇത്, ഒരു കാര്യം ചെയ്യൂ, ഒരു പേപ്പർ എടുത്ത് നീ ഇപ്പൊ പറഞ്ഞത് എഴുത്’

‘അല്ല എന്ന് പറഞ്ഞതാ ചേട്ടാ’ ആലോചിച്ചു നോക്കിയപ്പോള്‍ അത് എങ്ങിനെ എഴുതും എന്നൊരു പിടിയും ഇല്ലാത്തത് കൊണ്ട്‌ ഞാൻ ഒന്ന് പറഞ്ഞ്‌ നോക്കി.

‘എന്തായാലും അനിയത്തി പറഞ്ഞത് അല്ലെ ഇനി അതവിടെ പോയി എഴുത് ‘

ബാഗില്‍ നിന്ന് ബുക്കും പെന്നും എടുത്ത് ഇതെങ്ങനെ എഴുതും എന്നാലോചിച്ചു നിന്നു ഞാൻ. ആ സമയം ആതിരയുടെ മേലായി അവന്മാരുടെ കുതിര കേറ്റം. ഒടുവില്‍ 2 ഉം കല്പിച്ച് ‘മ്മ്ചും’ എന്നെഴുതി വന്നു. അവളുടെ വീട് കോളേജിനു അടുത്ത് തന്നെ ആണെന്ന് മനസ്സിലായത് കൊണ്ടാകാം കുറച്ച് ഓരോന്ന് ചോദിച്ച്, ഒരു പാട്ടും പാടിച്ച് അവളെ പോകാൻ അനുവദിച്ചു.

‘എഴുതിയോ?’

ഞാൻ എഴുതി എന്നർത്ഥത്തിൽ തലയാട്ടി.

ടീ പെണ്ണെ മര്യാദക്ക് വായ തുറന്ന് ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇതും എഴുതേണ്ടി വരും..

‘എഴുതി ചേട്ടാ’
ആ ചേച്ചി എന്റെ കൈയില്‍ നിന്ന് പുസ്തകം വാങ്ങി നോക്കി ചിരിച്ചു, പിന്നെ എല്ലാവർക്കും കാണിച്ച് ചിരിച്ചു.

‘ഇതൊന്ന് വായിച്ചേ’

‘മ്മ്ച്ചും’ എഴുതിയത് പോലെ തന്നെ ഞാൻ വായിച്ചു.

‘ആ ഇനി നീ നേരത്തെ ഉണ്ടാക്കിയ ശബ്ദം ഉണ്ടാക്കിയെ’

ഞാൻ അത് പോലെ കാണിച്ചു.

‘ രണ്ടും ഒന്നാണോ ‘

‘അല്ല’

‘അപ്പൊ പിന്നെ ഞങ്ങളെ പറ്റിക്കാൻ വേണ്ടി എഴുതി കൊണ്ട്‌ വന്നതാണോ?’

Leave a Reply

Your email address will not be published. Required fields are marked *