അർത്ഥം അഭിരാമം – 3അടിപൊളി  

 

അഭിരാമി മുഖമുയർത്തി നോക്കി…

 

അരയ്ക്കൊപ്പം മുനിച്ചാമിയുടെ ടി.വി.എസ് ഉയർത്തിപ്പിടിച്ച് അജയ് നിൽക്കുന്നു…

 

അതു കണ്ടതും അവൾക്കു ചിരി പൊട്ടി…

 

” മതിയെടാ……. ”

 

അല്പം ആയാസപ്പെട്ടാണെങ്കിലുംശ്രദ്ധയോടെ ടി.വി.എസ്. അവൻ നിലത്തു വെച്ചു.

 

“ഇനി കളിയാക്കരുത്………. ”

ശ്വാസമെടുക്കുന്നതിനിടയിൽ അവൻ പറഞ്ഞു……

 

“ഇല്ലെടാ… ”

ഒരു വേള അഭിരാമിക്ക് അവനോട് അനുകമ്പയും സഹതാപവും തോന്നി…

 

അജയ് വണ്ടി തിരിച്ചിട്ടു ..

പിൻസീറ്റിലേക്ക് വശം ചെരിഞ്ഞ് അവൾ കയറിയിരുന്നു…

 

” നീ ശക്തിമാനാണെന്ന് എന്നെ കാണിക്കാനാണോ ഈ അഭ്യാസമൊക്കെ… …. ? ”

 

“ആണെങ്കിൽ……….?”

 

റിയർ ഗ്ലാസ്സിലൂടെ അവൻ അവളെ നോക്കി……

 

“വല്ല ചുള്ളത്തികളുടെയടുത്തു പോയി കാണിക്കെടാ… എന്റെയടുത്തു കാണിച്ചിട്ടെന്ത് കാര്യം… ?”

അവൾ അവന്റെ ചുമലിൽ മൃദുവായി അടിച്ചു……

 

“അമ്മയെന്താ ചുള്ളത്തിയല്ലേ… ?”

അവൻ ചിരിച്ചു……

 

” ആണോ ……….?”

 

“അല്ലേ…… ?”

 

” ആർക്കറിയാം…… ”

 

” സ്വയം വിശ്വാസമില്ലാത്തവരെ പറഞ്ഞിട്ട് കാര്യമില്ല..”

 

അവൻ പതുക്കെയാണത് പറഞ്ഞത്……

 

“എന്തേ മൊഴിഞ്ഞത് … ?”

അവൾ അവന്റെ ചുമലിലേക്ക് മുഖമടുപ്പിച്ചു……

 

“അമ്മ സുന്ദരിയാണെന്ന്… ”

 

” പോടാ……. ”

 

അവൾ ചിരിച്ചു… അജയ് യും മന്ദഹസിക്കുന്നത് അവൾ ഗ്ലാസ്സിലൂടെ കണ്ടു……

 

പ്രധാന റോഡിലേക്ക് ഇറങ്ങിയെങ്കിലും തിരക്കൊന്നുമില്ലായിരുന്നു ..

 

പ്രകൃതിക്കു മീതെ കോടമഞ്ഞിന്റെ ആവരണം തെളിഞ്ഞു തന്നെ കിടന്നു…

 

കോവിലൂരെത്തുമ്പോൾ പത്തു മണിയാകാറായിരുന്നു…

 

കൊള്ളാവുന്ന ഒരു ഹോട്ടലിൽ കയറി നല്ല മൊരിഞ്ഞ വെള്ളയപ്പവും സ്റ്റൂവും വട്ടവടയിലെ ഫാമിലെ നാടൻ പാൽച്ചായയും അവർ കഴിച്ചു…

 

അഭിരാമി അടുത്തുള്ള ഫാൻസി സ്റ്റോറിൽ കയറി, ബോഡി ലോഷനും ക്രീമുകളും വാങ്ങിക്കൂട്ടി..

അജയ് മെഡിക്കൽ ഷോപ്പിൽ നിന്ന് ഏതൊക്കെയോ ടാബ്ലറ്റ്സ് വാങ്ങുന്നത് അവൾ കണ്ടു …

മൊത്തത്തിൽ ഒന്നു ചുറ്റിയടിച്ച ശേഷം കുറച്ചു ചിക്കനും കൂടി വാങ്ങി അവർ യാത്ര തിരിച്ചു …

 

” ജീവനിൽ പേടിച്ച് ഒളിച്ചു പോന്നതായാലും ശരി, മേക്കപ്പിനൊന്നും ഒരു കുറവും വരുത്തണ്ട… ”

 

പകുതി കാര്യമായും പകുതി തമാശയായും അവൻ പറഞ്ഞു…

 

“തണുപ്പു കൊണ്ട് ശരീരമൊക്കെ വലിയുന്ന പോലെ …. ”

 

” വിശ്വസിച്ചു……. ”

 

“ആട്ടെ , നീയും ഏതാണ്ടൊക്കെ വാങ്ങിയല്ലോ… ”

 

” കുറച്ചു ടാബ്ലറ്റ്സ്… ”

 

“അതൊന്നുമല്ല…”

 

“എന്നാൽ ഒരു തോക്കും കുറച്ച് ഉണ്ടയും വാങ്ങി… ”

 

” ഞാനും വിശ്വസിച്ചു……. ”

അവൾ ചിരിച്ചു..

 

ഒരു റെയ്നോൾട്ട് ഡസ്റ്റർ അവരെ മറികടന്ന് മുന്നോട്ടു പോയി…

അവരെ കടന്നു മുന്നോട്ടു പോയ ശേഷം അതിന് വേഗം കുറഞ്ഞതു പോലെ അജയ് ക്ക് തോന്നി……

ഫാം ഹൗസിലേക്ക് തിരിയുന്ന മൺറോഡിലേക്ക് അവൻ വണ്ടിയിറക്കി…

വളവു തിരിഞ്ഞ ശേഷം അവൻ വണ്ടി നിർത്തി……

 

“എന്താടാ……….? ”

 

” ഒന്നുമില്ലമ്മാ………. ”

 

” പിന്നെ… ?”

 

“പെട്രോൾ തീർന്നോ എന്നൊരു സംശയം.”

 

അവൾക്കു സംശയത്തിനിട കൊടുക്കാതെ അവൻ പറഞ്ഞു……

 

” എനിക്കു നടക്കാനൊന്നും വയ്യ…… ”

 

” എടുത്താലോ… ?”

അവളോടു സംസാരിക്കുന്നുണ്ടായിരുന്നുവെങ്കിലും അവന്റെ ശ്രദ്ധ റോഡിലേക്കായിരുന്നു…….

 

“നിനക്കു പറ്റുമോ…….?”

 

“അതൊക്കെ ഈസിയല്ലേ…….?”

 

പത്തു മിനിറ്റോളം അവർ അവിടെ നിന്നിട്ടും അജയ് പ്രതീക്ഷിച്ചതെന്തോ സംഭവിച്ചില്ല……

 

അവളെ ബോദ്ധ്യപ്പെടുത്താനെന്നവണ്ണം കുറച്ചു ദൂരം വണ്ടി തള്ളിയിട്ടാണ് അവൻ സ്റ്റാർട്ടാക്കിയത് …

 

” പെട്രോൾ ഇല്ലാന്ന് പറഞ്ഞിട്ട് … ?”

” മുനിച്ചാമിയുടെ പ്രായം കാണും ഈ വണ്ടിക്ക്… ”

പറഞ്ഞിട്ട് ആലോചനയോടെ അജയ് വണ്ടി മുന്നിലേക്കെടുത്തു.

അഭിരാമി അത് വിശ്വസിച്ചെന്ന് തോന്നി………….

 

***              ***            ***             ***

 

സനോജ് വന്നപ്പോഴാണ് വിനയചന്ദ്രൻ എഴുന്നേറ്റത്……

 

ഇടതു കാലിന്റെ മുട്ടിനും പാദത്തിനും ബാൻഡേജ് ഉണ്ടായിരുന്നു……

ഇടത്തേക്കവിളിൽ സ്ലാബിലുരഞ്ഞ് തൊലി പോയ ഒരു ചെറിയ പാടും……

 

” ദോശയാ വാങ്ങിയത്…… ”

 

സനോജ് കയ്യിലിരുന്ന പൊതി കട്ടിലിനരുകിൽ കിടന്നിരുന്ന ടീപ്പോയിലേക്ക് വെച്ചു പറഞ്ഞു..

 

ശരീരം ബെഡ്ഡിലൂടെ നിരക്കി വിനയചന്ദ്രൻ കട്ടിലിൽ എഴുന്നേറ്റിരുന്നു …

 

അയാൾക്ക് ചാരിയിരിക്കാൻ പാകത്തിൽ തലയിണയെടുത്ത് കട്ടിലിന്റെ ക്രാസിക്കും അയാൾക്കുമിടയിൽ സനോജ് വെച്ചു കൊടുത്തു…

 

” നീ വേറെയൊന്നും കൊണ്ടുവന്നില്ലേ… ….?”

വിനയചന്ദ്രൻ ചോദിച്ചു……

 

” വേറെന്ത്………… ?”

 

വിനയചന്ദ്രന്റെ മുഖം വാടി..

 

“എന്റെ പൊന്നു മാഷേ , ഇങ്ങനെ ബോധമില്ലാതെ കുടിക്കണ്ട ഇനി… ഇതെത്രാമത്തെ വീഴ്ചയാ..”

വിനയചന്ദ്രൻ ഒന്നും മിണ്ടിയില്ല…

 

സനോജ് അരയിൽ നിന്നും, അരലിറ്ററിന്റെ ഒരു കുപ്പിയെടുത്ത് ടീപോയിലേക്ക് വെച്ചപ്പോൾ വിനയചന്ദ്രന്റെ മുഖം തെളിഞ്ഞു…

 

” നീ ഒരെണ്ണം ഒഴിക്ക്…. വല്ലാത്ത മേലു വേദന… ”

അയാളൊന്ന് ഇളകിയിരുന്നു…

 

“ഫ്രിഡ്ജിൽ വെള്ളമിരിപ്പില്ലേ..?”

ടേബിളിനു കീഴെ കിടന്ന കാലിക്കുപ്പികളിലേക്ക് നോക്കി സനോജ് ചോദിച്ചു..

 

“ആര് വെച്ചിട്ട്…….? ടാപ്പിൽ വെളളം കാണും.. ”

വിനയചന്ദ്രൻ പറഞ്ഞു.

സനോജ് അടുക്കളയിലേക്ക് പോയി..

അവൻ ഗ്ലാസ്സും പാത്രങ്ങളും വൃത്തിയായി കഴുകിയെടുത്ത് തിരിച്ചു വന്നു..

 

സനോജ് മദ്യത്തിനു പിന്നാലെ ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ചതും ക്ഷമയില്ലാതെ വിനയചന്ദ്രൻ അതെടുത്തു വിഴുങ്ങി .

അവൻ പാത്രത്തിലേക്കെടുത്തു വെച്ച ദോശ പിച്ചിപ്പറിച്ച് അയാൾ വായിലേക്കിട്ടു.

 

” വീഴാൻ മാത്രം ഉള്ളതൊന്നും നമ്മളിന്നലെ പിരിയുമ്പോൾ മാഷിനുണ്ടായിരുന്നില്ലല്ലോ..?”

 

വിനയചന്ദ്രൻ അവനെ ഒന്നു നോക്കി……

 

കഴിഞ്ഞ രാത്രിയായിരുന്നു സംഭവം…… ബാറിൽ നിന്നും വരുന്ന വഴി വിനയചന്ദ്രൻ റോഡിനു താഴെ വീണു പരിക്കു പറ്റിയത്.

ഫോൺ വിളിച്ചു സനോജിനെ വിളിച്ചു വരുത്തിയാണ് ഹോസ്പിറ്റലിൽ പോയതും ഡ്രസ് ചെയ്തതും…

” അതിനു ഞാൻ വീണതാന്ന് നിന്നോടാരാ പറഞ്ഞത്…?”

 

“പിന്നെ… ?”

സനോജ് പുരികമുയർത്തി …

 

” നീ ഒന്നുകൂടി ഒഴിക്ക്… ”

വിനയചന്ദ്രന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടു തന്നെ സനോജ് മദ്യം ഗ്ലാസ്സിലേക്ക് പകർത്തി……

 

” പിന്നെന്തു പറ്റിയതാ മാഷേ..?”

 

വിനയചന്ദ്രൻ ഗ്ലാസ്സെടുത്ത് ഒരിറക്ക് മദ്യം കുടിച്ചു…

 

“എന്നെയൊരു കാർ ഇടിച്ചിടാൻ വന്നതാടാ… ”

Leave a Reply

Your email address will not be published. Required fields are marked *