അർത്ഥം അഭിരാമം – 3അടിപൊളി  

 

“അമ്മയ്ക്ക് ഫീൽ ചെയ്തു, എന്നത് എനിക്ക് ഫീലായി… ….”

 

“അങ്ങനെയൊന്നുമില്ലടാ … ”

 

അമ്മ പറഞ്ഞത് നൂറ്റിയൊന്നു ശതമാനം നുണയാണെന്ന് അവനറിയാമായിരുന്നു……

 

മലമടക്കുകളിലേക്ക് സൂര്യൻ താണു തുടങ്ങി ..

ചെഞ്ചായം കോരിയൊഴിച്ചതു പോലെ ആകാശച്ചെരിവു കാണപ്പെട്ടു………

 

നിശബ്ദമായ നിമിഷങ്ങൾ കടന്നുപോയി……

 

” വട്ടവട സുന്ദരിയാണ്… പക്ഷേ അതിലേറെ സുന്ദരി എന്റെ അമ്മ അഭിരാമിയാണ്……. ”

 

നിശബ്ദതയിൽ അശരീരി പോലെ അജയ് യുടെ വാക്കുകൾ കേട്ട് അഭിരാമി മുഖം ചെരിച്ചു …

 

ശോണിമയുടെ ഒരൊളി അഭിരാമിയുടെ മുഖത്തവൻ കണ്ടു…

“സത്യം……. ”

 

നറു പുഞ്ചിരിയോടെ അവളെ നോക്കി അവൻ കണ്ണിറുക്കി…….

 

“പോടാ… …. ”

 

പഴയ അഭിരാമിയുടെ സ്വരം അജയ് തിരിച്ചറിഞ്ഞു..

 

മറുപടിയൊന്നും പറയാതെ അജയ് അവളെ തന്റെ മടിയിലേക്ക് ചായ്ച്ചു…

 

ഒരു എതിർപ്പും കൂടാതെ അഭിരാമി അവന്റെ മടിയിലേക്ക് കിടന്ന് മേഘങ്ങളെ നോക്കി…

 

മലകളെ തഴുകി വന്ന ഒരു കാറ്റ് അവരെ ചുറ്റിക്കടന്നുപോയി..

 

കാറ്റിലുയർന്ന ടോപ്പിന്റെ അടിഭാഗം അഭിരാമി താഴ്ത്തിപ്പിടിച്ചു …

 

കാറ്റേറ്റു പറന്ന അവളുടെ മുടിയിഴകൾ ചെവിക്കു പിന്നിലേക്കായി അജയ് പതിയെ മാടി വെച്ചു……

 

ചെവിയിൽ നിന്നും കൈത്തലം പതിയെ നിരക്കി അജയ് അവളുടെ കവിളിൽ പതിയെ തലോടിക്കൊണ്ടിരുന്നു……

 

“ഹി യീസ് ഫൂൾ… ”

 

മലഞ്ചെരുവിലേക്ക് മറഞ്ഞിറങ്ങുന്ന സൂര്യനെ നോക്കി അജയ് പിറുപിറുത്തു…

 

അവൻ പറഞ്ഞതെന്താണെന്നും ഉദ്ദ്ദേശിച്ചതെന്താണെന്നും ആ സമയം അഭിരാമിക്ക് മനസ്സിലായി …

 

പ്രകൃതിയിൽ ഇരുട്ടു കനത്തു തുടങ്ങി…

കോടമഞ്ഞ് കാറ്റടിച്ച് ഒഴുകി നീങ്ങുന്നത് കാണാമായിരുന്നു..

 

“കുറേയൊക്കെ എനിക്കറിയാം… പണമല്ലാതെ എന്തായിരുന്നു അമ്മാ , അയാളുമായുള്ള പ്രോബ്ളം………?”

 

ഒരു ചെറിയ നടുക്കം അഭിരാമിയുടെ ഉള്ളിലേക്ക് വീണു……

 

” വുമണൈസർ………. ”

 

ഒന്നോ രണ്ടോ മിനിറ്റു കഴിഞ്ഞാണ് അവളുടെ മറുപടി വന്നത് …

 

“അമ്മ കണ്ടിട്ടുണ്ടോ… ….?”

 

അവന്റെ ചോദ്യവും വിദൂരതയിലേക്ക് നോക്കിയായിരുന്നു…

 

അജയ് യുടെ ചോദ്യത്തിനു മുന്നിൽ അക്ഷരാർത്ഥത്തിൽ ശബ്ദം നഷ്ടപ്പെട്ടവളേപ്പോലെ അവൾ കിടന്നു…

 

“ആരായിരുന്നു………..?”

 

അവളുടെ മറുപടി ലഭിക്കാതെ വന്നപ്പോൾ അവൻ വീണ്ടും ചോദിച്ചു…

 

അഭിരാമി ഒന്ന് മിടയിറക്കിപ്പോയി…

 

” ഓഫീസിലുള്ളതാ…”

 

ശബ്ദം താഴ്ത്തി അവൾ പറഞ്ഞു……

 

“കണ്ടു , അല്ലേ… ?”

 

ചോദ്യത്തോടൊപ്പം തന്റെ കവിളത്തിരിക്കുന്ന അവന്റെ വിരലുകൾ വിറയ്ക്കുന്നത് അഭിരാമി അറിഞ്ഞു…

 

” ഉം………. ”

 

അവൾ മൂളി… ….

 

“ആരോടും പറഞ്ഞില്ലാ……….?”

 

“അച്ഛനൊക്കെ മരിച്ചു കഴിഞ്ഞായിരുന്നു… …. “

 

” വിനയനങ്കിളിനോടും……….?”

 

ഒരു നടുക്കത്തിൽ അഭിരാമി പിടഞ്ഞുണർന്നു..

അവൾക്കു മറുപടി പറയാൻ നാവനങ്ങിയില്ല …

 

“ഇല്ലെടാ……. ”

 

കുറച്ചു കഴിഞ്ഞ് അവൾ പറഞ്ഞു……

 

“അതെന്താമ്മാ…?”

 

അഭിരാമി ഒരു നിമിഷം കൂടി അനങ്ങാതെ അവന്റെ മടിയിൽ കിടന്നു……

പിന്നെ അവന്റെ ചുമലിൽ പിടിച്ചു തന്നെ എഴുന്നേറ്റു…

 

” അജൂ… …. ”

 

അവനോട് ചേർന്നിരുന്നുകൊണ്ട് തന്നെ അവൾ വിളിച്ചു……

 

“എന്താമ്മാ……..?”

 

അജയ് വലം കൈ കൊണ്ട് അവളെ ചുറ്റി………

 

” നമുക്ക് എല്ലാക്കാര്യങ്ങളും എല്ലാവരോടും പറയാനാകില്ലെടാ… ”

 

അമ്മ എന്താണ് പറഞ്ഞു വരുന്നതെന്ന് അവന് മനസ്സിലായില്ല…

 

” ഞാനും പല തവണ ആലോചിച്ചതാ വിനയേട്ടനോട് ഈ കാര്യം പറയാൻ… പക്ഷേ… ?”

 

അവനോടത് പറയണമോ വേണ്ടയോ എന്ന ശങ്കയിൽ അവളൊന്നു നിർത്തി…

 

” പറയമ്മാ… …. ”

 

അജയ് ഉദ്വേഗത്തോടെ അവളെ നോക്കി …

 

“നീയാരോടും പറയരുത്.. പ്രത്യേകിച്ച് വിനയേട്ടനോട്…… ”

” അമ്മ കാര്യം പറ… ?”

 

അക്ഷമ കൊണ്ട് അവന്റെ സ്വരം ഉയർന്നു…….

 

“ജീവിതത്തിൽ ഒരുപാട് തളർച്ചയും തിരിച്ചടികളുമേറ്റ മനുഷ്യനാണ് വിനയേട്ടൻ …”

 

അവനെ ഒന്നു കൂടി നോക്കി അവൾ തുടർന്നു…

 

” അന്ന് ഞാൻ നിന്റെ അച്ഛന്റെ കൂടെ പിടിച്ചത് വിനയേട്ടന്റെ ഭാര്യ കാഞ്ചനയെ ആയിരുന്നു… ”

 

(തുടരും ………)

Leave a Reply

Your email address will not be published. Required fields are marked *