ആദി ഭദ്രഅടിപൊളി  

 

” എവിടന്ന് ….

 

” അത് ….. മോൾ വേകം ഇങ്ങ് വാ നേരിട്ടു പറയാം എലാം …

 

 

” ആ അമ്മ ഞാൻ വേകം വരാം ശിവേട്ടനെ ഒന്ന് വിളിക്കട്ടേ….

 

” വേണ്ടാ അവൻ വേണ്ടാ നീ മാത്രം വാ … നിന്നോട് മാത്രം പറയാൻ കുറച്ച് കാര്യങ്ങൾ ഉണ്ട് ….  അമ്മ പറയുന്നത് കേട്ടാൾ മോൾക്ക് ദേഷ്യം തോന്നും പക്ഷേ അവനേ തിരിച്ച് കിട്ടാൻ വേറേ വഴി ഒന്നും നമ്മൾക്ക് മുമ്പിൽ ഇല്ല ….

 

അമ്മ എന്താ പറയുന്നത് എന്ന് ഭദ്രക്ക് മനസിലായില്ല ….

 

” എന്താ അമ്മ കാര്യം പറ….

 

 

” … അത് … നീ വരു പോൾ ഓരാളേ കാണണം … ആളാണ് അവന്റെ ചികിൽത്സ ചിലവും മറ്റും എടുക്കുന്നത് എതിര് പറയരുത് അമ്മേടേ മോൾ ….

 

 

” ആരാണന്ന് പറ അമ്മ … അവന് വേണ്ടി എന്തും ചെയ്യാൻ ഞാൻ തെയാറാണ് അറിയാലോ അമ്മക്ക് ഭദ്രയേ ….

 

 

” നീ നാളേ ആദിയേ കാണണം അവനാണ് വിനോദിന്റെ ചിലവ് എലാം നോക്കാം എന്ന് പറഞ്ഞത്

 

ആദി എന്ന് പറഞ്ഞ പോൾ അവളിൽ ഒരു നടുക്കം ഉണ്ടായി … താൻ ഉദ്ദേശിക്കുന്ന പേരായിരിക്കലേ അമ്മ പറയുന്നത് എന്ന് പ്രാർത്തിച്ചു കൊണ്ട്

അവൾ ചോതിച്ചു ….

 

” ഏത് ആദി ….

 

” മോളേ അത് ആദി ദേവ് … ദേവ് ഗ്രൂപ്പിന്റെ MD …

 

 

അവൾക്ക് നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന പോലേ …. കാരണം ആ പേര് അവളിൽ ഉണ്ടാക്കിയ നടുക്കം അത്രത്തോളം ഉണ്ടായിരുന്നു …. അവന്റെ മുനിൽ പോയി നിൽക്കാൻ തനിക്ക് കഴിയില്ല ….. ഇല്ല കഴിയണം മോനൂന് വേണ്ടി എന്ത് വേണമങ്കിലും ചെയ്യാം പരിഹസിക്കുമായിരിക്കും ചിലപ്പോൾ ഒരു അടി വരേ കിട്ടാം കുഴപ്പമില്ല മോനു രക്ഷപ്പെടാൻ വേണ്ടി അലേ …

 

ഭദ്രയുടേ ഭാഗത്ത് നിന്ന് മറുപടി ഒന്നും കിട്ടാതേ ആയപോൾ അവളുടേ അമ്മ പേടിച്ചു … “മോളേ ഭദ്ര ”  അവർ ഒന്ന് ഇരുത്തി വിളിച്ചു ….

 

“അ… അ…..മ്മ ഞാ… ൻ പൂവാം ആദിയുടേ അടുത്തേക്ക്

 

അത് പറയുപോൾ എന്തോ അവൾ വിറക്കുന്നുണ്ടായിരുന്നു ….. അവളുടേ അമ്മ ഫോൺ വെച്ചിട്ടും അവൾക്ക് എന്ത് ചെയ്യണം എന്നറിയാതേ നിന്നു ….

 

അത്രക്കും അപമാനിച്ചിട്ടുണ്ട് ആദിയേ അറിവിലാത്ത കാലത്താണങ്കിലും ശീവേട്ടൻ പറയുന്നത് അതേ പോലേ അനുസരിച്ചു …. അതിന് ഒപ്പം ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു കൊണ്ട് ആദിയുടേ അമ്മയും ഉണ്ടായിരുന്നു …. എന്തിനാണ് ഇങ്ങനെ ഒരു കാര്യത്തിന് അവന്റെ അമ്മ കൂട്ട് നിന്നത് എന്ന് അറിയില്ല ….. അന്നത്തേ ദിവസം ആദി ഞാൻ അത് ചെയില്ല എന്ന് പറഞ്ഞു കരഞ്ഞ പഴും … എന്റെ അമ്മ ആദിയേ തലുമ്പഴും അവർ അവന്റേ അമ്മ നോക്കി നിൽക്കുന്നത് കണ്ടു … ഒന്ന് തടയാൻ പോലും നിൽക്കാതേ …

 

എന്തലാം ചിന്തകൾ കൊണ്ട് ഭദ്ര ആകേ  മൂടോഫ് ആയി …. പിന്നേ അവിടേ നിൽക്കാതേ അവൾ ഇറങ്ങി സംവിധായകനോട് പറഞ്ഞു അവൾ കാർ എടുത്ത് തൃശ്ശൂരിലേക്ക് പുറപെട്ടു ആദിയേ കാണാൻ അവന്റെ കാൽ പിടിച്ചിട്ടാണങ്കിലും മാപ്പ് പറയണം … അവന്റെ ആശുപത്രിയിലേ മോനൂന്റെ രോകത്തിന് മരുന്ന് ഉള്ളു … കാരണം അമേരിക്കയിൽ നിന്ന് വരുന്നതാണ് അത്…. ചികിൽത്സ ചിലവ് അവൻ എടുക്കാം എന്നു പറഞ്ഞത് തന്നേ വലിയ കാര്യമാണ് ….. ഇല്ലങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ആ ഓർമ്മയിൽ അവൾ വേകം വണ്ടി ഓടിച്ചു ….

 

അവൾ തൃശ്ശൂർ ഉള്ള ആദിയുടേ ഓഫീസിൽ എത്തു പോ ഒരു 3.30 pm ആയിരുന്നു അവൾ കുറച്ച് നേരം സീറ്റിൽ കണ്ണുകൾ അടച്ച് ഇരുന്നു … ആദിയേ കാണാൻ വരുന്നത് ശിവനോട് പറയാത്തതിൽ അവൾക്ക് വിഷമം തോന്നി … എന്നാൽ വിനോതിന് മരുന്ന് പോലും വാങ്ങാൻ കഴിയാത്ത സമയത്ത് ഇത്തിരി കാശ് ചോതിച്ചാൽ ശിവേട്ടൻ ഇല്ല എന്നേ പറയു .  അവൾ ഒന്ന് ശ്വാസം എടുത്ത് വലിച്ച് മേലേ പുറത്തേക്ക് ഇറങ്ങി …

 

അ മൂന്ന് നില കെട്ടടത്തിലേക്ക് ഒന്ന് നോക്കി ” ആദി ഗ്രൂപ്പ് ” എന്ന് എഴുതിയ ബോർഡിൽ ഒന്നു നോക്കി നിന്നു പോയി … മെലേ ഭദ്ര പടി കെട്ടുകൾ കേറി ….

 

” ഹലോ ആദി സാറിനേ ഒന്ന് കാണണമലോ ….

 

ഫ്രണ്ടിൽ ഇരിക്കുന്ന കുട്ടിയോട് അവൾ ചോതിച്ചു ….

 

“അപ്പോയ് മെന്റ് എടുത്തിട്ടുണ്ടോ ….

 

ഭദ്ര അതിന് മറുപടി പറയാൻ തുടങ്ങും മുമ്പ് ….   അവൾ സംസാരിച്ച കുട്ടിയുടേ മുനിലേ ഫോൺ റിംഗ് ചെയ്തു …. അവൾ ഫോൺ എടുത്ത് ചെവിയോട് ചേർത്ത് പറയുന്നത് കേട്ടു ….          പിന്നേ ഭദ്രയേ നോക്കി പറഞ്ഞു …

 

” സെക്കൻഡ് ഫ്ലോറിൽ ആണ് സാറിൻറെ ഓഫീസ് …..

 

അവൾ അതു പറഞ്ഞ് തന്റെ ജോലിയിലേക്ക് തിരിഞ്ഞു ….

 

ആ കുട്ടിക്ക് ഒരു പുഞ്ചിരി തൂകി അവൾ പതറുന്ന കാൽ വെപോടേ നടനു ….

 

എന്നാൽ ഇതലാം തന്റെ മുന്നിലുള്ള സ്ക്രീനിൽ കണ്ട ആദിയുടേ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു …. എന്തിനേയും ചുട്ട് അരക്കാൻ പൂവുന്ന തിന് മുൻമ്പ് ഉള്ള ഒരു ശാന്തത പോലെ ……

 

അവളേ കാത്ത് എന്നോണം അവൾ ഡോറിൽ മുട്ടിയപഴേക്കും അവൻ കടന്ന് വരാൻ അവൾക്ക് അനുവാതം നൽകി ….

 

” അല്ല ആരിത് ഭദ്ര തമ്പുരാട്ടി അടിയനേ കാണാൻ വന്നതാണോ ….

 

അവൾ മറുപടി പറയാതേ തഴേക്ക് നോക്കി നിന്നു ….

 

” നിന്റെ നാക്ക് ഇറങ്ങി പോയാ … നുണ പറയാൻ നൂറ് നാവാണലോ ….

 

” ദേവേട്ടാ അ…ത് അമ്മ പറഞ്ഞു കൊണ്ട് ഞാൻ ……

 

അവൾ നിന്ന് വിക്കി അത് വേറേ ഒന്നും കൊണ്ടല്ല മറിച്ച് എന്തങ്കിലും അരുതാത്തത് പറഞ്ഞാൽ മോനൂന്റെ കാര്യം അവതാളത്തിൽ ആവുമോ എന്ന് അവൾ പേടിച്ചിരുന്നു ….

 

അവളുടേ ദേവേട്ടാ എന്ന വിളി അവന് ഒരുപാട് ഇഷ്ടമായി തന്നേ അങ്ങിനേ ആരും വിളിക്കാറില്ല എലാവർക്കും ഞാൻ ആദി ആണ് …. പിന്നേ പറയത്തക്ക കൂട്ടുകാരും എന്നിക്ക് ഇല്ല … എലാത്തിനും കാരണം എന്റെ മുനിൽ ഇരിക്കുന്ന മുതൽ ആണ് …

 

 

” എന്തായാലും ഭദ്ര ഇരുന്നാട്ടേ….

 

അവൾ കയ്യിലേ ഫോൺ ടെമ്പിളിൽ വെച്ച് കസേരയിലേക്ക് ഇരുന്നു ….

 

” തന്റെ അമ്മ വലതും പറഞ്ഞോ തന്നോട് ….

 

ചോദ്യഭാവത്തിൽ ആദി അവളേ നോക്കി ….

 

” മോനൂന്റെ ചികിത്സയും മരുന്നും എലാം ദേവേട്ടൻ നോക്കാം എന്ന് പറഞ്ഞത് പറഞ്ഞു പിന്നേ ഇവിടേ വന്ന് കാണാൻ കൂടി ….

 

” അതു മാത്രമേ പറഞ്ഞുളു ….

 

അവൾ മനസിലാവാത്ത പോലേ അവനേ നോക്കി ……..  അവൻ ഇരുന്ന ഇടത്തിൽ നിന്ന് എനിച്ച് അവളുടേ അടുത്തേക്ക് നടന്നു …  അപ്പഴേക്കും അവളുടെ ഫോണിൽ ഒരു കോൾ വന്നു … രണ്ട് പേരും ആ ഫോണിലേക്ക് നോക്കി …. “ശിവേട്ടൻ ” എന്ന പേര് കണ്ടതും ആദിയുടേ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു …. എന്നാൽ അവന്റെ മാറ്റം അറിയാതേ അവൾ ആ കോൾ കട്ട് ചെയ്തു ….

 

” ഭദ്ര …..

 

അവന്റെ വിളിയിലേ ദേഷ്യം അറിഞ്ഞ അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു ….

 

” നിന്റെ അനിയന്റെ എലാചിവും … അവന്റേ ഓപറേഷൻ നടത്തി അവന്റെ ഹൃദയത്തിൽ ഉള്ള പ്രശ്നത്തിന് പരിഹാരം നേടാം പക്ഷെ …..

Leave a Reply

Your email address will not be published. Required fields are marked *