അവൾ മെലേ ദീപം ആ തറയിൽ വെച്ച് … തുളസിൽ നിന്ന് ഒരു കതീർ അറുത്ത് അവളുടേ മുടിയിഴകളിൽ വച്ചു …. കൈകൂപ്പി പാർത്തിച്ചു നിൽക്കവേ …
” കട്ട്
എന്ന വാക്ക് കേട്ടു ഒപ്പം അവിടേ എലാം വെളിച്ചം വന്നു …
” ഭദ്ര തകർത്തു ഇനി ഇപ്പോ സീൻ ഒന്നും ഇല്ല … ഒരു 1 മണിക്കൂർ കഴിഞ്ഞ് വിളിക്കാം …
സംവിധായകന്റെ വാക്കുകൾ കേട്ട് അവൾ തിരിച്ച് തന്റെ മുറിയിലേക്ക് വന്നു … ചാർജിൽ ഇട്ടിരിക്കുന്ന ഫോൺ എടുത്തതും അതിൽ 20 മിസ് കോൾസ് 18 എണ്ണം വീട്ടിൽ നിന്നാണ്. 2 എണ്ണം ശിവേട്ടന്റെയും ….. ശിവന്റെ കാര്യം ഓർ ആ പോൾ എന്തോ അവൾക്ക് നാണം തോന്നി ഇനി അതികം ഇല്ല ആ താലി അണിയാൻ …
അവൾ വേകം വീട്ടിലേക്ക് വിളിച്ചു …..
” ആ അമ്മേ പറയൂ ഞാൻ ഷൂട്ടിൽ ആയിരുന്നു മോനൂന് കുഴപ്പം ഒന്നും ഇല്ല ലോ …
” അത് മോളേ നാളേ തൊട്ട് അവന് ഇഞ്ചഷനും മറ്റും തുടങ്ങണം അതികം നീട്ടി കൊണ്ട് പോയാൽ ശരിയാവില്ല എന്നാണ് പറയുന്നത് ….
” ഞാൻ ഇവിടേ നിന്നും കുറച്ച് കാശ് ചോതിച്ചിട്ടുണ്ട് അത് കിട്ടിയാൽ ഞാൻ വരാം നാളേ തന്നേ എല്ലാം തുടങ്ങാം ബാക്കി പിന്നേ നോക്കാം മ്മാ ….
” മോളേ അവന്റെ മരുന്നിന്റേ ചിലവ് എലാം ശരി ആയിട്ടുണ്ട് ….
” എവിടന്ന് ….
” അത് ….. മോൾ വേകം ഇങ്ങ് വാ നേരിട്ടു പറയാം എലാം …
” ആ അമ്മ ഞാൻ വേകം വരാം ശിവേട്ടനെ ഒന്ന് വിളിക്കട്ടേ….
” വേണ്ടാ അവൻ വേണ്ടാ നീ മാത്രം വാ … നിന്നോട് മാത്രം പറയാൻ കുറച്ച് കാര്യങ്ങൾ ഉണ്ട് …. അമ്മ പറയുന്നത് കേട്ടാൾ മോൾക്ക് ദേഷ്യം തോന്നും പക്ഷേ അവനേ തിരിച്ച് കിട്ടാൻ വേറേ വഴി ഒന്നും നമ്മൾക്ക് മുമ്പിൽ ഇല്ല ….
അമ്മ എന്താ പറയുന്നത് എന്ന് ഭദ്രക്ക് മനസിലായില്ല ….
” എന്താ അമ്മ കാര്യം പറ….
” … അത് … നീ വരു പോൾ ഓരാളേ കാണണം … ആളാണ് അവന്റെ ചികിൽത്സ ചിലവും മറ്റും എടുക്കുന്നത് എതിര് പറയരുത് അമ്മേടേ മോൾ ….
” ആരാണന്ന് പറ അമ്മ … അവന് വേണ്ടി എന്തും ചെയ്യാൻ ഞാൻ തെയാറാണ് അറിയാലോ അമ്മക്ക് ഭദ്രയേ ….
” നീ നാളേ ആദിയേ കാണണം അവനാണ് വിനോദിന്റെ ചിലവ് എലാം നോക്കാം എന്ന് പറഞ്ഞത്
ആദി എന്ന് പറഞ്ഞ പോൾ അവളിൽ ഒരു നടുക്കം ഉണ്ടായി … താൻ ഉദ്ദേശിക്കുന്ന പേരായിരിക്കലേ അമ്മ പറയുന്നത് എന്ന് പ്രാർത്തിച്ചു കൊണ്ട്
അവൾ ചോതിച്ചു ….
” ഏത് ആദി ….
” മോളേ അത് ആദി ദേവ് … ദേവ് ഗ്രൂപ്പിന്റെ MD …
അവൾക്ക് നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന പോലേ …. കാരണം ആ പേര് അവളിൽ ഉണ്ടാക്കിയ നടുക്കം അത്രത്തോളം ഉണ്ടായിരുന്നു …. അവന്റെ മുനിൽ പോയി നിൽക്കാൻ തനിക്ക് കഴിയില്ല ….. ഇല്ല കഴിയണം മോനൂന് വേണ്ടി എന്ത് വേണമങ്കിലും ചെയ്യാം പരിഹസിക്കുമായിരിക്കും ചിലപ്പോൾ ഒരു അടി വരേ കിട്ടാം കുഴപ്പമില്ല മോനു രക്ഷപ്പെടാൻ വേണ്ടി അലേ …
ഭദ്രയുടേ ഭാഗത്ത് നിന്ന് മറുപടി ഒന്നും കിട്ടാതേ ആയപോൾ അവളുടേ അമ്മ പേടിച്ചു … “മോളേ ഭദ്ര ” അവർ ഒന്ന് ഇരുത്തി വിളിച്ചു ….
“അ… അ…..മ്മ ഞാ… ൻ പൂവാം ആദിയുടേ അടുത്തേക്ക്
അത് പറയുപോൾ എന്തോ അവൾ വിറക്കുന്നുണ്ടായിരുന്നു ….. അവളുടേ അമ്മ ഫോൺ വെച്ചിട്ടും അവൾക്ക് എന്ത് ചെയ്യണം എന്നറിയാതേ നിന്നു ….
അത്രക്കും അപമാനിച്ചിട്ടുണ്ട് ആദിയേ അറിവിലാത്ത കാലത്താണങ്കിലും ശീവേട്ടൻ പറയുന്നത് അതേ പോലേ അനുസരിച്ചു …. അതിന് ഒപ്പം ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു കൊണ്ട് ആദിയുടേ അമ്മയും ഉണ്ടായിരുന്നു …. എന്തിനാണ് ഇങ്ങനെ ഒരു കാര്യത്തിന് അവന്റെ അമ്മ കൂട്ട് നിന്നത് എന്ന് അറിയില്ല ….. അന്നത്തേ ദിവസം ആദി ഞാൻ അത് ചെയില്ല എന്ന് പറഞ്ഞു കരഞ്ഞ പഴും … എന്റെ അമ്മ ആദിയേ തലുമ്പഴും അവർ അവന്റേ അമ്മ നോക്കി നിൽക്കുന്നത് കണ്ടു … ഒന്ന് തടയാൻ പോലും നിൽക്കാതേ …
