ആകെ ഒരേ ഒരു വിഷമം മാത്രം…
എന്റെ ജാതകം ആ സമയത്ത് തന്നെ വരാൻ കാരണക്കാരായ എന്റെ മാതാപിതാക്കളോടുള്ള ദേഷ്യമായി മാറാൻ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല…”
“അന്നിറങ്ങിയതാണ് ഞാൻ എന്റെ വീട്ടിൽ നിന്നും…
ഒരിക്കലും അവിടേക്കു ഇനിയൊരു മടക്കം ഞാൻ ആഗ്രഹിക്കാത്ത തരത്തിൽ ഞാൻ എന്റെ മാതാപിതാക്കളെ വെറുത്തു പോയിരുന്നു…”
“ഒരിക്കലും അവർ പോലും അറിയാത്ത അവരുടേതല്ലാത്ത കുറ്റം ആയിരുന്നെങ്കിലും എന്റെ മനസിനെ സമാധാനപെടുത്താൻ എനിക്കതാവശ്യമായിരുന്നു…”
++++
“ടി ഞാൻ ഇവിടെ എത്തി നീ എവിടെ…”
“രണ്ടു സെക്കൻഡ് ഞാൻ കമ്മീഷണർ ഓഫീസിന്റെ മുന്നിലുണ്ട്…ഈ റോടൊന്ന് മുറിച്ചു കടക്കട്ടെ…”
മാനാഞ്ചിറ മൈതാനിക്ക് പുറത്ത് ഉണ്ടെന്ന് പറഞ്ഞു മുബാറക് വിളിച്ചപ്പോൾ ഞാൻ അവനോട് പറഞ്ഞു..
“എന്നെ ദൂരെ നിന്നെ കണ്ട ഉടനെ അവൻ കൈ പൊക്കി കാണിച്ചു..
ഞാൻ നേരെ അവനടുത്തേക് നടന്നടുത്തു.. രണ്ടു പേരും മാനാഞ്ചിറ മൈതാനിയിലേക് കയറി..
ഉള്ളിലെ പാർക്കിലേക് നടന്നു…
നട്ടുച്ച നേരമായത് കൊണ്ട് തന്നെ വലിയ തിരക്കൊന്നും ഇല്ലെങ്കിലും ആളുകൾ ശ്രദ്ധിക്കാത്ത സ്ഥലങ്ങളിൽ പ്രണയ സല്ലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറേ ഏറെ യുവമിഥുനങ്ങളെ കാണാൻ കഴിഞ്ഞു..
എല്ലാവരുടെ കയ്യിലും ഓരോ കുടകൾ ഉണ്ടായിരുന്നു…
എന്തിനാണാവോ ഈ വെയിൽ ഇല്ലാത്ത മരചുവട്ടിലും കുട ക്ക് കീഴിൽ ഇരിക്കുന്നതെന്ന് ഓർത്തെങ്കിലും ഒന്ന് രണ്ടു യുവമിഥുനങ്ങളുടെ കര ചലനങ്ങൾ കണ്ടപ്പോൾ പിന്നെ ആ വഴിയേ ഞാൻ നോക്കുവാൻ പോയില്ല…”
“ടി അവിടെ ഇരിക്കാം…”
“പാർക്കിനുള്ളിലെ ഓപ്പൺ സ്റ്റെജിൽ വലിയ വെയിലൊന്നും കൊള്ളാത്ത ഏരിയ നോക്കി അവൻ പറഞ്ഞാപ്പോൾ ഞാനും അവന്റെ കൂടേ അങ്ങോട്ട് നടന്നു..”
“ഇനി പറ എന്താ നിനക്ക് എന്നോട് സീരിയസ് ആയി പറയാൻ ഉള്ളത്…
എന്നെ പ്രണയിക്കുന്നു എന്നോ മറ്റോ ആണേൽ മോളെ…
തല്ല് കൊണ്ട് ചവാൻ ഞാൻ ഒരുക്കമല്ല…
ആദ്യമേ വിട്ടു കളഞ്ഞോ.. ”
“അവന് എത്ര സീരിയസ് വിഷയം ആണെകിലും അതെല്ലാം തമാശ പോലെയേ കാണൂ..
അതവന്റെ ജീവിതം തന്നെ ആണെങ്കിലും ശരി…”
ഞാൻ അവന്റെ കയ്യിൽ ഒരു നുള്ള് കൊടുത്തു..
“ആ…”
അവൻ നുള്ള് കിട്ടിയ വേദനയിൽ അടുത്ത് ആളുണ്ടോ എന്നൊന്നും ഓർക്കതെ കരഞ്ഞു..
“എന്ത് നുള്ളാടി ഇത്..
നീ ഈ നഖം ഇത് വരെ വെട്ടിയില്ലേ.. ഈ നഖം കൊണ്ട് കുട്ടികളെ നുള്ളിയാൽ മോളെ ആരെങ്കിലും പരാതി കൊടുത്താൽ നിന്നെ എന്ന് പോലീസ് കൊണ്ട് പോയി എന്ന് നോക്കിയാൽ മതി..
ഹൗ…
അവൻ നുള്ള് കിട്ടിയ ഭാഗം തടവി കൊണ്ട് പറഞ്ഞു…”
“എടാ…
ഞാൻ ഒരു സീരിയസ് കാര്യം പറയാൻ വന്നതാണ്…നിന്നോട് പറഞ്ഞാൽ എനിക്ക് അതിൽ നിന്നും പുറത്ത് കടക്കാൻ ഒരു വഴി കിട്ടുമെന്ന് ഉറപ്പുണ്ട്..
നീ ഒന്ന് സീരിയസ് ആകുമോ..’
“നീ പറ…
നിന്റെ എന്ത് വിഷയം ആണെങ്കിലും ഒരു കൂട്ടുകാരൻ എന്ന നിലക് ഈ മുബാറക് തീർത്ത് തരും..
നീ ധൈര്യത്തിൽ പറഞ്ഞോ..”
അവൻ എന്റെ കൈകളിൽ കൈ ചേർത്തു വെച്ച് കൊണ്ട് പറഞ്ഞു…
“എടാ..
നീ ഇന്ന് രാവിലെ എന്റെ കൂടേ ഒരു ചെറുക്കനെ കണ്ടില്ലേ…”
ഞാൻ അവനോട് ചോദിച്ചു…
“ആ ഒരു പത്തിരുപതു വയസ് തോന്നിക്കുന്ന ക്യൂട്ട് ബോയ്..
പക്ഷെ ആള് ക്യൂട്ട് ആണെകിലും ബോഡി ജിം ആണ് ട്ടോ…
ഒരു ജിമ്മൻ… എന്നെ പോലെ ഒന്നുമല്ല…”
അവൻ വിവേകിനെ രാവിലെ കണ്ട ഓർമ്മയിൽ പറഞ്ഞു..
“ടാ അത് വിട് ഞാൻ കാര്യം പറയട്ടെ…
അവന് എന്നെ ഇഷ്ട്ടമാണെന്ന്..
വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്…”
ഞാൻ മുബാറക്കിനോട് പറഞ്ഞു അവനെ നോക്കിയപ്പോൾ…
പൊട്ടൻ എന്തോ കണ്ട പോലെ അവൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ്…
“ടാ..
വായ അടക്ക്… വല്ല ആനയും കയറും വായിൽ…
നീ ഇതിൽ നിന്നും രക്ഷപെടാൻ ഉള്ള വഴി പറഞ്ഞു താ…”
ഞാൻ അവനോട് പറഞ്ഞു…
“ടി അവൻ സീരിയസ് ആണോ…???”
“ആ എനിക്കറിയില്ല…
എന്നോട് ആദ്യമായിട്ടാണ് അവൻ സംസാരിക്കുന്നത് തന്നെ…
ഇനി സീരിയസ് ആണേലും നടക്കില്ലല്ലോ…
എനിക്ക് ഇഷ്ട്ടമല്ല…”
“നിന്റെ കാര്യങ്ങൾ എല്ലാം അവന് അറിയുമോ…”
മുബാറക് വീണ്ടും ചോദിച്ചു..
“അറിയാമെന്ന തോന്നുന്നത് അവന്റെ സംസാരത്തിൽ എനിക്കങ്ങനെ തോന്നി…”
