ആനന്ദം – 1 2

“ടി എന്നാൽ പിന്നെ നിനക്ക് നോക്കിക്കൂടെ ചെറിയ ചെക്കനല്ലേ പോരാത്തതിന് നല്ല ജിം ബോഡിയും… എന്തെ…”

അവൻ കൈകൾ രണ്ടും മടക്കി മസിലുകൾ കാണിച്ചു കൊണ്ട് പറഞ്ഞു…

“പോടാ പട്ടി…

ഞാൻ മുബാറക്കിന്റെ തലക് നല്ലൊരു കിഴുക് കൊടുത്തു… എന്നിട്ട് തുടർന്ന്…

ഞാൻ എന്താ അവനു മായി തല്ല് പിടിക്കാൻ പോവാണോ..

ചെറിയ ചെറുക്കൻ…

അവന് ഇത് എന്നോടുള്ള എന്തോ അട്ട്രാക്ഷനാണ്‌…

നീ എന്തേലും ഒരു വഴി പറഞ്ഞു താടാ…

കുരുട്ടു ബുദ്ധിക്കാരാ..

നല്ല മോനല്ലേ…”

“വഴി ഞാൻ പറഞ്ഞു തരാം പക്ഷെ നീ എനിക്ക് ചിലവ് ചെയ്യണം…

എന്തെ…”

“ഓ റഹ്മത്തിലെ ബീഫ് ബിരിയാണി അല്ലെ സെറ്റ്…ഞാൻ വാങ്ങി തരാം…”

“അയ്യേ…

ആർക്കു വേണം ബീഫ് ബിരിയാണി…

എനിക്ക് ഒരു ബക്കറ്റ് kfc വാങ്ങി തരണം എന്നാൽ നിന്റെ കാര്യം ഞാൻ ഏറ്റു…”

“Kfc യോ…ടാ അതിന് പത്തു തൊള്ളയിരം രൂപ വേണ്ടേ…”

ഞാൻ അവനെ കൊണ്ട് ചിലവിന്റെ പൈസ കുറക്കാനായി മുഖത് വിഷാദം പരമാവധി ചെലുത്തി കൊണ്ട് ചോദിച്ചു..

“ടി അറുത്ത കൈക് ഉപ്പ് തേക്കാത്ത അറു പിശുക്കി എന്റെ പൈസക്ക് ആഴ്ചയിൽ ആഴ്ചയിൽ നീ കയിക്കുന്നില്ലേ…

മാസം പത്തറുപതിനായിരം രൂപ ശമ്പളം ഇല്ലേ നിനക്ക്..

ഇല്ലിക്കൽ തറവാട്ടിലെ ആരാധി തമ്പുരാട്ടിക്ക് വീട്ടിലേക് പോലും ആ പൈസ അയക്കേണ്ടതില്ല…

ചുരുക്കി പറഞ്ഞാൽ നിന്റെ ബാങ്ക് ബാലൻസ് തന്നെ ഉണ്ടാവും പത്തു ലക്ഷത്തിനു മുകളിൽ..

ആ നീ വെറും തൊള്ളയിരം രൂപക്ക് എച്ചി ആവരുത് പ്ലീസ്…”

“ഓ സമ്മതിച്ചു…ചി

ലവ് തരാൻ നീ പറഞ്ഞത് തന്നെ വാങ്ങി തരാം നീ എന്നെ എങ്ങെനെലും ഇതിൽ നിന്നും ഒന്ന് ഊരി തന്നാൽ മതി.. ”

“ആ അങ്ങനെ വഴിക്ക് വാ..

അല്ല നിന്നെ അവൻ അവിടുന്ന് പോയതിന് ശേഷം കൊണ്ടാക്ട് ചെയ്യുകയോ മറ്റോ ചെയ്തോ..”

അവൻ വീണ്ടും ചോദിച്ചു…

“ഹേയ് ഇല്ല…”

ഞാൻ അവനോട് പറഞ്ഞു…

“എന്നാൽ ഇന്ന് വൈകുന്നേരത്തിനുള്ളിൽ അവൻ നിന്നെ വിളിക്കും…”

അവൻ പറഞ്ഞു

“എന്നെ വിളിക്കെ…”

ഞാൻ ഒരു ഞെട്ടലോടെ അവനോട് ചോദിച്ചു..

“അതേടി അവൻ നിന്നെ വിളിക്കും…രാവിലെ പറഞ്ഞത് തന്നെ അവൻ ആവർത്തിക്കും…

നിന്നെ ഇഷ്ട്ടമാണെന്ന് പറയും…”

അവൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു..

“ദേവി എനിക്ക് പേടിയാവുന്നുണ്ട്..

കയ്യും കാലും വിറക്കാൻ തുടങ്ങി ഇപ്പോൾ തന്നെ…

ടാ ഒരു പോംവഴി പറഞ്ഞു കൊണ്ട…”..

ഞാൻ അവൻ പറയുന്നതിന് ഇടയിൽ കയറി പറഞ്ഞു…

“എടി പോത്തേ അത് തന്നെയാണ് പറഞ്ഞു വരുന്നത്…

നീ ഒന്ന് ക്ഷമിക്ക്…ഞാൻ പറയട്ടേ…”

“പറ…

ഞാൻ അവന്റെ മുന്നിൽ ചൂണ്ട് വിരൽ കൊണ്ട് എന്റെ ചുണ്ടിൽ അടുപ്പിച്ചു വെച്ച് ഇനി മിണ്ടില്ല എന്ന് സിഗ്നൽ കാണിച്ചു തുടരാൻ പറഞ്ഞു ”

“എന്റെ പൊന്ന് ടീച്ചറെ ടീച്ചർ പത്തമ്പത് കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന ടീച്ചർ അല്ലെ..”

“അതൊക്കെ തന്നെ യാണ് പക്ഷെ ഇങ്ങനെ ഒരു സിറ്റുവേഷൻ ആദ്യമായിട്ട അതാ..”

“ആ…

അതൊക്കെ സ്ഥിരമായാൽ കുഴപ്പം ഉണ്ടാവില്ല…

അതെങ്ങനെ സ്കൂൾ.. ഹോസ്റ്റൽ എന്നും പറഞ്ഞു നടക്കല്ലേ..”

അവൻ പിറു പിറുത്തു കൊണ്ട് പറഞ്ഞു..

“എടാ നീ എന്നെ വാരാതെ കാര്യം പറ…

അവൻ വിളിക്കുമ്പോൾ ഞാൻ എന്ത് പറയണം..”

“നീ അവനോട് നാളെ വൈകീട്ട് ഒരു അഞ്ചു മണിക്ക് ഹൈലൈറ്റ് മാളിലുള്ള ഫുഡ്‌ കോർട്ടിലേക് വരാൻ പറ..”

‘ടാ അവിടെ വേണോ അന്നേരം അവിടെ കുറേ ആളുകൾ ഉണ്ടാവില്ലേ…”

“ഹേയ് നാളെ ഓഫ്‌ ടെ ഒന്നും അല്ലല്ലോ… മാത്രമല്ല കുറച്ചു ആളുകൾ ചുറ്റിലും ഉണ്ടായിരിക്കുന്നതും നല്ലതാണ്…”

“എന്നിട്ട്”

അവന്റെ പ്ലാൻ എന്താണെന്നു അറിയാതെ ഞാൻ അവനോട് ചോദിച്ചു…

“അതൊക്കെ നാളെ എന്റെ കാറിൽ അങ്ങോട്ട് പോകുമ്പോൾ പറഞ്ഞു തരാം നീ അത് പോലെ ചെയ്താൽ മതി.”

“ടാ എനിക്ക് കേട്ടിട്ട് ടെൻഷൻ ആകുന്നത് പോലെ…

നീ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറ…”

“എന്റെ ആതിര കുട്ടി നീ ഒരു പേടിയും പേടിക്കണ്ട നിന്റെ ഇക്കയല്ലേ കൂടേ ഉള്ളത്…”

“ഇക്കയോ…”

ഞാൻ ചുണ്ട് കോട്ടി അവനോട് ചോദിച്ചു ..

“അല്ല നിന്റെ ദോസ്ത്..”

അവൻ പെട്ടന്ന് തന്നെ പറഞ്ഞു…

“ആ..”

അങ്ങനെ വാ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഹാവൂ എന്റെ ആതിര കുട്ടി ചിരിച്ചല്ലോ…

Leave a Reply

Your email address will not be published. Required fields are marked *