ആനിയുടെ പുതിയ ജോലി 6
Aaniyude Puthiya Joli Part 6 | Author : Tony
[ Previous Part ]
ആനി തിരിച്ച് വീട്ടിലേക്കെത്തുമ്പോൾ..
മനസ്സിൽ ഒരുപാടു കാര്യങ്ങളുമായി ആനി ആ ദിവസം ടിന്റുമോനെയും സ്കൂൾബസിൽ നിന്ന് വിളിച്ചുകൊണ്ടു നേരെ വീട്ടിലേക്ക് വന്നു. ഡ്രെസ്സ് മാറി വന്നിട്ട് മോന്റെ ആഗ്രഹപ്രകാരം അവനോടൊപ്പം കുറച്ചു നേരം ഫോണിൽ game കളിക്കാൻ company കൊടുത്തതിനു ശേഷമവൾ അടുക്കളയിലേക്ക് ചെന്ന് അന്നത്തേക്കുള്ള അത്താഴമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലായി.
തന്റെ വീട്ടുജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആനി പരമാവധി ശ്രമിച്ചു. പക്ഷേ ഇടയ്ക്കിടയ്ക്ക് അവളുടെ മനസ്സ് വീണ്ടും ആ ഓഫീസിലേക്ക് നീങ്ങാൻ തുടങ്ങി.. അവൾക്കപ്പോഴും തന്റെ ശരീരത്തിൽ റെമോയും രമേഷും തന്നെ കെട്ടിപ്പിടിച്ചതിന്റെ ഓർമപ്പാടുകൾ ഉണ്ടായിരുന്നു.. എന്നാൽ അതിലുമുപരി അവളുടെ ചുണ്ടുകളിൽ ടോണിയുടെ ആ ചുംബനമാണ് കൂടുതലായി അനുഭവപ്പെട്ടത്..
‘എന്താണെനിക്ക് പറ്റിയെ..’ അവൾ സ്വയം ചോദിച്ചുകൊണ്ട് ആ ഓർമ്മകൾ തന്നിൽ നിന്നും മായ്ക്കാൻ ശ്രെമിച്ചു. എന്നിട്ട് വീണ്ടും അവളുടെ ജോലിയിൽ മുഴുകി. ടിന്റു തന്റെ ഇഷ്ടപ്പെട്ട TV ചാനലും കണ്ടുകൊണ്ട് അതിൽ മുഴുകി ഇരുന്നു. അവളുടെ ഭർത്താവ് റോഷൻ വീട്ടിലേക്ക് വരുമ്പോൾ ഏകദേശം 6:30 മണി ആയിരുന്നു.
റോഷനെത്തിയപ്പോൾ ആനിയ്ക്ക് പെട്ടെന്നെന്തോ അവനെ ഫെയ്സ് ചെയ്യാൻ കഴിഞ്ഞില്ല.. അവൻ ഹാളിൽ മോന്റെ കൂടെ ഇരുന്നുകൊണ്ട് അടുക്കളയിൽ നിൽക്കുന്ന ആനിയോട് അവളുടെ ഓഫീസിലെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. ആനി ഇന്നത്തെ ആ മൂവരുമായുള്ള സംഭവങ്ങൾ അപ്പാടെ അവനിൽ നിന്നും മറച്ചുകൊണ്ട് മറ്റു ചില കാര്യങ്ങൾ പറഞ്ഞു. ഓഫീസിലെ അവളുടെ ടീം ഇന്ന് അവരുടെ pending works പൂർത്തിയാക്കിയെന്നതും മാനേജർ അവളെ അഭിനന്ദിച്ചതുമൊക്കെ. റോഷനോട് ബാക്കിയുള്ള കാര്യങ്ങൾ പറയാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല..
‘താൻ എന്തായാലും ഏട്ടനോട് കള്ളം പറഞ്ഞൊന്നുമില്ലല്ലോ. ചില കാര്യങ്ങൾ എന്റെ മനസ്സിൽ മാത്രമായി അങ്ങനെ കിടക്കട്ടെ.. എന്നാലും എന്തോ ഒരു നീറ്റൽ ഉള്ളിൽ കിടക്കുന്നത് പോലെ.. ടീമിലുള്ള ആ മൂന്നു പേരും എനിക്ക് വെറും കുട്ടികൾ മാത്രമായിരുന്നു. ഇനിയും അങ്ങനെ തന്നെയാവണമെന്നാണ് എന്റെ ആഗ്രഹം.. അതുകൊണ്ടു തന്നെ അവരുമായി അത്ര അടുത്തിടപഴകി സംസാരിച്ചതിലോ അവരെ മൂന്ന് പേരെയും കെട്ടിപ്പിടിച്ചതിലോ എനിക്ക് കുറ്റബോധം തോന്നുന്നില്ല.. എന്നാലാ ടോണി.. ആ ഒരു ചുംബനത്തിലൂടെ അവൻ തന്റെ ലിമിറ്റ് കടന്നില്ലേ.. അവനെ ഞാൻ അപ്പൊത്തന്നെ ശകാരിച്ചു. ശെരിയാണ്. എങ്കിലും ഇനിയും അവനങ്ങനെ ശ്രെമിക്കാതിരിക്കുമോ.. അപ്പോഴൊക്കെ എനിക്ക് അവനെ തടയുവാൻ കഴിയുമോ.. ഇനി അവനെ പോലെ മറ്റു രണ്ടു പേർക്കും എന്നെ ചുംബിക്കുവാനുള്ള ആഗ്രഹം ഇല്ലാതിരിക്കുമോ.. അവരെങ്ങാനും ടോണി ചെയ്തത് അറിഞ്ഞിട്ടുണ്ടാവുമോ.. എന്റെ ഈശ്വരാ.. എന്തൊരു അവസ്ഥയിലാ നീയെന്നെ കൊണ്ടെത്തിച്ചത്…’ ആനി ഒരു നെടുവീർപ്പോടെ ചിന്തിച്ചു..
ആ സായാഹ്നം മുഴുവൻ അവളെ പല പല ചിന്തകൾ അലട്ടിക്കൊണ്ടിരുന്നു. രാത്രി അത്താഴം കഴിക്കാനിരുന്നപ്പോഴും അവൾ റോഷനോട് അധികം സംസാരിച്ചില്ല. റോഷൻ ഹാളിലിരുന്ന് തന്റെ ലാപ്റ്റോപ്പിൽ അന്നത്തെ കണക്കൊക്കെ ശെരിയാക്കുന്ന സമയമെല്ലാം ആനി മോനോടൊപ്പം അവന്റെ ഹോംവർക്കുകൾ ചെയ്യാൻ സഹായിച്ചുകൊണ്ട് ചിലവഴിച്ചു. അതിനു ശേഷം ഉറങ്ങാൻ സമയമായപ്പോൾ അവൾ അടുക്കളയും ഡൈനിങ്ങ് ടേബിളുമൊക്കെ വൃത്തിയാക്കിക്കൊണ്ട് മോനെ ഉറക്കാനായി ബെഡ്റൂമിലേക്ക് പോയി.
ടിന്റുമോൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ ആനി തന്റെ നൈറ്റിയുടെ അടിയിൽ നിന്ന് ബ്രായും പാന്റിയും അഴിച്ചു മാറ്റി. എന്നിട്ട് ലൈറ്റ് ഓഫ് ചെയ്ത് മോന്റെ അരികിലായി അവളും ഉറങ്ങാനായി കിടന്നു. അപ്പോൾ..
റോഷൻ: “ആനീ.. ഒന്നിങ്ങു വന്നെ..”
“എന്താ റോഷേട്ടാ? ഞാൻ കിടന്നു..” ആനി ഞെട്ടിയുണർന്നു കൊണ്ട് ചോദിച്ചു.
