” ഇല്ല ടീച്ചർ കള്ളം പറയുകയാണ്. ആ കണ്ണുകളിൽ നിന്നും എനിക്ക് അത് മനസ്സിലാകും… ”
പിന്നീട് കുറച്ചു നേരത്തേക്ക് ആനി ഒന്നും മിണ്ടിയില്ല.
” ഇതൊക്കെ തെറ്റാണ് വിധു… ”
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
” ഇത് എങ്ങനെയാണ് തെറ്റാവും ? ”
അവൻ ചോദിച്ചു.
” എനിക്ക് അറിയില്ല… നമുക്ക് ഈ സംസാരം ഇവിടെവെച്ച് അവസാനിപ്പിക്കാം… ”
” എനിക്കറിയാം ടീച്ചർക്ക് എന്നെ ഇഷ്ടമാണ്, പക്ഷേ അത് തുറന്ന് പറയാൻ തയ്യാറാകുനില്ല ”
അത് പറഞ്ഞ് അവസാനിക്കുമ്പോഴേക്കും അവന്റെ ചുണ്ടിൽ അവൾ അമർത്തി ചുംബിച്ചു. അപ്രതീക്ഷിതമായി സംഭവിച്ചത്കൊണ്ട് അവൻ ഞെട്ടിത്തരിച്ചുപോയി. തന്റെ ചുവന്ന ചിണ്ടുകൾ കൊണ്ട് സ്നേഹപൂർവ്വം അവൾ ചുംബിച്ചു. അവൻ തിരിച്ചും ചുംബിക്കാൻ തുടങ്ങി. ഉമിനീരുകൾ പരസ്പരം കൈമാറി. വാരി പുണർന്നു കൊണ്ട് ദീർഘനേരം ഇരുവരും ചുംബനത്തിൽ ഏർപ്പെട്ടു,
” I love you വിധു I love you… ”
നിറപുഞ്ചിരിയോടെ അവൾ പറഞ്ഞു.
” I love you too.. ”
ആനിയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടവൻ പറഞ്ഞു.
പെട്ടെന്ന് മുറിയുടെ വാതില് തുറന്നു. ഇരുവരും ഞെട്ടി കൊണ്ട് ചുണ്ടുകൾ വേർപെടുത്തി തിരിഞ്ഞു നോക്കി. ആനി ടീച്ചറുടെ അമ്മയാണ്.
” എന്താ അമ്മേ…? ”
വെപ്രാളത്തോടെ ആനി ചോദിച്ചു.
” വിധു നിന്റെ അമ്മ ഫോണിൽ വിളിച്ചിരുന്നു വേഗം വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ”
മേരി പറഞ്ഞു.
” എന്തിനാ വിളിച്ചേ..? ”
വിധു ചോദിച്ചു.
” അറിയില്ല നിന്നോട് വേഗം ചെല്ലാൻ പറഞ്ഞു.. “
തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിൽ തന്നെ ഇങ്ങനെയൊന്ന് അവൻ പ്രതീക്ഷിച്ചതല്ല. വിധു നിരാശയോടെ ആനിയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.
അമ്മ വിളിച്ചത് പ്രകാരം വിഷമത്തോടെ വിധു വീട്ടിലേക്ക് ചെന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരിക്കുന്നു നിമിഷങ്ങളിൽ ഇങ്ങനെ ചില വിലങ്ങുതടികൾ പലരുടെയും ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകാം. നഷ്ടബോധത്തോടെ അവൻ വീട്ടിലേക്ക് ചെന്നു. വീട്ടിൽ കുറച്ച് അതിഥികൾ വന്നിട്ടുണ്ട്. അപ്പൊ ഇതിനാണ് തന്നെ അത്യാവശ്യമായി വിളിച്ചു വരുത്തിയത്. അമ്മയുടെ ഇളയ സഹോദരനും, ഭാര്യയും. ഇവർക്ക് വരാൻ കണ്ട നേരം.
അടുത്ത് ഒരു കല്യാണത്തിന് വന്നപ്പോൾ വീട്ടിലൊന്ന് മുഖം കാണിക്കാൻ കയറിയതാ. കണ്ടപാടെ വിധുവിനോട് വിശേഷങ്ങൾ തിരക്കി. ഉള്ളിലെ വിഷമം പുറത്ത് പ്രകടിപ്പിക്കാതെ സൗമ്യമായി അവരോട് പെരുമാറി.
” ഇവൻ ഏത് വിഷയത്തിലാ തോറ്റത് ? ”
മാമി ചോദിച്ചു.
ആ ചോദ്യം അവന് ഒട്ടും പിടിച്ചില്ല.
” കെമിസ്ട്രി ”
വനജ മറുപടി നൽകി.
” നല്ലോണം പഠിക്കണം കേട്ടോ.. എന്നാലെ നല്ല ജോലിയൊക്കെ കിട്ടു.. ”
ഒടുക്കത്തെ ഒരു ഉപദേശവും.
എല്ലാ ദേഷ്യവും കടിച്ചുപിടിച്ച് അവര് പോകുന്നതുവരെ സഹിച്ചിരുന്നു.
കൈയ്യിലിപ്പോൾ സ്മാർട്ട് ഫോൺ ഉണ്ടായിരുന്നെങ്കിൽ ആനി ടീച്ചർക്ക് മെസ്സേജ് അയക്കാമായിരുന്നു. ഇപ്പോ ഉപയോഗിക്കുന്ന സ്വിച്ച് ഫോണിൽ മര്യാദയ്ക്ക് ഒന്ന് മെസ്സേജ് അയക്കാൻ കൂടി പറ്റത്തില്ല. ഫോൺ തിരികെ തരാൻ അമ്മയോട് ചോദിച്ചാലോ. ഉടനെ അവൻ ഹാളിലേക്ക് ചെന്നു. അമ്മ അവിടെയിരുന്ന് സീരിയൽ കാണുകയാണ്. അവൻ അടുത്ത് ചെന്ന് വിളിച്ചു.
” എന്താടാ ? ”
അമ്മ കാര്യം തിരക്കി.
” എന്റെ മൊബൈല് തിരിച്ചു തരുമോ? ”
എളിമയോടെ ചോദിച്ചു.
” ഇപ്പോ എന്തിനാ നിനക്ക് മൊബൈല്…?”
” ഈ മൊബൈല് ഉപയോഗിക്കാൻ ഒരു സുഖമില്ല. ”
കയ്യിലെ സ്വിച്ച് ഫോൺ കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.
” അതില് കോൾ ചെയ്യാൻ പറ്റുന്നില്ലേ….? ”
അമ്മ ചോദിച്ചു.
” പറ്റുന്നുണ്ട് ”
” പിന്നെന്താ പ്രശ്നം ? ”
” അതിലെ മെസ്സേജ് അയക്കാൻ ഭയങ്കര ബുദ്ധിമുട്ടാ.. ”
” നിനക്കിപ്പോ ആർക്കാ മെസ്സേജ് അയക്കേണ്ടത് ? ”
അമ്മ സംശയത്തോടെ ചോദിച്ചു.
” ഫ്രണ്ട്സിന്.. ”
പരുങ്ങികൊണ്ട് അവൻ മറുപടി പറഞ്ഞു.
” ഫ്രണ്ട്സിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഫോൺ വിളിച്ചു പറഞ്ഞാൽ മതി, വെറുതെ മെസ്സേജ് അയച്ച് ബുദ്ധിമുട്ടേണ്ട. ആനി ടീച്ചർ എന്നോട് പ്രത്യേകം പറഞ്ഞതാ എക്സാം പാസ് ആവാതെ നിനക്ക് മൊബൈൽ തിരികെ കൊടുക്കണ്ടായെന്ന്. ”
