ഫോട്ടോ കണ്ട അർജുൻ്റെ മുഖം ഒന്ന് തെളിഞ്ഞു.
ശേഷം അവൻ പറഞ്ഞു തുടങ്ങി.
അർജുൻ: ശെരിക്കും പറഞ്ഞാല് മടുത്തു തുടങ്ങി ഈ ജീവിതം. അറിഞ്ഞും അറിയാതെയും ഒരുപാട് പേരുടെ ജീവൻ എടുത്ത എനിക്ക് ഇനിയെങ്കിലും ഒന്ന് മനസമാധാനം ആയി ജീവിക്കണം എന്നുണ്ട്. അതിനു മുൻപ് കുറച്ച് കര്യങ്ങൾ ചെയ്തു തീർക്കാൻ ആണ് ഞാൻ ഇവിടെ തന്നെ നിന്നതും . അതിൽ ഒന്ന് എൻ്റെ കൂടപ്പിറപ്പിനെ ഇല്ലാതാക്കിയത് ആരായാലും അവരെ തീർക്കണം എന്ന് ആയിരുന്നു. പക്ഷേ നിന്നെ കണ്ടില്ലാ എങ്കിൽ ഒരിക്കലും ഞാൻ അത് അറിയുകയും ഇല്ല. ഇത് ഇപ്പൊൾ അവന്മാർ ആയിട്ട് തന്നെ സ്വന്തം കുഴി തോണ്ടി. പിന്നെ നിന്നോട് നിന്നോട് അവർ ചെയ്തതിനു ഒക്കെയും ഒരു കണക്ക് തീർക്കണം അല്ലോ?
ആരതി: ഈ ഒരു കാര്യത്തിന് ആണോ നീ ഇവിടെ തന്നെ നിൽക്കുന്നത്.? അതോ വേറെ എന്തേലും ഉണ്ടോ?
അർജുൻ: അത് മാത്രം അല്ല ഒരു കണക്ക് കൂടി ഉണ്ട് . അത് കൂടി തീർത്താൽ മാത്രമേ ഞങ്ങൾക്ക് സമാധാനം ആയി ജീവിക്കാൻ പറ്റുകയുള്ളു.
ആരതി: എന്താ അത്?
അർജുൻ: ലേശം പഴയ ഒരു കണക്ക് ആണ്. എൻ്റെയും അരുൺ ൻ്റെയും അച്ഛനെയും അമ്മയെയും ഞങ്ങൾക്ക് നഷ്ടമാക്കിയ കണക്ക്. ഞങ്ങൾക്ക് ഉണ്ടായിരുന്നത് എല്ലാം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത് കണക്ക്.
ആരതി: അത് ചെയ്തവരെ കൊന്നതിന് അല്ലേ നീ ജയിലിൽ പോയത്? പിന്നെ ഇനി എന്താ അതിൽ വേറെ ഒരു കണക്ക്?
അർജുൻ: അതെ പക്ഷേ അന്ന് അത് ചെയ്തപ്പോൾ ജീവനിൽ ഭയന്ന് അവന്മാർ ഒരു കാര്യം പറഞ്ഞിരുന്നു. ഞാൻ കൊന്നത് വെറും ജോലിക്കാരെ മാത്രം ആയിരുന്നു. വെറും ബിനാമി അതിൻ്റെ സൂത്ര ധാരൻ വേറെ ആണെന്നും. അയാളെ കൂടി തീർക്കണം എന്നാല് മാത്രമേ എനിക്കും എൻ്റെ കുടുംബത്തിനും സമാധാനം ആയി ജീവിക്കാൻ പറ്റൂ.
ആരതി: ആരാ അയാള്?
അർജുൻ: അത് മാർ…….
പെട്ടന്ന് വീടിന് മുൻപിൽ ഒരു വണ്ടി വന്ന് നിറുത്തുന്ന ശബ്ദം അവൻ കേട്ടു. ഉടനെ തന്നെ അവൻ ആരത്തിയോട് അകത്ത് പോവാൻ പറഞ്ഞ ശേഷം അവൻ വാതിൽ തുറക്കാൻ ആയിട്ട് അങ്ങോട്ട് പോയി..
ഡോർ തുറന്ന് പുറത്തിറങ്ങിയ അർജുൻ്റെ തലയിൽ പെട്ടന്ന് എന്തോ കൊണ്ട് ആരോ ശക്തം ആയി അടിച്ച്. ആ അടിയുടെ ആഘാതത്തിൽ അവൻ്റെ ബോധം മറഞ്ഞു അവൻ തറയിലേക്ക് വീണു.
അൽപ സമയത്തിന് ശേഷം……
“ആ…..എന്നെ വിട്..വിടാൻ….”
ആരതിയുടെ കരച്ചിൽ കേട്ടാണ് അർജുൻ കണ്ണ് തുറക്കുന്നത്.നേരത്തെ കൊണ്ട അടിയുടെ ആഘാതത്തിൽ അവൻ്റെ തല പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്ന്.അവൻ്റെ കണ്ണിനു മുകളിൽ കൂടി ചോര തുള്ളികൾ ഇറ്റ് വീഴുന്നു.
കണ്ണ് തുറന്ന അർജുൻ കാണുന്നത് ആരതിയെ പിടിച്ച് വലിക്കുന്ന ആൻ്റണിയെ ആയിരുന്നു.
“എടാ വിടടാ അവളെ” കെട്ടി വെച്ചിരുന്ന കസേരയിൽ ഇരുന്നുകൊണ്ട് തന്നെ അവൻ അലറി.
ആൻ്റണി: മിണ്ടാതിരിക്കഡാ നായെ.. നീ എന്താ വിചാരിച്ചത് ഇവളെയും കൂടെ കൂട്ടി ചത്തവൻ്റെ പേരും പറഞ്ഞു ഞങ്ങളെ ഒക്കെ അങ്ങ് ഒണ്ടാക്കി കളയാം എന്നോ?
അതും പറഞ്ഞു അവൻ ആരതിയുടെ മുഖത്ത് ആഞ്ഞ് അടിച്ച്. “ആ….. അജു…..”
എന്ന് വിളിച്ചു കൊണ്ട് അവള് അവിടെ വീണു. അടിയുടെ ആഘാതത്തിൽ ആണോ അതോ വീഴ്ചയുടെ കാഠിന്യം കൂടിയതിൽ ആണോ അവള് അവിടെ നിശ്ചലമായി തന്നെ കിടന്ന്.
“ആദി” അവൻ ഉറക്കെ അലറി.
പെട്ടന്ന് തന്നെ അവൻ്റെ അടുക്കൽ എത്തിയ ആൻ്റണി അവൻ്റെ വയറ്റത്ത് ആഞ്ഞ് ഇടിച്ചു. എന്നിട്ട് പറഞ്ഞു.
ആൻ്റണി: എന്താടാ നിനക്ക് പൊള്ളുന്നുണ്ടോ അവളെ തൊടുമ്പോൾ? എന്നാ നീ ഇതും കൂടി കേട്ടോ നിൻ്റെ ചേട്ടൻ ഇല്ലെ അരുൺ അവൻ്റെ ശവത്തിൻ്റെ മുന്നിൽ വെച്ച് തന്നെ ആണ് അവളെ ഞാൻ അനുഭവിച്ചത്. അതും പല വട്ടം. അന്നെ ചത്ത് എന്ന് ഉറപ്പുവരുത്തി ഇരുന്നു എങ്കിൽ ഇന്ന് അതെ അവളെ നിൻ്റെ മുന്നിൽ വെച്ചും ചെയ്യേണ്ടി വരില്ലായിരുന്നു. ഞങ്ങളുടെ വാലാട്ടി പട്ടി ആയ നിന്നെയും കൊല്ലേണ്ടി വരില്ലായിരുന്നു. എന്ത് ചെയ്യാൻ ആണ് ചേട്ടനെ എൻ്റെ അച്ചായന് കൊന്നു ഇപ്പൊ ദേ അനിയനെയും ചേട്ടൻ്റെ കാമുകിയും ഞാനും കൊല്ലാൻ പോകുന്നു. കർത്താവിൻ്റെ ഓരോ കളികളെ.
