ആരതി – 7

 

ഇത്തവണ അർജുൻ തൻ്റെ വലത് കയ്യിൽ കെട്ടി വെച്ചിരിക്കുന്ന കസേരയുടെ ഒടിഞ്ഞ ഭാഗം ആൻ്റണിയുടെ തോളിൽ കുത്തിയിറക്കി .

ഇടതുകൈയിൽ ഉണ്ടായിരുന്നത് അവൻ്റെ തുടയിലും കുത്തി ഇറക്കിയ ശേഷം അർജുൻ തൻ്റെ കയ്യിലെ കെട്ട് അഴിച്ചു. ആൻ്റണി വേദന കൊണ്ട് കിടന്ന് അലറി..

 

അർജുൻ നേരെത്തെ ആൻ്റണി വലിച്ചെറിഞ്ഞ ആരതിയുടെ ഷാൾ എടുത്തുകൊണ്ട് അവളുടെ മാറ് മറച്ച ശേഷം അവളെ പിടിച്ചുയർത്തി സോഫയിൽ ഇരുത്തി ശേഷം അൻ്റണിയുടെ നേരെ തിരിഞ്ഞ അർജുൻ്റെ ചെവിയിൽ ആരതിയുടെ വാക്കുകൾ പതിച്ചു.

 

ആരതി: നിൻ്റെ ചേട്ടൻ്റെ dead ബോടിയോട് പോലും ഒരു വിലയും കൊടുക്കാതെ കൈകൾ രണ്ടും അറുത്തു മാറ്റിയവൻ ആണ് ഇവൻ ഇവനെ വെറുതെ അങ്ങ് കൊല്ലരുത്. വേദനയുടെ അങ്ങേ അറ്റം അനുഭവിച്ച് ഒന്ന് അലറി കരയാൻ പോലും ആവാതെ വേണം ഇവൻ ചാവാൻ . അത് എനിക്ക് കാണണം.

 

ആരതി പറഞ്ഞ കേട്ട അർജുൻ്റെ ചുണ്ടിൽ ഒരു പൈശാചികത നിറഞ്ഞ ചിരി തെളിഞ്ഞു. അവൻ ആൻ്റണിയുടെ നേരെ നീങ്ങി. അത് കണ്ട് ഭയപ്പെട്ട ആൻ്റണി പുറകിലേക്ക് ഇഴഞ്ഞു നീങ്ങി തുടങ്ങി.

 

ആൻ്റണി: അർജുന് വേണ്ട. എന്നെ ഒന്നും ചെയ്യരുത്. ഞാൻ പൊയ്ക്കോളാം എന്നെ ഒന്നും ചെയ്യരുത്.

 

അവൻ അർജുൻ്റെ അടുത്ത് അപേക്ഷിക്കാൻ തുടങ്ങി. എന്നാല് അർജുൻ അപ്പൊൾ ഇരയെ കിട്ടിയ വന്യ മൃഗത്തിൻ്റെ വന്യതയോട് കൂടെ തന്നെ അവൻ്റെ അടുത്തേക്ക് നടന്നുകൊണ്ടലറി

 

അർജുൻ: ഇത്രയും നേരം കിടന്ന് പുലമ്പി വിളിച്ച നിനക്ക് എന്താടാ മരണഭയം ആണോ? നിന്നോട് ഒക്കെ എൻ്റെ അരുൺ ഇതുപോലെ പറഞ്ഞില്ലേ. നീയൊക്കെ കൂടി കൊന്നു കുഴിച്ചുമൂടിയ ആ പെൺകുട്ടി പറഞ്ഞില്ലേ? എന്തിന് ദേ ഇവൾ എൻ്റെ കൂടപ്പിറപ്പിൻ്റെ ശവത്തിനു മുന്നിൽ വെച്ച് നീയൊക്കെ കൂടി അനുഭവിച്ചപ്പോൾ ഇവളും കെഞ്ചി പറഞ്ഞിട്ടില്ലേ ഒന്നും ചെയ്യരുത് എന്ന്. നിനക്കൊക്കെ വേണ്ടി ഓരോ ജീവനും പരിച്ചെടുക്കുമ്പോൾ അവർ ഓരോരുത്തരും എൻ്റെ അടുത്തും പറഞ്ഞിട്ടുണ്ട് ഒന്നും ചെയ്യരുത് എന്ന്. ഇത് അവർക്കൊക്കെ വേണ്ടി . നിൻ്റെയൊക്കെ അത്യാർത്തിക്ക് മുന്നിൽ വീണുപോയ ഓരോരുത്തർക്കും വേണ്ടി, നിൻ്റെയൊക്കെ മുന്നിൽ തോറ്റ സ്വന്തം മകളുടെ മാനതിന് വേണ്ടി എല്ലാം നിനക്കൊക്കെ അടിയറവ് വെച്ച അവസാനം ഒരു തുണ്ട് കയറിൽ ജീവൻ അവസാനിപ്പിച്ച എൻ്റെ സൂസൻ്റെ അപ്പക്ക് വേണ്ടി എൻ്റെ ആദ്യത്തെ ബലി ഞാൻ നടത്താൻ പോവ. വേണം എങ്കിൽ ഒന്ന് പ്രാർത്തിച്ചോ സ്വർഗം തരണേ പിതാവേ എന്ന്. കിട്ടില്ല എങ്കിലും പ്രാർഥിക്കാം. നീ പറഞ്ഞ പോലെ തന്നെ എല്ലാം കർത്താവിൻ്റെ കളികൾ അല്ല എൻ്റെ കളി Devils Game 🎯 starts here………..

 

ഇത്രയും പറഞ്ഞുകൊണ്ട് അർജുൻ ആൻ്റണിയെ തൻ്റെ കയ്യിൽ പൊക്കി എടുത്ത് നിലത്തേക്ക് അടിച്ചു.

 

“ആ……………”  എന്നൊരു അളർച്ചയോട് കൂടി അവൻ നിലം പതിച്ചു. ശേഷം അവൻ്റെ രണ്ടുകാലുകളിലും കയർ കെട്ടി അർജുൻ അവനെ ഹാളിലെ ഫാനിൽ തല കീഴായി കെട്ടി തൂക്കി.

 

“അർജുൻ എന്നെ ഒന്നും ചെയ്യരുത്.. എനിക്ക് എന്തെങ്കിലും പറ്റി കഴിഞ്ഞാൽ എൻ്റെ അച്ചായൻ നിന്നെയൊന്നും വെറുതെ വിടത്തില്ല. എന്നെ … എന്നെ വിട്ടേക്ക് ഞാൻ പൊയ്ക്കോളം”

 

ആൻ്റണി അർജുൻ്റെ അടുത്ത് അല്പം ഭീഷണി പോലെ പറഞ്ഞു എന്നാല് അത് കേട്ട അർജുൻ്റെ ദേഷ്യം ഒന്ന് കൂടി വർദ്ധിച്ചു. അവനെ കെട്ടി തൂക്കിയ ശേഷം അർജുൻ പുറത്തേക്ക് പോയി കാറിൽ നിന്നും toolbox 🧰 എടുത്തുകൊണ്ട് വന്നു.

 

അതിൽ നിന്നും ഒരു കട്ടിംഗ് പ്ലയറും കത്തിയും എടുത്ത ശേഷം അർജുൻ അവൻ്റെ നേരെ നടന്നു. അത് കണ്ട ആൻ്റണി അർജുൻ്റെ അടുത്ത് അപേക്ഷിക്കാൻ തുടങ്ങി.

” Please അർജുന് എന്നെ ഒന്നും ചെയ്യരുത്. ആരതി ഒന്ന് പറ ഞാൻ ഇനി നിങൾ ആരെയും ശല്യം ചെയ്യില്ല please. ആരതി നീ ഒരു ഡോക്ടർ അല്ലേ ജീവൻ സംരക്ഷിക്കുക അല്ലേ ഡോക്ടറുടെ കടമ . Please എന്നെ ഒന്ന് രക്ഷിക്കൂ. അർജുൻ എന്നെ ഒന്നും ചെയ്യരുത്.”

 

ആൻ്റണി അർജുൻ്റെയും ആരതിയുടെയും അടുത്ത് മാറി മാറി കെഞ്ചി എങ്കിലും അവൻ്റെ ആ ചെയ്തികൾ ആസ്വദിച്ച് കൊണ്ട് അവള് സോഫയിൽ തന്നെ ഇരുന്നു. അർജുൻ അവൻ്റെ അടുത്ത് ചെന്ന് അവൻ്റെ ചെവിയിൽ പ്ലേയർ വെച്ച് അമർത്തി വലിച്ചു. എന്നിട്ട് കത്തി കൊണ്ട് അവൻ്റെ രണ്ടു ചെവികളും മുറിച്ചു എറിഞ്ഞു.

അവനെ വേദന അറിയിച്ചു കൊല്ലാൻ പറഞ്ഞു എങ്കിലും അർജുൻ്റെ പ്രവർത്തികൾ ആരതിയിലും ഭയം ഉളവാക്കി.

ചെവികൾ അറ്റ് പോയ ആൻ്റണി അലറി കരഞ്ഞു. കരയുവാൻ അവൻ വാ പൊളിച്ച അതെ സമയം തന്നെ അർജുൻ അവൻ്റെ നാവിൽ പ്ലേയർ കൊണ്ട് പിടിച്ച് പുറത്തേക്ക് വലിച്ചു വേദന കൊണ്ടുള്ള അവൻ്റെ മുരൾച്ച ആ വീട്ടിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.

 

അർജുൻ: ഈ പുഴുത്ത നാവുകൊണ്ട് അല്ലേ നീ എല്ലാവരെയും എന്തും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഈ നാവ് കൊണ്ടല്ലേ നീ എൻ്റെ കൂടപ്പിറപ്പിൻെറ മരണത്തെ പോലും അപമാനിച്ചത്. ഇനി ഇത് നിനക്ക് വേണ്ട.

 

അതും പറഞ്ഞുകൊണ്ട് അർജുൻ അവൻ്റെ നാവ് ഒന്നുകൂടി പ്ലേയർ കൊണ്ട് വലിച്ച ശേഷം കത്തി അവൻ്റെ വായ്ക്കകത്ത് കയറ്റി പൂർണമായും അവൻ്റെ നാവ് മുറിച്ചറിഞ്ഞൂ. കത്തി വലിച്ച വേകതയിൽ നാവിനോട് ഒപ്പം അവൻ്റെ ഒരു സൈഡിലെ കവിളും രണ്ടായി മുറിഞ്ഞ് തൂങ്ങി. ഇത്രയും ഒക്കെ കണ്ടുനിന്ന ആരതി ശെരിക്കും ഭയപ്പെട്ടു. അവള് അർജുൻ്റെ അടുത്ത് പറഞ്ഞു.

 

ആരതി: അജു മതി ഇനി ഒന്നും ചെയ്യണ്ട എനിക്ക് പേടിയാകുന്നു വേണ്ട ഇത്രയും മതി.

 

അർജുൻ: മിണ്ടാതിരിക്കടി നിനക്ക് എന്താ ഇവനോട് സഹതാപം ആണോ? എൻ്റെ അരുൺ അവൻ്റെ ജീവനും നിൻ്റെ ജീവനും വേണ്ടി ഇവനോഡ് ഒക്കെ കെഞ്ചിയില്ലെ കേട്ടോ ഇവനും ഇവൻ്റെ ചേട്ടനും. നീ നിൻ്റെ മാനത്തിന് വേണ്ടി കരഞ്ഞു പറഞ്ഞില്ലേ കേട്ടോ ഇവർ. ഇല്ലല്ലോ. പിന്നെ എന്തിനാ ആദി നിനക്ക് ഇത്ര സഹതാപം .

 

ആരതി: അജു അത്……

 

അർജുൻ: ഞാൻ നിന്നോട് ഉപദേശം ഒന്നും ചോതിച്ചില്ല. അവിടെ ഇരുന്നു ഇതൊക്കെ കാണ് അത് മാത്രം ആണ് നിൻ്റെ ജോലി കേട്ടോ. കെട്ടോടി..😡

 

ആരതി അതിനു മറുപടി എന്നവണ്ണം ഒന്ന് തലയാട്ടി . ശെരിക്കും അപ്പോഴത്തെ അർജുൻ്റെ ഭാവം ഒരു ചെകുത്താനെ പോലെ തന്നെ ആയിരുന്നു. പോലെ എന്നല്ല അവൻ ഒരു ചെകുത്താൻ തന്നെ ആയിരുന്നു അപ്പൊൾ. The real devil 😈👿

 

ആൻ്റണിയുടെ കരച്ചിൽ ഒരു നേർത്ത മുരൾച്ച മാത്രം ആയി ഒപ്പം അവൻ്റെവായിൽ നിന്നും രക്തം തറയിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്നു.

ആൻ്റണിയുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.

അർജുൻ അത് അറ്റെൻ്റ് ചെയ്തു.

📱

 

ജോൺ: ആൻ്റപ്പ എന്തായടാ കര്യങ്ങൾ തീർത്തോ രണ്ടിനെയും?

 

അർജുൻ: ഇല്ല ആൻറപ്പനെ തീർത്തുകൊണ്ടിരിക്കുവാ ജോണേ.

Leave a Reply

Your email address will not be published. Required fields are marked *