അവള് അവനോട് പുച്ഛത്തോടെ പറഞ്ഞു.
“നീ ഇതുവരെ പറഞ്ഞതൊക്കെ ചിലപ്പോൾ നടന്നേനെ പക്ഷേ യോഗം ഇല്ലല്ലോ ആൻ്റണി നിനക്ക്. പെണ്ണിൻ്റെ മുകളിൽ കുതിര കേറുന്ന നിൻ്റെ ആണും പെണ്ണും അല്ലാത്ത സ്വഭാവം പോരാതെ വരും ദേ അവൻ്റെ മുന്നിൽ പിടിച്ചു നിൽക്കാൻ”
അവള് അവൻ്റെ പുറകിൽ എഴുന്നേറ്റു നിൽക്കുന്ന അർജുൻ്റെ നേരെ കൈ ചൂണ്ടി കൊണ്ട് അൻ്റണിയോട് പറഞ്ഞു.
അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഒടിഞ്ഞ കസേരയുടെ ഭാഗങ്ങൾ താൻ നേരത്തെ കെട്ടി വെച്ച പോലെ തന്നെ കയ്യിൽ വെച്ചുകൊണ്ട് അവനെ നോക്കി നിൽക്കുന്ന അർജ്ജുനെ ആണ് കാണുന്നത്. ആദ്യം ഒന്ന് പതറി എങ്കിലും ആൻ്റണി ദേഷ്യത്തോടെ തന്നെ അർജുൻ്റെ നേരെ അലറിക്കൊണ്ട് ഓടി ചെന്ന്.
തൻ്റെ മുഖത്തിന് നേരെ വരുന്ന ആൻ്റണിയുടെ മുഷ്ടിക്ക് മുന്നിൽ നിന്നും ഒഴിഞ്ഞുമാറി അർജുൻ അവൻ്റെ കൈ ആൻ്റണിയുടെ മൂക്കിനു നേരെ പായിച്ചു.
മൂക്കിൽ ഇടികൊണ്ട ആൻ്റണിക്ക് ബോധം പോവുന്ന പോലെ തോന്നി എങ്കിലും അവൻ വീണ്ടും അർജുൻ്റെ നേരെ തിരിഞ്ഞ് .
ഇത്തവണ അർജുൻ തൻ്റെ വലത് കയ്യിൽ കെട്ടി വെച്ചിരിക്കുന്ന കസേരയുടെ ഒടിഞ്ഞ ഭാഗം ആൻ്റണിയുടെ തോളിൽ കുത്തിയിറക്കി .
ഇടതുകൈയിൽ ഉണ്ടായിരുന്നത് അവൻ്റെ തുടയിലും കുത്തി ഇറക്കിയ ശേഷം അർജുൻ തൻ്റെ കയ്യിലെ കെട്ട് അഴിച്ചു. ആൻ്റണി വേദന കൊണ്ട് കിടന്ന് അലറി..
അർജുൻ നേരെത്തെ ആൻ്റണി വലിച്ചെറിഞ്ഞ ആരതിയുടെ ഷാൾ എടുത്തുകൊണ്ട് അവളുടെ മാറ് മറച്ച ശേഷം അവളെ പിടിച്ചുയർത്തി സോഫയിൽ ഇരുത്തി ശേഷം അൻ്റണിയുടെ നേരെ തിരിഞ്ഞ അർജുൻ്റെ ചെവിയിൽ ആരതിയുടെ വാക്കുകൾ പതിച്ചു.
ആരതി: നിൻ്റെ ചേട്ടൻ്റെ dead ബോടിയോട് പോലും ഒരു വിലയും കൊടുക്കാതെ കൈകൾ രണ്ടും അറുത്തു മാറ്റിയവൻ ആണ് ഇവൻ ഇവനെ വെറുതെ അങ്ങ് കൊല്ലരുത്. വേദനയുടെ അങ്ങേ അറ്റം അനുഭവിച്ച് ഒന്ന് അലറി കരയാൻ പോലും ആവാതെ വേണം ഇവൻ ചാവാൻ . അത് എനിക്ക് കാണണം.
ആരതി പറഞ്ഞ കേട്ട അർജുൻ്റെ ചുണ്ടിൽ ഒരു പൈശാചികത നിറഞ്ഞ ചിരി തെളിഞ്ഞു. അവൻ ആൻ്റണിയുടെ നേരെ നീങ്ങി. അത് കണ്ട് ഭയപ്പെട്ട ആൻ്റണി പുറകിലേക്ക് ഇഴഞ്ഞു നീങ്ങി തുടങ്ങി.
ആൻ്റണി: അർജുന് വേണ്ട. എന്നെ ഒന്നും ചെയ്യരുത്. ഞാൻ പൊയ്ക്കോളാം എന്നെ ഒന്നും ചെയ്യരുത്.
അവൻ അർജുൻ്റെ അടുത്ത് അപേക്ഷിക്കാൻ തുടങ്ങി. എന്നാല് അർജുൻ അപ്പൊൾ ഇരയെ കിട്ടിയ വന്യ മൃഗത്തിൻ്റെ വന്യതയോട് കൂടെ തന്നെ അവൻ്റെ അടുത്തേക്ക് നടന്നുകൊണ്ടലറി
അർജുൻ: ഇത്രയും നേരം കിടന്ന് പുലമ്പി വിളിച്ച നിനക്ക് എന്താടാ മരണഭയം ആണോ? നിന്നോട് ഒക്കെ എൻ്റെ അരുൺ ഇതുപോലെ പറഞ്ഞില്ലേ. നീയൊക്കെ കൂടി കൊന്നു കുഴിച്ചുമൂടിയ ആ പെൺകുട്ടി പറഞ്ഞില്ലേ? എന്തിന് ദേ ഇവൾ എൻ്റെ കൂടപ്പിറപ്പിൻ്റെ ശവത്തിനു മുന്നിൽ വെച്ച് നീയൊക്കെ കൂടി അനുഭവിച്ചപ്പോൾ ഇവളും കെഞ്ചി പറഞ്ഞിട്ടില്ലേ ഒന്നും ചെയ്യരുത് എന്ന്. നിനക്കൊക്കെ വേണ്ടി ഓരോ ജീവനും പരിച്ചെടുക്കുമ്പോൾ അവർ ഓരോരുത്തരും എൻ്റെ അടുത്തും പറഞ്ഞിട്ടുണ്ട് ഒന്നും ചെയ്യരുത് എന്ന്. ഇത് അവർക്കൊക്കെ വേണ്ടി . നിൻ്റെയൊക്കെ അത്യാർത്തിക്ക് മുന്നിൽ വീണുപോയ ഓരോരുത്തർക്കും വേണ്ടി, നിൻ്റെയൊക്കെ മുന്നിൽ തോറ്റ സ്വന്തം മകളുടെ മാനതിന് വേണ്ടി എല്ലാം നിനക്കൊക്കെ അടിയറവ് വെച്ച അവസാനം ഒരു തുണ്ട് കയറിൽ ജീവൻ അവസാനിപ്പിച്ച എൻ്റെ സൂസൻ്റെ അപ്പക്ക് വേണ്ടി എൻ്റെ ആദ്യത്തെ ബലി ഞാൻ നടത്താൻ പോവ. വേണം എങ്കിൽ ഒന്ന് പ്രാർത്തിച്ചോ സ്വർഗം തരണേ പിതാവേ എന്ന്. കിട്ടില്ല എങ്കിലും പ്രാർഥിക്കാം. നീ പറഞ്ഞ പോലെ തന്നെ എല്ലാം കർത്താവിൻ്റെ കളികൾ അല്ല എൻ്റെ കളി Devils Game 🎯 starts here………..
ഇത്രയും പറഞ്ഞുകൊണ്ട് അർജുൻ ആൻ്റണിയെ തൻ്റെ കയ്യിൽ പൊക്കി എടുത്ത് നിലത്തേക്ക് അടിച്ചു.
“ആ……………” എന്നൊരു അളർച്ചയോട് കൂടി അവൻ നിലം പതിച്ചു. ശേഷം അവൻ്റെ രണ്ടുകാലുകളിലും കയർ കെട്ടി അർജുൻ അവനെ ഹാളിലെ ഫാനിൽ തല കീഴായി കെട്ടി തൂക്കി.
