ആഴങ്ങളിൽ – 3 11

“പഴയ എസ് ഐ യും പണിക്കര് മുതലാളീം തമ്മിൽ അത്ര രസത്തിലല്ലായിരുന്നു, അയാള് പോയ കൊണ്ട് വല്യ പ്രശ്നമുണ്ടാകില്ല” വഴി പറഞ്ഞിട്ട് അനന്തു പറഞ്ഞു. പോലീസ് സ്റ്റേഷന് മുൻപിൽ ബൈക്ക് വെച്ചിട്ട് മഹേഷ്‌ അകത്തേക്ക് ചെന്നു.”അവിടെയിരിക്ക്” കാര്യം പറഞ്ഞപ്പോൾ ഒരു പോലീസുകാരൻ ഒരു ബെഞ്ച് ചൂണ്ടിക്കാട്ടി. കുറച്ച് കഴിഞ്ഞപ്പോൾ എഎസ്ഐ തങ്കപ്പൻ പിള്ള പുറത്ത് നിന്ന് വന്നു. മഹേഷിനെ നോക്കി ഒന്ന് ഇരുത്തി മൂളിയിട്ട് അകത്തേക്ക് കയറിപ്പോയി.

പത്തു മണിയാകുന്നതേ ഉള്ളായിരുന്നു. പണിക്കർ കൂടി വന്നിട്ട് അകത്തേയ്ക്ക് കയറിയാൽ മതിയായിരുന്നു, മഹേഷിന് തോന്നി.”സാർ വിളിക്കുന്നു” ഒരു വനിതാ പോലീസുകാരി വന്നു പറഞ്ഞു. മഹേഷ്‌ എസ് ഐയുടെ റൂമിലെ ഹാഫ് ഡോർ തുറന്ന് അകത്തേക്ക് ചെന്നു. എസ് ഐ യുടെ കസേരയിൽ ഒരു യുവതി ഇരിക്കുന്നു. ഇവരെ എവിടയോ കണ്ടിട്ടുണ്ട്, മഹേഷിന് തോന്നി. തങ്കപ്പൻ പിള്ള പറഞ്ഞു തുടങ്ങി “ഇവനൊക്കെ ഈ നാട്ടിൽ വന്നിട്ട് മൂന്നോ നാലോ ദിവസമേ ആയുള്ളൂ മാഡം,

അപ്പോഴേക്കും ഗുണ്ടായിസം തുടങ്ങി. അന്ന് ഞങ്ങൾ മാഡത്തെ വിളിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് വന്ന സമയത്താണ് ഈ സംഭവം. ഇവൻ റോഡ് ബ്ലോക്ക് ചെയ്ത് നിന്നങ്ങു വില്ലിക്കുവാ, ഇവനും ഇവന്റെ മുതലാളി പണിക്കരും”. മഹേഷിന് എസ് ഐ യെ റയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടത് ഓർമ്മ വന്നു.

അവർ മഹേഷിനെ നോക്കി കനത്ത ആജ്ഞാശക്തിയുള്ള സ്വരത്തിൽ ചോദിച്ചു “ചന്ദ്രൻ പിള്ള എന്നൊരാളെ നിങ്ങൾ അടിച്ചു എന്നൊരു പരാതി കിട്ടിയിട്ടുണ്ട്, അയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. പരാതിയിൽ പറയുന്ന കാര്യം ശരിയാണോ?”

അപ്പോൾ അതാണ് കാര്യം, പക്ഷെ ചന്ദ്രൻ പിള്ള എഴുനേറ്റിരുന്നു സോഡ കുടിക്കുന്നത് കണ്ടിട്ടാണല്ലോ നമ്മൾ പോന്നത്, മഹേഷ്‌ ആലോചിച്ചു. നാരായണ പിള്ള അയാളെ ആശുപത്രിയിൽ ആക്കിയിട്ടുണ്ടാകും, അതിന് ശേഷം പരാതിയും കൊടുപ്പിച്ചു കാണും.”എന്താ ഒന്നും പറയാനില്ലേ?” അവരുടെ ചോദ്യം മഹേഷിനെ ആലോചനയിൽ നിന്നുണർത്തി.”അയാളെ അടിച്ചു എന്നുള്ളത് ശരിയാണ്, പക്ഷെ…”

എസ് ഐ കൂടുതൽ ഒന്നും പറയണ്ട എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. കസേരയിൽ നിന്ന് അവർ എഴുന്നേറ്റു. മഹേഷിന്റെ ഏകദേശം ഒപ്പം തന്നെ ഉയരമുണ്ടായിരുന്നു അവർക്ക്. അവർ തൊപ്പി ഊരി മേശപ്പുറത്തു വെച്ചു. തങ്കപ്പൻ പിള്ളയുടെ കൈയിൽ ഒരു കനത്ത ചൂരൽ വടി ഉണ്ടായിരുന്നു. എസ് ഐ അത് കൈയിൽ വാങ്ങി, അത് കൈയിൽ വെച്ച് ഒന്ന് വളച്ചു നോക്കി.”ഇങ്ങോട്ട് നീങ്ങി നിൽക്കെടാ” അവർ പറഞ്ഞു.മഹേഷ്‌ അവരുടെ അടുത്തേക്ക് ചെന്നു.”എന്താ നിന്റെ പേര്?”

“മ…” ചൂരൽ വായുവിൽ ഒന്ന് പുളഞ്ഞു “ഠേ” അത് മഹേഷിന്റെ ചന്തിയിൽ ആഞ്ഞു പതിച്ചു. അയാൾ അറിയാതെ കൈ കൊണ്ട് തിരുമ്മിപ്പോയി.”കൈ കെട്ടെടാ” തങ്കപ്പൻ പിള്ള അലറി. എസ് ഐ അയാളെ രൂക്ഷമായി നോക്കി, കത്തുന്ന നോട്ടം, അയാൾ പിന്നെ മിണ്ടിയില്ല. മഹേഷ്‌ കൈ കെട്ടി നിന്നു.

ഏതായാലും ഇവർ താൻ പറയുന്നത് ഒന്നും കേൾക്കാൻ പോകുന്നില്ല, പിന്നെ കിട്ടുന്നത് മേടിക്കുക തന്നെ അയാൾ കരുതി.”നീ പ്രായമായ മനുഷ്യനെ വഴിയിൽ ഇട്ട് അടിക്കും അല്ലേ?” ചൂരൽ വീണ്ടും ഉയർന്നു താഴ്ന്നു “ഠേ”.

“അവൻ വന്ന ഉടനെ” “ഠേ” “ഗുണ്ടായിസം” “ഠേ”

“ഠേ”. അവർ വീണ്ടും വീണ്ടും അടിച്ചു. പുറത്ത് നിന്ന ആളുകൾ പലരും ഞെട്ടി. ഹാഫ് ഡോറിന് ഇടയിലൂടെ പണിക്കർ തല മാത്രം അകത്തേക്കിട്ട് നോക്കി “മാഡം” “താനേതാ?” എസ് ഐ യ്ക്ക് അടിച്ചു മതിയായിരുന്നില്ല.”മാഡം ഇയാൾ എന്റെ ഡ്രൈവറാ”

“അതിന്?” അവർ ഒട്ടും താഴ്ന്നില്ല.”താൻ പുറത്തു നിൽക്ക്, വിളിക്കാം” തങ്കപ്പൻ പിള്ള ഇടപെട്ടു. അപ്പോൾ പണിക്കരെ തള്ളി മാറ്റിക്കൊണ്ട് നാരായണ പിള്ളയും ചന്ദ്രൻ പിള്ളയും ആ മുറിയിലേക്ക് കയറി.”മാഡം ഇതാണ് ചന്ദ്രൻ പിള്ള, പരാതിക്കാരൻ,

പിന്നെ ഇത് നാരായണ പിള്ള, ഈ നാട്ടിലെ ഒരു പ്രമാണിയാണ്” തങ്കപ്പൻ പിള്ള പരിചയപ്പെടുത്തി. പണിക്കർ ആ മുറിക്കു മുൻപിൽ കാത്തു നിന്നു. അകത്തു നിന്ന് ഒരു ബെല്ലടി ശബ്ദം കേട്ടു. ഒരു പോലീസുകാരൻ അകത്തേക്ക് ചെന്നു മഹേഷിനെ പുറത്തേക്ക് കൊണ്ട് വന്നു. അയാളുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾ പണിക്കരുടെ അടുത്തേക്ക് ചെന്നു “ഞാൻ വന്നിട്ട് നീ ഇങ്ങോട്ട് കേറിയാൽ മതിയായിരുന്നു” പണിക്കർ പറഞ്ഞു.”എങ്കിൽ സാറിനും കിട്ടിയേനെ അടി,

Updated: January 9, 2025 — 11:07 pm

Leave a Reply

Your email address will not be published. Required fields are marked *