ആഴങ്ങളിൽ – 3 11

രാവിലെ കുറച്ച് വൈകിയാണ് അയാൾ എഴുന്നേറ്റത്. എഴുന്നേറ്റ് പുറത്തേക്കിറങ്ങി, ഇപ്പോൾ വേദനയൊന്നും തോന്നുന്നില്ല, അയാൾ വീടിനകത്തു കയറി ലുങ്കി താഴ്ത്തി നോക്കി അടി കിട്ടിയ സ്ഥലത്ത് ചെറിയൊരു പാട് മാത്രം, വേദന ഒട്ടുമില്ല. ഇന്ദിരാമ്മയുടെ മരുന്നിന് ഇത്രയും ശക്തിയോ? അതിന്റെ പേര് ചോദിച്ചു വെക്കണം ഇനിയും ആവശ്യം വരാൻ സാധ്യതയുണ്ട്.

********

“ഇതിപ്പോ അയാളെ ഇങ്ങോട്ട് കേറ്റാതിരിക്കുക എന്നുള്ളത് നമ്മുടെ എല്ലാവരുടെയും കൂടെ ആവശ്യമാ” നാരായണ പിള്ള ചർച്ചക്ക് തുടക്കമിട്ടു. അവർ, നാരായണ പിള്ള, വാസു, ചന്ദ്രൻ പിള്ള, തടി വെട്ട്കാരുടെ തൊഴിലാളി നേതാവ് സദാനന്ദൻ പിന്നെ കുറച്ച് തടി വെട്ട് തെഴിലാളികളും ലോറി ഓടിക്കുന്നവരും, എല്ലാവരും നാരായണ പിള്ളയുടെ കൂപ്പിലെ കെട്ടിടത്തിൽ ഒത്തു ചേർന്നിരിക്കുകയായിരുന്നു.

“ഞാൻ ഇപ്പൊ ഈ വർഷവും വരും വർഷങ്ങളിലും ഈ ലേലം പിടിക്കാമെന്നോർത്താ ഈ കെട്ടിടം തന്നെ ഇവിടെ വെച്ചത്, അത് നിങ്ങക്കും സൗകര്യമാ, അപ്പോഴാണ് ഈ പണിക്കർ കേറി ഇതങ്ങോട്ട് ഏറ്റെടുത്തത്” പിള്ള തുടർന്നു “നമുക്ക് ഇപ്പോ ഇവിടൊരു സെറ്റപ്പ് ഒക്കെയുണ്ട് അയാള് വന്നാൽ അതെല്ലാം മാറും നിങ്ങൾക്ക് നഷ്ടം വരും അത് കൊണ്ട് നിങ്ങൾ അയാളോട് സഹകരിക്കരുത്”.

“ലേലം പിടിച്ചയാളോട് ഞങ്ങൾ എങ്ങനാ മുതലാളീ സഹകരിക്കാതിരിക്കുന്നത്? ഞങ്ങടെ പണി തന്നെയല്ലേ പോകുന്നത്?” തടി വെട്ടുകാരിൽ ഒരാൾ ചോദിച്ചു “അത് ശരിയാ മുതലാളി ലേലം പിടിക്കാഞ്ഞതിന് ഞങ്ങൾ പണിയാതിരിക്കണമെന്ന് പറഞ്ഞാൽ അത് നടക്കില്ല” സദാനന്ദനും അതിനെ പിന്തുണച്ചു.

“പിള്ള സാർ എന്തെങ്കിലും ചെയ്ത് പണിക്കരെ ഈ തടി വെട്ടിൽ നിന്ന് മാറ്റണം, എങ്കിൽ നമ്മുടെ സെറ്റപ്പ് പഴേ പോലങ്ങു നടക്കും, ഞങ്ങൾ പോകുന്നു” സദാനന്ദൻ എഴുന്നേറ്റു, മറ്റുള്ളവരും അയാളെ പിന്തുടർന്ന് പുറത്തേക്ക് പോയി. മുറിയിൽ ചന്ദ്രൻ പിള്ളയും വാസുവും നാരായണ പിള്ളയും മാത്രമായി.

“ഈ സദാനന്ദൻ ഒക്കെ നമ്മുടെ കയ്യിൽ നിന്ന് എന്ത് മാത്രം പൈസ മേടിച്ചോണ്ട് പോയി നക്കിയതാ, എന്നിട്ടവന്റെ പോക്ക് കണ്ടില്ലേ?” ചന്ദ്രൻ പിള്ള കലിച്ചു.”അവർ പറയുന്നതിലും കാര്യമുണ്ട് പിള്ളേ, പണിക്കർ സ്വയം ഇതിൽ നിന്ന് മാറണം, അതിനയാളെ നമുക്ക് ഒന്ന് ഒറ്റയ്ക്ക് കിട്ടണം, വാസൂ അതിനെന്തെങ്കിലും വഴിയുണ്ടോ?” നാരായണ പിള്ള തിരക്കി.”ഒരു വഴിയുണ്ട് മുതലാളീ, നമുക്ക് ഒരു മാസത്തെ സമയമുണ്ടല്ലോ, അതിനിടയിൽ അയാളെ കിട്ടും”. “കിട്ടണം, അല്ലേൽ പണി പാളും” ചന്ദ്രൻ പിള്ള പറഞ്ഞു.

*******

ടാറിടാത്ത ചെമ്മൺ പാതയിലൂടെ പണിക്കരുടെ കാർ നീങ്ങി വന്നു. പണിക്കർ തന്നെയായിരുന്നു കാർ ഓടിച്ചിരുന്നത്. അയാൾ ആരെങ്കിലും കാണുന്നുണ്ടോയെന്ന് ചുറ്റും നോക്കിക്കൊണ്ട് വിജനമായ ഒരു സ്ഥലത്ത് റോഡിൽ നിന്ന് മാറി കാർ പാർക്ക് ചെയ്തു. പണിക്കർ കാറിൽ നിന്നിറങ്ങി ചെറിയൊരു ഇടവഴിയിലേക്ക് കയറി, ചെറിയൊരു കയറ്റം കയറി അയാളൊരു വീടിന് മുൻപിലെത്തി നിന്നു.

പരിസരത്തെങ്ങും ആരുമില്ല, നട്ടുച്ച സമയം, അയാളാ വീടിന്റെ വാതിലിൽ മുട്ടി. പുറം തേയ്ക്കാത്ത രണ്ട് മുറി വീട്. കതക് തുറന്നത് ഒരു സ്ത്രീയായിരുന്നു, അവർ പണിക്കരെ അകത്താക്കി കതകടച്ചു.”മുതലാളി എത്ര ദിവസമായി വന്നിട്ട്?” അവൾ പരിഭവിച്ചു “ഈ തടി ലേലം ഒക്കെയായിട്ട് തിരക്ക്,

നീ കുറച്ച് വെള്ളം ഇങ്ങു തന്നേ” വെയിലത്ത്‌ നടന്നു പണിക്കർക്ക് ദാഹം. ആ ദാഹം മാത്രം മാറ്റാൻ ആയിരുന്നില്ല അയാൾ അവിടെ എത്തിയത്. അത് അവർക്കും അറിയാമായിരുന്നു. വെള്ളം എടുത്ത് കൊടുത്തു കൊണ്ട് അവൾ ചോദിച്ചു “മുതലാളി ചോറുണ്ണുന്നോ?”

“വേണ്ട, ഞാൻ കഴിച്ചു, നിന്റെ അമ്മയുണ്ടോ ഇവിടെ?”

“ഇല്ല, അമ്മ എന്റെ ആങ്ങളയുടെ അടുത്ത് വരെ പോയി വൈകിട്ടെ വരൂ”

“എങ്കിൽ ഇങ്ങോട്ട് വാ നീയ്, ഇവിടെ വന്നിരിക്ക്”

ആ സ്ത്രീ, മഞ്ജു, പണിക്കരുടെ തടി വെട്ട് പണിക്കാരിൽ മരത്തിൽ നിന്ന് വീണ് മരിച്ചു പോയ സുഗതന്റെ ഭാര്യയായിരുന്നു. പണിക്കർ അകത്തെ മുറിയിലെ കട്ടിലിൽ ഇരുന്നു. അയാൾ ഇട്ടിരുന്ന ഷർട്ട് ഊരി ഭിത്തിയിൽ കണ്ട കൊളുത്തിൽ തൂക്കിയിട്ടു. മഞ്ജു അടുക്കള വാതിൽ അടച്ചിട്ട്‌ അകത്തെ മുറിയിലേക്ക് വന്നു.

Updated: January 9, 2025 — 11:07 pm

Leave a Reply

Your email address will not be published. Required fields are marked *