പന്തലിലേക്ക് വന്നു കയറിയ ഉടനെ ഉമ്മ വന്നു എടാ നീ എവിടെ പോയതായിരു ന്നു.. നിന്നെ എവിടെയെല്ലാ തിരക്കി.
ഞാനിവിടെ പുറത്തുണ്ടായിരുന്നു. ഉമ്മ
മോളു നിന്റെ കൂടെയുണ്ടോ എന്നറിയി ല്ലല്ലോ അവളെ കാണാതായപ്പോ എന്തോ ഒരു പേടി..
അവൾക്ക് മിട്ടായിവേണമെന്ന് പറഞ്ഞ പ്പോ കൊണ്ട് പോയതാ ഉമ്മ എന്നു തിരി ഞ്ഞു നിന്നു ഞാൻ 0അറഞ്ഞൊപ്പിച്ചു..
സലീന അവളെ തിരക്കി വന്നിരുന്നു.. ഞാൻ പറഞ്ഞു അവന്റെ കൂടെ പോയതാകും എന്നു..
ഇവളെ ഒന്ന് സലീനാന്റെ അടുത്തു കാണിച്ചേച്ചും പോരെ എന്നാലേ അവൾക്ക് സമാധാനം ആകു..
ഇതയെക്കാളും ഉമ്മക്കായിരുന്നു പേടി..
ഉമ്മാക്ക് പെൺകുട്ടികളെന്നു വെച്ചാൽ ജീവന .. പെൺകുട്ടികളില്ലാത്തതിന്റെ കാരണം ആകാം അത്. ഞാൻ ഒറ്റമോനായി പറന്നില്ലേ എനിക്ക് മുന്നേ ഉണ്ടായത് ഒരു പെൺകുട്ടിയായിരുന്നു ഉമ്മാക്ക് അവൾ ജനിച്ചു 6മാസം ആകുന്നതിനു മുന്നേ ഈ ലോകത്തോട് വിടപറഞ്ഞു പോയി…
അതെന്റെ വിധിയാണോ അതോ ഉമ്മയുടെ വിധിയാണോ എന്നറിയില്ല.
സഹോദരങ്ങളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് അതിന്റെ ഫീലിംഗ്സ് മനസ്സിലാകും..
എന്തായാലും ഉമ്മാക്ക് പെൺകുട്ടികളെ കണ്ടാൽ പിന്നെ വേറെ ഒന്നും വേണ്ട..
,,,,,,,,,,,,,,,,,,,,
ഞാൻ മോളുമായി സലീന ഇത്തയുടെ അടുത്തേക്ക് പോയി..
മോളെ കണ്ടതും ഇത്ത സന്തോഷത്തോ ടെ അവളെ വാങ്ങി ഉമ്മ വെച്ചു..
അതിൽ നിന്നും എനിക്ക് മനസ്സിലായി ഇത്ത എത്രത്തോളം അവളെ സ്നേഹി ക്കുന്നുണ്ട് എന്നു…
അതെല്ലാം കഴിഞ്ഞു ഇത്ത എന്തോ മണം പിടിക്കുന്ന പോലെ ഒരു വരവ്..
ആ നിനക്കപ്പോ ഇതൊക്കെ ശീലമുണ്ടല്ലേ…
എന്ത്
അല്ല നീ ഇപ്പൊ എന്താ ചെയ്ത് വന്നിരിക്കുന്നെ .
എന്താണ് ഇത്ത എന്നു ഞാൻ അറിയാത്ത പോലെ ചോദിച്ചു.. ഇത്താക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിലായിരുന്നു ഞാൻ..
അല്ല എന്നു തുടങ്ങി ഈ ശീലമൊക്കെ
എന്താണെന്നു തെളിച്ചു പറ എന്നു പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞു പോകാനായി ശ്രമിച്ചു.
നീ ഒഴിഞ്ഞു മാറി പോകണ്ട നിന്നെ നല്ലോണം സിഗരറ്റു മനക്കുന്നുണ്ടല്ലോ.. അതെപ്പോ തുടങ്ങി എന്ന്..
ആരു ഞാനോ അതീത്താക്ക് തോന്നുന്നത..
എടാ സിഗരറ്റിന്റെ മണം അറിയാത്തവൾ ഒന്നുമല്ല ഞാൻ…. നീ പറയുന്നോ അതോ ഞാൻ ഉമ്മയെ വിളിക്കണോ..
എന്റിത അത് ചോറ് കയിച്ചപ്പോ ഒന്ന് തോന്നി അതാ..
ഞാൻ വിചാരിച്ചതു നീ നല്ല കിട്ടുമായിരിക്കും എന്നാണല്ലോ..
അതിനിപ്പോ ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ ഒരു സിഗരറ്റ് വലിച്ചത് ഇത്ര വലിയ കുറ്റമാണോ…
ഇന്ന് സിഗരറ്റു വലിച്ചു നാളെ അത് പോരാ എന്നു തോന്നി വേറെ വല്ലതും വലിച്ചു തുടങ്ങിയാലോ.. എല്ലാം കമ്പനി കൂടി നടക്കുന്നതിന്റെ സ്വഭാവമാ..
അല്ല സിഗരറ്റ് വലി മാത്രമേ ഉള്ളുവോ അതോ വല്ല കുടിയും മറ്റതും ഉണ്ടോടാ.
ഒന്ന് പോയെ ഇത്ത ഇത് തന്നെ എപ്പോയെങ്കിലും ഒരിക്കൽ ഇതുപോലെ വല്ലപ്പോഴും വലിച്ചാൽ ആയി.
ആ ഞാൻ കുടിക്കും എന്നു പറയാൻ തോന്നിയല്ലോ..
ഇങ്ങിനെ തന്നെയാ എല്ലാവരും പറയുന്നേ ആരും ഒന്നും സമ്മതിക്കാറില്ല
അവസാനം എല്ലാം കൈവിട്ടു പോയ ശേഷം ആലോചിക്കുകയുള്ളു..
ഇത്ത ഇനി മുതൽ ഞാൻ വലിക്കില്ല സിഗരറ്റിനെ കൈകൊണ്ടു തൊടില്ല ഇതെന്റെ ഇതയാണ് സത്യം..
സോറി എന്റെ ഉമ്മയാണ് സത്യം..
ആ അങ്ങിനെ ആയാൽ നിനക്ക് നല്ലത്
പറഞ്ഞില്ലാന്നു വേണ്ട..
ഇതെല്ലാം ചീത്ത സ്വഭാവമാണ് എന്നൊക്കെ പറഞ്ഞു ഇത്ത കുറച്ചൂടെ ക്ലാസ്സ് എടുത്തു..
ഇത്തയെ കണ്ടതിനു ശേഷം ആദ്യമായിട്ട് ഇത്തയുടെ അടുക്കൽ നിന്നും എങ്ങോ ട്ടെങ്കിലും ഓടിപ്പോയാൽ മതി എന്നു തോ ന്നിയ നിമിഷങ്ങൾ….
എല്ലാം കേട്ടു കഴിഞ്ഞു ഞാൻ പതുക്കെ അവിടെ നിന്നും ഊരി പോന്നു..
അങ്ങിനെ കല്യാണ ദിവസത്തിന്റെ അവ സാന ചടങ്ങുകളിലേക്ക് കടക്കുകയായി
പുതിയാപ്ല വന്നു. നിക്കാഹ് നേരത്തെ കഴിഞ്ഞത് കൊണ്ട് എല്ലാവരും ഫുഡ് എല്ലാം കഴിച്ചു പുതിയ പെണ്ണിനേയും കൂട്ടി അവർ പോകാനുള്ള തയ്യാറെടുപ്പി ലായിരുന്നു…
