തൃഷ്ണ – 1 1അടിപൊളി  

തൃഷ്ണ – 1

Thrishna | Author : Mandhan Raja


 

 

”’ എവിടെ കറങ്ങി നടക്കുവായിരുന്നെടാ ഇത് ”’

മുറ്റത്തേക്ക് ബൈക്ക് കയറ്റി നിർത്തിയതേ വാതിൽ തുറന്ന് പുറത്തേക്ക് വന്ന കാവേരി ചോദിച്ചതും മഹേഷ് അന്തം വിട്ടവ നോക്കി നിന്നു .

” എന്താടാ ഇത് ? ..നീയിങ്ങനെ ആദ്യം കാണുന്നതുപോലെ നോക്കി നിക്കാതെ അകത്തേക്ക് വാ ” കാവേരി വന്നവന്റെ കൈ പിടിച്ചു .

” ചേച്ചിയെപ്പോ വന്നു ? ” അവൻ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു വട്ടം കറക്കിക്കൊണ്ട് ചോദിച്ചു …

” ഹഹഹ …. വിടടാ ..എടാ വിടടാ മഹി … നടുവൊടിയുമേ ” അവന്റെ കൈകളിൽ കിടന്ന് പിടഞ്ഞുകൊണ്ട് കാവേരി പൊട്ടിച്ചിരിച്ചു

” പിന്നെ നടു ഒടിയുന്നൊരു സാധനം … അഞ്ചുവർഷം മുമ്പത്തെപ്പോലെ തന്നെ ചേച്ചിയിപ്പോഴും .. ഒരു മാറ്റോമില്ല ” മഹേഷ് അവളെ നിലത്തു നിർത്തിയിട്ട് തലമുടിയിലൂടെ വിരലോടിച്ചു പറഞ്ഞു .

” നീ പക്ഷെ വല്ലാണ്ട് മാറി … താടിയും മീശയുമൊക്കെ വന്നു ” കാവേരി അവന്റെ കുറ്റിത്താടിയിലൂടെ വിരലോടിച്ചിട്ട് നിറുകയിൽ ചുംബിച്ചു .

” എത്രവർഷം കൊണ്ട് വരുന്നതാടാ ..എന്നിട്ടിങ്ങനെ ഊരുചുറ്റലാണോ പണി . ”

” ഓഹ് … തന്നെയിരുന്ന് ബോറടിച്ചു ചേച്ചി .അമ്മയാണേൽ തൊഴിലുറപ്പെന്നും അയൽകൂട്ടമെന്നും പറഞ്ഞു പോയാൽ ഏത് സമയത്താണോ വരുന്നതെന്ന് അറിയില്ല ”

ഇരുവരും കൂടെ ഹാളിലെ സോഫയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി . അപ്പോഴും കോർത്തിണക്കിയ കൈകൾ വിട്ടിരുന്നില്ല .അത്രയധികം ഗാഢമായ അടുപ്പമായിരുന്നു ചേച്ചിയും അനിയനും അവരുടെ അമ്മയും തമ്മിൽ .

” അമ്മയെ ചേച്ചി കണ്ടില്ലേ ? ഇന്ന് തൊഴിലുറപ്പ് ഇല്ലാരുന്നല്ലോ ?”

” ഞാൻ വന്നിട്ടാടാ പോയെ ..മൂന്നുമണിക്ക് അയൽക്കൂട്ടത്തിന്റെ കൂട്ടായ്മ ഉണ്ടെന്ന് ”

” ഹമ് … ഇനിയെങ്കിലും അടങ്ങിയിരിക്കാൻ പറഞ്ഞാൽ കേൾക്കില്ല . ഇപ്പൊ തൊഴിലുറപ്പിനൊക്കെ പോകണ്ട വല്യ കാര്യവുമുണ്ടോ ?”

” ശീലിച്ചതല്ലേടാ . നമ്മളിതുവരെ എത്തിയതും ഇങ്ങനെയൊക്കെയല്ലേ ? ഒരു കണക്കിന് അമ്മ തൊഴിലുറപ്പിനൊക്കെ പോകുന്നത് നല്ലതാണെന്നേ ഞാൻ പറയൂ . അകത്തിരുന്നു മുരടിച്ചുപോയാൽ പല രോഗങ്ങളും വരും . മനസ്സിനും പ്രശ്നമാകും വീട്ടില്‍ തന്നെയുള്ള അടച്ചിരിപ്പ് . ഇതാകുമ്പോ എല്ലാരോടും വർത്തമാനമൊക്കെ പറഞ്ഞും നാട്ടുവിശേഷങ്ങളൊക്കെ അറിഞ്ഞും മനസ്സിനും ശരീരത്തിനുമൊക്കെ ഒരു ഉന്മേഷവുമാകും ഒപ്പം വ്യായാമവും …നീ കണ്ടില്ലേ അമ്മ ഇപ്പോഴും പണ്ടത്തെ പോലെ ചെറുപ്പമാ ” ഒരു ദീർഘനിശ്വാസത്തോടെ കാവേരി പറഞ്ഞു .

” എന്തിന്റെ ഇന്റർവ്യൂ ആയിരുന്നു ചേച്ചീ ?”

” ഏത് ഇന്റർവ്യൂ ….ഓഹ് ! അതോ ..അത് ഒരു സ്‌കൂളിൽ ക്ലെർക്ക് ആയിട്ട് . രെജീഷേട്ടന്റെ സ്‌കൂളിൽ തന്നെയാ ”’ ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ടപ്പോൾ കാവേരിയുടെ മുഖമൊന്ന് വിളറിയെങ്കിലും അവൾ മറുപടി പറഞ്ഞു . അപ്പോഴും അവളുടെ മുഖത്ത് എന്തോ സങ്കോചമുണ്ടായിരുന്നു .

”അളിയൻ എങ്ങനെയുണ്ട് ? എനിക്കൊന്ന് കാണാൻ കൂടി പറ്റിയില്ല . ഇന്റർവ്യൂ കഴിഞ്ഞു നിങ്ങൾ ഏതോ ബന്ധുവീട്ടിൽ പോകുന്നു പറഞ്ഞില്ലാരുന്നേൽ ഞാൻ അന്നവിടെ കിടന്നേനെ . ഞാന്‍ തനിച്ചായി പോയി , അമ്മേം കൂടെ ഉണ്ടായിരുന്നേൽ ഞാൻ രണ്ടും കൽപ്പിച്ചവിടെ കിടന്നേനെ ചേച്ചീടെ അമ്മായിയമ്മ കിടക്കാൻ പറഞ്ഞില്ലെലും ”

കാവേരിയുടെ മുഖം പൂർണമായും വിളറി .

”’ അമ്മക്ക് അങ്ങനത്തെ മര്യാദയൊന്നും അറിയില്ലെടാ. ഇവിടുത്തുകാരെയൊക്കെ സ്വന്തം വീട്ടുകാരെപോലെയാ കാണുന്നെ. എന്നാൽ നിന്നോടിവിടെ കിടക്കാൻ പറയാൻ മേലാരുന്നോ എന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞത് പെങ്ങളെ കെട്ടിച്ച വീട് അവന്റെം കൂടെ വീടല്ലേ ..ഞാൻ പറഞ്ഞിട്ടുവേണോ കിടക്കാനെന്ന് .. ”’ കാവേരി മഹേഷിന് മുഖം കൊടുക്കാതെ പറഞ്ഞു .

ഹാളിലെ സോഫയിൽ ഇരുന്നാൽ നാലുപാളികൾ ഉള്ള വാതിലിന്റെ അടച്ചിട്ടിരിക്കുന്ന താഴെത്തെ പാളികളുടെ മുകളിൽ കൂടെ മുറ്റം കഴിഞ്ഞുള്ള പാട വരമ്പിലൂടെ നടന്നുവരുന്നവരെ കാണാം .

”അമ്മ വരുന്നുണ്ട് . പാവം വെയിലത്തു നടന്നു തളർന്നാ വരവ് ..ഞാൻ കുടിക്കാനെന്തെലും എടുക്കട്ടേ . ”’ കാവേരി അവന്റെ കയ്യില്‍ നിന്നും പിടി വിടുവിച്ചെണീറ്റു

Leave a Reply

Your email address will not be published. Required fields are marked *