രാത്രിയുടെ അന്ത്യയാമങ്ങളിൽ എപ്പോയോ ഞാൻ ഉറക്കമെന്ന സുഖം വിട്ടേഴുനേറ്റപ്പോഴും എന്റെ ഇത്ത എല്ലാം ആസ്വദിച്ചുകൊണ്ട് എന്റെ മുന്നിൽ ഒരു റാണിയെ പോലെ…എന്നെയും കെട്ടിപിടിച്ചു കിടക്കുന്ന മനോഹരമായ ആ കാഴ്ചയായിരുന്നു…
ഇത്തയെ നോക്കി കൊണ്ട് ഞാൻ വീണ്ടും സമാധാനത്തോടെ ഉറക്കത്തിലേക്കു വീണു ..
=============================
ഇനി രണ്ടു ദിവസമേയുള്ളൂ കോളേജിലെ പ്രോഗ്രാമിന് കോളേജ് ഡേ പ്രോഗ്രാം.
അതിന്നു വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നേയുള്ളൂ.. ഓരോ ദിവസവും അതിന്റെ കാര്യങ്ങൾക്കായി ഓടിനടന്നു കൊണ്ടിരിക്കുകയാ അതിനിടക്കാ നിന്റെ ഒരു പ്രണയം എന്നു പറഞ്ഞു കൊണ്ട് ഞാൻ അമീനയെ ശകാരിച്ചു.
ഞാൻ പറഞ്ഞില്ലേ എനിക്കതിനു താല്പര്യം ഇല്ല എന്താ പോരെ
നീയെന്താ എന്നെ മനസ്സിലാക്കാതെ സംസാരിക്കുന്നതു സൈനു.
ഹോ ഇനിയെന്ത് മനസ്സിലാക്കണം എന്ന നീ പറയുന്നേ.
ഞാൻ നിന്നെ ഇഷ്ടപെടുന്നു സൈനു നിനക്കും എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം നീ വേറെ എന്തോ കാരണം കൊണ്ടാണ് അത് മറച്ചു വെക്കുന്നത്..
അമീന എനിക്ക് നിന്നോട് എന്നല്ല ആരോടും മറച്ചു വെക്കേണ്ടതായിട്ട് ഒന്നും ഇല്ല.
എനിക്ക് ഇപ്പൊ അങ്ങിനെയുള്ള ചിന്തകൾ ഒന്നും ഇല്ല നീ വിചാരിക്കുന്നപോലെ.
ഞാൻ പറഞ്ഞില്ലേ ഒരിക്കലും എന്നിൽ നിന്നും നീയത് പ്രധീക്ഷിക്കുകയും വേണ്ട.
പഠിക്കാൻ തന്നേ നേരം ഇല്ല അപ്പോഴാണ് അവളുടെ ഒരു പ്രണയം.
എന്നിട്ടാണോ നിയെന്നെ ക്ലാസ്സിലിരുന്നു എത്തിനോക്കുന്നത്.
ആര് ഞാൻ എത്തി നോക്കിയെന്നോ ആരെ നിന്നെ.
ഹലോ ഇങ്ങോട്ട് നോക്കിയേ.
നീയല്ലേ ക്ലാസ്സിലിരുന്നു എന്നെ പാളി നോക്കി കൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോ ഞാൻ എത്തി നോക്കി എന്നായോ.
ആ അതൊക്കെ പോട്ടെ.
നീയെന്തിനാ എന്റെ ഫോണിലേക്കു ഇങ്ങിനെ വിളിച്ചോണ്ടിരുന്നേ.
നിന്നോട് സംസാരിക്കാനായിട്ട് വേറെ എന്തിനാ വിളിക്കുന്നെ.
എന്താണാവോ ഇത്ര സംസാരിക്കാനുള്ളത്.
നീയെന്താ സൈനു എന്നെ മനസ്സിലാക്കാതെ..
അല്ല അതാരാ നിന്റെ ഫോൺ എടുത്തു എന്നോട് സംസാരിച്ചു കൊണ്ടിരുന്നത്..
ഉമ്മ ആയിരിക്കും. വേറെ ആരാ എന്റെ വീട്ടിലുള്ളത്. ഞാനും ഉമ്മയും അല്ലേ വീട്ടിലുള്ള.
നിന്റെ ഉമ്മയല്ല അതുറപ്പ.
നിന്റെ ഉമ്മയോട് ഞാൻ സംസാരിച്ചത് ആണ് അവരുടെ ശബ്ദം അല്ലല്ലോ.
ഹോ അതോ അതെന്റെ ഇത്തയായിരിക്കും.
അതാരാ ഇത്ത
അത് സലീന ഇത്ത.
അത് മനസ്സിലായി പേരൊക്കെ ഞാൻ ചോദിച്ചറിഞ്ഞു.
അവരെന്താ നിന്റെ വീട്ടിൽ.
എന്റെ ഉമ്മാന്റെ വകയിൽ ഒരു ആങ്ങളയുടെ മരുമോള.
അതിനിപ്പോ നിനക്കെന്താ..
അല്ല നിന്നെ പറ്റി പറയുമ്പോ ആയിരം നാവാണല്ലോ അവർക്ക്.
ഇല്ലാണ്ടിരിക്കുമോ. അവരെന്റെ സ്വന്തമല്ലേ. എന്താ പറഞ്ഞെ
അവരെന്റെ സ്വന്തമല്ലേ എന്ന്.
എന്തു അർത്ഥത്തിൽ ആണ് നീ സ്വന്തമെന്നു പറഞ്ഞെ.
എല്ലാ അർത്ഥത്തിലും.
എന്തെ.
ഹോ അതാണോ നീ എന്നെ അടുപ്പിക്കാത്തത്.
അപ്പോഴാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായെ.
അമീന അവരെന്റെ ഇക്കാന്റെ വൈഫ അപ്പൊ പിന്നെ എന്റെ സ്വന്തക്കാരല്ലേ..
അതാണ് ഞാൻ പറഞ്ഞത്.
നീ എന്താ മനസ്സിലാക്കിയിരിക്കുന്നെ എന്ന് എനിക്കറിയില്ല.
ഹോ അങ്ങിനെ ആണോ.
അവര് നിന്റെ കാര്യങ്ങൾ എല്ലാം അന്വേഷിക്കുന്നുണ്ടായിരുന്നു എന്നോട്.
എന്നിട്ട് നീയെന്താ പറഞ്ഞെ.
എന്താ പറയേണ്ടത്.
ഞാനിങ്ങനെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി എന്ന്
അത് പറഞ്ഞപ്പോ അവര് ഒരു ചിരിയെടാ.
അതെന്തിനായിരിക്കും അവരങ്ങനെ ചിരിച്ചത്.
എനിക്കറിയാമോ
അവർക്കല്ലേ അറിയൂ…
പിന്നെന്തൊക്കെ ചോദിച്ചു അവര്
നിന്നോട്.
നീ കോളേജിൽ എങ്ങിനെയാണ് ആരൊക്കെയാണ് ഫ്രണ്ട്‌സ് ആരോടൊക്കെ സംസാരിക്കാറുണ്ട്
ഏതൊക്കെ പെണ്ണിനോടാ നീ കൂടുതൽ സംസാരിക്കുന്നെ എന്നൊക്കെ ചോദിച്ചോണ്ടിരുന്നു.
എന്നിട്ട് നിയെന്ത് പറഞ്ഞു.
ഞാനെന്തു പറയാനാ.
അവൻ ആരോടും മിണ്ടാറില്ല പെൺകുട്ടികളെ ശ്രദ്ധിക്കാരെ ഇല്ല എന്നൊക്കെ പറഞ്ഞു.
അതിനവർ എന്തൊക്കെയാ പറഞ്ഞെ.
അവര് ചിരിക്കുന്നുണ്ടായിരുന്നു.
അതെങ്ങിനെ നിനക്ക് മനസ്സിലായി അവര് വീഡിയോ കാൾ ആണോ ചെയ്തത്.
