ഇരുട്ടടി 116അടിപൊളി 

 

……..

 

 

ഇതേസമയം നിള തന്റെ നീളൻ കണ്ണുകൾ ഐലൈനർ കൊണ്ട് എഴുതുകയായിരുന്നു. അവൾക്കപ്പോൾ ഓരോ ചിന്തകൾ വന്നു..

 

‘മാറ്റാൻ വേറെ ഡ്രസ്സ്‌ എടുക്കണോ..? ആ വേണ്ട, നിമിഷയുടെ വീട്ടിലേക്കല്ലെ പോകുന്നെ. തൽക്കാലം അവളുടെ അടുത്ത് എന്തേലും ഡ്രെസ്സ് കാണും. അതൊക്കെ ഇട്ട് അഡ്ജസ്റ്റ് ചെയ്യാം. കെട്ടിവലിച്ച് ഇവിടുന്നേ കൊണ്ടുപോകാൻ പാടാ. വല്ലാത്തൊരു ചടങ്ങാണ് അതൊക്കെ.. ഇറങ്ങും മുമ്പേ അവളെ ഒന്ന് വിളിക്കണോ..? മ്മ്, വിളിച്ചേക്കാം, അച്ഛനും കൂടെ ഉള്ളതല്ലേ..’

 

അവൾ ഫോണെടുത്ത് കൂട്ടുകാരി നിമിഷയെ വിളിച്ചു. എന്നാലവളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.

 

‘ഹും! ഈ പെണ്ണ് ഇതെവിടെ പോയി?? ഒന്നും കൂടെ വിളിക്കണോ.. വേണ്ട, അവിടെ ചെന്നിട്ട് വിളിക്കാം. വീടൊക്കെ തനിക്ക് അറിയാം, അന്നൊരു തവണ പോയതല്ലേ.. അല്ല, ചിലപ്പൊ അവളിനി മറക്കാനും ചാൻസുണ്ട്.. എന്നാലും ഒരു സർപ്രൈസായിക്കോട്ടെ! തൽക്കാലം ഇപ്പൊ വിളിക്കണ്ട. അവിടെ ചെന്നവളെ ഞെട്ടിക്കാം..’

 

നിള മനസ്സിലുറപ്പിച്ചു. എന്നിട്ട് ഫോണെടുത്ത് തന്റെ ചെറിയ പേഴ്സിൽ വെച്ചു.

 

‘ഉച്ചയ്ക്കാണ് ട്രെയിൻ. കണ്ണൂരിൽ നിന്ന്. അവിടുന്ന് വിട്ടാൽ 8 മണിയ്ക്ക് എറണാകുളമെത്തും. പിന്നെ അവിടുന്ന് ഒരു അര മണിക്കൂർ ഓട്ടോ യാത്രയുണ്ട് നിമിഷയുടെ വീട്ടിലേയ്ക്ക്. അച്ഛന് മുഷിപ്പൊന്നും തോന്നാതിരുന്നാൽ മതിയായിരുന്നു. പാവം, എനിക്കു വേണ്ടിയല്ലേ ഇത്ര ദൂരം വരുന്നത്..’

 

നിള അതൊക്കെ ചിന്തിച്ചുകൊണ്ട് വേഗം ഒരുങ്ങി പുറത്തിറങ്ങി ഹാളിൽ ചെന്ന് നിന്നുകൊണ്ട് രാജശേഖരന്റെ വരവിനായി കാത്തു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അയാളും ഒരുങ്ങി വന്നു. ഒരു വെള്ളമുണ്ടും വെള്ള ഷർട്ടുമാണ് വേഷം.

 

‘കൊള്ളാം, നല്ല ഭംഗിയുണ്ട്. അല്ലേലും അച്ഛന് വെള്ള ഡ്രസ്സ്‌ തന്നെയാണ് ചേരുന്നത്. എവിടെ പോകുന്നുണ്ടേലും ഇതു തന്നെയാ അച്ഛനിടുന്നതും.’

 

അവൾ പുഞ്ചിരിച്ചുകൊണ്ട് ചിന്തിച്ചു.

 

തന്റെ നേർക്ക് നോക്കി നിൽക്കുന്ന നിളയെ നോക്കി രാജശേഖരനൊന്ന് ചിരിച്ചു. അവളുടെ കയ്യിൽ ഒരു ബാഗ് പോലും ഇല്ലെന്നു കണ്ട അയാളൊന്ന് അത്ഭുതപെട്ടു.

 

“ഇതെന്താ മോളെ, വേറെ ഡ്രസ്സൊന്നും എടുത്തില്ലേ??”

 

അയാൾ ചോദിച്ചു.

 

“വേണ്ടച്ഛാ, അവളുടെ വീട്ടിലുണ്ടാവും. വെറുതെ ഇവിടുന്നു ചുമന്നു കൊണ്ടുപോകണ്ടേ, അതാ..”

 

“മ്മ് അത് നേരാ.. അപ്പോൾ ഞാനും എടുക്കണ്ടല്ലോ?”

 

തന്റെ കയ്യിൽ ഉഉണ്ടായിരുന്ന ബാഗ് തിരിച്ച് അവിടെയുള്ള ഒരൂ ടേബിളിൽ വെച്ചുകൊണ്ട് രാജശേഖരൻ ചോദിച്ചു.

 

“വേണ്ടച്ഛാ, അവിടെ അവളുടെ അച്ഛന്റെ ഡ്രസ്സുണ്ടാവും, അത് പൊരേ?”

 

“ധാരാളം..”

 

രാജശേഖരൻ ചിരിച്ചു. നിളയും.

 

“എന്നാ വാ, ഇറങ്ങിയേക്കാം.”

 

“ശരി അച്ഛാ.”

 

അവർ വേഗം അവിടുന്ന് യാത്ര തിരിച്ചു.

 

………..

 

 

നിള പറഞ്ഞ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് രാത്രി എട്ടു മണിയായപ്പോൾ അവർ എറണാകുളം എത്തുകയും അവിടുന്ന് ഒരു ഓട്ടോയിൽ കയറി ഒമ്പതു മണിയ്ക്ക് നിമിഷയുടെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. മാത്രമല്ല, വീടിന്റെ ഒരു ഭാഗത്തും ലൈറ്റും വെട്ടവും കണ്ടില്ല.

 

“എന്താ മോളെ, ഇവിടെയാരും താമസമില്ലേ? നിനക്ക് വീടെങ്ങാനും മാറിപ്പോയോ?..”

 

രാജശേഖരൻ ചുറ്റും കണ്ണുകളോടിച്ചുകൊണ്ട് ചോദിച്ചു.

 

“ഇല്ല അച്ഛാ, ഇത് തന്നെയാ വീട്. എനിക്ക് മാറീട്ടൊന്നുമില്ല. അവരൊക്കെ എവിടെപ്പോയോ ആവോ..”

 

നിള മൊബൈൽ ഫ്ലാഷ് ഓൺ ചെയ്തു ചുറ്റുമൊന്ന് വെട്ടമടിച്ചു കണ്ണോടിച്ചുകൊണ്ട് അത് തന്നെയാ വീടെന്നുറപ്പിച്ചുകൊണ്ട് പറഞ്ഞു.

 

“ഹ്മ്മ്, നീയൊന്ന് വിളിച്ചു നോക്ക്.”

 

രാജശേഖരൻ വീണ്ടും പറഞ്ഞു.

 

“ആ നോക്കാം.”

 

അവൾ വേഗം ഫോണെടുത്ത് നിമിഷയെ വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അവൾ കാളെടുത്തു.

 

“നിമിഷേ, നീ എവിടെയാ??”

 

“എടാ, സോറി.. ഞാൻ ടൗണിലാ, അച്ഛനെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ വന്നതാ. നീ എത്തിയോ?”

 

“ആഹ്, അപ്പൊ ഓർമ്മ ഉണ്ടല്ലേ..”

 

“ഉണ്ടെടാ.”

 

“എന്താ വീട്ടിൽ വെട്ടമൊന്നും ഇല്ലാത്തത്?”

 

“എടാ, അത് ഒരു മാസമായി അതാ അവസ്ഥ. എന്തോ വയറിംഗ് പ്രോബ്ലമാ. എന്ത് ചെയ്തിട്ടും ശരിയാവുന്നില്ല. കുറെ വയറിങ്ങുകാരെ കാണിച്ചു. ഒന്നുമങ്ങ് സെറ്റായില്ല. അതുകൊണ്ട് ഞങ്ങൾ വീട് മാറാമെന്ന് വെച്ചു.”

 

“അയ്യോ! അപ്പൊ ഇവിടെ ഇപ്പൊ ആരും താമസമില്ലേ??”

 

നിളയുടെ ചങ്കിടിച്ചു.

 

“ഉണ്ട്! ഞാൻ പറയാം, അതല്ലേ മോളെ ഇപ്പോളത്തെ പ്രോബ്ലം. ഇന്ന് രാവിലെ തന്നെ വീട് മാറാൻ എല്ലാം സാധനവും പാക്ക് ചെയ്തു വച്ചതാ. പെട്ടെന്നാ അച്ഛന് ബി.പി കൂടിയേ.. ഉടനെ തന്നെ ഹോസ്പിറ്റലിൽ വരേണ്ടി വന്നു. ആ തിരക്കിനിടയിൽ നീ വരുന്ന കാര്യവും ഓർത്തില്ല, സോറി മുത്തേ..”

 

“ഹ്മ്മ്, അതൊന്നും സാരമില്ലടാ. പുതിയ വീട് എവിടാ?”

 

“അതൊരു മൂന്ന് കിലോമീറ്റർ ദൂരമുണ്ട് അവിടുന്ന്. അങ്ങോട്ട്‌ പോയി വീട് ഒന്ന് ക്ലീൻ ചെയ്തു പോലുമില്ല. കോപ്പ്‌! സത്യം പറഞ്ഞാൽ, ഹോസ്പിറ്റലിൽ വന്നതുകൊണ്ട് എന്റെ ഇന്നത്തെ എല്ലാ പ്ലാനും പൊളിഞ്ഞു ടാ..”

 

“അയ്യോ.. എടാ, അപ്പൊ ഞങ്ങളിനിയിപ്പൊ എന്താ ചെയ്യണ്ടേ?”

 

നിള അൽപ്പം സങ്കടത്തോടെ ചോദിച്ചു.

 

“എടാ, ആ ഫ്രണ്ടിലെ ചെടിച്ചട്ടിയിൽ കീ ഉണ്ട്, അത് കൊണ്ട് വാതിൽ തുറന്നകത്ത് കയറി ഹാളിന് നേരെയുള്ള റൂമിൽ ഇരുന്നോ. ഞങ്ങൾ വേഗം വരാം. അച്ഛനിപ്പൊ കുറവുണ്ട്, അവിടെത്തന്നെ ഇന്ന് കിടക്കാം..”

 

“ഓകെ ടാ, എന്നാലും.. എനിക്കൊന്നു കുളിച്ച് ഡ്രസ്സ്‌ ഒക്കെ മാറണമായിരുന്നു. നിന്റേൽ കാണുമെന്ന് കരുതി ഞാൻ വേറെ ഡ്രസ്സൊന്നുമെടുത്തില്ല..”

 

“അയ്യോ, അത് നടക്കുമെന്ന് തോന്നണില്ല ടാ! ഡ്രസ്സ്‌ എടുക്കുവാൻ ആ രണ്ടാമത്തെ റൂം തുറക്കണം. അതിന്റെ ചാവി എന്റെ കയ്യിലാ.”

 

“അപ്പൊ ഒരു തുണി പോലും പുറത്തില്ലേ??”

 

നിളയ്ക്ക് ചെറുതായി ദേഷ്യം വന്നു.

 

“ഇല്ലടാ, എല്ലാം പാക് ചെയ്തു വെച്ചേക്കുവാ. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ, അവിടെയുള്ള ഗേൾസിന്റെ ഡ്രസ്സ്‌ അടിച്ചോണ്ട് പോകുന്ന ഞരമ്പൻമാരുടെ കാര്യം, അവന്മാരുടെ ശല്യം കാരണം അമ്മ പോകാൻ നേരം എല്ലാ തുണിയുമെടുത്ത് ആ മുറിയിലിട്ട് പൂട്ടി!”

 

“ശ്ശോ! അപ്പൊ വേറെ ഡ്രസ്സില്ലാണ്ട് ഇനി എങ്ങനെ കുളിക്കും! ആകെ വിയർത്ത് നാറി നിൽകുവാടാ ഞാൻ, നിനക്കറിയാവോ! ഡ്രസ്സ്‌ ഉരഞ്ഞുകൊണ്ട് ചിലയിടത്ത് ഉറഞ്ഞും പൊട്ടിത്തുടങ്ങിയെന്നാ തോന്നുന്നേ.. ”

 

Leave a Reply

Your email address will not be published. Required fields are marked *