ഉണ്ടകണ്ണി – 13 2

‘ദൈവമേ ഞാൻ എന്തിനാ അവളെ കൊല്ലാൻ ഇങ്ങനെ നടക്കുന്നത്… ആ ഐശ്വര്യ അവൾ… അവൾ ആരാണ് ന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസിലാവുന്നില്ലല്ലോ…,

അവൾ എന്തിന് അക്ഷര യെ കൊല്ലണം?? അവളെ ഞാൻ എങ്ങനെ കൊല്ലും? ആ പയ്യൻ ആണേൽ പിന്നെയും ഉണ്ട് എനിക്ക് പറഞ്ഞു വച്ച പെണ്ണിനെ തട്ടി എടുക്കാൻ നോക്കുന്ന ആ നായിന്റെ മോനെ ഒന്ന് കൊല്ലാൻ ഞാൻ നോക്കിയതാണ് ജസ്റ്റ് മിസ് ആയിരുന്നു അവൻ. ഇനി ഇപോ അവനെ ഏതെങ്കിലും ചെയ്താൽ അവൾ എന്നെ കൊല്ലും ന്നും പറയുന്നു. ഇതിപ്പോ ഞാൻ കൊല്ലാതെ അവനു എന്തെങ്കിലും പറ്റിയാൽ തന്നെ അതും എന്റെ തലയിലാവും . അത് ആ ഐശ്വര്യ അറിഞ്ഞ അവൾ എന്നെ കൊല്ലും , എന്തയാലും ഇത് വെറും ഒരു കോളേജിലെ പ്രശ്നം ഒന്നും അല്ല അങ്ങനെ വല്ലോം ആണേൽ ഇത്ര സീരിയസ് ആയി ഒന്നും വരില്ല, അതുമല്ല അവളുടെ കൂടെ ആരൊക്കെയോ ഉണ്ട് ചില്ലറ കളി ഒന്നും അല്ല … ” ഹരി ഓരോന്ന് ആലോചിച്ചു അവരുടെ പുറകെ ഡിസ്റ്റൻസിട്ട് പോയിക്കൊണ്ടിരുന്നു .

…………………………………………………………………

മാട്ടുപ്പെട്ടി ഡാമിന്റെ അടുത്ത് കാർ പാർക്ക് ചെയ്തിട്ട് അവർ രണ്ടും ഇറങ്ങി

തണുപ്പ് കൊണ്ട് കിരൺ കൈ രണ്ടും കെട്ടി നിന്നു

“എന്താടാ തണുക്കുന്നുണ്ടോ??” അക്ഷര കാർ ലോക്ക് ചെയ്തുകൊണ്ടു ചോദിച്ചു

“പിന്നെ… എന്തൊരു തണുപ്പ ആദ്യമായ ഇങ്ങനെ . നമ്മൾ കോളേജിന്ന് അന്ന് ടൂർ പോയപ്പോ പോലും ഇത്ര തണുപ്പ് ഉണ്ടായിരുന്നില്ല ”

“ആഹാ അതിനു നീ ഇങ്ങനെ കൈ ഒക്കെ കെട്ടി നിന്ന എങ്ങനാ ഈ തണുപ്പ് ആസ്വദിക്കാൻ വേണ്ടിയല്ലേ ഇവിടേക്ക് വരുന്ന തന്നെ … നീ വാ നമുക്ക് ഡാം കാണാം “
അവൾ അവന്റെ കൈ പിടിച്ചു വിളിച്ചുകൊണ്ട് ഡാമിന്റെ മുകളിലേക്ക് നടന്നു.

ഞായറാഴ്ച അയത്കൊണ്ട് ഒരുപാട് സഞ്ചാരികൾ എത്തിയിരുന്നു ഗ്രൂപ്പ് ആയി വന്നവരും ഫാമിലി ആയി വന്നവരും ബൈക്ക്‌ റൈഡ് ട്രിപ്പ് ആയിട്ട് വന്നവരും എല്ലാരും കൂടെ ആകെ ബഹളം..

“എടാ നിനക്ക് കുതിരപുറത്ത് കേറണോ??”

അടുത്ത് കുതിരയെയും ആയി നിൽകുന്ന ആളെ കണ്ടു അവൾ ചോദിച്ചു

“യ്യോ എനിക്ക് ഒന്നും വേണ്ട… ”

“അതെന്താ നല്ല രസമാണ്”

“ഞാൻ ഇല്ല, നീ വേണേ കേറിക്കോ എനിക് പേടിയ ”

“ഞാൻ കേറിയിട്ടുണ്ട് കുറെ പ്രാവശ്യം ”

“ആഹാ എപ്പോ?”

“അത് മുന്നേ മൂന്നാർ ഞാൻ കുറെ വട്ടം വന്നിട്ടുണ്ട് . നീ നേരത്തെ പറഞ്ഞില്ലേ സ്കൂൾ ടൂർ അങ്ങനെ, പിന്നെ ഫാമിലി ആയി ഒക്കെ വന്നിട്ടുണ്ട് , അന്ന് ഞങ്ങൾ എല്ലാരും കൂടെ കുതിര സവാരി ഒക്കെ ചെയ്‌തത ചേച്ചി ആണ് എന്നെ വലിച്ചു കയറ്റിയത് ”

“അത് നീ പറഞ്ഞപ്പോഴ ഞാൻ ഒരു കാര്യം മറന്നത് ഓർത്തത്”

“എന്താടാ ” ഡാമിന്റെ കൈവരിയിൽ ചാരി കൈ കെട്ടി നിന്നുകൊണ്ട് അവൾ ചോദിച്ചു

” എനിക്ക് ഈ പെണ്ണിനെ കാണാൻ അവസ്സരം ഉണ്ടായതും നിന്റെ തല്ല് വാങ്ങാൻ പറ്റിയതും നിന്റെ ചേച്ചി ടെ കല്യാണത്തിന് വന്നപ്പോൾ അല്ലെ.”

അവന്റെ ചോദ്യം കേട്ട ചിരിച്ചുകൊണ്ട് ഇരുന്ന അവളുടെ മുഖംമാറി

“കിച്ചു തല്ലിയ കാര്യം പറയരുത് ന്ന് നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞു .. ”

“യ്യോ ടി ഞാൻ അത് ഒന്നും ഉദ്ദേശ്യം വച്ചല്ല… പിന്നെ തല്ല് കൊണ്ടത് കൊണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയത്.. അതുകൊണ്ട് നീ വിഷമിക്കേണ്ട ട്ടോ ”

അവൻ അവളുടെ മുഖത്തേക്ക് പാറി വീണ മുടി ഇഴകൾ വകഞ്ഞു കാതിന് സൈഡിൽ ആക്കി കൊണ്ട് പറഞ്ഞു .
” ആം ”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

“നീ ഞാൻ ചോദിച്ചത് പറഞ്ഞില്ല ”

” ആ ചേച്ചി ടെ കാര്യം… നീ ചേച്ചിയെ ഓർക്കുന്നില്ലേ?? ”

“ഞാൻ കണ്ടിട്ട് പോലും ഇല്ല അന്ന് കല്യാണ തലേന്ന് ഞാൻ കണ്ടതായി പോലും ഓർക്കുന്നില്ല”

“ഹ ഹ ചേച്ചി യെ നീ കണ്ടിരുന്നു”

“എപ്പോ ” ആവൻ അത്ഭുതത്തോടെ ചോദിച്ചു

“എടാ പൊട്ട ഞാൻ നിന്നെ അന്ന് കോളേജിൽ നിന്ന് വിളിച്ചു ഒരു ലേഡി ഡോക്ടർ ന്റെ അടുത്ത് പോയത് ഓർമയുണ്ടോ ”

“ആ ഉണ്ട് ഉണ്ട്… ഹൈയോ അന്ന് ഞാൻ ഒരു സ്വപ്നം കണ്ടത് ഇപ്പോഴും മറക്കില്ല”

“സ്വപ്നമോ?.. എന്ത്??”

“അത് പറയാം നീ ഇത് പറ അതാണോ അപ്പോ ചേച്ചി..” അവൻ ആകാംക്ഷയോടെ ചോദിച്ചു

” അതേ ടാ പൊട്ട… ചേച്ചിക്ക് എല്ലാം അറിയാം .എന്നും നിന്നെ തിരക്കും നിന്റെ കാര്യമൊക്കെ ചോദിക്കും ”

Leave a Reply

Your email address will not be published. Required fields are marked *