ഉണ്ടകണ്ണി – 13 2

“അത് ഒരു സംഭവം ആണ് അവിടെ ചെന്നിട്ട് കാണിച്ചു തരാം നീ വെയിറ്റ് ചെയ്”

അവൾ വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു.

എക്കോ പോയിന്റ് എത്തുന്നതിന് മുന്നേ ഒരു ചായക്കട യുടെ മുന്നിൽ അവൾ വണ്ടി നിർത്തി

“ഇവിടെ നല്ല ചായയും ഉഴുന്ന് വടയും ചമ്മന്തിയും സാമ്പാറും കിട്ടും കിടു ആണ് വ”

” അടിപൊളി എന്ന വ കേറിയേക്കാം”

അവർ അവിടെ കേറി ചായയും രണ്ടു സെറ്റ് വടയും വാങ്ങി കഴിച്ചു പിന്നെയും ഓരോ സെറ്റ് വടയും വാങ്ങി കുറച്ഛ് പാഴ്‌സലും വാങ്ങിയാണ് അവർ ഇറങ്ങിയത് .

ഇവർ ചായക്കട യിൽ കേറിയ സമയം ഹരി അവരുടെ യാത്ര എങ്ങോട്ടാണ് ന്ന് മുൻകൂട്ടി കണ്ടു എക്കോ പോയിന്റിൽ പോയി സ്റ്റേ ചെയ്തു .

അവനു അപ്പോൾ ഒരു കോൾ വന്നു

“ഹലോ??”

“ഹരി താൻ എക്കോ പോയിന്റിൽ ഉണ്ടല്ലേ ”

“ഇത്…. ഐശ്വര്യ??? ”

“അതേ ഞാൻ തന്നെ .. താൻ അവിടെ നിൽക്കണ്ട ഞാൻ തന്റെ മൊബൈലിൽ ഇപോ ഒരു ലൊക്കേഷൻ മാപ്പ് അയച്ചിട്ടുണ്ട് നേരെ അങ്ങോട്ട് പൊക്കോ … “
“അപ്പോ അവൾ??”

“അത് ഓർത്തു വിഷമിക്കണ്ട അവളെ അവിടെ എത്തിക്കും ”

“ആര്??”

“ചോദ്യം വേണ്ട പറഞ്ഞത് ചെയ്യുക ഇല്ലേൽ അറിയാല്ലോ ല്ലേ??”

“ഹും…. ഓകെ”

ഹരി അമർഷത്തോടെ സ്റ്റിയറിങ്ങിൽ കൈ കൊണ്ട് അടിചിട്ട് മൊബൈൽ എടുത്ത് അവൾ അയച്ച മാപ്പ്‌ ഓണാക്കി വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു..

………………………………………………………………..

“എടി ഈ എക്കോ പോയിന്റ് എന്നു പറയുമ്പോൾ എക്കോ അടിക്കുന്ന സ്‌ഥലം ആണോ ?”

“നിന്നോട് ഞാൻ പറഞ്ഞില്ലേ അവിടെ ചെന്നിട്ട് കാണിച്ചു തരാം ന്ന്”

അവരുടെ വണ്ടി എക്കോ പോയിന്റിലേക്ക് അടുത്തുകൊണ്ടിരുന്നു….

“ജെറി യോട് നീ പറഞ്ഞില്ലേ നമ്മൾ പോകുന്ന കാര്യം??” അവൾ ചോദിച്ചു

“പറഞ്ഞിരുന്നു”

“ന്നിട്ട് അവൻ എന്ത് പറഞ്ഞു ”

“എന്ത് പറയാൻ പോയ് അടിച്ചു പൊളിച്ചു വരാൻ പറഞ്ഞു ”

“ആം അവൻ ഒരു പാവമാണ്”

“അതേ.. ആരുമായി ഒരു കൂട്ടും ഇല്ലാതിരുന്ന എന്നെ പിടച്ചു വലിച്ചു കൂടെ കൂടിയവന. അവൻ ഇല്ലായിരുന്നെ ഞാൻ പഴേ പോലെ ആരോടും മിണ്ടാട്ടമില്ലാതെ ഇരുന്നേനെ”

“അവന്റെ കാര്യം ആലോചിക്കുമ്പോ അന്ന് ക്ലാസിൽ വച്ച്‌ നിങ്ങൾ വിളമ്പുന്ന കാര്യം പറഞ്ഞപ്പോ അവൻ എന്നോട് ചൂടായത ഓർമ വരുന്നേ”

“ഹ ഹ അന്ന് നിനക്ക് അത് വേണമായിരുന്നു അഹങ്കാരി”

“ഹും… ഞാൻ അന്ന് നിന്നെ കളിയാക്കി പറഞ്ഞത് ഒന്നും അല്ല ”

“ഒ പിന്നെ പിന്നെ നീ ഇനി ഇങ്ങനെ പറഞ്ഞോ”

“എടാ സത്യമാണ്”

“ശെരി”

“നിനക്ക് എന്നെ വിശ്വാസം ഇല്ല ല്ലേ”

“യ്യോ ഞാൻ വിശ്വസിച്ചു ന്റെ പൊന്നോ….”

“ഹും.. ദേ ഇതാണ് ഇക്കോ പോയിന്റ് നീ ഇവിടെ ഇറങ്ങിക്കോ ഞാൻ കാർ കൊണ്ട് പാർക്ക് ചെയ്തിട്ട് വരാം ”

അവൾ അവനെ എക്കോ പോയിന്റ് നു മുന്നിൽ ഇറക്കി കാർ പാർക്ക് ചെയ്യാൻ പോയി .
കിരൺ അവിടെ ഇറങ്ങി ഓരോന്നോകെ നോക്കി നിന്നു.

“എന്താടാ ചോക്ലേറ്റ് വാങ്ങണോ??”

ചോക്ലേറ്റും പാവകളും ഒക്കെ വിൽക്കുന്ന കടയ്ക്ക് മുന്നിൽ ഓരോന്ന് നോക്കി നില്കുമ്പോഴ അവൾ വന്നത്

“നല്ല ചോക്ലേറ്റ് മാ … കൊഞ്ചം ട്രൈ പണ്ണി പാര്”

കടയിൽ നിന്ന ചേച്ചിയും ഒരെണ്ണം സാമ്പിൾ ആയി എടുത്ത് അവന്റെ കയ്യിൽ കൊടുത്തു പറയാൻ തുടങ്ങി

“സംഭവം കൊള്ളാട്ടോ .. ദെ നീ നോക്ക്”

അവൻ അതിന്റെ കുറച്ചു കഴിച്ചിട്ട് ബാക്കി അവൾക്ക് നീട്ടി . അവൾ അത് വാങ്ങി കഴിച്ചിട്ട് ഒരു പാക്കറ്റ് വാങ്ങി

“വ എക്കോ പോയിന്റ് കാണിച് തരാം ”

“നീ ഹൈപ്പ് കേറ്റി ഹൈപ്പ് കേറ്റി ഇത് എവിടെ പോണ്”

“നീ വാടാ”

അവൾ അവനെയും വലിച്ചു ലേക്കിന് സൈഡിലേക്ക് സ്റ്റെപ്പ് ഇറങ്ങി .

അധികം ആളൊന്നും വന്നിട്ടില്ല അവിടെ

“ഇത് എന്ത് ?? ഇതാണോ നീ ഹൈപ്പ് കേറ്റിയ സ്ഥലം ഇവിടെ എന്ത് കാണാൻ”

കിരൺ കൈയും കെട്ടി നിന്ന് ചോദിച്ചു

“ഇവിടെ കാണാൻ അല്ല പൊട്ട… കേൾകാൻ ആണ് ”

“എന്ത്?”.

“നിനക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ആരെയാണ്??”

“അമ്മ” ഒട്ടും അമാന്തിക്കാതെ അവൻ പറഞ്ഞു

“എന്ന നീ ഇവിടെ കണ്ണടച്ചു നിക്ക് ”

“അവൾ അവനെ ലേക്ക് നു അഭിമുഖമായി നിർത്തി കൊണ്ട് പറഞ്ഞു”

“എന്തിനാ?? ”

“നീ നിക്ക് പൊട്ട’

“ആ നിന്ന് ”

Leave a Reply

Your email address will not be published. Required fields are marked *