ഉണ്ടകണ്ണി – 13 2

“ഇനി നീ അമ്മയുടെ പേര് ഉച്ചത്തിൽ വിളിചെ”

“അമ്മയുടെ പേര് ഇപോ വേണ്ട നിന്റെ പേര് വിളിക്കാം നീ അല്ലെ ഇപോ ഇവിടെ ഉള്ളത് ”

“ആ എന്ന എന്റെ പേര് വിളിക്ക് . മാക്സിമം ഉച്ചത്തിൽ വിളിക്കണേ”
” ആ ഞാൻ വിളിക്കാൻ പോവാണേ…”

“കോപ്പ് ഒന്ന് വിളിക്കുമോ??”

“ആ വിളിക്കാം….. റെഡി …. ”

“കോപ്പ് ഒന്ന് വിളിക്കടെ”

“അക്ഷരാ………..”

അവൻ ഉച്ചത്തിൽ വിളിച്ചു.

അവൻ വിളിച്ച പുറകെ ലേക്ക് നു അപ്പുറം നിന്ന് തിരികെ അതേ വിളി ഇങ്ങോട്ട് വന്നു

“ങേ…. അത് കൊള്ളാല്ലോ”

അവൻ അത്ഭുതത്തോടെ കണ്ണു തുറന്നു .. അവൾ അവന്റെ മുഖഭാവം ഒക്കെ കണ്ടിട്ട് ചിരിച്ചു കൊണ്ട് നിൽക്കുന്നു

” ഇതാണ് എക്കോ പോയിന്റ് മനസിലായ”

“സംഭവം പൊളി”

അവൻ പിന്നേം പിന്നേം അവളുടെ പേരും ഓരോന്നോകെ വിളിച്ചു കുവൻ തുടങ്ങി

” ടാ ടാ മതി മതി.. ”

അവൾ അവനെ വലിച്ചു മുകളിലേക്ക് കയറി

“സംഭവം കൊള്ളാം കേട്ടോ , ഇനി ഇതുപോലെ എന്താ ഇവിടെ സർപ്രൈസ് ഉള്ളത്”

“ഇനീം ഉണ്ട് ഒരു ദിവസം കൊണ്ടെന്നും കണ്ടു തീരില്ല ഇവിടുത്തെ കാഴ്ച്ച

നമുക്ക് ഇനീം വരാല്ലോ.. ”

” ആ അത് വരണം ”

“എന്ന നീ ഇവിടെ നിക്ക് ഞാൻ പോയ്‌ കാർ എടുത്തോണ്ട് വരാം ”

“അവൾ അവനെ പിന്നേം അവിടെ നിർത്തി കാർ എടുക്കാൻ പോയി”

കിരൺ പിന്നേം കടയിൽ ഒക്കെ ഓരോന്ന് നോക്കി നിൽക്കാൻ തുടങ്ങി .

സമയം കടന്ന് പോയി.. അവളെ കാണുന്നില്ല

കുറെ നേരം ആയിട്ടും അവളെ കാണാത്തത് കൊണ്ട് കിരൺ അവളുടെ ഫോണിൽ വിളിച്ചു നോക്കി ബെൽ അടിക്കുന്നത് അല്ലാതെ ആരും എടുക്കുന്നില്ല .

കിരൺ കാർ പാർക്ക് ചെയ്‌ത അടുത്തേക്ക് നടന്നു പക്‌ഷേ അവിടെയും അവളെ അവൻ കണ്ടില്ല, അവളുടെ കാർ അല്ലാതെ അവളെ ആ പരിസരത്ത് ഒന്നും അവൾ ഇല്ല.
അവന് ആകെ പേടിയാവാൻ തുടങ്ങി

ആ പരിസരത്ത് ഉള്ള കടയിൽ ഒക്കെ അവൻ അവളെ തിരക്കി എങ്കിലും ആർക്കും അവനു പ്രതീക്ഷ നൽകുന്ന മറുപടി ഒന്നും നൽകിയില്ല .

എന്ത് ചെയ്യണം എന്നറിയാതെ ആകെ തകർന്നു അവൻ അവിടെ ഒക്കെ നടക്കാൻ തുടങ്ങി . ജെറിയെ വിളിച്ചുനോക്കി എങ്കിലും അവനു ഫോണ് കണക്ട് ആയില്ല.

സമയം പോയിക്കൊണ്ടിരുന്നു ആകെ തകർന്ന് കണ്ണോകെ നിറഞ്ഞു റോഡ്

സൈഡിൽ നിന്ന കിരൺ നു മുന്നിലേക്ക് ഒരു കറുത്ത ബൊലേറോ വന്നു നിന്നു ..

സൈഡ് ഗ്ലാസ് തുറന്നപ്പോൾ ഡ്രൈവിങ് സീറ്റിൽ അവനെ നോക്കി ചിരിച്ചിരിക്കുന്ന ആളെ കണ്ടവൻ ഞെട്ടി

“ഐശ്വര്യ..” അവൻ ആ പേര് ഉരുവിട്ടു.

………………………………………………………………………………

ജെറിയുടെ വീട്

“ടാ എണീക്കട .. ”

ഉച്ചകത്തെ ഊണുംകഴിഞ്ഞ്‌ കിടന്നുറങ്ങുന്ന ജെറിയെ കുത്തി പൊക്കാൻ ശ്രമിക്കുകയാണ് അമ്മ

“എന്റെ പൊന്നമ്മേ ഞായറാഴ്ച ആണ് ഞാൻ ഒന്ന് കിടന്നു ഉറങ്ങിക്കോട്ടെ ”

“എടാ ചെറുക്കാ.. നീ എണീറ്റ് വേഗം താഴോട്ട് വന്നേ നിന്നെ ആരോ കാണാൻ വന്നിരിക്കുന്നു ”

അവൻ പുതച്ചിരുന്ന പുതപ്പ് അമ്മ വലിച്ചു മാറ്റി

” ആര്??” ഉറക്ക ചടവോടെ അവൻ അമ്മെയെ നോക്കി

“എനിക് അറിയില്ല ഒരു പെണ്ണ്…. ആരാ എന്താ ന്ന് ഒക്കെ ചോദിച്ചപ്പോ നിന്നെ കാണണം എന്നല്ലാതെ ഒന്നും പറയുന്നില്ല”

“ങേ…. ഏത് പെണ്ണ് ??”

“എനിക്ക് എങ്ങനെ അറിയാം .. നീ പറ ആരാ ആ പെണ്ണ് ??”

“എന്റെ പൊന്നമ്മേ എനിക്ക് അമ്മ അറിയാത്ത ഒരു പെണ്ണിനേം അറിയില്ല .. വാ നോക്കാം ”

” ആ വ വ പിന്നെ ഈ കോലത്തിൽ വരരുത് നാറുന്നു … ഈന്ത യൊക്കെ ഇറങ്ങി ഇരിക്കുന്നു നോക്കിയേ??”

അവൻ ഇളിച്ചു കൊണ്ട് ബാത്റൂമിലേക്ക് പോയി.
പെട്ടെന്ന് മുഖം ഒക്കെ കഴുകി റെഡി ആയി ജെറി താഴേക്ക് ഇറങ്ങി . ആരാണ് വന്നത് ന്ന് അവനു ആലോചിച്ചിട്ട് ഒരു ഐഡിയ യും ഇല്ലായിരുന്നു .

ജെറി താഴേക്ക് ഇറങ്ങി വരുമ്പോൾ കണ്ടു താഴെ സോഫയിൽ ഒരു സുന്ദരിയായ പെണ്കുട്ടി ഇരിക്കുന്നു . വലിയ വണ്ണം ഒന്നും ഇല്ലാതെ മനോഹരമായ കണ്ണുകളും ശരീര വടിവുകളും ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരി വെള്ള ചുരിദാറിൽ അവളുടെ സൗന്ദര്യം തെറിച്ചു നിൽക്കുന്നു . ജെറി താഴെ ഇറങ്ങി മൻസിലായില്ല എന്ന മട്ടിൽ അവളെ നോക്കി . അവളുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടെന്ന് അവനു തോന്നി, എങ്കിലും അവനെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചു .

Leave a Reply

Your email address will not be published. Required fields are marked *