ഉണ്ടകണ്ണി – 13 2

” അയ്യോ ആണോ ന്നിട്ട് നീ മിണ്ടിയില്ലല്ലോ .. ഞാനും തിരക്കി ന്ന് പറഞ്ഞേകണേ ”

‘നീ തന്നെ പറഞ്ഞോ ഞാൻ നമ്പർ അയച്ചു തരാം ”

“ആം ”

“അല്ല നീ എന്താ സ്വപ്നം കണ്ട കാര്യം പറഞ്ഞേ”

“ആ അത് രസമാണ് ഓർമയില്ലേ ഞാൻ കാറിൽ ഇരുന്ന് ഞെട്ടി യത് ”

“നീ എന്തായിരുന്നു സ്വപ്നം ന്ന് പറ ചെക്കാ ”

“അതേ… നീ അന്ന് എന്നെ വീട്ടിൽ കൊണ്ട് എല്ലായിരുടെയും മുന്നിൽ നിർത്തി ഇതാണ് എന്നെ താലി കെട്ടിയ ആൾ എന്നു താലിമാല ചുരിദാറിന്റെ ഇടയിൽ നിന്ന് എടുത്ത് കാണിക്കുന്നത് ”

അവൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു

“ഹ ഹ ഹ ഹ അടിപൊളി അത് നല്ല ഒരു ഐഡിയ ആയിരുന്നല്ലോ ശേ…. എന്തുകൊണ്ട് ഞാൻ അത് ഓർത്തില്ല”
“ഓടിക്കോ നിനക്ക് ചിരി, ഞാൻ അന്ന് അനുഭവിച്ചത് എനിക്കെ അറിയൂ ”

“ന്നിട്ട് പിന്നെ എന്താ സംഭവിച്ചത്??”

“എന്നിട്ട് എന്താ നിന്റെ അച്ഛൻ ഇറങ്ങി എന്നെ തല്ലാൻ വരുന്ന കണ്ടപ്പോ ആണ് ചാടി എണീറ്റത് ”

“ഹ ഹ ഹ ഹ ”

“അധികം ചിരികണ്ട അഹങ്കാരി”

“അഹങ്കാരി യോ ഞാനോ …”

“ആ അതേ ”

“അതിന് ഞാൻ എന്ന അഹങ്കാരമാടാ കാണിച്ചേ??”

“അങ്ങനെ ഒന്നും ഇല്ല ചുമ്മ കിടക്കട്ടെ” അവൻ ചിരിച്ചു

“പ്ഫ തെണ്ടി… നിനക്ക് ഇപ്പോ എന്നെ കളിയാക്കൽ കുറച്ചു കൂടുന്നുണ്ട് ”

അവൾ അവന്റെ തോളിൽ തല്ലികൊണ്ടു പറഞ്ഞു

വാ ഇവിടെ ഇതൊകെ മതി നമുക്ക് എക്കോ പോയിന്റിലും ടോപ്പ് സ്റ്റേഷനിലും ഒക്കെ പോവാം

അവർ രണ്ടും കൂടെ വീണ്ടും കാർ പാർക്കിങ്ങിലേക്ക് പോയി.

” അക്ഷ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ??”

കാറിൽ കേറി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു

” നിനക്ക് വേറെ ലവർ ഒന്നും ഇല്ലായിരുന്നോ ഇതുവരെ?”

“എന്താണ് ഇപ്പോ ഇങ്ങനെ ഒരു ചോദ്യം??”

അവൾ സംശയരൂപേണ അവനെ നോക്കി

“ഏയ് ഞാൻ ചുമ്മ ചോദിച്ചതാ , ഉണ്ടായിരുന്നോ??”

“ഏയ് ഇല്ലട.. ഒരുപാട് പേര് പ്രൊപോസ് ചെയ്തിട്ടുണ്ട് സ്കൂൾ കാലം മുതലേ പക്ഷേ എനിക്ക് അതിനൊന്നും താൽപ്പര്യം ഇല്ലായിരുന്നു . ഒന്നാമത് എന്റെ സ്വാഭാവമാർക്കും ഇഷ്ടമാവില്ല പിന്നെ എനിക്ക് അപ്പോൾ ഒന്നും പ്രേമം ഇഷ്ടം തുടങ്ങിയ വികാരങ്ങളോട് ഒന്നും താല്പര്യം ഇല്ലായിരുന്നു ”

“പിന്നെ ഇപോ എങ്ങനെ തോന്നി അതും എന്നോട്?”

“അതിന് നിന്നോട് എനിക്ക് പ്രേമം ഇല്ലാലോ ആരാ നിന്നോട് ഈ കള്ളമൊക്കെ പറഞ്ഞു തന്നെ”

അവൾ ഒരു കള്ള ചിരിയോടെ അവനെ നോക്കി

അങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല ന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി
“അയ്യേ… ടാ നീ ഇത്ര തൊട്ടാവാടി ആവല്ലേ

. ഞാൻ ചുമ്മ പറയുന്നേ അല്ലെ ഇതൊക്കെ..”

” അക്ഷ ഈ പാവപ്പെട്ട വീട്ടിൽ വളരുന്ന മിക്ക കുട്ടികളോട് ചോദിച്ചു നോക്കിയാലും അവർ എല്ലാരും വലിയ ആഗ്രഹം ഒന്നും ഇല്ല എന്നൊക്കെ ചുമ്മ പറയും എങ്കിലും എല്ലാരുടെയും മനസിൽ അവരുടെ കൂട്ടുകാർ ഒക്കെ നല്ല നല്ല വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കുറച്ചുകൂടെ വലുതായ ബൈക്കും മൊബൈലും ഒക്കെ കൊണ്ടു നടക്കുന്നത് കാണുബോ നമുക്ക് അതൊന്നും പറ്റുന്നില്ലൊ ല്ലോ എന്ന സങ്കടം ആയിരിക്കും മുഴുവൻ . ഞാനും അങ്ങനെ ഒക്കെ തന്ന ആയിരുന്നു നിനക്കറിയാമോ അന്ന് കോളേജിൽ പോവാൻ എനിക് ഇടാൻ നല്ലൊരു ജോഡി ഡ്രസും ഒരു ബാഗും വാങ്ങാൻ ആണ് ഞാൻ നിന്റ വീട്ടിൽ വിളമ്പാൻ വന്നത് അന്ന് നീ കാശ് പോലും തരാതെ എന്നെ അവിടുന്ന് ഓടിച്ചു വിട്ടപ്പോൾ വീട്ടിലേക്ക് പോകുന്ന വഴിക്ക് എല്ലാം ഞാൻ കരയുകയായിരുന്നു മനസിൽ മുഴുവൻ എല്ലാത്തിനോടും ഉള്ള ദേഷ്യവും നിന്നോട് ഉള്ള പകയും ഒക്കെ ആയിരുന്നു പക്ഷെ കോളേജിൽ വച്ചു നിന്നെ വീണ്ടും കാണും ന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല.പിന്നെ എന്തൊക്കെ സംഭവിച്ചു ഹോ ഇപോ ദേ നിന്റെ കൂടെ ഇവിടെ ഇങ്ങനെ ഇരിക്കും എന്നു വരെ ഞാൻ എന്റെ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യമാണ് .”

അവൻ പറഞ്ഞു നിർത്തി അവളെ നോക്കുമ്പോ അവൾ ഇരുന്ന് കരയുന്നത് ആണ് കാണുന്നത്

“യ്യോ … ടി നീ കരയെല്ലേ… ദേ… നോക്കിയേ… എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല അന്ന് അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയത് ..”

Leave a Reply

Your email address will not be published. Required fields are marked *