ഉണ്ടകണ്ണി – 3 1

ഞാൻ അതും പറഞ്ഞു പുറതേക്ക് ഇറങ്ങാൻ പോയതും അക്ഷര എന്റെ കയ്യിൽ കേറി പിടിച്ചു

“എനിക്ക് അറിയാം..” അവൾ പറഞ്ഞു

ഞാൻ വിശ്വസിക്കാതെ അവളെ നോക്കി

അവൾ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി

“നീ എന്നെ തല്ലിയിട്ട് പോയ സമയം പ്രിൻസിപ്പൾ നെ കാണാൻ പോയ സൗമ്യാ മിസ് നിന്നെ വിളിച്ചിട്ടും കിട്ടാഞ്ഞിട്ട് നിന്റെ അമ്മയുടെ നമ്പറിൽ വിളിച്ചിരുന്നു .. ‘അമ്മ യോട് കാര്യം പറഞ്ഞപ്പോൾ അമ്മ എല്ലാം പറഞ്ഞു നടന്നത് ഒക്കെ ടീച്ചർ എന്നോടും പറഞ്ഞു നിന്നെ സസ്‌പെൻഡ് ചെയ്യിക്കാൻ സമ്മതികരുത് എന്നൊക്കെ .. സോറി. ഇതിനും പിന്നെ അന്നത്തെ വീട്ടിലെ സംഭവത്തിനും I’m extremely sorry കിരൺ”

ഞാൻ അന്തംവിട്ട് നില്കുവാണ് ഇവൾ സോറി പറയുന്നു ഹോ കാക്ക ങ്ങാനും മലന്നു പറക്കുമോ…

“പ്രിൻസിപ്പാൾ നെ ഈസിയായ് നിർത്താം പക്ഷെ അച്ചൻ… അച്ഛൻ നിന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ വന്നതാ .. ഞാൻ കരഞ്ഞു കാൽ പിടിച്ചു ഓരോന്നോക്കെ പറഞ്ഞിട്ട അങ്ങേര് ഒന്ന് അടങ്ങിയത് തന്നെ ” അവൾ പറഞ്ഞു നിർത്തി

“പിന്നെ അവൾ വലിയ തെറ്റ് ചെയ്ത് ശരിയാണ് പക്ഷെ ഒരു പെണ്ണിനെ കേറി കൈ വച്ചത് നല്ല പ്രവർത്തിയല്ല കേട്ടോ.. അവൾ അറിഞ്ഞാണ്ട് ചെയ്തത് പോലും അല്ല അത്.. പിന്നെ ഇപോ അവൾ നിന്നെ രക്ഷിച്ചു
അതിന് നീ ഒരു പ്രത്യുപകാരം ചെയ്യണം പറ്റുമോ??

അനുപമ എന്നെ നോക്കി ചോദിച്ചു

“എന്ത് ”

എനിക്ക് ചൊറിഞ്ഞു കേറി വന്നെങ്കിലും ഞാൻ ചോദ്യ ഭാവേണ രണ്ടുപേരേയും മാറി മാറി നോക്കി

“അത് ഒന്നുമില്ല നീ ഇപോ അവളുടെ കൂടെ വീട് വരെ ഒന്നു ചെല്ലണം ബാക്കി അവൾ അവിടെ വച്ചു പറയും ok”

അനുപമ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് എന്നോട് പറഞ്ഞു

ഞാൻ ഒന്നും മിണ്ടാതെ നിൽകുന്ന കണ്ടു അക്ഷര ചാടി കേറി പറഞ്ഞു

“വെറുതെ വേണ്ട ചെയ്യുന്ന കാര്യത്തിന് ചോദിക്കുന്ന കാശ് തരും ഞാൻ ”

ഞാൻ ആണേൽ എന്തോ അവസ്ഥയിൽ ഇരിക്കുകയാണ് .. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് ന്ന് പോലും മനസിലാവുന്നില്ല

“കിരണേ…” അക്ഷര വിളിച്ചപ്പോൾ ഞാൻ സ്വാബോധത്തിലേക്ക് വന്നു

“അപ്പോ പോവാം” അവൾ ചോദിച്ചു

ഞാൻ ഏതോ ബോധത്തിൽ എണീറ്റ് നിന്നു

“അപ്പോ ഓൾ ദി ബെസ്റ്റ് .. ഇനി അടി ഉണ്ടാകാതെ നല്ല കുട്ടികൾ ആവണം രണ്ടും കേട്ടലോ ” അനുപമ എണീറ്റുകൊണ്ട് പറഞ്ഞു

അക്ഷരയുടെ പുറകെ ഞാൻ വെളിയിൽ ഇറങ്ങി നടന്നു അനുപമ ഞങ്ങൾപോകുന്നത് നോക്കി അവിടെ ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു.

കാർ ആ വലിയ വീടിനു മുന്നിലേക്ക് ഗേറ്റ് കടന്നു കയറി

ആ വീട് കണ്ടപ്പോൾ തന്നെ എന്റെ മനസിൽ അന്നത്തെ ഓർമകളാണ് വന്നത് .. കരഞ്ഞു കൊണ്ട് സൈക്കിൾ എടുത്ത് ഓടിയ ഓട്ടം എന്റെ മനസ്സിനെ പിടിച്ചു കുലുക്കി

“വാ ” അക്ഷര യുടെ വിളി കെട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്

“എന്നെ കോളേജിൽ ആക്കാമോ എനിക്ക് പോണം ” ഞാൻ പറഞ്ഞു..

“ഇപോ പോവാം നീ വാ .. നീ ഒന്നും മിണ്ടാതെ നിന്ന മതി ”

അവൾ എന്നെ വലിച്ചു കൊണ്ട് വീടിന് ഉള്ളിലേക്ക് കേറി

അവിടെ വീടിന് വെളിയിൽ കോളേജിൽ വച്ചു കണ്ട കുറച്ചു പേർ എന്നെ തുറിച്ചു നോക്കുന്നുണ്ട്
ആ വലിയ കൊട്ടാരം പോലുള്ള അകത്തേക്ക് കേറിവരുന്ന ഹാളിൽ നിന്ന് അവൾ അച്ചനെ ഉച്ചത്തിൽ വിളിച്ചു

ഇവളുടെ വിളി കേട്ട് ആ വീടിന്റെ പല ഭാഗത്ത് നിന്ന് സ്ത്രീകൾ ഉൾപ്പടെ ഓരോരുത്തരും ഇറങ്ങി വന്നു ,അതിൽ അയ്യരെ മാത്രം എനിക് മനസിലായി. അയാളും എന്നെ അവിടെ കണ്ട ചോദ്യ ഭാവെന നിൽക്കുകയാണ് .

.പെട്ടെന്ന് മുകളിൽ നിന്ന് സ്റ്റെപ്പ് ഇറങ്ങി അവളുടെ അച്ഛൻ പ്രതാപൻ നടന്നു വന്നു .. എന്നെ കണ്ട അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു വരുന്നത് ഞാൻ കണ്ടു

“എടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവളുടെ മുന്നിൽ വരരുത് ന്ന് ”

അയാൾ അതും പറഞ്ഞു എന്റെ നേരെ നടന്നതും അക്ഷരയുടെ ശബ്ദം ഉയർന്നു

“അച്ഛാ എന്റെ ഭർത്താവിനെ തൊട്ടു പോവരുത്”

ആ റൂമിലെ സകല ആളുകളുടെയൊപ്പം ഞെട്ടി തെറിച്ചു കൊണ്ട് ഞാൻ അവളെ നോക്കിയപ്പോൾ അവൾ ചുരിദാറിന്റെ ഉള്ളിൽ നിന്ന് ഒരു താലിമാല എടുത്ത് നീട്ടി കാണിച്ചു നിൽക്കുന്നതാണ് ഞാൻ കണ്ടത്

Leave a Reply

Your email address will not be published. Required fields are marked *