അവൾ നടന്നു അവളുടെ കാറിനു അടുത്ത് എത്തി
“ഉം കേറ് ”
“എങ്ങോട്ട് ?”
“കാറിൽ കേറാൻ”
ഞാൻ അനങ്ങാതെ നിന്നു
അവൾ എന്നെ തള്ളി കാറിന്റെ ഫ്രണ്ട് സൈഡ് സീറ്റിൽ കയറ്റി , അവൾ വന്നു ഡ്രൈവിംഗ് സീറ്റിലും കേറി… അവൾ കാർ മുന്നോട്ട് എടുത്തു. ഞാൻ നോക്കുമ്പോൾ എന്നെയും കൊണ്ട് വണ്ടി മുന്നോട്ട് പോയ കണ്ട് ഓടി ജെറി വരുന്നതാണ്. എന്നാൽ അവൻ എത്തുമ്പോൾ ഞങ്ങൾ ഗേറ്റ് കടന്നിരുന്നു
ഞാൻ ഒന്നും മിണ്ടാതെ മുന്നിലോട്ട് നോക്കി ഇരുന്നു
“സീറ്റ് ബെൽറ്റ് ഇട്”
“എന്താ??? ” ഞാൻ ചോദ്യ ഭാവേ അവളെ നോക്കി
“സീറ്റ് ബെൽറ്റ് ഇടാൻ ” അവൾ പിന്നേം പറഞ്ഞു
അവസാനം ഞാൻ തപ്പി തടയുന്നത് കണ്ട അവൾ വണ്ടി സൈഡിൽ ഒതുക്കി സീറ്റ് ബെൽറ്റ് എനിക്ക് ഇട്ട് തന്നു
“കാറിൽ ആദ്യമായ് കേറുവാണല്ലേ വിളമ്പുകാരാ ” അവൾ സീറ്റ് ബെൽറ്റ് ഇടുന്ന വഴി ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു
ഞാൻ രൂക്ഷമായി അവളെ നോക്കി
“എവിടെക്കാ നീ എന്നെ കൊണ്ടുപോകുന്നേ??” ഞാൻ ചോദിച്ചു
“അത് അപ്പോൾ കണ്ട മതി തൽക്കാലം മിണ്ടാതെ ഇരുന്നോ”
അവൾ ചിരിച്ചുകൊണ്ട് കാർ വീണ്ടും മുന്നോട്ട് എടുത്തു. വണ്ടി മുന്നോട്ട് പോയി കൊണ്ടിരുന്നു അവൾ പിന്നെ ഒന്നും മിണ്ടിയും ഇല്ല ഞാനും ഒന്നും മിണ്ടാതെ ഇരുന്നു..
വണ്ടി അമ്മയെ അഡ്മിറ്റ് ചെയ്‌ത ഹോസ്പിറ്റലിലേക്ക് കേറിയപ്പോൾ ഞാൻ അവളെ നോക്കി
“ഇത്… ഇത് എന്താ ഇവിടെ ..??
” ഇവിടെ ഒരാളെ കാണാൻ”
“ആരെ?”
“അത് അപ്പോൾ കണ്ട മതി”
വണ്ടി പാർക്കിങ്ങിൽ ഒതുക്കി അവൾ ഇറങ്ങി . കാറിൽ നിന്ന് ഇറങ്ങാതെ ഇരുന്ന എന്റെ സൈഡിൽ വന്നു അവൾ ഡോർ തുറന്നു
“ഇറങ്”
“എന്തിനാ എന്ന കോളേജിൽ കൊണ്ട് ആക്ക്”
“ഹ ഇറങ് വിളമ്പുകാരാ”
എന്റെ മുഖത്ത് ദേഷ്യം ഇരച്ചു വന്നു .. ഞാൻ വെളിയിലേക്ക് ഇറങ്ങി
“ചൂടാവണ്ട വ ”
അവൾ അതും പറഞ്ഞു മുന്നോട്ട് നടന്നു
ഞാൻ വേറെ വഴി ഇല്ലാതെയാന്ത്രികമായി അവളുടെ പുറകെയും നടന്നു
അമ്മയെ എന്തായാലും രാജൻ ചേട്ടൻ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയി കാണും അതുമല്ല, അമ്മയുടെ കാര്യം ഇവൾക്ക് അറിയാനും സാധ്യത ഇല്ല. പിന്നെ ഇവൾ എന്നെ ഇത് എങ്ങോട്ട് കൊണ്ടുപോകുവാ .. എന്റെ ഉള്ളിൽ പ്രതാപൻ പറഞ്ഞ വാക്കുകൾ ഓടി വന്നു .. ഒരു പേടിയൊക്കെ തോന്നി തുടങ്ങി..
ഹോസ്പിറ്റലിനു ഉള്ളിൽ കേറിയ ഞങ്ൾ ഇപ്പോൾ ഓർത്തോ സെക്ഷനു മുന്നിൽ എത്തി
“ഡോക്ടർ അനുപമ ചന്ദ്രൻ ”
ബോർഡിലെ പേര് ഞാൻ പയ്യെ.. വായിച്ചു
“ഇവിടെ എന്താ ” ഞാൻ ചോദിച്ചു
“എന്നെ തല്ലിയ നിന്റെ കൈ തല്ലി ഓടിക്കാൻ പോവാ അപ്പോൾ ഒന്ന് ഡോക്ടറെ നേരത്തെ കണ്ട് പറഞ്ഞേക്കാം ന്ന് കരുതി കേറിയത വാ ”
അവൾ ചിരിച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞിട്ട് ഡോക്ടർ ടെ മുറിയിലേക്ക് കേറി
ഞാൻ അന്തംവിട്ട് കുറച്ചു നേരം വെളിയിൽ നിന്ന് പിന്നെ പതിയെ അകത്ത് കയറി
“ആ ഇതാണോ ആള് ?” ഒരു മധുരമായ ശബ്ദം
നോക്കുമ്പോൾ ഡോക്ടർ ടെ സീറ്റിൽ കാണാൻ നല്ല ലുക്കുള്ള ഒരു പെണ്ണ് ഇരിക്കുന്നു സൈഡിലെ ചെയറിൽ അവളും
ഞാൻ ഒന്നും മിണ്ടാതെ പരുങ്ങി നിന്നു.
“എന്താടോ ഒന്നും മിണ്ടാതെ നിക്കണേ ഇരിക്ക്” അനുപമ വീണ്ടും പറഞ്ഞു
ഞാൻ ചെയറിൽ ഇരുന്നു
“താൻ എന്തിനാടോ ഇവളെ തല്ലിയത് ?”
ഇപ്പോൾ അനുപമയുടെ ശബ്ദം കുറച്ചു സീരിയസ് ആയിട്ടുണ്ട്
ഞാൻ ഒന്നും മിണ്ടിയില്ല രൂക്ഷമായി അക്ഷരയെ നോക്കുക മാത്രം ചെയ്തു
“തന്നോടാ ചോദിച്ചത്?” വീണ്ടും അനുപമ ചോദിച്ചു
“അത് ചോദിക്കാൻ താൻ ആരാ… ദെ അക്ഷര ഇത്രേം നേരം ഞാൻ മിണ്ടാതെ നിന്ന് ,
ഞാൻ പോകുവാ നിങ്ങൾ കാശുകാർക്ക് ഒരു ചിന്തയുണ്ട് ഞങ്ങളെ പോലുള്ളവരെ ഒക്കെ എങ്ങനെ വേണേലും ഇട്ട് തട്ടി കളിക്കാം ന്ന് .. ഞാൻ തന്നെ തല്ലി അതിന് ഞാൻ മാപ്പ് ചോദിക്കുന്നു പക്ഷെ ഒരു കാര്യം നീ മനസിലാക്കണം .. നീ എന്റെ കയ്യിൽ നിന്ന് അടിച്ചു മാറ്റി കൊണ്ടുപോയ ആ ഫോണ് … അതിന് അന്ന് എന്റെ അമ്മയുടെ ജീവന്റെ വിലയുണ്ടായിരുന്നു ,ഇതേ ആശുപത്രിയിൽ അവരെ സമയത്ത് എത്തിക്കാൻ ആൾ ഉണ്ടായതു കൊണ്ട് അവർ ഇപോ എന്റെ വീട്ടിൽ ജീവനോട് ഉണ്ട്..
എനിക്ക് പോണം ഇനി എന്നെ ശല്യം ചെയ്യരുത് സോറി… എല്ലാത്തിനും..”
