അവർ അതും പറഞ്ഞവളെ നോക്കി .. അവൾ ഒന്ന് ഇളിച്ചു കാണിച്ചു
“പറഞ്ഞമ്മേ … ഞാൻ … ഞാൻ പൊക്കോട്ടെ എനിക്ക് വീട്ടിൽ ചെന്നിട്ട് അത്യാവശ്യം ഉണ്ടായിരുന്നു ” ഞാൻ എണീക്കാൻ തുടങ്ങി
“ഹ അവിടെ ഇരിക്ക്. ഒരു ചായ എങ്കിലും കുടിച്ചിട് പോയാൽ മതി .” അവർ അതും പറഞ്ഞകതേക്ക് പോയി
‘അമ്മ പോയതും അക്ഷര എന്റെ മുന്നിൽ വന്നു നിന്നു
“നീ ഒന്ന് എണീറ്റെ.” അവൾ ആജ്ഞാപിച്ചു ഞാൻ ആ സോഫയിൽ നിന്ന് എണീറ്റ് അവളെ എന്താ ന്ന രീതിയിൽ നോക്കി നിന്നു.
“അപ്പോൾ ‘അമ്മ പറഞ്ഞതൊക്കെ കേട്ടല്ലോ ഇത്രേ ഉള്ളൂ കാര്യങ്ങൾ , അല്ലാതെ നിന്നോട് എനിക്ക് സഹതാപം തോന്നിയിട്ടൊന്നും അല്ല ഞാൻ സോറി പറഞ്ഞത്.. അമ്മയെ ധിക്കരിക്കാൻ എനിക്ക് പറ്റില്ല അത് കൊണ്ട് അമ്മക്ക് നിന്നെ ഒന്നു കാണണം എംനിന്നേം കൊണ്ട് ഇവിടെ വന്നതാ. ഇതായിരുന്നു ആ ഉപകാരം, അത് കഴിഞ്ഞു ഇനി നീ വേഗം ഇറങ്ങിക്കോ ഇവിടെ ഇരുന്ന് അധികം സുഖിക്കണ്ട ”
സ്തബ്ധനായി ഞാൻ അവളെ നോക്കി, ഇന്നലെ വരെ കണ്ട ആ പഴേ അക്ഷരയെ ഞാൻ വീണ്ടും കണ്ടു ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ നിൽക്കുന്നു… ഇതെന്തൊരു ജന്മം.. ഞാൻ പതിയെ വാതിൽ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
“അതേ .. ഒന്ന് നിന്നെ… ” ഞാൻ എന്താ ന്ന ഭാവത്തിൽ തിരിഞ്ഞു നിന്നു
“നിന്റെ ഫോണ് വേണ്ടേ??”
അപ്പോഴാണ് ഞാൻ അതിനെ പറ്റി ആലോചിക്കുന്നത് തന്നെ “വേണം” ഞാൻ പതിയെ പറഞ്ഞു
“ഫോണൊക്കെ തരാം നീ അവിടെ ഇരുന്നെ.” ഞാൻ വീണ്ടും ചോദ്യ ഭാവേന അവളെ നോകി “അവിടെ ഇരിക്കാൻ ” അവൾ കുറച്ചു ഒച്ചയിൽ പറഞ്ഞു ഞാൻ യാന്ത്രികമായി സോഫയിൽ വന്നിരുന്നു , അവൾ എന്റെ മുന്നിലായി ചെയറിൽ ഇരുന്നു
” ടാ മനുഷ്യൻ ആയാൽ ഇത്ര നിഷ്കളങ്കത പാടില്ല ഞാൻ നിന്നോട് ഇപോ ഇറങ്ങി പോകാൻ ചുമ്മ നിന്നെ ഒന്ന് ചൂടാക്കാൻ പറഞ്ഞതാ… ന്നിട്ടും നീ ഒന്നും മിണ്ടാതെ ഇറങ്ങി പോകുന്നു എന്റെ പൊന്നോ ഒരു വിചിത്രമായ ജന്മം തന്ന നീ … ”
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി . അവൾ ഇളിച്ചുകൊണ്ടിരിക്കുവാണ്
“ഒ നിങ്ങൾ ഒക്കെ പറഞ്ഞാൽ ഇറങ്ങി പോകാതെ ഞാൻ എന്ത് ചെയ്യാൻ… പിന്നെ ഇറക്കി വിടൽ എനിക്ക് വലിയ പുത്തരി ഒന്നുമല്ല ഇവിടെ ആണേൽ ഇത് ആദ്യവും അല്ലാലോ അതുകൊണ്ട് അത് വിട് .. എന്റെ ഫോണ് തരുമോ അത് കൊണ്ട എന്റെ ജോലിക്കാര്യങ്ങൾ നടക്കുന്നത് പ്ലീസ് ” ഞാൻ വീണ്ടും ചാടി എണീറ്റു
അവൾ അതൊകെ കേട്ട് എന്തോ മറുപടി പറയാൻ നിന്നതും ‘അമ്മ ചായയും പലഹാരങ്ങളുമായി കടന്നു വന്നു
“മോനെന്താ എണീറ്റ് നിൽകുന്നേ അവിടെ ഇരിക്ക്… ഇപോ പോവാം ഇതൊക്കെ ഒന്ന് കഴിച്ചെ..” അവർ ചായ എടുത്ത് തന്നതിന് ശേഷം ഓരോന്ന് എടുത്ത് എന്നെ കൊണ്ട് കഴിപ്പിച്ചു . അക്ഷര ഒന്നും മിണ്ടാതെ അമ്മയുടെ അടുത്ത് ഇരിക്കുകയാണ്
“അല്ല കിരണേ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുവാ നിന്നെ എനിക്ക് നിന്നെ നല്ല മുഖ പരിചയം ഉണ്ടല്ലോ ?? ” ‘അമ്മ സംശയതോടെ എന്നെ നോക്കി
” ആ ഉണ്ടാവും അമ്മേ ഇവിടുത്തെ ചേച്ചിയുടെ കല്യാണത്തിന് ഫുഡ് വിളമ്പാൻ ഞാൻ ഇവിടെ ഉണ്ടായിരുന്നു. അന്ന് കറി എടുക്കാൻ പോയ എന്നെ അക്ഷര വന്നു തട്ടി കറി മറിഞ്ഞപ്പോൾ എന്നെ ഇവിടുന്ന് ആട്ടി ഇറക്കിയത് വലിയ ബഹളം ഒക്കെ ആയിരുന്നു ” ഞാൻ ഒരു ചെറു പുഞ്ചിരിയോടെ അവളെ നോക്കിക്കൊണ്ട് പറഞ്ഞു അത് കേട്ട് അമ്മയാണേൽ ആകെ വിളറി വെളുത്ത് പോയി. ഇടക്ക് തിരഞ്ഞു അവളെ നോക്കുന്നുണ്ട് അവളും ഒന്നും മിണ്ടിയില്ല
“മോൻ അതൊക്കെ മറന്നു കള . നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി ഇരിക്കണം കേട്ടോ ഇവൾക്ക് കുറച്ചു അഹങ്കാരം കൂടുതൽ ആണ് ഞങ്ങളുടെ കുഴപമാ മോൻ ക്ഷമിക്കണം ” അവർ അതും പറഞ്ഞു അവളെ നോക്കി
” ഹേയ് എന്തിനാ അമ്മേ ക്ഷമയോകെ എനിക്ക് ഇതൊന്നും പുത്തരിയല്ല .. പിന്നെ കൂട്ടുകാർ ആവുന്ന കാര്യം അത് നടക്കും ന്ന് തോന്നുന്നില്ല ഞാൻ ശ്രമിക്കാം .. ഞാൻ പൊക്കോട്ടെ ചായക്ക് നന്ദി , ഇപോ അമ്മയെ വീട്ടിൽ കൊണ്ടു വന്നു കാണും എനിക്ക് അങ്ങിട്ട് പോണം ” ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി
“മോനെ നിക്ക് .. ടി അവനെ കൊണ്ട് വീട്ടിൽ ആക്കിയിട്ട് വ ” ‘അമ്മ അവളെ നോക്കി പറഞ്ഞു . കേൾക്കണ്ട താമസം അവൾ വേഗം കാറിന്റെ കീ എടുത്ത് ഇറങ്ങി
