ഉണ്ടകണ്ണി – 4 Like

“എടാ ഇതെന്തോ ചതിയ.. അവളെ നീ തല്ലിയ മുതൽ അല്ലെ ഈ പരിപാടികൾ തടുങ്ങിയത് ഇവൾ”

“അതേ ടാ പക്ഷെ ഇവൾ അന്ന് എന്റെ ഫോണ് എന്തിനാ എടുത്ത് മാറ്റിയത് .. അന്ന് നമ്മൾ ഹോസ്പിറ്റലിൽ നിക്കുമ്പോ ഇവൾ പറഞ്ഞത് ഞാൻ ഇവളുടെ അടുത്ത് ചെല്ലാൻ ആണ് ഫോണ് എടുത്ത് മാറ്റിയത് എന്നല്ലേ?”

“അതേ പക്ഷെ… എനിക്ക് ഒരു സ്പെല്ലിംഗ് മിസ്റ്റേക് ആയാണ് തോന്നിയത് ഇപോ തന്നെ നിന്നെ പ്രേമിക്കുന്നു എന്നു ഇവൾ പബ്ലിക്ക് ആയി പറഞ്ഞത് കേട്ടോ… ആളുകളെ മനപൂർവം അത് അറിയിക്കാൻ വേണ്ടി തന്നെ ആണ് അവൾ പറഞ്ഞത് ന്ന് എനിക് തോന്നുന്നു. ”

“ശരിയാണല്ലോ ” ഞാൻ അതും ആലോചിച്ചു നിന്നു…

“എന്തായാലും നമുക്ക് നോക്കാം വ നമുക്ക് ഇപോ പണി ഉണ്ട്” ജെറി അതും പറഞ്ഞു ക്യാന്റീൻ കൗണ്ടറിലേക്ക് പോയി കൂടെ ഞാനും

ആ ദിവസം പിന്നെ ഞാനക്ഷരയെ കണ്ടില്ല . കാണാൻ വേണ്ടി ശ്രമിച്ചതും ഇല്ല എന്തൊക്കെയോ പേടി ഉള്ളിൽ നിറഞ്ഞു തുടങ്ങിയിരുന്നു .

അന്ന് വീട്ടിൽ ചെന്ന് അമ്മയെ കണ്ടപ്പോഴാണ് മനസ് ഒന്ന് തണുത്തത് .
അമ്മയോട് എല്ലാം പറയണോ … ഞാൻ കുറെ മനസിൽ ഇട്ട് ആലോചിച്ചു പിന്നെ വേണ്ട ന്ന് വച്ചു .

അന്ന് ഉറങ്ങാൻ കിടന്നപ്പോഴും അക്ഷര എന്നെ പ്രേമിക്കുന്നു കല്യാണം കഴിക്കാൻ പോകുന്നു എന്ന വാക്കുകൾ ആയിരുന്നു മനസിൽ മുഴുവൻ … ശെടാ ഇതൊക്കെ ഞാൻ എന്തിനാ ആലോചിക്കുന്നെ .. അവൾ ഒരു കാശുകാരി പെണ്ണ് അവളുടെ ടൈം പാസ്സിനു എന്തെങ്കിലും ഒക്കെ കാണിച്ചു കൂട്ടുന്നത് ആവും ഞാൻ പഠിക്കാൻ ആണ് ആ കോളേജിൽ പോകുന്നേ പഠിച്ചു നല്ല നിലയിൽ എത്തുമെന്ന് അമ്മക്ക് വാക്ക് കൊടുത്തത് ആണ് എന്റെ മനസിൽ വേറെ ചിന്തകൾ ഒന്നും പാടില്ല …. ഞാൻ ദൃഢനിശ്ചയം എടുത്ത് ഉറങ്ങാൻ കിടന്നു

എന്നാലും അവൾ പറഞ്ഞ ആ ബന്ധം എന്താന്ന് എനിക്ക് ഇപ്പോഴും കത്തിയിരുന്നില്ല

രാവിലെ ജെറി വിളിക്കുമ്പോൾ ആണ് ഞാൻ എണീക്കുന്നത്

“എന്താടാ രാവിലെ ”

“മൈരേ നീ കോളേജിലേക്ക് വേഗം വന്നേ ” “എന്താടാ?” ഞാൻ ഞെട്ടലോടെ ചോദിച്ചു

“നീ വാ അപ്പോ പറയാം ”

ഞാൻ വേഗം റെഡി ആയി കോളേജിലേക്ക് പോയി .. എന്റെ ധൃതി കണ്ടു ‘അമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല ഞാൻ സൈക്കിൾ വെക്കുന്ന കടയ്ക്ക് മുന്നിൽ ജെറി നിൽപ്പുണ്ടായിരുന്നു

“ടാ നീ വന്നേ ” എന്നെ കണ്ടതും അവൻ എന്നെ വലിച്ചു കോളേജിലേക്ക് നടന്നു കോളേജിലേക്ക് ചെല്ലുമ്പോൾ തന്നെ എന്നെ അവിടെ പരിചയം ഉള്ള ഓരോരുത്തരും നോക്കി ആക്കിയ പോലെ ചിരിക്കുന്നുണ്ട്

എനിക്ക് ഒന്നും മനസ്സിലായില്ല

കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ അക്ഷരയുടെ പുറകെ നടക്കുന്ന വേറെ ബാച്ചിലെ ചില കോഴികൾ എന്റെ നേരെ വന്നു “ടാ നീ എങ്ങനെ അവളെ വളച്ചെടുതട … സമ്മതിക്കുന്നു നിന്നെ ഭാഗ്യവാൻ” ഞാൻ ഒന്നും മനസിലാകാതെ നില്കുവാ

ജെറി എന്നെയും പിടിച്ചു വലിച്ചു ക്യാന്റീനിലേക്ക് കേറി .

എക്സിബിഷൻ അവസാന ദിവസമായതിനാൽ നല്ല തിരക്ക് ആയിരിക്കും ന്ന് ഉറപ്പാണ്

“ജെറി എന്താടാ സംഭവം ” കൗണ്ടറിൽ എത്തിയ ഞാൻ അവനെ മാറ്റി നിർത്തി ചോദിച്ചു
“ടാ നിങ്ങൾ തമ്മിൽ ഇഷ്ടം ആണ് കല്യാണം കഴിക്കാൻ പോകുവാ എന്നൊക്കെ അവൾ ഇന്നലെ പറഞ്ഞത് ഇവിടെ ഫുൾ വൈറൽ ആയി … എല്ലാരും അറിഞ്ഞു അതിന്റെ ആണ് ഈ കണ്ടതൊക്കെ ”

“ങേ… അതിന് … അവൾ എന്തെങ്കിലും പറഞ്ഞു ന്ന് വച്ചു ഞാൻ എങ്ങനെ ”

“ആ ഇനി മോങ്ങിക്കോ നീ ഇപോ ഇവിടുത്തെ ഭാഗ്യ കാമുകൻ ആണ് കോടീശ്വരിയായ അക്ഷര പ്രതാപനെ വളച്ച മഹാ കാമുകൻ ” അവൻ എന്തോ വലിയ നാടക ഡയലോഗ് പോലെ പറഞ്ഞു

“ടാ പോടാ മനുഷ്യനെ വെറുതെ പേടിപ്പിക്കല്ലേ… കോപ്പ് ”

“ടാ നീ നോക്കിക്കോ അവൾ എന്തോ മുന്നിൽ കണ്ടു കളിക്കുവ ഞാൻ ഇന്നലെ പറഞ്ഞില്ലേ … നമുക്ക് കണ്ടുപിടിക്കടാ നീ വാ നമുക്ക് പണി തുടങ്ങാം ” ജെറി അതും പറഞ്ഞു ക്യാന്റീനിലേ പരിപാടികളിലേക്ക് പോയി കൂടെ ഞാനും

അതേ സമയം മെയിൻ ഹാളിൽ അക്ഷരയെ കൂട്ടുകാരികൾ വളഞ്ഞിരുന്നു . എല്ലാർക്കും അവളുടെ റിലേഷൻ എങ്ങനെ ഉണ്ടായി എന്നൊക്കെ അറിയണം എന്നാൽ അവൾ ഒന്നും മിണ്ടാതെ എല്ലാരേം പിരിച്ചു വിട്ടു .. അവളുടെ ഉറ്റ സുഹൃത്ത് ആയ അരുണിമ മാത്രം അവിടെ നിന്നു . എല്ലാരും മാറി കഴിഞ്ഞപ്പോൾ അരുണിമ അവളുടെ അടുത്തേക്ക് ചെന്നു

Leave a Reply

Your email address will not be published. Required fields are marked *