ഉണ്ടകണ്ണി – 4 Like

“ടാ ഒന്ന് പതിയെ പോടാ ഞാനും അങ്ങോട്ട് തന്നെ ഉള്ളതാണ് ” അവസാനം ഞാൻ എന്റെ വീട്ടിലേക്ക് കയറുന്ന വഴിയുടെ മുന്നിൽ എത്തി
ഒരു ഷീറ്റ് ഇട്ട പലക കൊണ്ട് മറച്ച സാധാ കൊച്ചു വീട് ആയിരുന്നു എന്റേത് വീടിന് മുന്നിൽ രാജൻ ചേട്ടൻ കസേരയിൽ ഇരുപ്പുണ്ടായിരുന്നു

“ആ നീ വന്നോ ഞാൻ നീ വരാൻ കാത്തിരിക്കുകയായിരുന്നു ” എന്നെ കണ്ട രാജൻ ചേട്ടൻ എണീറ്റ് എന്റെ നേരെ നടന്നു വന്നു പെട്ടന്ന് അക്ഷരയെ കണ്ട് പുള്ളി ആരാ ന്ന് എന്നോട് കണ്ണു കൊണ്ട് ചോദിച്ചു

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ വീട് കണ്ടു ഒന്ന് ഞെട്ടി വഴിയിൽ തന്നെ നില്കുവാണ് അവൾ

” ഇത് എന്റെ ക്ളാസിൽ പഠിക്കുന്ന കുട്ടിയ അക്ഷര ” ഞാൻ രാജൻ ചേട്ടനെ നോക്കി പറഞ്ഞു

” ആണോ.. ഞാൻ മരുന്നും കാര്യങ്ങളും ഒക്കെ അകത്ത് വച്ചിട്ടുണ്ട് ‘അമ്മ കിടക്കുവാ എല്ലാം നോക്കിയേക് ഞാൻ ഇറങ്ങുവാ നീ വരാൻ വേണ്ടി കാത്തിരുന്നത.. മോൾ അമ്മയെ കാണാൻ വന്നതാവും അല്ലെ കേറി വ എന്താ വഴിയിൽ തന്നെ നിൽക്കുന്നത് ” അവൾ ആകെ വിളറി നില്കുവാണ് ..

“വ അമ്മയെ കാണണ്ടേ ” ഞാൻ അവളെ ഉള്ളിലേക്ക് വിളിച്ചു .. രാജൻ ചേട്ടൻ പുള്ളിയുടെ വീട്ടിലേക്ക് പോയി

ഞങ്ൾ കേറിയപ്പോൾ ‘അമ്മ നല്ല ഉറക്കം ആയിരുന്നു ഞാൻ അവളെ കട്ടിലിന്റെ അടുത്ത് കിടന്ന കസേരയിൽ ഇരുത്തി അമ്മയെ വിളിച്ചു … രണ്ടുമൂന്ന് വട്ടം വിളിച്ചു കഴിഞ്ഞപ്പോൾ ‘അമ്മ എണീറ്റു എന്നെ കണ്ടതും മുഖം വിടർന്നു “നീ ഇത് എവിടെ പോയതാ മോനെ ” അതും പറഞ്ഞു തിരിഞ്ഞതും അക്ഷരയെ കണ്ടതും ഒരുമിചായിരുന്നു

“ഇത്…. ഇത് ആരാ മോനെ .. അക്ഷര ആണോ?” അത് കേട്ടതും അവളുടെ മുഖം അത്ഭുതം കൊണ്ട് വിടർന്നു

“അതേ അമ്മേ എങ്ങനെ മനസിലായി ” ഞാൻ ചോദിച്ചു

“അത് ഇപോ വേറെ ആർ നിന്റെ കൂടെ ഇപോ ഇവിടെ വരാൻ കൂടാതെ കവിളത്ത് നീ തല്ലിയ പാടും കിടക്കുന്നു കുരുത്തം കെട്ടവനെ.. ഒരു പെങ്കൊച്ചിനെ ഇങ്ങനെ ഒക്കെ തല്ലാമോ ” ‘അമ്മ സ്വല്പം ദേഷ്യത്തിലാണ് പറഞ്ഞത് ഞാൻ ഒന്നും മിണ്ടിയില്ല ” അല്ല മോൾ എന്താ മിണ്ടാതെ ഇരുന്നെ ? ടാ മോൾക്കൊരു കാപ്പി ഇട്ടെ “
‘അമ്മ അതും പറഞ്ഞ്‌ എണീക്കാൻ തുടങ്ങി

“അയ്യോ എണീക്കണ്ട അമ്മേ കിടന്നോ കാപ്പി ഒന്നും വേണ്ട. ഞാൻ അമ്മയെ ഒന്ന് കണ്ടു ഒരു മാപ്പ് പറയാൻ വന്നതാ … ഞാൻ ഫോണ് എടുത്ത് മാറ്റിയ കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത് ”

“ഹേയ് അതൊന്നും സാരമില്ല മോളെ എന്തായാലും നടക്കേണ്ടത് ഒക്കെ നടന്നു ഇനി ഒരു പ്രശ്നം ഉണ്ടാവരുത് .. നല്ലോണം പഠിക്കണം .ഇവൻ എന്തായാലും പഠിക്കും ന്ന് എനിക്കറിയാം ” ‘ അമ്മ ചിരിച്ചുകൊണ്ട് എന്നെ നോക്കി

“പഠിച്ചുകൊള്ളാം അമ്മേ .. ഞാൻ ഇറങ്ങട്ടെ അമ്മയെ ഒന്ന് കാണണം ന്നെ ഉണ്ടായിരുന്നുള്ളൂ ഇനിയും എന്നെങ്കിലും വരാം ”

“അത് വരണം എന്തായാലും വന്നത് അല്ലെ നീ കാപ്പി കുടിച്ചിട്ട് പോയ മതി ”

“നമ്മുടെ കുടിലിലെ കാപ്പി ഒക്കെ കൊട്ടാരത്തിൽ താമസിക്കുന്നവർക്ക് ഇറങ്ങുമോ ” ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു ” ടാ ടാ… ” ‘അമ്മ എന്നെ വിലക്കി

അവൾ ഒന്നും മിണ്ടാതെ ഞാൻ കൊണ്ടുവന്ന കാപ്പി എടുത്ത് കുടിച്ചു ‘അമ്മ ആണേൽ ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരിക്കുവാ അവളോട് അവളും തിരിച്ചും എന്തൊക്കെയോ പറയുന്നു . ഞാൻ ഒന്നും മിണ്ടാതെ അവിടെ ഒരു മൂലക്ക് നിന്നു.

“ടാ മോളെ കൊണ്ട് റോഡിൽ വിട് ” “ശരി വ ” ഞാൻ അവളുമായി വീടിന് പുറത്തേക്ക് ഇറങ്ങി “ശരിയമ്മേ ഞാൻ പോയിട്ട് വരാം ” അവൾ അമ്മയെ നോക്കി കൈ വീശി ” തീർച്ചയായും വരണം .. ടാ വരുന്ന വഴി ആ ഗോപാലൻ ചേട്ടന്റെ കടയിൽ നിന്ന് 2 പാക്കറ്റ് പുട്ടുപൊടി വാങ്ങിക്കോ കേട്ടോ ” ഞാൻ തലയും കുലുക്കി റോഡിലേക്ക് നടന്നു പുറകെ അവളും

“ടാ ഒന്ന് പതിയെ പോടാ.. ഞാനും നിന്റെ കൂടെ വരുവ .. ” ഞാൻ ഒന്നും മിണ്ടാതെ അവളെ കാറിനു അടുത്ത് ആക്കി

“അപ്പോ ബൈ കോളേജിൽ കാണാം ” അവൾ കൈവീശി “ഉം” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്ത് കട ലക്ഷ്യമാക്കി നടന്നു അവൾ കാറും എടുത്ത് പോയ്.
കടയിൽ നിൽക്കുമ്പോഴാണ് ഞാൻ ഫോണ് ന്റെ കാര്യം ഓർത്തത് .. ഫോൺ പോക്കറ്റിൽ നിന്ന് എടുത്ത് സ്വിച്ച് ഓണ് ആക്കി ..അപ്പോഴേക്കും പുട്ടുപൊടി കിട്ടിയിരുന്നു .. കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഞാൻ ജെറിയെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *