“അതെ തന്നെ ആണ് ഒന്നിങ് വന്നേ ”
ഞാൻ പതിയെ എണീറ്റ് അവൾ ഇരിക്കുന്ന ടേബിളിനു അടുതേക്ക് നടന്നു
” ടാ നീ അവിടെ ഇരുന്നെ” അവൾ അവൾക്ക് അഭിമുഖമായി കിടക്കുന്ന ചെയർ ചൂണ്ടി കൊണ്ട് പറഞ്ഞു
“എന്തിന് ” “നീ ഇരിക്ക് പറയാം” ഞാൻ ഇരുന്നു
” ഇനി ആ അപ്പവും ബീഫും എടുത്ത് കഴിക്ക് ഞാൻ നിനക്ക് വേണ്ടി വാങ്ങിയത.”
ഞാൻ അന്തംവിട്ട് അവളെ നോക്കി . അവൾ ഒരു പുഞ്ചിരിയോടെ അപ്പം കഴിക്കുവാണ്
“എനിക്ക്… എനിക്ക് വേണ്ട.”
“ഓഹോ അതെന്താ നിനക്ക് വേണ്ടത്തത് മര്യാദക്ക് കഴിക്കുന്നുണ്ടോ ”
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു “കഴിക്കാൻ … ” അവളുടെ ശബ്ദം ഉയർന്നു ഞാൻ യാന്ത്രികമായി കഴിക്കാൻ തുടങ്ങി
“ആ അങ്ങനെ കഴിക്ക് ..” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അയ്യേ ഞാൻ എന്തൊരു മണുങ്ങൂസൻ ആണ് അവൾ ഒന്ന് ഒച്ച വച്ചപ്പോൾ അവൾ പറയുന്നത് ഒക്കെ ചെയ്യുന്നു..
” ഫോണ് എന്തേ”
“ങേ…”
“ഞാൻ ഇന്നലെ വാങ്ങി തന്ന ഫോണ് എന്തേ ന്ന് ?”
“കയ്യിൽ ഉണ്ട്”
“ഇങ്ങെടുത്തെ ” ഞാൻ ഫോണ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു ” ഒരു ഫോണ് വാങ്ങി തന്നിട്ട് എന്റെ നമ്പർ പോലും സേവ് ചെയ്യാൻ വയ്യല്ലേ ” ഞാൻ ഒന്നും മിണ്ടിയില്ല അവൾ ആ ഫോണിൽ നിന്നും അവളുടെ നമ്പറിലേക്ക് വിളിച്ചു കോണ്ടാക്ട് സേവ് ചെയ്തു .
“ടാ ” പെട്ടെന്ന് അലർച്ച പോലൊരു ശബ്ദം കേട്ടു ഞാൻ നോക്കുമ്പോൾ ജെറിയാണ്..
ഞാൻ സീറ്റിൽ നിന്നും എണീറ്റു “എന്താ എണീറ്റത് ഇരിക്കട അവിടെ നീ ഇത് കഴിച്ചെച്ചു എണീറ്റ മതി ” അവൾ എന്നെ വലിച്ചു കസേരയിൽ ഇരുത്തി .. ഞാൻ നോക്കുമ്പോൾ കയ്യിൽ ഇരുന്ന പെട്ടി ഉള്ളിൽ കൊണ്ട് വച്ചിട്ട് ഞങ്ങൾക് നേരെ ജെറി പാഞ്ഞു വരികയയാണ്
“ടി എന്താ നിന്റെ ഉദ്ദേശ്യം ? ” ജെറി അവളോട് ദേഷ്യത്തോടെ ചോദിച്ചു “കണ്ടില്ലേ ഫുഡ് കഴിക്കുന്നു ” അവൾ സിമ്പിളായി പറഞ്ഞു ജെറിക്ക് ചൊറിഞ്ഞു വരുന്നുണ്ടന്ന് അവന്റെ ശരീര ഭാഷയിൽ തന്നെ എനിക്ക് മനസിലായി
“എടി കോപ്പേ എന്താ നിന്റെ ഉദ്ദേശ്യം ന്ന് എനിക്ക് അറിയില്ല .. ഇനിയും ഇവനെ കുഴിയിൽ ചാടിക്കാൻ ആണ് നിന്റെ ഉദ്ദേശ്യം ങ്കിൽ ഈ ജെറി ആരാണ് ന്ന് നീ അറിയും കേട്ടോടി പുല്ലേ ”
“എണീറ്റ് വാടാ നാണം ഇല്ലാത്തവനെ നിനക്ക് കിട്ടിയത് ഒന്നും പോര അല്ലെ ” ജെറി എന്നെ വലിച്ചേഴുന്നേൽപിച്ചു കൗണ്ടറിലേക്ക് നടന്നു
“മിസ്റ്റർ ജെറി ഒന്ന് നിന്നെ… ” ഞങ്ങൾ രണ്ടും തിരഞ്ഞു നിന്നു
“അതേ എനിക്ക് ഇവനെ ഇഷ്ടമാണ് , കല്യാണം കഴിക്കാനും താല്പര്യം ഉണ്ട് എന്തേ തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?? ”
ഇത്തവണ ഞെട്ടിയത് ഞാൻ ഉൾപ്പടെ ആ ക്യാന്റീനിൽ അപ്പോ ഉണ്ടായിരുന്ന ഞങ്ങളെ അറിയാവുന്ന മുഴുവൻ ആൾക്കാരുമാണ്
ജെറി ഒന്ന് പതറിയെങ്കിലും
“എടി എടി ഒരുമ്പട്ടവളെ നിനക്ക് തട്ടി കളിയ്ക്കാൻ ഉള്ള പാവ ഒന്നും അല്ല ഇവൻ.. ഇവന് ചോദിക്കാനും പറയാനും ആരും ഇല്ല ന്നും നീ കരുതണ്ട .. നിനക്ക് ഇങ്ങനെ കൊണ്ടുനടക്കാൻ ഇവിടെ വേറെ പല വായി നോക്കികളും നിന്റെ പുറകെ നടക്കുന്നുണ്ടല്ലോ പോയ് അവന്മാരെ പൊക്കി കൊണ്ടു നടക്ക് .. ഇവനെ കിട്ടില്ല..”
ജെറി നിന്ന് കത്തുവാണ് ഞാൻ ആണേൽ എന്ത് പറയണം ന്ന് അറിയാതെ നിൽകുന്നു . ഇടക്ക് അവൾ എന്നെ നോക്കുന്നുണ്ട് പക്ഷെ എനിക്ക് ഒന്നും പറയാനും ഇല്ല താനും
“അവനെ കിട്ടുമോ ഇല്ലയോ എന്നൊക്കെ നീ പറയണ്ട അവൻ പറഞ്ഞോളും .. പിന്നെ നീ അവന്റെ വെറുമൊരു കൂട്ടുകാരൻ മാത്രം അല്ലെ .. ”
“അതേ കൂട്ടുകാരൻ ആണ് നീ അത് പോലും അല്ലാലോ ”
“കൂട്ടുകാരൻ അല്ലായിരിക്കും പക്ഷെ ഞങ്ങൾ തമ്മിൽ വേറൊരു ബന്ധം ഉണ്ട് പക്‌ഷേ അത് നിന്നോട് ഇപോ പറയാൻ സൗകര്യം ഇല്ല അത് ഞാൻ വേണ്ടപോലെ സൗകര്യം പോലെ അവനോട് പറഞ്ഞോളും കേട്ടല്ലോ… ബൈ വിളമ്പുകാരാ ”
അവൾ അതും പറഞ്ഞു എനിക്ക് ടാറ്റയും തന്ന് ക്യാന്റീൻ വിട്ട് ഇറങ്ങി നടന്നു..
“എന്താടാ ഇതിന്റെയൊക്കെ അർത്ഥം ?? ” അവൾ പോയതും ജെറി എന്റെ കുത്തിനു കേറി പിടിച്ചു ചോദച്ചു
“എന്റെ പൊന്നു ജെറി നീ കണ്ടില്ലേ അവൾ അപ്പോ പറഞ്ഞതെ എനിക്കും അറിയൂ ”
അവൻ എന്റെ കോളറിൽ നിന്നും വിട്ടു
