ഉണ്ടകണ്ണി – 4 Like

“വേണ്ടമേ ഞാൻ പൊക്കോളം ”

“നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് അവൾ അല്ലെ അപ്പോ കൊണ്ടാക്കുന്നതും അവൾ തന്നെ മതി . നീ പോയ്‌ വണ്ടിയിൽ കേറ്.. പിന്നെ നീ നേരത്തെ പറഞ്ഞ ആ കറി മറിഞ്ഞ സംഭവം ഞാൻ നീ പറഞ്ഞപ്പോൾ ആണ് കേട്ടോ അറിയുന്നെ.. പക്ഷെ നിന്നെ ഞാൻ .. ഈ മുഖം എനിക്ക് നല്ല പരിചയം ഉണ്ട് … ആ പോട്ടെ നീ ഇടക്കൊക്കെ ഇങ് വാ . ഞാൻ പറഞ്ഞ കേട്ടല്ലോ ഇനി നിങ്ങൾ കൂട്ടുകാർ ആയിരിക്കണം. ” ‘അമ്മ അതും പറഞ്ഞു എന്നെ കാറിൽ കയറ്റി.. ഞാൻ ചുമ്മ തല കുലുക്കി. അക്ഷരയും കാറിൽ കയറി . കാർ വീട്ടിൽ നിന്നും ഇറങ്ങി എന്റെ വീട് ലക്ഷ്യമാക്കി പോയികൊണ്ടിരുന്നു

കുറെ നേരം ഞങ്ൾ രണ്ടും മിണ്ടിയില്ല

” ടാ നീ അന്നത്തെ സംഭവങ്ങൾ ഒക്കെ ഇപ്പഴും ഓർത്തു നടക്കുവാണോ ” മൗനം ഭേദിച്ചത് അവളാണ്

” ഏത് ” ഞാൻ ചോദ്യ ഭാവേന അവളെ നോക്കി

” അന്നത്തെ കറി മറിഞ്ഞ സംഭവം”

” ഒ അതോ … ആ അത് അങ്ങനെ മറക്കാൻ പറ്റില്ലായിരുന്നല്ലോ ”

“ഞാൻ സോറി പറഞ്ഞല്ലോ ഇനി മറന്നു കൂടെ പ്ലീസ് ”

ശെടാ എനിക്ക് ഇവളെ മൻസിലാകുന്നേ ഇല്ലാലോ പെട്ടെന്നു പഞ്ച പാവമായി തോന്നും പെട്ടെന്ന് ക്രൂരയായ അഹങ്കാരിയും ആവും .. എന്തോ ഉദ്ദേശ്യം വച്ചുള്ള കളിയാണ് ന്ന് തോന്നുന്നു
“നീയെന്താ ആലോചിക്കുന്നെ” “ഹേയ് ഒന്നും ഇല്ല” ഞാൻ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു

അവൾവണ്ടി പെട്ടെന്ന് ഒരു മൈ ജി ഷോറൂമിനു മുന്നിലേക്ക് കയറ്റി നിർത്തി

” എന്താ ഇവിടെ ”

“നിന്റെ ഫോണ് റെഡി ആകണ്ടേ? ഇറങ്ങി വ” അവൾ കാർ തുറന്നു ഇറങ്ങി , പുറകെ ഞാനും എന്നാൽ കടയ്ക്ക് ഉള്ളിൽ ചെന്ന് അവൾ ഒരു പുതിയ ഫോണ് ആണ് വാങ്ങിയത് mi ടെ ഏറ്റവും പുതിയ മോഡൽ ആയിരുന്നു. ഞാൻ ആവുന്ന പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല അവസാനം അവൾ പേഴ്സിൽ കരുതിയിരുന്ന എന്റെ സിം അതിൽ ഇട്ടു

” ദെ നിന്നോട് ഞാൻ ചെയ്തതിന് ഒക്കെ ഉള്ള പരിഹാരം ആണ് ഇത് .. ഇനി അക്കാര്യം ഒന്നും എന്നോട് പറയരുത് .. നമ്മൾ ഇനി ഫ്രണ്ട്‌സ് ആണ് ഓകെ ആണോ”

ഞാൻ ഒന്നും മിണ്ടാതെ നിന്നു

“ടാ വാങ്ങടാ … ” അവൾ ഉച്ചത്തിൽ പറഞ്ഞു ആ കടയിൽ നിന്നവർ എല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ യാന്ത്രികമായി ഞാൻ ആ ഫോണ് വാങ്ങി ” ആ നല്ല കൂട്ടുകാരൻ ,അപ്പോ വ നിന്റെ വീട്ടിൽ പോവാം ” അവൾ പുറത്തേക്ക് ഇറങ്ങി . രണ്ടുപേരും കാറിൽ കയറി കാർ പിന്നെയും മുന്നോട്ട് പോയിക്കൊണ്ടിരുന്നു

” എന്നെ കോളേജിനു മുന്നിൽ വിട്ടാൽ മതി ” ഞാൻ പറഞ്ഞു

“അതെന്താ നിന്നെ വീട്ടിൽ കൊണ്ട് വിടാൻ ആണ് അമ്മയുടെ ഓഡർ ഇല്ലേൽ എനിക് പണി കിട്ടും .. അറിയാല്ലോ കണ്ടതല്ലേ ”

” വേണ്ട എന്നെ കോളേജിന് ഫ്രണ്ടിൽ വിട്ടാൽ മതി എന്റെ സൈക്കിൾ അവിടെ ഉണ്ട് . ”

“സൈക്കിൾ ?? നീ സൈക്കിളിൽ ആണോ വരുന്നേ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ ഞാൻ എന്നും നീ നടന്നു പോകുന്നത് അല്ലേൽ ജെറി ടെ കൂടെ പോകുന്നത് ആണല്ലോ കണ്ടിട്ടുള്ളത് ” അവൾ അത്ഭുതത്തോടെ പറഞ്ഞു എങ്കിലും ഇവൾ ഇതൊക്കെ എന്തിന് ശ്രദ്ധിക്കുന്നു എന്നായിരുന്നു എന്റെ മനസിൽ
“ഞാൻ സൈക്കിൾ കോളേജിന് മുന്നിൽ ഉള്ള കടക്ക് പിന്നിൽ ആണ് വെക്കുന്നത് അവിടെ പോയ്‌ അത് എടുത്ത് വീട്ടിൽ പോകും”

“ഓഹോ , എന്നാൽ നീ നാളെ സൈക്കിൾ അങ്ങനെ എടുത്താൽ മതി .. ഇപോ ഞാൻ നിന്നെ വീട്ടിൽ ആക്കി കൊള്ളാം പിന്നെ എനിക്ക് അമ്മയെ യും കാണണം ” ” എന്തിന് ” ” ഒന്നുമില്ല ഒന്ന് കാണാൻ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

ദൈവമേ ഇവളെ കൊണ്ട് ഞാൻ എങ്ങനെ വീട്ടിലേക്ക് ചെല്ലും .. ഞാൻ മനസ്സിൽ ആലോചിച്ചു. വണ്ടി കോളേജിന് മുന്നിൽ നിന്ന് എന്റെ വീടിന് അടുത്തേക്കുള്ള വഴിയിൽ കയറി വീട്ടിലേക്ക് പോകുന്ന വഴി കുറച്ചു ദൂരമേ കാർ പോകൂ ബാക്കി ബൈക്കോ സൈക്കിൾ ലോ നടന്നോ ഒക്കെ പോകണം . “ഇവിടെ വരെ വണ്ടി പോകൂ ബാക്കി നടക്കണം ” “ആണോ എന്ന വണ്ടി ഇവിടെ ഇടാം ” അവൾ വണ്ടി പാർക്ക് ചെയ്‌തു ഇറങ്ങി വന്നു ” അപ്പോ പോകാം ? ” അവൾ എന്തോ പാർക്കിൽ പോകുന്ന എക്സൈറ്റ്‌മെന്റിൽ എന്നോട് ചോദിച്ചു ഞാൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു ചുറ്റിലും ഉള്ള വീട്ടുകാർ ഒക്കെ അത്ഭുതതോടെ എന്നെ നോക്കുവാണ് .. കാറിൽ വന്നു ഒരു സുന്ദരിയായ കണ്ടാൽ തന്നെ നല്ല പണചാക്ക് ന്നൊക്കെ പറയുന്ന ഒരു പെണ്ണിന്റെ കൂടെ ഞാൻ വീട്ടിലേക്ക് നടക്കുന്നു ഇതൊന്നും പോരാഞ്ഞിട്ട് അവളുടെ കവിളും അടി കൊണ്ടു തിണർത്തു കിടക്കുന്നു . ചിലരൊക്കെ എന്നോട് കണ്ണുകൊണ്ട് ആരാ എന്താ ന്നൊക്കെ ചോദിക്കുന്നുണ്ട് . ഞാനും തിരിച്ചു കണ്ണുകൊണ്ട് എന്തോ കാണിച്ചു അവരെ ഒതുക്കി. “ഒത്തിരി നടക്കണോ ??” “വേണ്ട അപ്പുറത്ത വ ” ഞാൻ നടത്തത്തിനു സ്പീഡ് കൂട്ടി . അവൾ എന്റെ ഒപ്പം എത്താൻ ഇടക്ക് ഓടി വരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *