ഉണ്ടകണ്ണി – 4 Like

“നായിന്റെ മോനെ…@%^@&&@% ” നല്ല തെറിയാണ് അവിടുന്ന് കേട്ടത്

“ടാ ടാ ഞാൻ പറയാം… നീ തെറി വിളിക്കാതെ ” “പ്ഫ നാറി .. നീ ഒന്നും പറയണ്ട അപ്പോ പോയിട്ടി നിന്റെ ഒരു വിവരോം ഇല്ല . .. നീ അവളുടെ കൂടെ പോയത് കൊണ്ട് ഞാൻ ആകെ പേടിച്ചു ഇരിക്കുവായ്രുന്നു കൊപ്പേ ”

ഞാൻ അവനോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു . അവൻ ആണേൽ ഒന്നും വിശ്വസിക്കുന്നില്ല

” എടാ നീ അതിലൊന്നും വീണു പോകരുത് ഇത് എന്തോ ഉടയിപ്പ് ആണ് ഇല്ലേൽ അവൾ ഇങ്ങനെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ മാറുമോ ?”

” എനിക്കും ഒന്നും മനസിലാവുന്നില്ല ടാ അവളുടെ ഉദ്ദേശ്യം എന്താ ന്ന് ഇതൊന്നും പോരാഞ്ഞിട്ട് അവൾ എനിക്ക് ഒരു ഫോണും പുതിയത് വാങ്ങി ദേ ഇപോ അമ്മയെ വീട്ടിൽ വന്നു കണ്ടിട്ട് പോയ്‌തെ ഉള്ളൂ ”

“ങേ… പുതിയ ഫോണോ??? വീട്ടിലും വന്നോ .. ശെടാ ഇതെന്ത്… നീ എന്തായാലും നാളെ കോളേജിൽ വ നമുക്ക് അപ്പോ നോക്കാം ഞാൻ ഒന്ന് ആലോചികട്ടെ ”

“ആ നീ ആലോചിക് ” അവൻ ഫോണ് കട്ട് ആക്കി വീട്ടിലേക്ക് നടന്നു . അപ്പോഴും അവന്റെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു …

പിറ്റേന്ന് കോളേജിൽ എത്തിയ അവനെ കാത്ത് ജെറി വാതുക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു എക്സിബിഷൻ രണ്ടാം ദിനം ആയിരുന്നു . എന്നെ കണ്ടതും അവൻ ഓടി അടുത്ത് വന്നു

“എവിടെ ഫോണ് കാണിച്ചേ ” ഞാൻ അവനെ ഫോണ് കാണിച്ചു

“എടാ ഇത്… ഇത് ലേറ്റസ്റ്റ് മോഡൽ mi ആണല്ലോ 20000 നു മുകളിൽ റേറ്റ് ഉണ്ടാവും ഇതിന് .. എന്താടാ ഇതൊകെ ?”
“ടാ കൊപ്പേ അതല്ലേ ഞാൻ പറഞ്ഞേ എനിക്ക് ഒന്നും മനസിലാവുന്നില്ല ന്ന്”

“എന്തായാലും അവൾ വരട്ടെ നമുക്ക് നോക്കാം എന്താ അവളുടെ ഉദ്ദേശ്യം ന്ന് ”

ഞങ്ങൾ ക്യാന്റീനിലേക്ക് പോകാതെ വാതുക്കൽ അവളെ കാത്ത് നിന്നു.. എന്നാൽ കുറെ നേരം നിന്നിട്ടും അവളെ കണ്ടില്ല

“വാടാ സമയം ആയി ക്യാന്റീനിൽ ഇനി നമ്മളെ കണ്ടില്ലേൽ സീൻ ആവും ”

ഞങ്ങൾ ക്യാന്റീനിലേക്ക് പോയ്‌ ഇന്നലത്തെ അതേ പരിപാടികൾ തുടങ്ങി

എന്നാലും അവൾ എവിടെ പോയ്‌ കാണും ഞാൻ ആലോചിച്ചു

ആദ്യ ദിവസത്തേക്കാൾ തിരക്കായിരുന്നു രണ്ടാം ദിവസം 11 മണി വരെ ഒന്ന് മര്യാദക്ക് ഇരിക്കാൻ പോലും പറ്റാതെ ഞങ്ങൾ പണിയിൽ ആയിരുന്നു .. ഒന്ന് തിരക്ക് കുറഞ്ഞപ്പോൾ ഞങ്ങൾ ക്യാന്റീൻ കൗണ്ടറിൽ ഇരുന്നു ജെറി ഇടക്ക് വർഗീസ് ചേട്ടനുമായി അവസാന ദിവസം ഇതിലും തിരക്ക് ഉണ്ടാവുമെന്നോർത്ത് സാധങ്ങൾ വാങ്ങാൻ പുറത്തേക്ക് പോയി… ആരെങ്കിലും ഒരാൾ നിൽക്കാതെ പോകാൻ പറ്റാത്തത് കൊണ്ട് ഞാൻ കൗണ്ടറിൽ തന്നെ ഇരുന്നു . നല്ല ക്ഷീണം ഉള്ളത് കൊണ്ടും ആൾ ഒന്ന് കുറഞ്ഞത് കൊണ്ടും ഞാൻ അവിടെ ഇരുന്ന് ഒന്ന് മയങ്ങി പോയിരുന്നു.

“അതേ വിളമ്പുകാരാ…. ” ഞാൻ ഞെട്ടി എണീറ്റ് നോക്കി . കൗണ്ടറിന് മുന്നിൽ അക്ഷര നിൽക്കുന്നു ഞാൻ അത്ഭുതത്തോടെ അവളെ നോക്കി

“ഹലോ…. ഇവിടെ ഒന്നും ഇല്ലേ ”

അവൾ എന്റെ മുഖത്ത് കൈ വീശി

“നീ … നീ എപ്പോ വന്നു ”

“ങേ… അതുകൊള്ള അതൊകെ പറഞ്ഞാലേ ഇവിടെ ഫുഡ് കിട്ടൂ??”

എന്റെ മുഖം വിളറി

” അല്ല ഞാൻ… ആ. എന്താ വേണ്ടത് ”

” രണ്ട് ബിരിയാണി ”

“ബിരിയാണി ആവുന്നെ ഉള്ളൂ 12 അര എങ്കിലും ആവും”

“ഓഹോ എന്നാൽ എന്തുണ്ട് ഇപോ കഴിക്കാൻ”

” അപ്പം , പൊറോട്ട, ഇടിയപ്പം, ചപ്പാത്തി, പുട്ട്”

“കറിയോ”

“കറി കടല ,വെജിറ്റബിൾ കുർമ , ബീഫ് , ചിക്കൻ”

“ഓഹോ എന്നെ രണ്ടു സെറ്റ് അപ്പവും ബീഫും എടുത്തോ “
ഞാൻ കാശ് വാങ്ങി അവൾക്ക് കൂപ്പൺ കൊടുത്തു

അവൾ അതും വാങ്ങി അടുത്തുള്ള ഒരു ടേബിളിൽ പോയ്‌ ഇരുന്നു

ഇവൾ ഒറ്റക്ക് വന്നിട്ട് ഈ രണ്ടു പ്ളേറ്റ് എന്തിനാ ഓടർ ചെയ്തത് ആവോ .. എന്നാലും ഇന്നലെ ഭയങ്കര കമ്പനിയായി സംസാരിച്ച ഇവൾ ഇന്ന് എന്നെ പള്ളി പെരുന്നാൾ നു കണ്ട ഭാവം പോലും കാണിച്ചില്ലലോ . ഞാൻ അതും ആലോചിച്ചു വീണ്ടും കൗണ്ടറിൽ ഇരുന്നു.

സീനിയർ ചേട്ടൻമർ ആരോ അവൾക്കുള്ള ഓടർ കൊടുത്തു

ഞാൻ അത് ശ്രദ്ധിക്കാതെ കൗണ്ടറിൽ കാശ് എടുത്ത് എണ്ണി നോക്കിക്കൊണ്ട് ഇരുന്നു.

” അതേ വിളമ്പുകാരാ… ”

ഞാൻ തല ഉയർത്തി നോക്കി .. ഇവൾ എന്തിനാ എന്നെ വിളിക്കുന്നെ ആവോ

Leave a Reply

Your email address will not be published. Required fields are marked *