ഓമന : ഓഹ്, ഇവനിപ്പോ സിന്ധു അമ്മ മതിയോ..
സിന്ധു ഒന്ന് സന്ദോഷത്തോടെ പുഞ്ചിരിച്ചു കാണിച്ചു ഇരുവരും മുത്തശ്ശിയുടെ കൂടെ ഇരിപ്പായ്.
ഗോഗുൽ : അച്ഛമ്മേ, അച്ഛനെയും അമ്മയെയും എപ്പോഴാ കാണാൻ പറ്റുക?
ഓമന : ആ സിസ്റ്റർ വരട്ടെ. എന്നിട്ടു ഡോക്ടറിനെ കാണാൻ ആദ്യം പോണം. അപ്പോ ചോദികാം. നീ സമാദാനവായി ഇരിക്ക്.
അല്പം കഴിഞ്ഞു ഗോഗുൽ സിന്ധുവിന്റെ മടിയിൽ തലചായ്ച്ചു ഉറക്കവയ്. സിന്ധു ഒരു പുതിപ്പെടുത്തു അവനെ മുടി, തണുപ്പുകൊള്ളാതെ കിടത്തി ഉറക്കി. 5 മാണിയോട് കൂടി ഗ്ലാടിസ് സിസ്റ്റർ ഹോസ്പിറ്റലിൽ എത്തി. സിസ്റ്ററിന്റെ കണ്ടതും മുത്തശ്ശി അവരുടെ അടുത്തേക് ചെന്നു.
ഓമന : സിസ്റ്റർ ഇത്രയും നേരത്തെ വരണ്ടായിരുന്നല്ലോ
സിസ്റ്റർ : ഓ, അത് സാരമില്ല. നേരത്തെ അറിയിച്ചിരുനെങ്കിൽ നിങ്ങൾക്കു മഠത്തിൽ വന്നു ഒന്ന് ഉറങ്ങിയിട്ട് ഇങ്ങു വന്നാൽ മതിയായിരുന്നല്ലോ.
ഓമന : അയ്യോ, അത് സാരമില്ല. ഇത്രമൊക്കെ ഞങ്ങൾക്കുവേണ്ടി ചെയ്തുതന്നതുതന്നെ തന്നെ വലിയ കാര്യമാ..
സിസ്റ്റർ : ഇതൊക്കെയല്ലേ അമ്മേ എന്നെകൊണ്ട് പറ്റു.. അതാരാ?
ഗ്ലാടിസ് സിസ്റ്റർ തന്റെ മടിയിൽ ഗോഗുലിനെ ഉറക്കി കിടത്തി അവന്റെ പുറത്തു തല ഒരു വശത്തേക്കു ചെരിച്ചു വെച്ചു കിടന്നുറങ്ങുന്ന സിന്ധുവിനെ ചുണ്ടി കാണിച്ചു ചോദിച്ചു.
ഓമന : ഓഹ്, അത് പ്രസന്നന്റെ ഭാര്യ. ഒരാഴ്ച ലീവ് എടുത്തു ഞങ്ങളുടെ കൂടെ വന്നതാ. അവൾക്കിപ്പോ അവൻ മതി.
സിസ്റ്റർ : ഓഹ്, മരുമോളനല്ലേ, പക്ഷെ പെട്ടന്ന് കണ്ടാൽ അവന്റെ അമ്മയാണെന്നേ പറയു. ഇവിടുന്നു നോക്കുമ്പോൾ അവന്റെ നല്ല മുഖചായ.
മുത്തശ്ശി അവരെ, വിളിക്കാൻ തിരിഞ്ഞു നടന്നു.
സിസ്റ്റർ : വേണ്ട, അവരെ വിശ്രമിച്ചോട്ടെ. നമുക്കു ഒരു ചായ കുടിച്ചിട്ട് വരാം.
അങ്ങനെ മുത്തശ്ശിയും സിസ്റ്ററും അവിടുത്തെ കാന്റീനിലേക്കു പോയി ഓരോ ചായ കുടിക്കാൻ ആരംഭിച്ചു. ചായ കുടിക്കുന്നതിനിടയിൽ മുത്തശ്ശിയുടെ മുഖം വല്ലാതെഇരിക്കുന്നത് സിസ്റ്റർ ശ്രെദ്ദിച്ചു.
സിസ്റ്റർ : എന്ത് അമ്മേ, ഞാൻ കുറച്ചുനേരമായി ശ്രെദ്ധിക്കുന്നു, അമ്മയുടെ മുഖം വല്ലാതെ ഇരിക്കുന്നു. എന്തെങ്കിലും വിഷമം ഉണ്ടോ. അതോ എന്നോട് എന്തെങ്കിലും പറയാനുണ്ടോ.?
മുഖത്ത് നോക്കി തന്റെ മനസ് വയ്ച്ച സിസ്റ്ററിനെ നോക്കി മുത്തശ്ശി ഒന്ന് പതറി.
ഓമന : അത്, ഞങ്ങളുടെ കുട്ടിയെ തിരിച്ചു തന്ന സിസ്റ്ററിനോട് എനിക്ക് അത് മറച്ചു വെക്കാൻ സാധിക്കുന്നില്ല. അത്രയും കടപ്പാടുണ്ട് ഞങ്ങൾക്ക് സിസ്റ്ററിനോട്. ശരിക്കും ദൈവത്തിന്റെ മാലാഖ തന്നെയാണ് സിസ്റ്റർ.
സിസ്റ്റർ : അതൊക്കെ എന്റെ കടമയല്ലേ അമ്മേ. എന്താണെങ്കിലും പറഞ്ഞോളൂ.
ഓമന : സിസ്റ്റർ ചോദിച്ചില്ലേ, സിന്ധുവിനെയും അവനെയും, അമ്മയെയും മകനെയും പോലെ തോനീയെന്നു.
സിസ്റ്റർ : അതെ, അതിനു?
ഓമന : സിസ്റ്റർക്കു തോന്നിയതു തന്നെയാണ് സത്യം, അവൾത്തന്നെയാണ് അവന്റെ അമ്മ.
മുത്തശ്ശിയുടെ വാക്കുകൾ ഒരു അമ്പരപോടെയാണ് ഗ്ലാടിസ് സിസ്റ്റർ കേട്ടത്.
സിസ്റ്റർ : എന്ത്?.. അപ്പോ പ്രിയ?
ഓമന : അല്ല, അവളല്ല, അവളുടെ കുട്ടി ജനിച്ചപ്പോൾത്തന്നെ മരിച്ചു. മാത്രമല്ല അവൾക്കിനി ഒരു കുട്ടിക്ക് ജന്മം നൽകാനും കഴിയില്ല.
സിസ്റ്റർ : എന്ത്, എനിക്കൊന്നും മനസിലാകുന്നില്ല. അമ്മ എന്തൊക്കെയാണ് പറയുന്നത്.?
ഓമന : പ്രിയ ഗർഭിണി ആയിരിക്കുന്ന സമയത്തു കൃഷ്ണൻ എന്നെ ബന്ധപ്പെട്ടിരുന്നു. എന്റെ കൂട്ടുകാരി ലതയുടെ മരുമകനും കൃഷ്ണനും കൂട്ടുകാരായിരുന്നു. അതെ സമയത്തുതന്നെയാണ് സിന്ധുവും ഗർഭിണിയായത്. ഞാൻ എല്ലാംകൊണ്ടും വളരെ സന്ദോഷിച്ചു. എന്നാൽ പിന്നീട് വലിയ പരീക്ഷങ്ങളാണ് ഞാൻ നേരിട്ടത്. സിന്ധുവിനു 8 മസമുള്ളപ്പോൾ പ്രസന്നാനു ഒരു അപകടം സംഭവിച്ചു അരക്കു താഴ്പൊട്ടു മൊത്തം ഓടിവും ചതവുമായി, ഹോ.. എനിക്ക് ആലോചിക്കാൻപോലും പറ്റുന്നില്ല. എനിക്കാണെങ്കിൽ പ്രിയയെ ഒന്ന് വന്നു കാണണമെന്ന് ഉണ്ടായിരുന്നു. പക്ഷെ സിന്ധുവിനു പെട്ടെന്ന് വേദന കൂടി, രക്തവും നിക്കുന്നില്ല അങ്ങനെ ആകെ വല്ലാത്ത ഒരവസ്ഥ. പ്രസന്നാനും വയ്യാതെ കിടക്കുന്നു.അങ്ങനെ സിന്ധു പ്രസവിച്ചു. പക്ഷെ അവൾക്കു ഇനി അധികനേരമില്ല എന്നാണ് ഡോക്ടർ പറഞത്. അങ്ങനെ മരണത്തിന്റെ വക്കിൽ നിക്കുന്ന സിന്ധുവിനെ വേണ്ടിലേറ്ററിൽ ആക്കി. പ്രേതീക്ഷിക്കണ്ടാന്ന് ഡോക്ടർമാർ വിധിയെഴുതി. ചോര കുഞ്ഞിനേയും കൊണ്ടു ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ആകെ വലഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം ലതയുടെ മരുമകൻ എന്നെ കാണാൻ വന്നു. പ്രിയ പ്രസവിച്ചെന്നും, ജനിച്ച കുട്ടി മരിച്ചെന്നു പറഞ്ഞു. അങ്ങനെ ആകെ സങ്കടത്തിലായ എന്നോട് ലത ഒരു കാര്യം പറഞ്ഞു. മരിക്കുമെന്ന് ഉറപ്പിച്ച സിന്ധുവിനെ പ്രതീക്ഷിച്ചു നിക്കുന്നതിനേക്കാൾ നല്ലത് നമുക്കു ഈ കുഞ്ഞിനെ പ്രിയയെ ഏൽപ്പികാം. അവള് ഒരു പക്ഷെ കുഞ്ഞ് മരിച്ചതറിഞ്ഞിട്ടില്ലെങ്കിൽ അതെല്ലാവര്ക്കും ഒരു സന്തോഷവും ആകും.കൂടാതെ സിന്ധു വളർന്ന അനാഥാലയത്തിലെ ഒരു കന്യാസ്ത്രീ ആയിരുന്നു അന്ന് അവിടെ ഡോക്ടർ ആയിരുന്നത്, അവർ ഞങ്ങളെ എല്ലാത്തിനും സഹായിച്ചു. അങ്ങനെ കൃഷ്ണനെ വിവരമറിയിച്ചു ആംബുലെൻസിൽ ഇവനെ ഇവിടെ എത്തിച്ചു. പ്രിയ അവള് പ്രസവിച്ച അവളുടെ സ്വന്തം കുട്ടിയാണെന്ന് കരുതി അവനെ വളർത്തി. പക്ഷെ വെണ്ടിലേറ്ററിൽ കിടന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിന്ധു കണ്ണ് തുറന്നു. അപ്പഴും ലത എന്നെ സഹായിച്ചു. പ്രസന്നനും സിന്ധുവിനും അറിയില്ല കുട്ടിയെകുറിച്ച്, രണ്ടുപേരും കുട്ടിയെ കണ്ടിട്ടുമില്ല അതുകൊണ്ടുതന്നെ അവരോടു അവളുടെ കുട്ടി ജനിച്ചപ്പോൾ മരിച്ചുപോയെന്നു വരുത്തിതീർക്കാൻ പറഞ്ഞു. കുഞ്ഞിനെ ഒന്ന് കണ്ടിട്ടുപോലും ഇല്ലാത്തതുകൊണ്ട്, അപ്പോഴുണ്ടാകുന്ന ഒരു സങ്കടമേ അവർക്കുണ്ടാകുകയുള്ളു. ഞാൻ സ്വയം ക്ഷപ്പിച്ചുകൊണ്ടു അവരെ അതുപറഞ്ഞു മനസിലാക്കി. സിന്ധു ഒരു മാസംകൊണ്ട് പൂർണ ആരോഗ്യവതിയായി. പക്ഷെ പ്രസന്നൻ വീണ്ടും രണ്ടു മാസം കഴിഞ്ഞാണ് വീട്ടിലേക്കു എത്തുന്നത്. അല്പം വൈകിയാണ് , ആ അപകടത്തിൽ അവന്റെ സന്ദനോൽപതന ശേഷി നഷ്ടപെട്ടെന്ന് ഞങ്ങൾ മനസിലാക്കിയത്. അപ്പോഴേക്കും വളരെ വൈകിയിരുന്നു. ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. പാപിയാണ് ഞാൻ.
