എനിക്കായ് – 3

“ഞാൻ ഇപ്പോളേ എണീറ്റോള്ളു.”
രാവിലെ ആറുമണിക്കെണീറ്റ ഞാൻ നുണ പറഞ്ഞു. എന്നെ വിളിക്കാതെ അവളുടെ വീട്ടിൽ അവർ പോകുമ്പോൾ ഞാൻ അവിടെ ആവശ്യമില്ലെന്നാണ് അർത്ഥം എന്നെനിക്ക് മനസിലായി.

റെസ്റ്റോറന്റിൽ കയറി ഞാൻ ആദ്യമിരുന്നപ്പോൾ എനിക്കെതിരെ ശ്രീദേവ് കയറുകയായിരുന്നു. എനിക്കടുത്തവൾ തലേ ദിവസം പോലെ ഇരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും എനിക്കടുത്ത സീറ്റ് കാലി ആയിട്ടും അവൾ ശ്രീദേവ് കയറി കഴിയുന്നത് വരെ വെയിറ്റ് ചെയ്തു അയാൾക്ക് അടുത്തിരുന്നു. അച്ഛൻ എനിക്കരികിലും.

ശ്രീദേവ് :”നിങ്ങൾക്ക് ഒരു സർപ്രൈസ് പറയട്ടെ?”

ഞാനൊഴികെ എല്ലാവരും ആകാംഷയോടെ ശ്രീദേവിനെ നോക്കി. ഞാനാണെങ്കിൽ പട്ടാളക്കാരന്റെ മുൻപിൽ പെട്ടുപോയയാളെ പോലെ ഒട്ടും താല്പര്യമില്ലാതെ ഒരു പുഞ്ചിരി മുഖത്ത് പിടിപ്പിച്ചു അയാളെ നോക്കി. അതൊന്നും ശ്രദ്ദിക്കാതെ അയാൾ മൊബൈലിൽ രണ്ട് എയർ ടിക്കറ്റും രണ്ട് ഹോട്ടൽ ബുക്കിങ്ങും എടുത്തു കാണിച്ചു.

“ഈ സിറ്റുവേഷനിൽ നിന്നും ഒരു മാറ്റം ആവശ്യമാണ്. സൊ വി ആർ ഫ്ലയിങ് ടു ജോർദാൻ ടുനൈറ്റ്. രണ്ടാഴ്ച. അവളുടെ പാസ്പോർട്ട് കയ്യിലുണ്ടെന്ന് അറിഞ്ഞപ്പോൾ തോന്നിയ ഐഡിയ ആണ്.”

എനിക്കൊട്ടും സന്തോഷം തോന്നിയില്ലെങ്കിലും അവളും അച്ഛനും സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു. ഇടക്കയാൾ അവളോട് എന്തോ പറയുന്നതും അവളുടെ മുഖം ചുവന്നു തുടുക്കുന്നതും എന്റെ കഴുകൻ കണ്ണുകൾ കണ്ടു.

“അഭിജിത് ഇവളുടെ ബാഗുകൾ എടുക്കാൻ ഞങ്ങൾ വരണോ. ഇന്ന് യാത്ര ചെയ്യേണ്ടതുകൊണ്ട് സമയം ഒട്ടുമില്ല രണ്ടാൾക്കും.”

പെട്ടെന്നായിരുന്നു എന്നോട് അയാളുടെ ചോദ്യം. ആദ്യമൊന്നു വിക്കിയെങ്കിലും ബാഗ് എന്റെ വണ്ടിയിൽ ഉണ്ടെന്നു ഞാൻ പറഞ്ഞൊഴിഞ്ഞു.

അയാൾ വീണ്ടും അവളോടെന്തോ പറയുന്നതും അയാളുടെ കൈകൾ താഴേക്ക് പോകുന്നതും അവളുടെ വലംകാൽ ഞെട്ടിത്തെറിച്ച് എന്റെ കാലിൽ വന്നുമുട്ടിയതും എന്റെ കഴുകൻ കണ്ണുകൾ കണ്ടു. അയാൾ മാക്സിമം അവളുടെ തുടയിൽ പീച്ചിയിട്ടുണ്ടാകുമെന്നും അതിനും മുകളിൽ അവളുടെ സംഗമത്തിൽ പോയെങ്കിൽ അവളുടെ രണ്ടുകാലുകളും ഇളകിയേനെ എന്നും എനിക്ക് മനസിലായി. അല്ലെങ്കിൽ തന്നെ അതിനു മാത്രം ധൈര്യം അയാൾക്ക് ഇല്ലെന്ന് ഞാനാശ്വസിച്ചു.

ഇടക്കവൾ കാൽ എത്തിച്ചു എന്റെ കാലിൽ ചവിട്ടി ഞാൻ നോക്കിയപ്പോ അവൾ എന്തുപറ്റി എന്നു കണ്ണു കൊണ്ട് ചോദിച്ചു. ഒന്നും പറ്റിയില്ലെന്ന് അവളോട് പറഞ്ഞെങ്കിലും ഓരോ നിമിഷവും എനിക്ക് ഭ്രാന്ത് പിടിക്കുക ആയിരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഇനി എനിക്കവിടെ പ്രസക്തി ഇല്ലെന്നു മനസ്സിൽ ആയിരുന്നു. അപ്പോളേക്കും ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ജീനിയസ് ആയ കുറുക്കൻ ആണ് അയാൾ എന്നു എനിക്ക് മനസ്സിലായി. അധികം കടന്നുകയറാൻ ധൈര്യം ഇല്ലെങ്കിലും അയാളവളെ തൊടുന്നതും സംസാരിക്കുന്നതും എന്നെ വിറളി പിടിപ്പിക്കാൻ ആണെന്ന് മനസ്സിൽ ആയി. തിരിച്ചൊരു മറുപടി പറയാൻ പോലും അവസരം കിട്ടാതെ എന്റെ മനസ് പിടഞ്ഞു
“എന്താണ് വല്ലാതെ ഇരിക്കുന്നെ? ഇരട്ടച്ചുഴി ഭാഗ്യം കൊണ്ട് വന്നില്ലേ?” എന്റെ മുഖം കണ്ട അയാൾ സൗമ്യമായി പരിഹസിച്ചു.

“എനിക്ക് ഇരട്ടച്ചുഴി ആണെങ്കിൽ ഭാഗ്യം എന്നെ തേടിവരും. നമ്മെ തേടി എത്തുന്നതല്ലേ കാലുപിടിച്ചു സ്വന്തമാക്കുന്നതിലും അന്തസ്സ്.”

അയാൾ തന്നെ എനിക്ക് തല ഉയർത്താൻ അവസരം തന്നു. മറ്റാർക്കും ഒന്നും മനസിലായില്ലെങ്കിലും.

“എങ്കിൽ ഞാനിറങ്ങട്ടെ.”

“എന്താ തിരക്ക്?”

അച്ഛനാണത് ചോദിച്ചത്. ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല എന്നു മാത്രം മനസിലായ ആര്യ നിശബ്ദ ആയിരുന്നു

“നല്ല തലവേദന. പോയൊന്നുറങ്ങണം.”

“ഇന്നലെ കുടിച്ചെന്റെ ആയിരിക്കും. ഞാനുള്ളപ്പോ പറ്റില്ലല്ലോ. കിട്ടിയ ചാൻസ് യൂസ് ചെയ്തു അല്ലെ.”

എന്നെ ട്രോളിയെങ്കിലും എന്നെ അതിലൂടെ അവൾ അവിടെ നിന്നും ഊരിത്തന്നു.

നേരെപോയി തൊട്ടടുത്തുള്ള ബീച്ച് ഹോട്ടലിൽ നിന്നും ആറു ബിയറും ഒരു ഗ്ലെൻഫിദിച്ചും ആറു ആൽക്കഹോൾ ചോക്കലേറ്റും വാങ്ങി. ഒരു ബിയറും രണ്ട് ചോക്ലേറ്ടും കഴിച്ചു ഒരു മൂഡിൽ വീട്ടിലെത്തി ഒരു പെഗും കഴിച്ച് കിടന്നത് മാത്രമേ ഓർമ ഒള്ളു.

ഡോർബെല്ലും ഫോണും ഒരുമിച്ചടിക്കുന്നത് കേട്ടാണ് എണീറ്റത്. സമയം 5.30

വാതിൽ തുറന്നപ്പോൾ ആര്യ

“നീ പോയില്ലേ പെണ്ണെ?”
ഉറക്കച്ചടവിലാണ് ചോദിച്ചത്.

“എന്താടാ ഈ നേരത്ത് കള്ളുകുടി. എന്ത് പറ്റി നിനക്ക്”

“ഒന്നൂല്യ പെണ്ണെ. എന്തെ വന്നേ.”

“എന്റെ ഹാൻഡ് ബാഗ് നീ എന്താ കൊണ്ട് വരാഞ്ഞേ.”

“നിന്റെ ഏതു ബാഗ്. ഞാനൊന്നും കണ്ടില്ല.”

അവൾ ബെഡ്റൂമിലേക്ക് പോയി. ഒരു മിനിറ്റ് കഴിഞ്ഞു.

“ടാ ഒന്ന് വന്നേൻ. വാതിലടച്ചു വായോ.”

ഞാൻ ചെന്നപ്പോൾ അവിടെ അവളെ കാണാനില്ല ലൈറ്റ് ഓൺ ചെയാത്തതിനാൽ അരണ്ട വെളിച്ചത്തിൽ അകത്തുകയറിയപ്പോൾ എന്റെ പുറകിൽ വാതിലടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *